Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിനെ എല്ലാവരും കൈവിട്ടോ': അഡ്വാന്‍സ് വാങ്ങിയത് തിരിച്ച് കൊടുക്കുന്നതില്‍ ഭേദം ഇതാണെന്ന് ജാസ്മിന്‍

'റോബിനൊപ്പം നിന്നവർ കളം മാറ്റി ചവിട്ടി തുടങ്ങി' എന്ന മറ്റൊരു വീഡിയോയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജാസ്മിന്റെ പ്രതികരണം

 robin

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും ഇന്നും ആരാധകർക്കിടയില്‍ സജീവാമായി നില്‍ക്കുന്ന താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിലേത് പോലെ തന്നെ ഷോയ്ക്ക് പുറത്തും കൃത്യമായ സമയത്ത് കണ്ടന്റുകള്‍ കൊടുക്കുന്ന വ്യക്തിയാണ് റോബിന്‍. ഇതിലൂടെ സോഷ്യല്‍ മീഡിയ ചർച്ചകളില്‍ നിറഞ്ഞ് നില്‍ക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ അടുത്തിടെയുണ്ടായ ഏതാനും വിവാദങ്ങള്‍ റോബിനെ പ്രതികൂലമായി ബാധിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്.

മുന്‍ സുഹൃത്തുക്കളായ ചിലരായിരുന്നു റോബിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. ഇതിന് പിന്നാലെയാണ് റോബിന്റെ അച്ഛന്റെ ഒരു വിവാദ ഫോണ്‍ കോളും വരുന്നത്. ഇതോടെ ഇതുവരെ കൂടെ നിന്ന ചില യൂട്യൂബ് ചാനലുകളും റോബിനെതിരായി രംഗത്ത് വന്നു. ഇപ്പോഴിതാ സംഭവത്തില്‍ ബിഗ് ബോസ് സീസണ്‍ ഫോറിലെ സഹതാരം ജാസ്മിനും പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്.

റോബിന്റെ അച്ഛന്റെ ഓഡിയോ

റോബിന്റെ അച്ഛന്റെ ഓഡിയോ

റോബിന്റെ അച്ഛന്റേതെന്ന പേരില്‍ ഒരു ഓഡിയോ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. റോബിനെതിരായി കണ്ടന്റ് പ്രോഡ്യൂസ് ചെയ്ത വിനീതെന്ന യൂട്യൂബ് വ്ളോഗറെ അച്ഛന്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതാണ് ഓഡിയോയിലുള്ളത്. വീഡിയോ ഉടന്‍ നീക്കണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

റോബിനെ പിന്തുണച്ചിരുന്ന സമ്മർ മീഡിയ

ഇതിന് പിന്നാലെയാണ് വിവിധ വിഷയങ്ങളിലടക്കം റോബിനെ പിന്തുണച്ചിരുന്ന സമ്മർ മീഡിയ ഉള്‍പ്പടേയുള്ള പല യൂട്യൂബ് ചാനലുകളും നിശിതമായ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. 'ഗുണ്ടായിസത്തിന്റെ ഭാഷയിലാണ് റോബിന്റെ അച്ഛന്‍ സംസാരിക്കുന്നത്. അതിനോട് എനിക്ക് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. നീ അത് ഡീലിറ്റ് ചെയ്യടായെന്ന് തെറിവിളിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. വേറെ ചാനലൊന്നും ചെയ്യുന്നില്ലല്ലോ, നിങ്ങള്‍ മാത്രം എന്തിന് ചെയ്തു എന്നൊക്കെയാണ് ചോദിക്കുന്നത്. കേരളത്തിലെ യൂട്യൂബ് ചാനലുകളൊക്കെ താങ്കളുടേയോ റോബിന്റെയോ കൈപ്പിടിയിലുള്ളതാണെന്ന് കരുതരുത്.'-എന്നാണ് സമ്മർ മീഡിയ അഭിപ്രായപ്പെട്ടത്.

റോബിനൊപ്പം നിന്നവർ കളം മാറ്റി ചവിട്ടി തുടങ്ങി

റോബിനൊപ്പം നിന്നവർ കളം മാറ്റി ചവിട്ടി തുടങ്ങി

ഈ വീഡിയോയും 'റോബിനൊപ്പം നിന്നവർ കളം മാറ്റി ചവിട്ടി തുടങ്ങി' എന്ന മറ്റൊരു വീഡിയോയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജാസ്മിന്റെ പ്രതികരണം. ഇതുവരെ ടോക്സിക് കണ്ടന്റുകള്‍ പ്രൊഡ്യൂസ് ചെയ്ത ചിലരൊക്കെ ഇപ്പോള്‍ പതിവൃതകളായി മാറാന്‍ തുടങ്ങിയിരിക്കുന്നു. പുതിയ സീസണ്‍ മുന്നില്‍ കണ്ടാണ് ഇതൊക്കെയെന്നും ജാസ്മിന്‍ സൂചിപ്പിക്കുന്നു.

