ലക്ഷ്മിപ്രിയ ഇഷ്ടം; ബിഗ് ബോസിലെ ഏറ്റവും ഫേവറിറ്റ് സീനാണ് ഇതെന്ന് റോബിന്‍, ഒരിക്കലും മറക്കില്ല

സമീപകാലത്ത് ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് അടക്കം നിരവധി വിവാദങ്ങളില്‍ റോബിന്‍ ഇടം പിടിച്ചിരുന്നു

 robin

ബിഗ് ബോസ് മലയാളം സീസണിലേക്ക് സിനിമ-സീരിയില്‍ രംഗത്ത് നിന്നും എത്തിയ വ്യക്തികളില്‍ ഒരാളായിരുന്നു ലക്ഷ്മി പ്രിയ. താരത്തിന്റെ മത്സര രീതിക്കെതിരെ തുടക്കം മുതല്‍ തന്നെ വലിയ വിമർശനങ്ങള്‍ നേരിടേണ്ടി വന്നുവെങ്കിലും പിന്തുണയ്ക്കുന്നവരും കുറവായിരുന്നില്ല. അഭിപ്രായങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും കണ്ടന്റ് കൊടുക്കാന്‍ സാധിക്കുന്ന മത്സരാർത്ഥി എന്നതായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രത്യേകത.

അതുകൊണ്ട് തന്നെയാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം താരത്തിന് സാധിച്ചതും. സീസണില്‍ റോബിന്‍ രാധാകൃഷ്ണനെ പലപ്പോഴായി ഏറ്റവും കൂടുതല്‍ അനുകൂലിച്ച വ്യക്തി കൂടിയാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ ബിഗ് ബോസില്‍ ലക്ഷ്മിപ്രിയ ഉള്‍പ്പട്ട് ഒരു വീഡിയോയുടെ ഏതാനും ഭാഗങ്ങള്‍ റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.

റോബിന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന

റോബിന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന

റോബിന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചില വിമർശനങ്ങളുടെ സാഹചര്യത്തില്‍ ഈ വീഡിയോയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ആരാധകരുടെ ചർച്ചയും ആ തരത്തിലാണ് മുന്നോട്ട് പോവുന്നത്. ബിഗ് ബോസില്‍ വെച്ചും റോബിനെതിരെ ജാസ്മിന്‍ രംഗത്ത് വന്നപ്പോള്‍ അതിനെ പ്രതിരോധിച്ചുകൊണ്ട് ലക്ഷ്മിപ്രിയ രംഗത്ത് എത്തുന്ന രംഗമാണ് റോബിന്‍ വീണ്ടും പങ്കുവെച്ചിരിക്കുന്നത്.

ജാസ്മിന്‍ തന്റെ പട്ടിയുമായി ചേർത്ത് റോബിനെ

ജാസ്മിന്‍ തന്റെ പട്ടിയുമായി ചേർത്ത് റോബിനെ

ജാസ്മിന്‍ തന്റെ പട്ടിയുമായി ചേർത്ത് റോബിനെ പറഞ്ഞുവെന്നായിരുന്നു ലക്ഷ്മി പ്രിയയുടെ ആരോപണം. ജാസ്മിന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യം കൊടുക്കുന്നത് സ്വന്തം പട്ടിക്കാണ്. ഒരു മൂല്യവും ഇല്ലെന്ന് പറയുന്ന റോബിന്റെ പേര് എന്തിനാണ് ചേർത്തു വെക്കുന്നത്. മൂല്യമുള്ള രണ്ട് വസ്തുകള്‍ അല്ലേ ചേർത്ത് വെക്കേണ്ടത് എന്നും ലക്ഷ്മി പ്രിയ ചോദിച്ചപ്പോള്‍ എന്റെ പട്ടിക്ക് എനിക്ക് മൂല്യമുണ്ട്, എന്നാല്‍ റോബിന് ജീവിതത്തില്‍ യാതൊരു മൂല്യവുമില്ലായെന്നും ജാസ്മിന്‍ ആവർത്തിച്ചു.

മോഹന്‍ലാല്‍ ഇടപെട്ട് റോബിന്റെ അഭിപ്രായം

മോഹന്‍ലാല്‍ ഇടപെട്ട് റോബിന്റെ അഭിപ്രായം

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ അവതാരകന്‍ മോഹന്‍ലാല്‍ ഇടപെട്ട് റോബിന്റെ അഭിപ്രായം തേടുന്നത്. 'ഈ ലോകത്തെ കേവലം ഒരു ചെറിയ കല്ലിന് അതിന്റേതായ മൂല്യമുണ്ട്. കാണുന്ന ആളുടെ കാഴ്ചപ്പാടി അനുസരിച്ചായിരിക്കും അതിന്റെ മൂല്യം മനസ്സിലാക്കാന്‍ സാധിക്കുക. എന്നെ ഇഷ്ടപ്പെടണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം. എന്നാല്‍ അതിന് അനുസരിച്ച് മാറാന്‍ എനിക്കാവില്ല. ഞാന്‍ ഞാനായിട്ട് തന്നെയെ നില്‍ക്കുകയുളളു. ഇവർ പറയുന്നതൊന്നും എന്നെ ബാധിക്കില്ല. കാരണം ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു'- എന്നായിരുന്നു റോബിന്റെ മറുപടി.

