കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലയൂട്ടുന്ന അമ്മമാർ വാക്സിനെടുക്കണോ? മറുപടിയുമായി പേർളി മാണി, വാക്സിനേറ്റഡ് ടീഷർട്ടിൽ തിളങ്ങി താരം

Google Oneindia Malayalam News

കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതോടെം മുലയൂട്ടുന്ന അമ്മമാർ കൊവിഡ് വാക്സിൻ സ്വീകരിക്കാമോ എന്നത് പല അമ്മമാരുടെയും സംശയമാണ്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് ബിഗ് ബോസ് സീസൺ 1 മത്സാർത്ഥിയും അവതാരകയുമായ പേളി മാണി. കൊവിഡ് വാക്സിൻ സ്വീകരിക്കാനെത്തുന്ന വീഡിയോയുമാണ് പേളി ഇത്തവണ എത്തിയിട്ടുള്ളത്. വാക്സിൻ സെന്ററിലെത്തി കൊവിഡ് വാക്സിൻ എടുക്കുന്നതിന്റെ നടപടിക്രമങ്ങൾ വിശദീകരിച്ചുകൊണ്ടാണ് വീഡിയോയുടെ തുടക്കം. വെള്ളനിറത്തിലുള്ള വാക്സിനേറ്റഡ് എന്ന ടീഷർട്ടുമണിഞ്ഞാണ് പേളിയെത്തിയത്.

മമതയ്ക്ക് വാതില്‍ തുറക്കും, വന്‍ പൊളിച്ചെഴുത്തിന് കോണ്‍ഗ്രസ്: തരൂര്‍ ലോക്സഭാ കക്ഷി നേതാവ് ആയേക്കുംമമതയ്ക്ക് വാതില്‍ തുറക്കും, വന്‍ പൊളിച്ചെഴുത്തിന് കോണ്‍ഗ്രസ്: തരൂര്‍ ലോക്സഭാ കക്ഷി നേതാവ് ആയേക്കും

സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം

1

പേർളി ചേച്ചി വാക്സിൻ എടുത്തോ? മുലയൂട്ടുന്നതല്ലേ.. അമ്മമാർക്ക് എടുക്കാമോ.. സുരക്ഷിതമാണോ എന്നൊക്കെ ചോദിച്ച് തന്നെ അടുത്തകാലത്ത് നിരവധി പേർ മെസേജ് അയച്ച് ചോദിച്ചിരുന്നുവെന്നും പേർളി പറയുന്നു. അതേ സംശയം തനിക്കും ഉണ്ടായിരുന്നുവെന്ന് പേർളി മാണി തുറന്നു സമ്മതിയ്ക്കുന്നുണ്ട്.

2


കുഞ്ഞിന്റെ വാക്സിനേഷന് വേണ്ടി ഡോക്ടറെ കണ്ടപ്പോൾ ഇക്കാര്യത്തെക്കുറിച്ച് നേരിട്ട് ചോദിച്ചുവെന്നും പേർളി പറയുന്നു. ഇതോടെ മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ എടുക്കാമെന്ന് ഡോക്ടർ പറഞ്ഞുവെന്നും അതുകൊണ്ടാണ് വാക്സിൻ എടുക്കാൻ എത്തിയതെന്നും പേർളി പറയുന്നു. തന്റെ സുഹൃത്തുക്കളിൽ രണ്ട് പേർ മുലയൂട്ടുന്ന അമ്മമാരാണെന്നും അവർ വാക്സിൻ സ്വീകരിച്ചുവെന്നും പേളി ചൂണ്ടിക്കാണിക്കുന്നു. ഇതിൽ ഒരാൾക്ക് ശരീരവേദനയും മറ്റൊരാൾക്ക് പനിയും ഉണ്ടായിരുന്നു. എന്നാൽ എല്ലാവർക്കും വരുന്നത് പോലെ മാത്രമായിരുന്നു ഇതെന്നും പേർളി വ്യക്തമാക്കി.

3

മുലയൂട്ടുന്ന അമ്മമാർ എന്തായാലും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്നും വാക്സിൻ സ്വീകരിക്കാതിരിക്കരുതെന്നും പേർളി ആരാധകരോട് ആഹ്വാനം ചെയ്യുന്നുണ്ട്. സ്ലോട്ട് കിട്ടുന്ന മുറയ്ക്ക് വാക്സിൻ സ്വീകരിക്കണമെന്നും പോകുമ്പോൾ കുഞ്ഞിനെ നോക്കാൾ ഒരാളെ ഒപ്പം കൊണ്ടുപോകണമെന്നും പേർളി ഓർമിപ്പിക്കുന്നു. കുഞ്ഞിനെ വാക്സിനേഷൻ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാതെ പുറത്ത് നിർത്താമെന്നും ഏകദേശം ഒരു മണിക്കൂർ സമയം കാത്തിരിക്കേണ്ടി വരുമെന്നതിനാൽ കുഞ്ഞിന് ആവശ്യമായത്ര പാൽ നൽകിയ ശേഷം വാക്സിനേഷനായി പോകണമെന്നും പേളി പറയുന്നു.

4

കൂടുതൽ ആളുകൾ ഒരുമിച്ച് എത്തുന്ന സമയമായതിനാൽ കുഞ്ഞിനെ വാക്സിനേഷൻ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് സുരക്ഷിതമല്ലെന്നും പേർളി വ്ളോഗിനിടെ ഓർമിപ്പിക്കുന്നുണ്ട്. വാക്സിൻ സ്വീകരിച്ച ശേഷം വാക്സിൻ നൽകിയ നഴ്സിനൊപ്പം നിന്ന് സെൽഫി കൂടി എടുത്ത് 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരുന്ന ശേഷമാണ് പേളി വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് പുറത്തുപോകുന്നത്.

5

വാക്സിൻ എടുത്ത ശേഷം എന്തുകൊണ്ടാണ് 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കാൻ പറയുന്നതെന്ന് വാക്സിനേഷൻ കേന്ദ്രത്തിലെ സ്റ്റാഫിനോട് പേർളി ചോദിക്കുന്നുണ്ട്. മറുപടി ഇങ്ങനെ.. ഇപ്പോ എല്ലാവരും വാക്സിനേഷൻ എടുക്കാൻ തുടങ്ങിയതേ ഉള്ളൂ. വാക്സിന്റെ റിയാക്ഷൻ പലർക്കും പല തരത്തിലുള്ളതാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ കഴിയാൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ വാക്സിൻ സ്വീകരിച്ചവരിൽ ആർക്കും ഇത്തരത്തിലുള്ള പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്റ്റാഫ് സാക്ഷ്യപ്പെടുന്നുണ്ട്. എന്നാൽ വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് നിർദേശമെന്നും വിശദീകരിക്കുന്നുണ്ട്.

ഹോട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് യഷിക ആനന്ദ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
പേളി-ശ്രീനിഷ് വിവാഹം കൗദാശികവിവാഹമല്ല | Pearley Sreenish Marriage | filmibeat Malayalam

English summary
Bigg Boss Malayalam: Pearle Maney on vaccination in breat feeding mothers, and shares experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X