Get Updates
Get notified of breaking news, exclusive insights, and must-see stories!

മാപ്പ് പറഞ്ഞ് റിയാസ്, ആരതി പൊടിയെക്കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; ആരേയും ഭയന്നിട്ടല്ല

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണന്റെ ഭാവി വധുവും നടിയുമായ ആരതി പൊടിയെക്കുറിച്ച് സഹതാരം റിയാസ് സലീം നടത്തിയ പരാമർശം വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആരാണ് ആരതി പൊടിയെന്നായിരുന്നു ആരതി പൊടിയേക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന പ്രേക്ഷകരുടെ ചോദ്യത്തിനുള്ള റിയാസ് സലീമിന്റെ മറുചോദ്യം.

പ്രശസ്തനായ ബോയ് ഫ്രണ്ടിന്റെ പേരിൽ പ്രശസ്തി നേടിയവരെ കുറിച്ച് ആലോചിക്കാനുള്ള സമയം തനിക്ക് ഇല്ലെന്നും റിയാസ് പറഞ്ഞു. ഇതാണ് വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്ക് ഇടയാക്കിയത്. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി റിയാസ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെ അദ്ദേഹം നടത്തിയ വിശദീകരണത്തിന്റെ പൂർണ്ണ രൂപം...

കുറച്ച് കാര്യങ്ങളില്‍ ചില വിശദീകരണങ്ങള്‍ നല്‍കേണ്ടത്

കുറച്ച് കാര്യങ്ങളില്‍ ചില വിശദീകരണങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. ഒരാള്‍ എന്തെങ്കിലും പറയുമ്പോള്‍ വിവാദമാക്കുക, മറ്റുള്ള ആള്‍ വിശദീകരണവുമായി വരിക എന്നുള്ളതൊക്കെ ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യമല്ല. ബിഗ് ബോസ് ഷോയ്ക്ക് ശേഷം നിരവധി മത്സരാർത്ഥികള്‍ പരസ്പ്രം ഡീഗ്രേഡ് ചെയ്യുന്നകാര്യം നമ്മള്‍ കണ്ടു. ഒരാള്‍ ഒരാളെക്കുറിച്ച് എന്തെങ്കിലും പറയുന്നു മറ്റുള്ളയാളും അതുപോലെ പറയുന്നു.

ഇതൊക്കെ കഴിഞ്ഞ് മൂന്നാമത് ഒരാള്‍ വന്ന്

ഇതൊക്കെ കഴിഞ്ഞ് മൂന്നാമത് ഒരാള്‍ വന്ന് ഇവർ രണ്ട് പേരുടേയും വിഷയത്തില്‍ ഇതാണ് എന്റ അഭിപ്രായം ഇതാണ് എന്ന് പറഞ്ഞ് വരുന്നു. ഇതൊന്നും ഞാന്‍ ചെയ്തിട്ടില്ല. അതൊക്കെ കഴിഞ്ഞ സംഭവങ്ങളാണ്. ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനത്തിന് പോയിട്ട് എന്റെ പേര് പറഞ്ഞ് വിളിച്ച് കൂവി എനിക്കെതിരെ സംസാരിക്കുന്ന ആളുകള്‍ അവിടെ ഉണ്ട്. എല്ലാവരില്‍ നിന്നും ഒരുപോലെയുള്ള പ്രതികരണമല്ല ഉണ്ടാവുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

എന്നോട് ഒരാളെക്കുറിച്ച് ചോദ്യം ചോദിക്കുമ്പോള്‍

എന്നോട് ഒരാളെക്കുറിച്ച് ചോദ്യം ചോദിക്കുമ്പോള്‍ എനിക്ക് അയാളെക്കുറിച്ച് അറിയില്ലെങ്കില്‍ എനിക്ക് അവരെ അറിയില്ല എന്ന് തന്നെയാണ് പറയുക. ഹു ദ ഹെൽ റിയാസ് എന്ന് ആളുകള്‍ക്ക് ചോദിക്കാം. എന്നെ എല്ലാവർക്കും അറിയണമെന്നില്ല. ഞാന്‍ ആ ഷോയുടെ ഭാഗമായത് കൊണ്ടാണ് കുറച്ചാളുകള്‍ക്ക് എന്നെ അറിയുന്നത്. അല്ലാതെയുള്ള കുറച്ചാളുകള്‍ എന്റെ വീഡിയോ കണ്ടിട്ടുണ്ടാകും. അങ്ങനെയൊക്കെ തന്നെയാണ് എല്ലാവർക്കും കുറെയാളുകളെ അറിയുന്നത്.

