'ഭാര്യയുടേയും കുട്ടിയുടേയും ഫോട്ടോയുണ്ട്: റിയാസ് ഉയർത്തുന്നത് കൃത്യമായ ഭീഷണി, ഇത് ശരിയല്ല'-സായി
ഇന്‍സ്റ്റഗ്രാമിലൂടെ തനിക്കെതിരെ അധിക്ഷേപം നടത്തിയ യുവാവിനെ തെറിവിളിച്ചുകൊണ്ടുള്ള ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റിയാസിന്റെ പ്രതികരണം വലിയ രീതിയിലാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഇതേയാളുടെ ഇന്‍ബോക്സിലും ബോയി റിയാസ് രൂക്ഷമായി പ്രതികരിച്ചതിന്റെ തെളിവുകള്‍ സീക്രട്ടറ് ഏജന്റെന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന സായി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
റിയാസിന്റെ ചില പ്രതികരണങ്ങള്‍ സ്വാഭാവികമാണെങ്കിലും അക്കൂട്ടത്തില്‍ അദ്ദേഹം നല്‍കുന്ന ചില സൂചനകള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് സായി അഭിപ്രായപ്പെടുന്നത്.

'ലിപ്സ്റ്റിക്കും കണ്മഷിയുമെല്ലാം ഉമ്മാനെ ജോലിക്ക് വിട്ട കാഷ് കൊണ്ട് വാങ്ങിച്ച് ഫെമിനിസ്റ്റാണെന്ന് നടക്കുന്ന ഭേതം വല്ല തൊഴിലുറപ്പിനും പോകടെയ്' എന്ന കമന്റായിരുന്നു റിയാസിനെ പ്രകോപിപ്പിച്ചത്. ഇതിന് തക്കതായ മറുപടി റിയാസ് അവിടെ തന്നെ കൊടുത്തെങ്കിലും പിന്നീട് ആഷിഫ് റഷീദ് എന്ന യുവാവിന്റെ ഇന്‍ബോക്സിലും പോയി റിയാസ് പ്രതികരിക്കുകയായിരുന്നു. ഇതാണ് സായി പുറത്തുവിട്ടത്.

'നീയും നിന്റെ വാപ്പായും ഉമ്മായും കെട്ടിയോളും ഒരുമാസം ഉണ്ടാക്കുന്നതിനേക്കാളും പണം റിയാസ് ഒരുമാസം ഉണ്ടാക്കുന്നുണ്ട്. എനിക്ക് വരുമാനം ഉള്ളതിനാല്‍ ഞാന്‍ ചിലവേറിയ സാധനങ്ങള്‍ ഉപയോഗിക്കുന്നു. ഇനി ഒരു പ്രാവശ്യം കൂടി എന്റെ ഉമ്മാനെ പറഞ്ഞാല്‍.. നീ നിന്റെ അക്കൌണ്ട് പെട്ടെന്ന് പ്രൈവറ്റ് ആക്കിയത് എന്തുകൊണ്ടോ. നിന്റെ കെട്ടിയോളുടേയോ ആരുടെയോ പടം അവിടെ ഉള്ളതുകൊണ്ടാണോ അങ്ങനെ ചെയ്ത്. എന്റെ മാതാപിതാക്കളുടെ മുഖം കാണുന്നത് കൊണ്ട് എന്ത് പറയാമെന്നാണോ - എന്നായിരുന്നു ആദ്യ ഓഡിയോയില്‍ റിയാസ് പറഞ്ഞത്.

ദയവായി ആ കമന്റ് ഡിലീറ്റ് ചെയ്യരുത്. നിന്റെ ചിത്രം സഹിതം ഒരു സ്റ്റോറി ചെയ്യാന്‍ താല്‍പര്യപ്പെടുന്നു. നിന്റെ പ്രൊഫൈലില്‍ ആരുടെയൊക്കെ പടങ്ങളുണ്ടായിരുന്നോ അതെല്ലാം ഞാന്‍ സ്ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട്. അതെല്ലാം ഞാന്‍ പോസ്റ്റ് ചെയ്യും. അത്യാവശ്യമായി വേണ്ടത് വല്ലതുമുണ്ടേല്‍ ഡീലീറ്റ് ചെയ്തോ-എന്നൊരു ഓഡിയോയും റിയാസ് അയച്ചിട്ടുണ്ട്.
Hair care: ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പിന്നെ മുടിയെ തലക്ക് തങ്ങാനാവില്ല: അതുപോലെ വളരും

ആഷിഫ് റഷീദിന്റെ ഫോട്ടോ മാത്രമല്ല, അതില്‍ അവന്റെ ഭാര്യയുടേയും കുട്ടികളുടേയുമെല്ലാം ഫോട്ടോയുണ്ട്, ഈ സാഹചര്യത്തില്‍ റിയാസ് നടത്തുന്നത് യഥാർത്ഥ ഭീഷണിയാണെന്നാണ് സായി അഭിപ്രായപ്പെടുന്നത്. നിന്റെ പ്രൊഫൈലില്‍ ആരുടെയൊക്കെ ഫോട്ടോ ഉണ്ടായിരുന്നോ അതെല്ലാം ഞാന്‍ സ്ക്രീന്‍ഷോട്ട് എടുത്ത് വെച്ചിട്ടുണ്ടെന്നും അതൊക്കെ സ്റ്റോറിയില്‍ വെക്കുമെന്നുമാണ് പറയുന്നത്. ഇത് ശരിയായ ഒരു രീതിയല്ല.

റോബിന്‍, ബ്ലെസ്ലീ, ദില്‍ഷ എന്നിങ്ങനെ ഈ സീസണില്‍ വന്നുപോയ എല്ലാവർക്കും സൈബർ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. റിയാസിനേക്കാളും കൂടുതല്‍ ദില്‍ഷയും റോബിനും നേരിട്ടിട്ടുണ്ട്. ഇവരാരും വ്യക്തിപരമായി ഭീഷണി ഉയർത്തിയിട്ടില്ല. നിന്റെ പ്രൊഫൈലില്‍ നിന്നും നിന്റേയും ബാക്കിയുള്ളവരേയും ഫോട്ടോ എടുത്ത് സ്റ്റോറി ചെയ്യുമെന്നാണ് പറയുന്നത്. റിയാസിനെ വെറുക്കുന്ന വ്യക്തിയല്ല. ആരതി പൊടി വിഷയത്തിലൊക്കെ വിമർശിക്കുകയും ചെയ്തിരുന്നു.

കമന്റ്ബോക്സില്‍ തെറിവിളിച്ചതോടെ അത് അവിടെ തീരണം. വീണ്ടും എന്തിനാണ് ഇന്‍ബോക്സിലേക്ക് പോയതും ഈ പറഞ്ഞ ഭീഷണിയും. ഇപ്പോള്‍ നിങ്ങളാണ് അയാളുടെ പേഴ്സണല്‍ സ്പേസിലേക്ക് കയറിപ്പോയിരിക്കുന്നത്. റിയാസ്‍ പബ്ലിക്കായി ഇട്ട വീഡിയോക്കെതിരെ പബ്ലിക്കായി തന്നെയാണ് അവന്‍ കമന്റിട്ടത്. അതിന് പബ്ലിക്കായി തന്നെ മറുപടിയും കൊടുത്തു. വീണ്ടും എന്തിനാണ് പേഴ്സണല്‍ സ്പേസിലേക്ക് കയറിപ്പോയതെന്നും സായി ചോദിക്കുന്നു.












Click it and Unblock the Notifications