Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസ് സ്വയം വിലയിരുത്തണം; ആരതി അവിടെ നിക്കട്ടെ, എന്തിനാണ് അതിലേക്ക് റോബിനെ വലിച്ചിട്ടത്

ബിഗ് ബോസ് മലയാളം ഫെയിം റോബിന്‍ രാധകൃഷ്ണന്റെ ഭാവി വധുവും നടിയുമായ ആരതി പൊടിക്കെതിരെ റിയാസ് സലീം നടത്തിയ പരാമർശം വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. അരിപ്പൊടിയെന്നൊക്കെ കേട്ടിട്ടുണ്ട്, ആരാണ് ആരതി പൊടി, പോപ്പുലർ ബോയ് ഫ്രണ്ട് ഉളളത് കൊണ്ട് ഫെയിമസ് ആയവരെ കുറിച്ച് തനിക്ക് അറിയില്ലെന്ന പരാമർശത്തില്‍ റിയാസ് സലീം പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും പൊളിറ്റിക്കല്‍ കറക്ടനസും ഫെമിനിസവും ഉയർത്തുന്ന താരത്തില്‍ നിന്നുണ്ടായ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് ഇപ്പോഴും ഉയരുന്നത്.

റിയാസ് പങ്കുവെച്ച പുതിയ പോസ്റ്റിന് താഴേയും നിരവധി പേരാണ് ആരതി പൊടി വിഷയത്തില്‍ റിയാസിനെതിരെ വിമർശനം ഉയർത്തുന്നത്. റിയാസ് താങ്കൾ സ്വയം താങ്കളെ പറ്റി തന്നെ ഒന്ന് വിലയിരുത്തി നോക്കുന്നത് നന്നായിരിക്കുമെന്നാണ് ഒരാള്‍ കമന്റായി രേഖപ്പെടുത്തുന്നത്.

റിയാസ് താങ്കൾ സ്വയം താങ്കളെ പറ്റി തന്നെ

'റിയാസ് താങ്കൾ സ്വയം താങ്കളെ പറ്റി തന്നെ ഒന്ന് വിലയിരുത്തി നോക്കുന്നത് നന്നായിരിക്കും. ഒന്ന് ചോദിക്കട്ടെ ആരതി യുടെ കാര്യം അവിടെ നിക്കട്ടെ. താങ്കളോട് സിനിമയിൽ എന്ന് കാണാൻ കഴിയും എന്ന് ഒരാൾ ചോദിച്ചപോൾ താങ്കൾ എന്തിനാണ് അതിലേക്ക് റോബിൻ ന്റെ പേര് വലിച്ചിട്ടത്... ടാലെന്റ്റ് ഇല്ലാത്ത ആൾക്കാർക്ക് ടോക്സിക് ആയത് കൊണ്ട് അവസരങ്ങൾ കിട്ടുന്നു. ടാലെന്റ്റ് ഉള്ളവർക്ക് കിട്ടുന്നില്ല പോലും. നാണമില്ലല്ലോ'- റെയിന്‍ഡ്രോപ്സ് എന്ന അക്കൌണ്ട് കമന്റ് ചെയ്യുന്നു.

തനിക് കഴിവ് ഉണ്ടേൽ അവസരം വരും

തനിക് കഴിവ് ഉണ്ടേൽ അവസരം വരും.. അപ്പോൾ താങ്കൾ പറയുന്നത് ഈ ലോകത്ത് സിനിമയിൽ അഭിനയിക്ന്നവരെല്ലാം ടാലെന്റ്റ് ഇല്ലാതെ ടോക്സിക് ആയത് കൊണ്ട് അവസരങ്ങൾ കിട്ടുന്നു എന്നാണോ. എത്ര ബോധം ഉണ്ട്. ആദ്യം താങ്കളുടെ ഈ സ്ഥയീ ഭവമായ പുച്ഛം എടുത്ത് മാറ്റുക. പിന്നെ മറ്റുള്ളവരെ അംഗീകരിക്കാൻ പഠിക്കുക. തന്നെ ഇഷ്ടപ്പെടുന്നവർ മാത്രം ഇന്റലിജിൻറ് ആൾകാർ. ബാക്കി ഉള്ളവർ മണ്ടന്മാർ ടോക്സിക് ഈ ആറ്റിട്യൂട് എടുത്ത് കളയുക.