അടുത്ത സീസണ്‍ ഇങ്ങ് എത്താറായി

'അടുത്ത സീസണ്‍ ഇങ്ങ് എത്താറായി, അഡ്വാന്‍സ് വാങ്ങിയതൊക്കെ തിരിച്ച് കൊടുക്കുന്നതില്‍ ഭേദം, എല്ലാവരും അഗ്നിശുദ്ധി വരുത്തി പതിവൃതകളായി മാറുന്നാണ്. ജയ് വിളിക്കാന്‍ ചിക്കിലി വാങ്ങിയവന്‍മാരോട് വീഡിയോക്ക് താഴെ ഇച്ചിരി നെഗറ്റീവ് ഇട്ട് സിമ്പതി ട്രാക്കില്‍ ഒന്ന് കേറിനോക്കാം അല്ലേ'-എന്നാണ് ജാസ്മിന്‍ കുറിച്ചത്.

വേനലില്‍ നിന്നും മുഖത്തെ സംരക്ഷിക്കണ്ടേ: ഇതാ വീട്ടില്‍ തയ്യാറാക്കാവുന്ന 3 ഫേസ് മാസ്കുക്കള്‍

റോബിന് ലഭിക്കുന്ന പിന്തുണയ്ക്ക് ഇപ്പോഴും

റോബിന് ലഭിക്കുന്ന പിന്തുണയ്ക്ക് ഇപ്പോഴും

അതേസമയം, റോബിന് ലഭിക്കുന്ന പിന്തുണയ്ക്ക് ഇപ്പോഴും വലിയ കുറവൊന്നുമില്ല. ശാലു അഭിമുഖത്തില്‍ വന്നിരുന്നു റോബിനെ പച്ചതെറി പറഞ്ഞപ്പോ ഇവിടെ ആരും ഒന്നും പറഞ്ഞില്ലല്ലോ,... അത് തെറ്റായി ആർക്കും തോന്നിയില്ലേ, എല്ലാവരും പറഞ്ഞു അത് വ്യക്തിപരമാ പ്രശ്നങ്ങളാണെന്ന്, അങ്ങനെയാണെങ്കിൽ ഇവന്മാര് റോബിന്റെ കുടുംബത്തെ വരെ അപമാനിക്കുമ്പോ എന്തു കൊണ്ട് റോബിന്റെ അച്ഛന് പ്രതികരിച്ചൂകൂടയാന്നാണ് റോബിനി പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്.

റോബിന്റെ അച്ഛന്റേതും വ്യക്തിപരമായ കാര്യം

റോബിന്റെ അച്ഛന്റേതും വ്യക്തിപരമായ കാര്യം അല്ലേ, വ്യക്തിപരമായ കാര്യങ്ങളിൽ ഒന്നും അറിയാതെ എടുത്തു ചാടി ഇടപെടില്ല എന്ന് പറയുന്ന ചിലരൊക്കെ എന്തു കൊണ്ട് വ്യക്തിപരമായ സംസാരിച്ച ഓഡിയോ കേട്ടപ്പോൾ ഒന്നും അനേഷിക്കാതെ എടുത്തു ചാടി പ്രതികരിച്ചു.. മാസങ്ങൾക്ക് മുൻപ് സംസാരിച്ച ഓഡിയോ, വീഡിയോ എല്ലാം എടുത്തു സോഷ്യല്‍ മീഡിയയില്‍ എടുത്തിടുന്നവർ പുണ്യാളൻമാരോ?
റോബിനെ ആർക്കു വേണമെങ്കിലും എന്തു വേണേലും പറയാം, ചെയ്യാം, തെറി വിളിക്കാം, അതൊക്കെ എല്ലാവർക്കും നിസാരം. അങ്ങനെ റോബിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവർക്കെതിരെ റോബിന്റെ അച്ഛൻ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിൽ ഒരു തെറ്റുമില്ല.. അങ്ങനെ സംസാരിക്കാനുണ്ടായ സാഹചര്യം കൂടി പരിഗണിക്കണമെന്നും റോബിന്‍ അനുകൂലികള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+