• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതൊക്കെ രണ്ടാഴ്ചയെ ഉള്ളുവെന്ന് പറഞ്ഞ ചേട്ടനുള്ള മറുപടിയാണിത്: ഞാനല്‍പം അഹങ്കാരിയാണെന്നും റോബിന്‍

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് ഏഴ് മാസം കഴിഞ്ഞെങ്കിലും ഇന്നും ആരാധകർക്കിടയില്‍ സജീവമായി നില്‍ക്കുന്ന താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്ന് പാതിവഴിയില്‍ താരത്തിന് പുറത്താവേണ്ടി വന്നെങ്കിലും ഇന്നും റോബിന്‍ എത്തുന്നിടത്തല്ലാം വലിയ തോതില്‍ ആരാധകർ ഒത്തുകൂടുന്നുണ്ട്. കഴിഞ്ഞ ദിവസം സ്വന്തം നാടായ വർക്കല പാലിപ്പള്ളിയില്‍ ഒരു സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ താരം എത്തിയപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി. തന്റെ ഫെയിം രണ്ടാഴ്ച കൊണ്ട് തീരുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഇതെന്നാണ് റോബിന്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ തന്റെ സിനിമാ മോഹത്തെക്കുറിച്ചും അദ്ദേഹം തുറന്ന് പറയുന്നു. റോബിന്‍ രാധാകൃഷ്ണന്റെ വാക്കുകളിലേക്ക്.

ബിഗ് ബോസ് കഴിഞ്ഞിട്ട് ഏഴ് മാസം കഴിഞ്ഞു

ബിഗ് ബോസ് കഴിഞ്ഞിട്ട് ഏഴ് മാസം കഴിഞ്ഞു. എന്നിട്ടും നിങ്ങളുടെയൊക്കെ ഈ സ്നേഹം അത്ഭുതപ്പെടുത്തുന്നതാണ് കൊച്ച് കുട്ടുകള്‍ മുതല്‍ അമ്മാർ വരെ വന്നിരിക്കുന്നു. വലിയ സന്തോഷമാണ്. നിങ്ങളുടെയൊക്കെ സ്നേഹവും പിന്തുണയും പ്രാർത്ഥനയും കൊണ്ട് മാത്രമാണ് ഇപ്പോഴും ഇവിടെ നില്‍ക്കാന്‍ സാധിക്കുന്നതെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു.

16600 കോടിയുടെ ലോട്ടറി സമ്മാനം സ്വന്തം: ഇത് തള്ളല്ല, പരമമായ സത്യം: പക്ഷെ ജേതാവ് മുങ്ങി16600 കോടിയുടെ ലോട്ടറി സമ്മാനം സ്വന്തം: ഇത് തള്ളല്ല, പരമമായ സത്യം: പക്ഷെ ജേതാവ് മുങ്ങി

ഞാന്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ

ഞാന്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ആ സമയത്ത് ചിലരൊക്കെ ചോദിക്കുന്നുണ്ടായിരുന്നു ഈ ഒരു ഫെയിം ഒക്കെ എത്രനാള്‍ നിക്കുമെന്ന്. ഒരു കറുത്ത ടീ ഷർട്ട് ഇട്ട ചേട്ടന്‍ അന്ന് പറയുന്നുണ്ടായിരുന്നു അതൊക്കെ കൂടിപ്പോയാല്‍ രണ്ടാഴ്ചയേ കാണുമെന്ന്. ഇപ്പോള്‍ ഏഴ് മാസം കഴിഞ്ഞു ചേട്ടാ എന്നാണ് അദ്ദേഹത്തിനോട് ഇപ്പോള്‍ മറുപടി പറയാനുള്ളത്.