ഒരു സിനിമയില്‍ ഉണ്ടെങ്കില്‍ നമുക്ക്

ഒരു സിനിമയില്‍ ഉണ്ടെങ്കില്‍ നമുക്ക് ആ കലാകാരനെ അറിയാം. അതുപോലെ ഏതൊരാള്‍ക്കും, അത് ചെറിയൊരു എസ്റ്റാബിളിഷ്മെന്റ് ആയാലും അതിന് മൂല്യമുണ്ട്. അവിടെ ഒരു സ്ട്രഗിള്‍ ഉണ്ടാവും. അങ്ങനെ ഒരു രീതിയില്‍ ഞാന്‍ അത് പറയേണ്ട ആവശ്യമില്ലായിരുന്നു. വേറെ എന്തെങ്കിലും കാരണമാവും അവർക്ക് പെട്ടെന്ന് ഹൈപ്പ് കിട്ടിയത്. അതൊന്നും എന്റെ കാര്യമായിരുന്നില്ല. എന്ത് തന്നെയായാലും ആത്മാർത്ഥമായി ഞാന്‍ ക്ഷമാപണം നടത്തുന്നു.

Hair tips: ഉലുവ മുടികൊഴിച്ചിലിനും വളർച്ചയ്ക്കുമുള്ള അത്ഭുത മരുന്ന്: പക്ഷെ എങ്ങനെ ഉപയോഗിക്കണം

എന്നേയും എന്റെ ഫാമിലിയേയും മോശമായി

എന്നേയും എന്റെ ഫാമിലിയേയും മോശമായി പറയുന്ന അത്രയും തറയായിട്ടുള്ള ആള്‍ക്കാർ കാരണമോ, എന്നെ മെന്‍ഷന്‍ ചെയ്യുന്നതോ യൂട്യൂബ് വീഡിയോ ചെയ്യുന്നതോ കാരണമല്ല, ഞാന്‍ ഈ ക്ഷമാപണം നടത്തുന്നത്. നിങ്ങളുടെയൊക്കെ ലെവല്‍ എന്താണെന്ന് ബിഗ് ബോസില്‍ വന്നപ്പോള്‍ എനിക്ക് മനസ്സിലായതാണ്. ഒരാളെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും ഇത്രയും മോശമായി നിങ്ങള്‍ക്ക് പറയാന്‍ കഴിയുമെങ്കില്‍ നിങ്ങളുടെ ലെവല്‍ എന്താണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയും.

ഞാന്‍ ആവശ്യമില്ലാത്ത ഒരു കാര്യം എന്ന് പറഞ്ഞു

ഞാന്‍ ആവശ്യമില്ലാത്ത ഒരു കാര്യം എന്ന് പറഞ്ഞു എന്ന് ബോധ്യമായതിനാലാണ് മാപ്പ് പറയുന്നത്. ഞാന്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ കാര്യങ്ങള്‍ ഞാന്‍ നിരത്തി പരത്തി വെക്കേണ്ടതില്ല. എന്തൊക്കെ കഴിഞ്ഞിട്ടാണ് ഞാന്‍ ഒരു സ്ഥലത്ത് എത്തുന്നതെന്ന് എനിക്ക് അറിയാം. അതുപോലെ അവരുടെ നേട്ടങ്ങള്‍ക്കും ഒരു സ്ട്രഗിള്‍ ഉണ്ടായിരുന്നിട്ടുണ്ടാവും എന്ന് ഞാന്‍ മനസ്സിലാക്കുന്നുവെന്നും റിയാസ് സലീം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+