കാര്യങ്ങള്‍ ഈ ലെവലിലേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല: ബിഗ് ബോസ് അവരുടെ ചാകരക്കാലം: ആര്യ

ബിഗ് ബോസ് മത്സരാർത്ഥികള്‍ക്കിടയില്‍ പിആർ വർക്ക് സജീവമെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാർത്ഥിയും നടിയുമായ ആര്യ. എല്ലാ മത്സരാർത്ഥികളും പിആർ വർക്ക് ഉപയോഗിക്കുന്നു എന്നല്ല പറയുന്നത്. ഇക്കാര്യങ്ങളെല്ലാം കേട്ടറിവ് മാത്രമാണ്, അതോടൊപ്പം തന്നെ ആ സമയത്ത് ചില തെളിവുകളൊക്കെ കളക്ട് ചെയ്തിരുന്നു. മത്സരാർത്ഥികള്‍ തന്നെ കൊടുക്കുന്നതാണോ ഇതെന്ന് എനിക്ക് അറിയില്ല. എങ്കിലും എന്തൊക്കെയോ പിആർ വർക്കുകള്‍ ഇതിന്റെ പിറകില്‍ നടക്കുന്നുണ്ട്.
മത്സരാർത്ഥികള്‍ പറയണമെന്നില്ല, ചിലർ സ്വന്തമായി ഏറ്റെടുത്ത് ചെയ്യുന്നതും ആവാം. യൂട്യൂബില് നിന്നൊക്കെ നല്ല രീതിയിലുള്ള വരുമാനം ഉണ്ടല്ലോ. അതിന് വേണ്ടി പലരും നെഗറ്റീവ് കാര്യങ്ങളൊക്കെ ചെയ്യുുമെന്നും ചാനല്‍ കേരള ബോക്സ് ഓഫീസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറയുന്നു.

ബിഗ് ബോസിന് ഉള്ളില്‍ എന്ത് നടക്കുന്നു എന്നതല്ല
ബിഗ് ബോസിന് ഉള്ളില്‍ എന്ത് നടക്കുന്നു എന്നതല്ല, പുറത്തെ ഫാന്‍ ഫൈറ്റാണ് ഇപ്പോള്‍ പ്രധാനമായി മാറിയിരിക്കുന്നത്. യൂട്യൂബില്‍ അടിച്ച് നോക്കിയാല്‍ ഇപ്പോള്‍ തന്നെ നൂറ് ചാനലുകള്‍ ബിഗ് ബോസ് സീസണ്‍ 5 എന്ന് പറഞ്ഞ് പൊട്ടിമുളച്ചിട്ടുണ്ട്. ഇതൊരു ബിസിനസായി മാറിയിരിക്കുന്നു. അതില്‍ നിന്നും വരുമാനം നേടി അതിജീവിക്കുന്നവരുണ്ട്. ഇതിനെ മൊത്തത്തില്‍ മോശമായി കാണുന്നില്ല.

ഓണത്തിന് ടെക്സ്റ്റൈസുകള്‍ക്ക് ചാകരയാണ് എന്ന് പറയുന്നത് പോലെ യൂട്യൂബ് ചാനലുകളെ സംബന്ധിച്ച് ബിഗ് ബോസ് ഒരു ചാകരയാണ്. നല്ലൊരു വരുമാനം സമയത്തെ അവർ ഉപയോഗപ്പെടുത്തുന്നു. ഫാന്‍ ഫൈറ്റും സീസണലാണ്. ഒരു സീസണ്‍ കഴിഞ്ഞാല്‍ അടുത്ത സീസണിലേക്ക് പോവും. ഈ സീസണിലെ ആർമികള്‍ അടുത്ത സീസണില്‍ വേറെ ആർമിയായി മാറുമെന്നും ആര്യ പറയുന്നു.

ഭക്ഷണം ഒഴിവാക്കുന്ന ശീലമെല്ലാം എനിക്കും
അതോടൊപ്പം ആരോഗ്യ കാര്യങ്ങളെ കുറിച്ചും ആര്യ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യമാണ് ആദ്യം വേണ്ടത്. എന്ത് വർക്ക് ആണേലും കൃത്യമായി ഭക്ഷണം കഴിച്ചതിന് ശേഷം വേണം ചെയ്യാന്‍. ആരും നമ്മളോട് ഭക്ഷണം കഴിക്കാതെ പണിയെടുക്കൂ എന്നൊന്നും പറയില്ല. അത് നമ്മളുടെ ചോയിസ് ആണ്. ഭക്ഷണം ഒഴിവാക്കുന്ന ശീലമെല്ലാം എനിക്കും ഉണ്ടായിരുന്നു. അങ്ങനെ ചെയ്യരുതെന്ന് ഒരാള്‍ അവരുടെ ജീവിതം വെച്ച് നമുക്ക് പഠിപ്പിച്ച് തന്നു. നമ്മുടെ തിരക്കുകള്‍ നമ്മുടെ മനസ്സിന് മനസ്സിലാവില്ല, പക്ഷെ നമ്മുടെ ശരീരത്തെ ഭാദിക്കും. എന്തൊക്കെ തിരക്കാണെങ്കിലും ശരീരത്തിന് ആവശ്യമായത് കൊടുത്തുകൊണ്ടിരിക്കണം.
ദിലീപും മീരയും വീണ്ടും ഒരു ക്യാമറക്ക് മുന്നില്‍: മിഷല്ലെയുടെ വിവാഹം ആഘോമാക്കി താരങ്ങള്‍

സോഷ്യല്‍ മീഡിയയിലെ വിമർശനങ്ങളൊയൊന്നും ഇപ്പോള്‍ മൈന്‍ഡ് ചെയ്യാറില്ല. നേരത്തെയൊക്കെ മറുപടി കൊടുക്കുമായിരുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്തൊക്കെ ഫ്രസ്ട്രേറ്റഡ് ആയിരുന്ന സമയത്തും മറുപടി നല്‍കിയിരുന്നു. ചില കാര്യങ്ങള്‍ അതിര് വിട്ട് പോവുന്നു എന്ന് കാണുമ്പോഴും പ്രതികരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നുമില്ല.

പുതിയ ബിഗ് ബോസ് സീസണ്‍ തുടങ്ങുമ്പോള്‍
പുതിയ ബിഗ് ബോസ് സീസണ്‍ തുടങ്ങുമ്പോള്‍ അവിടേക്ക് പോവണമെന്ന് അങ്ങനെ ഞാന്‍ ആഗ്രഹിക്കുന്ന ആരുമില്ല. ആരും പോവരുതെന്ന് തന്നെയാണ് എനിക്കുള്ളത്. രണ്ടാമത് ഒരു അവസരം കിട്ടിയാല്‍ ഞാന്‍ മലയാളം ബിഗ് ബോസിലേക്ക് പോവില്ല. ബിഗ് ബോസിന് ശേഷമുണ്ടാവുന്ന അനുഭവങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ അതിന്റെ തീവ്രതയാണ് പ്രശ്നം. ഏത് കാര്യത്തിനും ഒരു നെഗറ്റീവും പോസിറ്റീവും ഉണ്ടാവും. നമ്മുടെ എല്ലാ വശങ്ങളും പ്രേക്ഷകർ സ്വീകരിക്കണം എന്നില്ല. ചിലതൊക്കെ വിമർശിക്കപെടും. എന്നാല്‍ ഈ ഒരു ലെവലില്‍ എടുക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ലെന്നും ആര്യ പറയുന്നു.












Click it and Unblock the Notifications