യുഎഇക്ക് അപൂർവ്വ നേട്ടം: പിന്നിലാക്കിയത് ജർമ്മനിയും ഫ്രാന്‍സും അടങ്ങുന്ന വമ്പന്‍മാരെ, ഇന്ത്യ 87-ാമത്യുഎഇക്ക് അപൂർവ്വ നേട്ടം: പിന്നിലാക്കിയത് ജർമ്മനിയും ഫ്രാന്‍സും അടങ്ങുന്ന വമ്പന്‍മാരെ, ഇന്ത്യ 87-ാമത്

ഒരു കഴിവും ഇല്ലാത്ത പയ്യനായിരുന്നു

ബിഗ് ബോസ് സീസണ്‍ കഴിയുമ്പോള്‍ മാറുന്നതല്ല എന്റെ കൂടെയുള്ളവർ. അവരെ ഞാന്‍ നെഞ്ചിലേറ്റുന്നു. അതിന് ഉദാഹരണമായിട്ടാണ് ഇവരൊക്കെ വന്നിരിക്കുന്നത്. പഠിക്കുന്ന കാലത്ത് ഉഴപ്പനായിട്ടുള്ള ഒരു കഴിവും ഇല്ലാത്ത പയ്യനായിരുന്നു ഞാന്‍. ഇപ്പോഴും വലിയ കഴിവൊന്നുമില്ല. പക്ഷെ ഒരുപാട് കഷ്ടപ്പെട്ട് ജീവിതത്തില്‍ എവിടെയെങ്കിലും എത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

ഗുജറാത്തിലെങ്ങും താമരമയം: പ്രവർത്തകർ ആഹ്ളാദ തിമിർപ്പില്‍, രവീന്ദ്ര ജഡേജയും റോഡ് ഷോയില്‍

നിങ്ങളൊരു ലക്ഷ്യം മനസ്സില്‍ ഫിക്സ് ചെയ്ത്

നിങ്ങളൊരു ലക്ഷ്യം മനസ്സില്‍ ഫിക്സ് ചെയ്ത് അതിന് വേണ്ടി കഷ്ടപ്പെടുകയെന്നുള്ളതാണ് ഇവിടെയുള്ള കൊച്ചു കുട്ടികളോട് എനിക്ക് പറയാനുള്ളത്. കഷ്ടപ്പെട്ടാല്‍ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനുള്ള ഒരു ഉദാഹരണമാണ് ഞാന്‍. ഇപ്പോള്‍ ഒരു സിനിമ ചെയ്യാന്‍ വേണ്ടി ആഗ്രഹിക്കുകയും അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും റോബിന്‍ പറയുന്നു.

രണ്ട് മാസം കഴിയുമ്പോള്‍ സിനിമയുടെ ഷൂട്ടിങ്

രണ്ട് മാസം കഴിയുമ്പോള്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. വിവാഹ നിശ്ചയവും അടുത്ത മാസമുണ്ട്. എല്ലാത്തിനും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണം. ആരതി പൊടി സുഖമായിരി ഇരിക്കുന്നു. ചെറിയൊരു കാർ മേടിച്ചിട്ടുണ്ട്. ഇനിയിപ്പോള്‍ ആളുകള്‍ പറയും കാർ മേടിച്ച് അതിന്റെ മണ്ടയില്‍ കേറി നില്‍ക്കുന്ന അവന്‍ അഹങ്കാരിയാണെന്ന്. അങ്ങനെയെങ്കില്‍ ഞാന്‍ അഹങ്കാരി തന്നെയാണ്. എനിക്ക് ഞാനായിട്ട് നില്‍ക്കാന്‍ മാത്രമേ സാധിക്കു. എനിക്ക് ഒരു പാട് പോസിറ്റീവും അതുപോലെ തന്നെ നെഗറ്റിവുകളും ഉണ്ട്. മരിക്കുന്നത് വരെ ഞാന്‍ ഇങ്ങനെ തന്നെയായിരിക്കും മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

English summary
Bigg Boss Malayalam fame Robin says people is answer to those who said that i will lose his fame soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X