Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോടികൾ മുടക്കി രണ്ടാം ഭാര്യയുടെ പിറന്നാൾ ആഘോഷം'; തുറന്നടിച്ച് ബഷിയും ഭാര്യമാരും..വൈറൽ വീഡിയോ

കൊച്ചി; ആരാധകരുടെ പ്രീയപ്പെട്ട വ്ലോഗർമാരാണ് മുൻ ബിഗ് ബോസ് താരം കൂടിയായ ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും.തങ്ങളുടെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും താരങ്ങൾ വ്ലോഗിൽ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഭാര്യമാരിൽ ഒരാളായ മഷൂറയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച ഒരു വീഡിയോ വന്നിരുന്നു. ഇതോടെ വലിയ വിമർശനമാണ് ബഷിക്കെതിരെ ഉയർന്നത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് ബഷിയും കുടുംബവും.

ഉഫ്..കണ്ണെടുക്കാനാകില്ല.. ഭാവന ഇതെന്ത് ഭാവിച്ചാണ്..വൈറലായി ദീപാവലി ലുക്ക്

'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'

1

കോടികള്‍ മുടക്കി രണ്ടാം ഭാര്യയുടെ പിറന്നാള്‍ ആഘോഷമാക്കി എന്ന തരത്തിലുള്ള മറുപടിയുമായി ബഷീർ ബഷിയും ഭാര്യമാരും. മഷൂറയ്ക്ക് സമ്മാനമായി കൊടുത്ത ഐ ഫോൺ 13 പ്രോയാണ് എല്ലാത്തിനും കാരണം. ഇതിനെ പറ്റിയൊരു വിശദീകരണം വേണ്ടെന്നു വിചാരിച്ചതാണ്. എന്നാലും ഞങ്ങളെ സ്നേഹിക്കുന്നവർക്ക് ഒരു വിശദീകരണം കൊടുക്കണമെന്ന് തോന്നി.ഞാനും സോനും കൂടി പ്ലാൻ ചെയ്താണ് മഷീറയ്ക്ക് ഫോൺ കൊടുത്തത്, ബഷി പറഞ്ഞു.

2

അതേസമയം ഇത്തരമൊരു വിശദീകരണവുമായി ബഷി വരുമെന്ന ഒരു കമന്റ് വന്നതായി ഇടയിൽ സുഹാന സൂചിപ്പിച്ചു. മറ്റുള്ളവർ അവരുടെ കുടുംബത്തിൽ വഴക്കടിച്ചാകും ജീവിക്കുന്നത്. എന്നാൽ ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങൾക്ക് യാതൊരു മത്സരവും ഇല്ലെന്നായിരുന്നു ബഷിയുടെ മറുപടി.

3


അദ്ദേഹത്തിന്റെ ഭാര്യമാർക്ക് എന്ത് കൊടുത്താലാണ് അവർ ഹാപ്പിയാകുകയെന്നത് മറ്റാരെക്കാളും നന്നായി അദ്ദേഹത്തിന് അറിയാമെന്ന് മഷൂറ പറഞ്ഞു. എന്റെ മുന്നിൽ ഈ ഫോണിന് പകരം സ്വർണമാണ് തന്നിരുന്നതെങ്കിൽ ഞാൻ ഒട്ടും എക്സൈറ്റഡ് ആകില്ലെന്നും സുഹാന പറഞ്ഞു. എന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം എന്റെ ഭാര്യമാര്‍ക്ക് മാത്രമേ വിട്ടുകൊടുത്തിട്ടുള്ളൂവെന്ന് ബഷി വ്യക്തമാക്കി. അതുകൊണ്ടാണ് അവർ രണ്ട് പേരും എന്റെ ഇടവും വലവുമായി എപ്പോഴും ഉള്ളത്.

4


ദിവസവും വ്ലോഗ് ചെയ്യുന്ന ആളാണ് മഷൂറ.അവൾക്ക് ഈ ഫോൺ കൂടുതൽ ഉപകാരപ്പെടുമെന്ന് ഞങ്ങൾക്ക് അറിയാം. അതിനാലാണ് അവൾക്കത് ഗിഫ്റ്റ് ചെയ്തത്. സോനുവിന്റേയും മഷൂറയുടെയും പിറന്നാൾ ഉൾപ്പെടെ എല്ലാവരുടേയും പിറന്നാൾ ഞങ്ങൾ ആഘോഷിക്കാറുണ്ട്. കഴിഞ്ഞ തവണ സോനുവിന്റെ പിറന്നാൾ ആഘോഷിച്ചത് ഹൗസ് ബോട്ടിൽ വെച്ചാണ്. അവളുടെ പിറന്നാളിന് ഡയമണ്ട്, സ്വർണം, നെക്ലേസ് എല്ലാം വാങ്ങി നൽകിയിട്ടുണ്ട്. അതിനെ കുറിച്ചൊന്നും ആരും ഒന്നും പറയില്ല.

