'സപ്പോര്‍ട്ട് കിട്ടിയാല്‍ മനോനില തകരാറിലാവുമായിരുന്നു'; റോബിനെ കൊട്ടി ജസ്ല മാടശേരി, ഒപ്പം നന്ദിയും

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബിഗ് ബോസ് ഷോ അതിന്റെ ആറാമത്തെ സീസണിലേക്ക് കടക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഈ മാസം 26ന് ആണ് അഞ്ചാത്തെ സീസണിന്റെ ആദ്യത്തെ എപ്പിസോഡ്. അഞ്ചാമത്തെ സീസണ്‍ ആരംഭിക്കാന്‍ ഒരുങ്ങുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇന്നും ചര്‍ച്ചയാകുന്നത് കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായ ഡോ റോബിന്‍ രാധാകൃഷ്ണനാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്നും റോബിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പ്രത്യേക പരിഗണന റോബിന്
കഴിഞ്ഞ സീസണുകളിലെ ഒരു മത്സരാര്‍ത്ഥിക്ക് പോലും ലഭിക്കാതിരുന്ന ഒരു പ്രത്യേക പരിഗണന റോബിന് ലഭിച്ചിട്ടുണ്ട്. റോബിനെ കുറിച്ചുള്ള വിമര്‍ശനങ്ങളും മറ്റ് മത്സരാര്‍ത്ഥികളുമായുള്ള പ്രശ്‌നങ്ങളും സൗഹൃദങ്ങളും എല്ലാം അടുത്തിടെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതോടൊപ്പം ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ദിയ സന റോബിനെ കുറിച്ച്
അടുത്തിടെ റോബിനെ കുറിച്ച് ചിലര്‍ നടത്തിയ വെളിപ്പെടുത്തലൊക്കെ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം മുന്‍ മത്സാര്‍ത്ഥിയായിരുന്ന ദിയ സന റോബിനെ കുറിച്ച് പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ റോബിന്റെ പേര് പറയാതെ അദ്ദേഹത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മുന്‍ സീസണിലെ മത്സരാര്‍ത്ഥി ജസ്ല മാടശേരി.

ജസ്ലയുടെ വാക്കുകള്‍
റോബിന്‍ പ്രകോപിതനാകുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ജസ്ല ചില കാര്യങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പ്രിയപ്പെട്ടവരേ ഞങ്ങള്‍ ബിഗ്ഗ്ബോസില്‍ പോയപ്പോള്‍ സപ്പോര്‍ട്ട് ചെയ്യാത്തതിന് മനസ്സറിഞ്ഞ നന്ദി എന്ന് പറഞ്ഞ് തുടങ്ങിയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
സപ്പോര്‍ട്ട് കിട്ടിയാല്‍ മനോനില തകരാറിലാവുമായിരുന്നു എന്ന് തോന്നിപ്പോകുന്നു.

നിങ്ങള്‍ വലിയവരാണ് മലയാളികളെ
അത് തെറ്റൊന്നുമല്ല. ചെലപ്പോ അതിനെ ഓവര്‍ കം ചെയ്യാന്‍ നെഗറ്റീവ്‌നെ ഓവര്‍ കം ചെയ്യാന്‍ എടുത്തതിനെക്കാള്‍ പ്രയാസമാകുമായിരുന്നു എന്ന് തോന്നുന്നു. നിങ്ങള്‍ വലിയവരാണ് മലയാളികളെ. ഇതിപ്പോ 4 തെറിവിളിയിലും ട്രോള്ളിലും നിങ്ങള്‍ ഒതുക്കിയില്ലേ. നിങ്ങള്‍ മഹാന്മാരാണ്- എന്നാണ് ജസ്ല സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. റോബിന്റെ പേരൊന്നും എടുത്ത് പറഞ്ഞില്ലെങ്കിലും പരോക്ഷമായ ഒരു പരിഹാസമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

റോബിന്റെ പെരുമാറ്റ രീതി
ജസ്ല പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. റോബിനെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പലരും കുറിക്കുന്നത്. പൊതുവേദികളില്‍ എത്തുന്ന റോബിന്റെ പെരുമാറ്റ രീതിയെ കുറിച്ചാണ് പലരും കുറിക്കുന്നത്. ഇതേ കുറിച്ച് നേരത്തെയും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

റോബിന്‍ മറുപടി നല്‍കി
പല വേദികളിലും എത്തി അലറി വിളിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കോളേജില്‍ അതിഥിയായ റോബിന്‍ എത്തിയിരുന്നു. ഈ പരിപാടിയില്‍ വിമര്‍ശകര്‍ക്ക് റോബിന്‍ മറുപടി നല്‍കിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ടോക്‌സിക് നിറഞ്ഞ ഒരു സൈക്കോ
Sleeping Tips: എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാകുന്നില്ലേ, പേടിക്കേണ്ട, എളുപ്പവഴികള്‍ ഇവിടെയുണ്ട്
കഴിഞ്ഞ ദിവസം റോബിന്റെ പെരുമാറ്റ രീതിയെ കുറിച്ചാണ് ദിയ സനയും വിമര്‍ശനം ഉന്നയിച്ചത്. കുറച്ച് നാളുകളായി ഇയാളുടെ ഫ്രോഡ് പരിപാടികള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നു എന്നാണ് ദിയ സന കുറിച്ചത്. ടോക്‌സിക് നിറഞ്ഞ ഒരു സൈക്കോ.. കൂടെ ഉണ്ടായിരുന്ന മറ്റുമാത്സരാര്‍ഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബര്‍ ബുള്ളിങ് നടത്തിവരുന്നു... ഒരു പെണ്ണിനെ മാത്രമല്ല ബിഗ്ഗ് ബോസ്സില്‍ പോകുന്നതിനു മുന്‍പ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്‌സിക് സ്വഭാവം വച്ച് മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്ന് ദിയ സന പറയുന്നു.












Click it and Unblock the Notifications