Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതെല്ലാം നടത്തിയത് റോബിനും ടീമും': റോബിന്‍ സിനിമ വരുമോ? സന്തോഷ് ടി കുരുവിള നിലപാട് പറയുന്നു

 robi

ബിഗ് ബോസ് മലയാളം ഫെയിം റോബിന്‍ രാധാകൃഷ്ണന്‍ നായകനാവുന്ന ആദ്യ സിനിമയെക്കുറിച്ച് പ്രഖ്യാപനം നടത്തിയ നിർമ്മാതാവായിരുന്നു സന്തോഷ് ടി കുരുവിള. മോഹൻലാലിന്റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ടാ തടിയാ, മായാനദി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ആർക്കറിയാം, 'ന്നാ താൻ കേസ് കൊട്' തുടങ്ങിയ ചിത്രങ്ങള്‍ നിർമ്മിച്ച നിർമ്മാതാവ് റോബിന് വേണ്ടി പുതിയ സിനിമയൊരുക്കുന്നുവെന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ ആരാധകർ ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ സിനിമ ഉപേക്ഷിച്ചെന്ന രീതിയില്‍ വാർത്തകളും വന്നും.

അടുത്തിടെ റോബിനെതിരായ പല ആരോപണങ്ങളും ഉയർന്ന് വന്ന കൂട്ടത്തില്‍ ഈ സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉണ്ടായിരുന്നു. നിർമ്മാതാവിന് ഇത് സംബന്ധിച്ച കാര്യങ്ങളൊന്നും അറിയില്ലെന്നും റോബിന്‍ തന്നെ ഇറക്കിയ ന്യൂസാണെന്നുമായിരുന്നു ചിലരുടെ ആക്ഷേപം. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലില്‍ സന്തോഷ് ടി കുരുവിള സിനിമയെക്കുറിച്ച് വ്യക്തമാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി റോബിന്‍ രംഗത്ത് വരികയും ചെയ്തു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സിനിമയുടെ നിർമ്മാതാവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നിലവിൽ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ ഭാഗഭാക്കാവാൻ വ്യക്തിപരമായും അല്ലാതേയും താൽപര്യമില്ലെന്ന് അറിയിക്കുന്ന അദ്ദേഹം സിനിമ സംബന്ധിച്ച് പ്രൊജക്ടിനെ ക്കുറിച്ചുള്ള മീഡിയാ അപ്ഡേഷൻസും കൂടാതെ ശ്രീ മോഹൻലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടർ റോബിന്റേയും ടീമിന്റേയും നേതൃത്വത്തിൽ നടന്നിട്ടുള്ളതാണെന്നും വ്യക്തമാക്കുന്നു. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

robin

ഡോക്ടർ റോബിൻ രാധാകൃഷ്ണൻ , ബിഗ്ബോസ് ഷോയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്.
പുതുമുഖങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിയ്ക്കുകയും ചെയ്തു.
തുടർന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിർവ്വഹിക്കുവാൻ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനു മായ് പരിശ്രമങ്ങൾ എന്റെ നിർമ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു.

വരുവാൻ പോവുന്ന പ്രൊജക്ടിനെ ക്കുറിച്ചുള്ള മീഡിയാ അപ്ഡേഷൻസും കൂടാതെ ശ്രീ മോഹൻലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടർ റോബിന്റേയും ടീമിന്റേയും നേതൃത്വത്തിൽ നടന്നിട്ടുള്ളതാണ്. ആ ഘട്ടത്തിൽ തന്നെ ശ്രീ റോബിൻ രാധാകൃഷ്ണൻ മലയാളത്തിലെ നിരവധിയായ നിർമ്മാതാക്കളെ കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്.

കോവിഡാനന്തരം ,സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിയ്ക്കുകയും പിന്നീട് വളരെയധികം അവധാനതയോടു കൂടിയുമാണ് ഓരോ പ്രൊജക്ടുകളെയും സമീപിച്ചു വരുന്നത്. അടിസ്ഥാനപരമായ് ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളിൽ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിർമ്മാണം ഒരു ബിസിനസ്സ് നിലയിൽ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം പക്ഷെ സിനിമ വ്യക്തിപരമായ് ഒരു പാഷൻതന്നെയാണ് ഇപ്പോഴും എപ്പോഴും !

ഏതൊരു പ്രൊജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതുവരെ കാത്തിരിയ്ക്കുക എന്നതാണ് ഒരു ശൈലിയായ് സ്വീകരിച്ചിട്ടുള്ളത്. അഥവാ അങ്ങിനെ സംഭവിച്ചില്ലെങ്കിൽ അത് ഉപേക്ഷിയ്ക്കുകയും ചെയ്തേക്കാം. ഡോ റോബിൻ രാധാകൃഷ്ണൻ സിനിമാ മേഖലയിൽ സ്വപ്രയത്നത്താൽ ഉയർന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്നങ്ങളും ഉള്ളതായ് കരുതുന്നില്ല. നിലവിൽ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ ഭാഗഭാക്കാവാൻ വ്യക്തിപരമായും അല്ലാതേയും താൽപര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ.

Hair Care: പല എണ്ണകള്‍ തേച്ചു, എന്നിട്ടും മുടികൊഴിച്ചില്‍ നില്‍ക്കുന്നില്ലേ: ഈ കാച്ചിയ എണ്ണ ആ പരാതി തീർക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+