Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചെളിവാരിയേറും കുതികാൽ വെട്ടലും; എല്ലാം അൾട്ടിമേറ്റ് വരുമെന്ന പ്രതീക്ഷയിലോ: ശാലിനി പറയുന്നു

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ മൂന്ന് സീസണുകളിലേതിനേക്കാള്‍ വ്യൂവർഷിപ്പ് നാലാം സീസണിനാണ് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. മലയാളികളെ സംബന്ധിച്ച് ആദ്യാനുഭവം എന്നതാണ് ഒന്നാം സീസണില്‍ ആളെക്കുറച്ചെതെങ്കില്‍ കോവിഡായിരുന്നു രണ്ടാം സീസണ് വെല്ലുവിളിയായത്. ജേതാവിനെ പ്രഖ്യാപിക്കാതെ പാതിവഴിയില്‍ സീസണ്‍ അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു.

മൂന്നാം സീസണിലും കോവിഡ് വെല്ലുവിളി ഉയർത്തിയിരുന്നു. ഇടക്ക് ഷോ അവസാനിപ്പിച്ച്, ഒരു ഇടവേളയ്ക്ക് ശേഷമായിരുന്ന വിജയിയെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് സീസണ്‍ 4 അവസാനിച്ചത്.

വലിയ തോതില്‍ അറിയപ്പെടുന്ന മത്സരാർത്ഥികള്‍

വലിയ തോതില്‍ അറിയപ്പെടുന്ന മത്സരാർത്ഥികള്‍ അധികം ഇല്ലാതിരുന്നിട്ടും നാലാം സീസണ്‍ അനുകൂലമായും പ്രതികൂലമായും ആളുകള്‍ക്കിടയില്‍ വലിയ രീതിയില്‍ ചർച്ചയായി മാറുന്നതാണ് നാം കണ്ടത്. അതേസമയം തന്നെ മത്സരാർത്ഥികള്‍ തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും ഏറ്റുമുട്ടലുകളും ശക്തമായിരുന്നു. ഷോ അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അതിനൊരു മാറ്റവും ഇല്ലെന്നാണ് ശ്രദ്ധേയം.

ദില്‍ഷയുടെ പ്രമോഷന്‍ വിഷയത്തിലെ ബ്ലെസ്ലീ

ദില്‍ഷയുടെ പ്രമോഷന്‍ വിഷയത്തിലെ ബ്ലെസ്ലിയുടെ ഇടപെടല്‍, റോബിന്‍ രാധാകൃഷ്ണന്റെ ഭാവി വധു ആരതിപൊടിയെക്കുറിച്ചുള്ള റിയാസ് സലീമിന്റെ പരാമർശം തുടങ്ങിയ സംഭവങ്ങളാണ് ബിഗ് ബോസ് താരങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോള്‍ പ്രേക്ഷകർക്ക് മുമ്പില്‍ കൂടുതല്‍ പരസ്യമാക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുന്നു.

ദില്‍ഷ ഒരു ട്രേഡിങ് പ്രമോഷനുമായി

ദില്‍ഷ ഒരു ട്രേഡിങ് പ്രമോഷനുമായി വന്നപ്പോള്‍ ഇത് ഫേക്കാണെന്നും ആരും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും വ്യക്തമാക്കി ആദ്യം രംഗത്ത് വന്ന താരം ബ്ലെസ്ലീയായിരുന്നു. ഷോയില്‍ ഇതുവരും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയുന്നതാണെങ്കിലും ഈ വിഷയം പരസ്യമാക്കാനായിരുന്നു ബ്ലെസ്ലീ ശ്രമിച്ചത്. സംഭവത്തില്‍ വിശദീകരവുമായി ബ്ലെസ്ലീ മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരനും രംഗത്ത് വന്നു.

Egg Yolk for Hair: മുടി തഴച്ച് വളരണോ.. എടുക്കൂ ഒരു മുട്ടയുടെ മഞ്ഞക്കരു: കാണാം അത്ഭുത മാറ്റങ്ങള്‍

ബ്ലെസ്ലീക്കെതിരെ പണ്ട് ഉയർന്ന ക്യൂആർകോഡ്

ബ്ലെസ്ലീക്കെതിരെ പണ്ട് ഉയർന്ന ക്യൂആർകോഡ് ആരോപണം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ഈ വിഷയത്തില്‍ ദില്‍ഷയുടെ മറുപടി. റോബിന്‍, നിമിഷ, ശാലിനി തുടങ്ങിയ താരങ്ങളൊക്കെ ഈ വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഈ സംഭവം ഒന്ന് കെട്ടടങ്ങി വരുമ്പോഴാണ് ആരതി പൊടിക്കെതിരേയുള്ള റിയാസിന്റെ കമന്റ്.