ഇത്രയും അഹങ്കാരം പിടിച്ച ആളുകൾ

ഇത്രയും അഹങ്കാരം പിടിച്ച ആളുകൾ ഈ ഭൂമിയിൽ ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല. ലോകത്ത് കഴിവ് ഉള്ള ആൾക്കാർ ആരും അത് പറഞ്ഞു നടക്കാറില്ല. റോബിനെ ആൾകാർ സ്നേഹിക്കുന്നു. സ്നേഹിക്കപ്പെടാനും വേണം ഒരു കഴിവ്. പാട്ടു പാടാനും ഡാൻസ് കളിക്കാനും അഭിനയിക്കാനും മാത്രം അറിയാവുന്നവർ മാത്രമല്ല കഴിവുള്ളവർ..

Astrology: കുംഭം രാശിക്കാർക്ക് റോസാപ്പൂ പറ്റില്ല, മീനം കാർക്ക് ആമ്പല്‍പ്പൂ ഭാഗ്യം കൊണ്ട് വരും: അറിയാം രാശിപ്പൂക്കള്‍

നന്നായി മറ്റുള്ളവരോട് സ്നേഹത്തിൽ ഇടപെടണം

നന്നായി മറ്റുള്ളവരോട് സ്നേഹത്തിൽ ഇടപെടണം എന്തിനു നന്നായി ചിരിക്കാൻ കഴിയുന്നത് പോലും കഴിവാണ്... മറ്റുള്ളവരെ ടാലെന്റ്റ് ഇല്ല എന്ന് പറഞ്ഞു കളിയാക്കുന്നു... ഒന്ന് ചോദിക്കട്ടെ ഈ കഴിവ് ഉള്ളവർക്ക് മാത്രം ഭൂമിയിൽ ജീവിച്ചാൽ മതിയോ...? അസൂയ യും കുശുമ്പും അഹങ്കാരവും മാറാതെ നീയൊന്നും എങ്ങും എത്താൻ പോകുന്നില്ല... എന്തയാലും രണ്ട് ദിവസമായി intellectual followers കുറച്ചു പോയിട്ടുണ്ട്- ആദ്യ കുറിപ്പ് അവസാനിക്കുന്നു

ഇഷ്ടമുള്ള വസ്ത്രം, ജോലി, പ്രണയം,

ഇഷ്ടമുള്ള വസ്ത്രം, ജോലി, പ്രണയം, ജീവിതപങ്കാളി, യാത്ര, രാഷ്ട്രീയം, വിശ്വാസം തുടങ്ങിയവയൊക്കെ(ഭരണഘടന അനുവധിക്കുന്നത് മാത്രം) സ്ത്രീകൾക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആണ് സ്ത്രീസ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ ഒരു പ്രത്യേക രീതിയിൽ മാത്രം പെരുമാറുന്നതല്ല സ്വാതന്ത്ര്യമെന്നായിരുന്നു ഷിബിന്‍ വി മാത്യു എന്നയാളുടെ പ്രതികരണം.

Hair care: പനംകുല പോലെയുള്ള മുടി വേണോ: വെറും രണ്ട് മുട്ടയുടെ വെള്ള മതി

അങ്ങനെയിരിക്കെ ആരതി പൊടി എന്ന

അങ്ങനെയിരിക്കെ ആരതി പൊടി എന്ന ആളിനെ പറ്റി റിയാസിനോട് ചോദിച്ചപ്പോൾ, റിയാസ് കൊടുത്ത മാസ് മറുപടി ഇതാണ്: "അരിപ്പൊടി ഗോതമ്പുപൊടി എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷേ ഈ പൊടി ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. ഞാൻ കേട്ടിട്ടില്ല. അവൾ കഴിവുള്ള, നടി, മോഡൽ അങ്ങനെ വല്ലതുമാണോ. അതായത് സ്വന്തം കഴിവും ടാലൻ്റുമൊക്കെക്കൊണ്ട് വളർന്ന ആരെങ്കിലുമാണെങ്കിൽ, ഒരുപക്ഷെ എനിക്ക് അറിയാൻ ചാൻസുണ്ട്. ഇനി അതല്ല ബോയ്ഫ്രണ്ട് പോപ്പുലർ ആയതുകൊണ്ട് മാത്രം, അല്ലെങ്കിൽ പോപ്പുലർ ആയ ഒരാളെ ബോയ്ഫ്രണ്ട് ആക്കിയതുകൊണ്ട് മാത്രം പോപ്പുലർ ആയ ഒരാളാണെങ്കിൽ, ഐ ആം സോറി.". ഇതൊക്കെ പറയുന്നത് ഫെമിനിസ്റ്റായ റിയാസാണെന്നത് ഞാന്‍ മറന്നു പോയെന്നും ഷിബിന്‍ പരിഹസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+