'കേട്ടോഡാ ..... മോനേ': വല്ല തൊഴിലുറപ്പിനും പോവെന്ന് വിമർശനം, തെറി പറഞ്ഞ് മറുപടിയുമായി റിയാസ്
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ പ്രേക്ഷകർക്ക് വളരെ സ്വീകാര്യനായ വ്യക്തികളിലൊരാളാണ് റിയാസ് സലീം. ഷോയിലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ എത്തിയ താരം തന്റെ മത്സരത്തിലൂടേയും എല്‍ജിബിടിക്യൂ വിഷയത്തിലെ നിലപാടിലൂടേയുമായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. സീസണില്‍ മൂന്നാം സ്ഥാനം നേടികൊണ്ട് പടിയിറങ്ങാനും അദ്ദേഹത്തിന് സാധിച്ചു.
ബിഗ് ബോസിന് ശേഷവും ചില താരങ്ങള്‍ തമ്മിലുണ്ടായിരുന്ന വിഷയങ്ങളിലൊന്നും ഇടപെടാതെ പോയ താരമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം റോബിന്റെ ഭാവി വധു ആരതി പൊടിക്കെതിരെ താരം നടത്തിയ പരാമർശം വലിയ വിവാദമാവുകയും ചെയ്തു.

'അരിപ്പൊടിയെന്നൊക്കെ കേട്ടിട്ടുണ്ട്, ആരാണ് ആരതി പൊടി, പോപ്പുലർ ബോയ് ഫ്രണ്ട് ഉളളത് കൊണ്ട് ഫെയിമസ് ആയവരെ കുറിച്ച് തനിക്ക് അറിയില്ല, അതിനുള്ള സമയവും തനിക്കില്ല'- ആരതിപൊടിയെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന ആരാധകന്റെ ചോദ്യത്തിന് റിയാസ് നല്‍കിയ ഈ മറുപടിയായിരുന്നു വിവാദമായത്. സംഭവത്തില്‍ റിയാസിനെ വിമർശിച്ചുകൊണ്ട് ബ്ലെസ്ലീ ഉള്‍പ്പടേയുള്ളവരും രംഗത്തെത്തി.

വീഡിയോ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും തെറ്റ് തനിക്ക് ബോധ്യപ്പെട്ടതിനാല്‍ പരാമർശത്തില്‍ ആരതിപൊടിയോട് മാപ്പ് ചോദിക്കുന്നുവെന്ന് വ്യക്തമാക്കി റിയാസ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നേയും എന്റെ ഫാമിലിയേയും മോശമായി പറയുന്ന അത്രയും തറയായിട്ടുള്ള ആള്‍ക്കാർ കാരണമോ, എന്നെ മെന്‍ഷന്‍ ചെയ്യുന്നതോ യൂട്യൂബ് വീഡിയോ ചെയ്യുന്നതോ കാരണമല്ല ഇത്തരമൊരു ക്ഷമാപണം നടത്തിയതെന്നും റിയാസ് വ്യക്തമാക്കി.

നിങ്ങളുടെയൊക്കെ ലെവല്‍ എന്താണെന്ന് ബിഗ് ബോസില്‍ വന്നപ്പോള്‍ എനിക്ക് മനസ്സിലായതാണ്. ഒരാളെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും ഇത്രയും മോശമായി നിങ്ങള്‍ക്ക് പറയാന്‍ കഴിയുമെങ്കില്‍ നിങ്ങളുടെ ലെവല്‍ എന്താണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയും. ഞാന്‍ ആവശ്യമില്ലാത്ത ഒരു കാര്യം എന്ന് പറഞ്ഞു എന്ന് ബോധ്യമായതിനാലാണ് മാപ്പ് പറയുന്നതെന്നും വ്യക്തമാക്കിയ താരം പിന്നാലെ വിവാദ വീഡിയോ പിന്‍വലിക്കുകയും ചെയ്തിരുന്നു.
Egg Yolk for Hair: മുടി തഴച്ച് വളരണോ.. എടുക്കൂ ഒരു മുട്ടയുടെ മഞ്ഞക്കരു: കാണാം അത്ഭുത മാറ്റങ്ങള്‍

അതേസമം ഇപ്പോഴിതാ തന്റെ പോസ്റ്റിന് അടിയില്‍ വന്ന ഒരു കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അല്‍പം തെറികൂടി കലർന്നുള്ള ഒരുമറുപടിയാണ് താരത്തില്‍ നിന്നുണ്ടായിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ഈ മറുപടിക്ക് റിയാസിനെ പിന്തുണച്ചും അനുകൂലിച്ചും നിരവധിയാളുകള്‍ മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്.

'ലിപ്സ്റ്റിക്കും കണ്മഷിയുമെല്ലാം ഉമ്മാനെ ജോലിക്ക് വിട്ട കാഷ് കൊണ്ട് വാങ്ങിച്ച് ഫെമിനിസ്റ്റാണെന്ന് നടക്കുന്ന ഭേതം വല്ല തൊഴിലുറപ്പിനും പോകടെയ്' എന്ന ആഷിഫ് റഷീദ് എന്നയാളുടെ പ്രതികരണമാണ് റിയാസിനെ പ്രകോപിതനാക്കിയത്. 'ഹേയ് ആഷിഫ്! ഞാൻ ഇപ്പോൾ എല്ലാ മാസവും നിങ്ങളെക്കാളും നിങ്ങളുടെ കുടുംബത്തേക്കാളും കൂടുതൽ സമ്പാദിക്കുന്നു, എന്നെയും എന്റെ കുടുംബത്തെയും ഞാൻ നന്നായി നോക്കുന്നു. കേട്ടോഡാ ... മോനേ'-എന്നായിരുന്നു താരത്തിന്റെ മറുപടി.

'കൂടാതെ ഈ കമന്റ് ഡിലീറ്റ് ചെയ്യരുത്. കൂടാതെ ഞാൻ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ , അത് വളരെ ചെലവേറിയതാണ്, എന്നിട്ടും ഞാൻ ധാരാളം വാങ്ങുന്നു !! എന്തുകൊണ്ടാണെന്ന് നിങ്ങള്ക്കറിയാമോ ? കാരണം എനിക്ക് ആ ചിലവ് വഹിക്കാന്‍ കഴിയും'- എന്നും റിയാസ് സലീം കൂട്ടിച്ചേർക്കുന്നുണ്ട്.

അതേസമയം, നേരത്തെ ബ്ലെസ്ലിയുടെ വിമർശനത്തിനും റിയാസ് മറുപടി നല്‍കിയിരുന്നു. 'താൻ കഞ്ചാവ് വലിച്ചിട്ട് സിഗരറ്റ് വലിക്കുന്ന സ്ത്രീകളെ വിമർശിക്കാൻ നടക്കാറില്ല, കള്ളസന്യാസിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. തന്റെ കാര്യം നോക്കീ ബെച്ചീക്ക പോകൂ', എന്നായിരുന്നു റിയാസിന്റെ പ്രതികരണം. 'കിഴങ്ങേശ്വരനായ രാജാവാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.ഫെമിനിസം എന്ന വാക്ക് ഉപയോഗിക്കുന്നത് പോലും സെൽഫിഷായിട്ടുള്ള ആക്രാന്തകത്തിന് വേണ്ടിയും അറ്റൻഷന് വേണ്ടി മാത്രമാണ്' എന്ന ബ്ലെസ്ലിയുടെ വിമർശനായിരുന്നു റിയാസിനെ പ്രകോപിപ്പിച്ചത്.












Click it and Unblock the Notifications