5

ഇന്നോ ഇന്നലെയോ ഞങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയവരാണ് നെഗറ്റീവ് കമന്റുകളുമായി വരുന്നത്. പിന്നെ കോടികളാണ് ഈ ഫോണിന് മുടക്കിയത് എന്നൊക്കെ പറയുന്നവർ വെറും വിഡ്ഢികളാണ്. ഞങ്ങളെ പലതും പറഞ്ഞ് തല്ല് പിടിപ്പിക്കാനുള്ള ശ്രമങ്ങളാമ് നടക്കുന്നത്. എന്നാൽ അതൊന്നും ഈ കുടുംബത്തിൽ ഓടുകയില്ല. മൂന്നാല് വർഷമായി ഞങ്ങൾ ജീവിക്കുന്നു. ഇതല്ല ഇതിനപ്പുറവും കഴിഞ്ഞാണ് ഞങ്ങൾ ജീവിക്കുന്നത്.

6


സോനുവിന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറെ കുടുംബം കലക്കികള്‍ മെസേജ് അയക്കാറുണ്ട്. മഷൂറയെ കുറേ പേർ കുറ്റം പറയാറുണ്ട്. നിങ്ങൾ സാമാന്യ ബോധത്തോടെ ചിന്തിക്കണം, നിങ്ങളിടുന്ന കമന്റുകളാണ് സോനുവിനെ വിഷമിക്കുന്നത്. അല്ലാതെ ഞങ്ങൾ അവളോട് കാണിക്കുന്നതല്ല. ചിലർ കുത്തി കുത്തി കമന്റിടുകയാണ്. സോനുവിനോട് സ്നേഹമുള്ളവർ ഒരിക്കലും അങ്ങനെ ചെയ്യില്ല.

7


ബഷിയ്ക്ക് മഷൂറയോടാണ് സ്നേഹം എന്ന രീതിയിൽ പലരും കമന്റ് അയച്ചിട്ടുണ്ടെന്നും സഹികെട്ട് ഒരിക്കൽ മറുപടി പറഞ്ഞിട്ടുണ്ടെന്നും സുഹാന പറഞ്ഞു. എല്ലാവരുടെയും വിചാരം ഞാന്‍ എന്തോ കഴുതയുടെ ബുദ്ധി പോലും ഇല്ലാത്ത മനുഷ്യ സ്ത്രീ ആണെന്നാണെന്ന തരത്തിലാണ്.ഈ മനുഷ്യന്റെ പൈസയെ തിന്നാന്‍ മാത്രമാണോ താനെന്ന തരത്തിലടക്കമുള്ള കമന്റുകൾ കേൾക്കാറുണ്ടെന്നും സുഹാന പറഞ്ഞു.

8


അതേസമയം താൻ കപ്പലണ്ടി കച്ചവടം നടത്തിയ കാലത്താണ് സുഹാനയെ പ്രണയിച്ചതെന്ന് ബഷി പറഞ്ഞു. മഷൂറയെ വിവാഹം കഴിക്കുമ്പോഴും എനിക്ക് വലിയ പണമൊന്നും ഉണ്ടായിരുന്നില്ല. അന്ന് വാടക വീട്ടിലാണ് ഞാൻ താമസിച്ചിരുന്നത്. ചിലർ പറയുന്നത് മഷൂറ ബഷിയുടെ അടുത്ത് സോപ്പിട്ട് നിൽക്കുന്നുവെന്നാണ്. എന്റെ സ്വഭാവം കണ്ടിട്ടാണ് മഷൂറയുടെ അച്ഛൻ അവളെ എനിക്ക് കെട്ടിച്ച് തന്നത്. അല്ലാതെ എന്റെ സ്വത്തോ പണമോ കണ്ടിട്ടല്ല. അവർക്ക് ഉറപ്പുണ്ട്, എന്തൊക്കെ സംഭവിച്ചാലും എന്റഎ ഭാര്യമാരേയും എന്റെ മക്കളേയും ഞാൻ പൊന്നുപോലെ നോക്കുമെന്ന്,ബഷി പറഞ്ഞു.

Recommended Video

cmsvideo
    ശ്രീയയെ സഹായിച്ചതാണ് ബഷീറിന് പണിയായത് | Oneindia Malayalam

    ഇത് പുതിയ ലുക്ക്.. കട്ട താടിയിൽ ദിലീപ് ..'വോയ്സ് ഓഫ് സത്യനാഥൻ' ഷൂട്ടിംഗ് ചിത്രങ്ങൾ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+