ആരതിപൊടിയെക്കുറിച്ചുള്ള അഭിപ്രായം

ആരതിപൊടിയെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന ആരാധകന്റെ ചോദ്യത്തിന് 'അരിപ്പൊടിയെന്നൊക്കെ കേട്ടിട്ടുണ്ട്, ആരാണ് ആരതി പൊടി, പോപ്പുലർ ബോയ് ഫ്രണ്ട് ഉളളത് കൊണ്ട് ഫെയിമസ് ആയവരെ കുറിച്ച് തനിക്ക് അറിയില്ല, അതിനുള്ള സമയവും തനിക്കില്ല' എന്ന റിയാസിന്റെ മറുപടിയാണ് വിവാദമായത്. സംഭവത്തില്‍ റിയാസിനെ വിമർശിച്ചുകൊണ്ട് ബ്ലെസ്സീ രംഗത്ത് വന്നപ്പോള്‍ അതിന് അതേ രീതിയിലുള്ള മറുപടിയാണ് റിയാസ് കൊടുത്തത്.

 പരസ്പരം ചെളി വാരി എറിയലും കുതികാൽ

ആരതി പൊടിക്കെതിരായ പരാമർശത്തില്‍ റിയാസ് പരസ്യമായി ഖേദപ്രകടനം നടത്തുകയും വിവാദ വീഡിയോ പിന്‍വലിക്കുകയും ചെയ്തു. ബിഗ് ബോസ് താരങ്ങള്‍ക്കിടിയില്‍ ഇത്തരത്തില്‍ ചേരിതിരിവ് ശക്തമാവുമ്പോള്‍ മറ്റൊരു താരമായിരുന്നു ശാലിനിയിട്ട കുറിപ്പാണ് ഇപ്പോള്‍ ഏറെ ചർച്ചയായി മാറുന്നത്. പരസ്പരം ചെളി വാരി എറിയലും കുതികാൽ വെട്ടലും അടുത്ത സീസൺ സ്റ്റാർട്ട്‌ ചെയ്താലും കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് അശ്വിനുമായുള്ള ഫോട്ടോ പങ്കിട്ടുകൊണ്ട് ശാലിനി കുറിക്കുന്നത്. താരത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിന്റെ ആഗ്രഹം ഒരിക്കലും നടക്കുമെന്ന്

നിന്റെ ആഗ്രഹം ഒരിക്കലും നടക്കുമെന്ന് എനിക്ക് തോന്നണില്ല അശ്വിൻ!! പരസ്പരം ചെളി വാരി എറിയലും കുതികാൽ വെട്ടലും അടുത്ത സീസൺ സ്റ്റാർട്ട്‌ ചെയ്താലും കഴിയുമെന്ന് തോന്നുന്നില്ല. ഇനി അൾട്ടിമേറ്റ് വരുമെന്ന പ്രതീക്ഷയിൽ ടോം ആന്‍ഡ് ജെറി പ്ലേ പ്ലാൻ ആണ് നടക്കുന്നതെങ്കിൽ അതും ഫലം കാണാൻ സാധ്യത കുറവാണ്. കണ്ടെസ്റ്റന്റ്സ് എല്ലാവരും ഇതുപോലെ ചിരിച്ച് ഒരുമയോടെ ഉള്ള ഒരു കൂടി കാഴ്ച്ചയുണ്ടാവുമോ എന്നാണ് അശ്വിന്റെ വിഷമം.

ഇതുവരെ കണ്ടതിൽ ഏറ്റവും ഹിറ്റ്‌ സീസൺ

ഇതുവരെ കണ്ടതിൽ ഏറ്റവും ഹിറ്റ്‌ സീസൺ എന്ന് എവിടെയൊക്കെയോ പരാമർശിച്ചതായി കണ്ടു. റിയാസും വിനയ് ചേട്ടനും മണികണ്ഠൻ ചേട്ടനും ഒഴികെ എല്ലാവരും ഒറ്റ ഫ്രെയ്മിൽ സന്തോഷത്തോടെ ചിരിച്ച് ഇരിക്കുന്നത് ദാ ഈ വീഡിയോയിൽ ഉണ്ട്. സമാധാനത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ സുന്ദരമായ ആ നിമിഷങ്ങളെ മനസ്സിൽ ഓർത്തുകൊണ്ട് ഈ വീഡിയോ കണ്ട് നീ ആസ്വദിച്ചോളൂ തൽക്കാലം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+