Hair care: പ്രമേഹം മുടിക്കും വില്ലന്‍: മുടികൊഴിച്ചില്‍ വർധിക്കും, പക്ഷെ പരിഹാരമുണ്ട്

ബിഗ് ബോസിലെ ഏറ്റവും ഫേവറിറ്റ്

ബിഗ് ബോസിലെ ഏറ്റവും ഫേവറിറ്റ്

ബിഗ് ബോസിലെ ഏറ്റവും ഫേവറിറ്റ് സീനാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് റോബിന്‍ ഈ രംഗങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ലക്ഷ്മി ചേച്ചിയോടുള്ള ഇഷ്ടവും വ്യക്തമാക്കുന്നു. ഈ വീഡിയോയ്ക്ക് താഴെ പതിവ് പോലെ റോബിനെ പിന്തുണച്ചുകൊണ്ട് നിരവധി ആരാധകർ രംഗത്ത് വരികയും ചെയ്തു.

ഒരിക്കലും മറക്കില്ല റോബിന്‍ ഇതൊന്നും.

ഒരിക്കലും മറക്കില്ല റോബിന്‍ ഇതൊന്നും.

ഒരിക്കലും മറക്കില്ല റോബിന്‍ ഇതൊന്നും. നിങ്ങൾ എന്ന വ്യക്തിയെ സൂക്ഷ്‌മമായി നോക്കി കണ്ട ദിവസങ്ങൾ.... 24/7 നിങ്ങൾടെ ഓരോ ചലനങ്ങളും നോക്കി ഇരുന്നിട്ടുണ്ട് ഒരാളുടെ പോലും ഫാൻ ആവാത്ത ഞാൻ.. ഒരു സിനിമ നടനെയും ജീവിതത്തിൽ ഇതുവരെ സപ്പോർട്ട് ചെയ്യാത്ത ഞാൻ 7.. 8 മാസം കൊണ്ട് നിങ്ങൾടെ പുറകെ ആണ്.. നിങ്ങൾ ജീവിതത്തിൽ ജയിക്കുന്നത് കാണാൻ- എന്നാണ് അമ്മിണിയെന്ന ആരാധിക കുറിച്ചത്.

ജീവിതത്തിൽ മൂല്യമുള്ള വസ്തുക്കളെ

ജീവിതത്തിൽ മൂല്യമുള്ള വസ്തുക്കളെ

ജീവിതത്തിൽ മൂല്യമുള്ള വസ്തുക്കളെ മനസ്സിലാക്കാൻ ഒരുപാട് സമയമെടുക്കും. ഒരുപക്ഷേ ഒരു ദിവസം കൊണ്ട് മനസ്സിലാക്കിയേക്കാം, ചിലപ്പോൾ വർഷങ്ങൾ എടുത്തു. എന്ത് തന്നെയാണെങ്കിലും യു ആർ സ്പെഷ്യല്‍. ഇതുപോലൊരു ബിഗ്‌ബോസ് സീസൺ ഇനി ഉണ്ടാവില്ല.. ഇതുപൊലൊരു മത്സരാർത്ഥിയെന്നുമാണ് മറ്റൊരു വ്യക്തി അഭിപ്രായപ്പെടുന്നത്.

ലക്ഷ്മിപ്രിയയുടെ നിലപാട് ശ്രദ്ധിക്കപ്പെട്ട ദിവസം

ലക്ഷ്മിപ്രിയയുടെ നിലപാട് ശ്രദ്ധിക്കപ്പെട്ട ദിവസം

ലക്ഷ്മിപ്രിയയുടെ നിലപാട് ശ്രദ്ധിക്കപ്പെട്ട ദിവസം.. ലാലേട്ടൻ പോലും പ്രതികരിക്കാതെ നിന്നപ്പോൾ കൃത്യമായ ഇടപെടൽ കൊണ്ട് ഡോക്ടർക്കൊപ്പം തന്നെ ലക്ഷ്മി ചേച്ചിയും കൈയടി നേടിയ എപ്പിസോഡ് . ഞാൻ ആദ്യമായി കാണുന്ന ബിഗ് ബോസ്സ് എപ്പിസോഡ് തന്നെ ഇത് ആയിരുന്നു.. ഈ വാക്കുകൾ അന്ന് തന്നെ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നുവെന്ന് മറ്റൊരാളും കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+