ബിഗ് ബോസ് പ്രതിഫലം എത്ര? മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ? തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ ശ്വേത മേനോന്‍ എന്ന താരം എത്തിയിട്ട് 30 വര്‍ഷം തികയുകയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് ശ്വേത മേനോന്‍ 30 വര്‍ഷം സിനിമയില്‍ പൂര്‍ത്തിയാക്കിയത്. മലയാള സിനിമയില്‍ പ്രായം കൂടാത്ത നടി എന്ന വിശേഷണമുള്ള താരം കൂടിയാണ് ശ്വേത. ഒരു അഭിനേത്രി എന്നതിലുപരി സ്വന്തം ജീവിതത്തിലും വ്യക്തമായ നിലപാടുകള്‍ സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ശ്വേത മേനോന്‍.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

ഇടയ്ക്ക് മലായള സിനിമയിലെ സ്ത്രീ സംഘടനയെ കുറിച്ചുള്ള വ്യക്തമായ നിലപാടുകള്‍ ശ്വേത പങ്കുവച്ചിരുന്നു. ഇതിനിടെ മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ ഷോയായ ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു. 35 ദിവസത്തോളമാണ് താരം ഷോയില്‍ നിന്നത് തുടര്‍ന്ന് പുറത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്ക് ബിഗ് ബോസില്‍ നിന്നുണ്ടായ അനുഭവങ്ങളും പ്രതിഫലത്തെ കുറിച്ചുമെല്ലാം താരം വെളിപ്പെടുത്തുകയാണ്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത മേനോന്റെ വെളിപ്പെടുത്തല്‍. ശ്വേതയുടെ വാക്കുകളിലേക്ക്...

1

വളരെ സ്‌ട്രോഗായി വ്യക്തിയാണെന്ന് ശ്വേത മേനോന്‍ പറയുന്നു. എല്ലാ കാര്യങ്ങളിലും നിലപാടുളള വ്യക്തിയാണെന്നും ഒരു കാര്യം ചെയ്ത് കഴിഞ്ഞാല്‍ അത് വേണ്ടായിരുന്നു എന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നില്ലെന്നും ശ്വേത പറയുന്നു. താന്‍ എടുത്തുചാടി ഒന്നും ചെയ്യാറില്ലെന്നും ശ്വേത വ്യക്തമാക്കുന്നു.

2

ബിഗ് ബോസില്‍ ചെന്നപ്പോഴുണ്ടായ അനുഭവങ്ങള്‍ ഇപ്പോഴും തന്റെ മനസിലുണ്ടെന്നാണ് ശ്വേത പറയുന്നത്. തനിക്ക് ഒരു പ്രത്യേക അനുഭവം ആ ഷോ തന്നെന്നും താരം വ്യക്തമാക്കുന്നു. ശ്വേത മേനോന്‍ എന്ന യഥാര്‍ത്ഥ വ്യക്തിയെയാണ് അവിടെ കണ്ടതെന്നും അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും ശ്വേത പറഞ്ഞു. ബിഗ് ബോസില്‍ എന്തുകൊണ്ട് എനിക്ക് കൂടുതല്‍ ദിവസം നില്‍ക്കാന്‍ സാധിച്ചില്ലെന്ന തരത്തില്‍ ചില ട്രോളുകള്‍ ഒക്കെ കണ്ടിരുന്നു.

3

ഒരു കലാകാരി എന്ന നിലയില്‍ ട്രോളുകള്‍ ആസ്വദിക്കാനാണ് എനിക്ക് ഇഷ്ടം. അവിടെ നിന്ന 35 ദിവസം എനിക്ക് നല്ല പേയ്‌മെന്റ് കിട്ടിയിട്ടുണ്ട്. അതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളത്. സന്തോഷത്തോടുകൂടി ഞാന്‍ അവിടെ നിന്ന് വിട പറഞ്ഞു. എന്ന് എനിക്ക് ലഭിച്ച പണം ഞാന്‍ പല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു. കുറേ യാത്രകള്‍ ചെയ്‌തെന്നും ശ്വേത പറയുന്നു.

