റോബിനെതിരെ ജാസ്മിന്‍ ആ ഗെയിം കളിച്ചത് പാളിപ്പോയി; ഗെയിം മനസ്സിലായില്ല; വ്ളോഗർ സായി
സോഷ്യല്‍ മീഡിയയില്‍ ജാസ്മിന്‍ കാണിക്കുന്നതും റോബിന്‍ കാണിക്കുന്നതുമായിരിക്കില്ല യാഥാർത്ഥ്യം

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിശക്തമായ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സീസണിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളായ റോബിനും ജാസ്മിനും പുറത്ത് പോവുന്നത്. സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കായികമായി നേരിട്ട റോബിനെ ഷോയില്‍ നിന്നും പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്ന വ്യക്തിയായിരുന്നു റോബിന്‍. ഈ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ അവർ ഷോയില്‍ നിന്നും സ്വയം പുറത്ത് വരികയും ചെയ്തു.
ഇതിന് പിന്നാലെയാണ് റോബിനെ ഷോ അധികൃതർ പുറത്താക്കുന്നതും. എന്നാല്‍ ഈ ഗെയിമില്‍ ജാസ്മിന് പാളിച്ച പറ്റിയെന്നാണ് വ്ളോഗർ സായി കൃഷ്ണ വ്യക്തമാക്കുന്നത്. ജാസ്മിനും റോബിനും തമ്മിലുള്ള പുതിയ തർക്കത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോബിന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കില്ല
റോബിന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അതുപോലെ അംഗീകരിക്കുന്നവരല്ല ആരാധകർ. അദ്ദേഹ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നിത് ശേഷമാണ് മൂക്കാമണ്ട അടിച്ച് പൊട്ടിക്കും എന്ന പരാമർശം നടത്തുന്നത്. റോബിനെ ഇഷ്ടപ്പെടുന്നവർ പോലും അദ്ദേഹത്തിന് എതിരായി. ആളുകള്‍ മണ്ടമാരല്ല. തെറ്റായ കാര്യം പറഞ്ഞാല്‍ തന്നെ ആളുകള്‍ അദ്ദേഹത്തെ കറക്ട് ചെയ്യുന്നു. അന്ധമായ ചില ആരാധകർ ഇല്ലെന്ന് പറയുന്നില്ല. എന്നാല്‍ അതിന്റെയൊക്കെ എണ്ണം ഇപ്പോള്‍ കുറഞ്ഞു.

ജാസ്മിന്റെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ അവർ ഇപ്പോഴും പുറകില്‍ തന്നെയാണ് നില്‍ക്കുന്നത്. അന്ന് ജാസ്മിന്‍ ആ ഗെയിം കളിച്ചത് പാളിപ്പോയി. ജാസ്മിന് ഗെയിം എന്താണെന്ന് മനസ്സിലായില്ല. അതില്‍ ഇപ്പോള്‍ കുറ്റബോധം ഉണ്ടായിട്ട് കാര്യമില്ല. ഇതും ജാസ്മിന്റെ ഒരു ഗെയിം ആയിട്ടാണ് തോന്നുന്നത്. ജാസ്മിന്‍ ജാസ്മിന്റെ അഭിപ്രായവും നമ്മള്‍ നമ്മുടെ അഭിപ്രായവുമാണ് പറയുന്നത്. അതുപോലെ തന്നെ റോബിന്‍ അദ്ദേഹത്തിന്റെ അഭിപ്രായവും പറയുന്നു.

സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിക്കാന്‍
എല്ലാത്തിലും ഉപരി ആളുകള്‍ ഇതെല്ലാം നിരീക്ഷിക്കുകയും ആരുടെ അഭിപ്രായമാണ് ശരിയെന്നും ആരുടെതാണ് മോശമായ ഒപ്പീനിയന്‍ എന്നും വിലയിരുത്തുന്നു. എന്ത് തന്നെയായാലും കഴിഞ്ഞ സീസണിലെ മത്സരാർത്ഥികള്‍ എന്ന് പറയുന്നത് സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിക്കാന്‍ അറിയുന്ന ആളുകളാണ്. കുറച്ച് ആളുകള്‍ മാത്രമാണ് മാറി നില്‍ക്കുന്നത്. അതിന്റേതായ ഗുണം അവർക്ക് ലഭിക്കുന്നുമുണ്ട്.
ചിയ സീഡ്സ്: ഇത്തിരിക്കുഞ്ഞനെങ്കിലും ആളൊരു കേമന്‍, നേട്ടങ്ങള്‍ എണ്ണിയാല്‍ തീരില്ല

ജാസ്മിന്‍ പറയുന്നത് പോലെ
ഷോ പീക്കില്‍ നില്‍ക്കുമ്പോഴാണ് അന്ധമായ ആരാധകരൊക്കെ ഉണ്ടാവുക. പിന്നീട് അതൊക്കെ കുറയും. ജാസ്മിന്‍ പറയുന്നത് പോലെ ഒരു വ്യക്തിക്ക് എല്ലാ സമയത്തും ഒരു പോലെ നില്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. റോബിന്‍ അകത്ത് എങ്ങനെയാണോ അതുപോലെയാണ് പുറത്ത് കളിക്കുന്നതും എന്നാണ് ഇവരൊക്കെ പറയുന്നത്. എന്നാല്‍ അദ്ദേഹത്തിനോട് ചുറ്റിപ്പറ്റി നില്‍ക്കുന്നവർക്കെങ്കിലും തോന്നണ്ടേ ഇയാള്‍ പുറത്തും ഗെയിം കളിക്കുകയാണെന്ന്.

പുറത്ത് ഇറങ്ങി ഗെയിം കളിക്കുകയാണെങ്കില്‍ ഇതെല്ലാം സോഷ്യല്‍ മീഡിയ ഗെയിം ആണെന്നെ പറയാന്‍ സാധിക്കുകയുള്ളു. ജാസ്മിന്‍ കാണിക്കുന്നതും റോബിന്‍ കാണിക്കുന്നതും ഞാന്‍ അടക്കമുള്ളവർ പ്രതികരിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയ ലൈഫ് ആണ്. റിയല്‍ ലൈഫില്‍ നമ്മളൊന്നും ഇങ്ങനയേ ആയിരിക്കില്ല.

സ്റ്റോറികളില്‍ മാത്രമായിരിക്കും ജാസ്മിന്‍
സ്റ്റോറികളില്‍ മാത്രമായിരിക്കും ജാസ്മിന്‍ ഇങ്ങനെ. യഥാർത്ഥ ജീവിതത്തില്‍ അവർ വ്യത്യസ്തമായിരിക്കും. നമ്മള്‍ ശ്രദ്ധിക്കപ്പെടുക, റീച്ച് വേണം എന്നുള്ളത് തന്നെയാണ് എല്ലാവരുടേയും ആവശ്യം. അതൊക്കെ നടന്ന് പോവുന്നുമുണ്ട്. പിന്നെ എന്തിനാണ് ഈ തമ്മില്‍ അടിയെന്നും സായി ചോദിക്കുന്നു.












Click it and Unblock the Notifications