4

കൂടാതെ താന്‍ ഒരു കാര്യം പഠിച്ചെന്നും ശ്വേത പറഞ്ഞു. പണം ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ്. അന്ന് ബിഗ് ബോസില്‍ ഒപ്പമുണ്ടായവരുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. ബിഗ് ബോസിന് മുമ്പും ഞാന്‍ രഞ്ജിനി ഹരിദാസുമായി ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസില്‍ വച്ചാണ് രഞ്ജിനിയെ കുറിച്ച് കൂടുതല്‍ അറിയുന്നതെന്നും ശ്വേത പറയുന്നു. കൂട്ടത്തില്‍ താന്‍ കൂടുതല്‍ മനസ് തുറന്നിരുന്നത് രഞ്ജിനയോടൊപ്പമായിരുന്നു.

5

രഞ്ജിനിയുമായുള്ള സൗഹൃദത്തിന് ഇപ്പോഴും മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല, എന്നെ നന്നായി അറിയുന്നവരാണ് പ്രേക്ഷകര്‍, എന്റെ വ്യക്തിത്വത്തില്‍ സാരമായ മാറ്റം വരുത്താന്‍ ബിഗ് ബോസ് എന്ന ഷോയ്ക്ക് സാധിക്കുമായിരുന്നില്ല, ആ ഷോയ്ക്ക് മുമ്പം ശേഷവും തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ശ്വേത വ്യക്തമാക്കുന്നു.

6

സോഷ്യല്‍ മീഡിയയില്‍ തന്റെ സാന്നിദ്ധ്യത്തെ കുറിച്ചും ശ്വേത പറയുന്നു, സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ആക്ടീവായിരുന്നു എന്ന് പറയാന്‍ സാധിക്കില്ല, കുറച്ച് കൂടുതലായി അതിന് വേണ്ടി സമയം മാറ്റിവച്ചത് ഇപ്പോഴാണെന്ന് മാത്രം. ലോക്ക് ഡൗണ്‍ സമയത്ത് വീട്ടിലെ ജോലികളിലായിരുന്നു കൂടുതലും ശ്രദ്ധ ചെലുത്തിയത്. അതിന്റെ കൂടെ കുറച്ച് സമയം കിട്ടിയപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയതെന്ന് ശ്വേത പറയുന്നു.

7

മലയാള സിനിമ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നത്തെ കുറിച്ചും ശ്വേത പറഞ്ഞു. എല്ലാ മേഖലകളിലും പ്രശ്‌നങ്ങള്‍ കാണും. ഈ പ്രശ്‌നങ്ങളെ നമ്മള്‍ എങ്ങനെ നോക്കിക്കാണുന്നു എങ്ങനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം. പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ സ്വന്തമായി രക്ഷപ്പെടാന്‍ ശ്രമിക്കണം, എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഉചിതമല്ലെന്നാണ് ശ്വേതയുടെ അഭിപ്രായം. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്നുള്ള കാര്യം തനിക്ക് അറിയില്ലെന്ന് ശ്വേത പറയുന്നു.

8

എന്റെ കാര്യത്തില്‍ എനിക്കൊരിക്കലും സിനിമയിലേക്ക് സ്ട്രഗിള്‍ ചെയ്തു കടന്നുവരേണ്ടി വന്നിട്ടില്ല, അങ്ങനെ ഒരു സാഹചര്യമുണ്ടായിട്ടില്ല. പിന്നെ കൂടെ അഭിനയിച്ചവരാരും എന്നോട് കാസ്റ്റിംഗ് കൗച്ചിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് എനിക്ക് അത്തരം സാഹചര്യങ്ങളെ പറ്റിയൊന്നും അറിയില്ലെന്ന് ശ്വേത പറയുന്നു.

9

രതിനിര്‍വ്വേദം പോലുള്ള സിനിമയില്‍ ഇനി അഭിനയിക്കുമോ എന്ന ചോദ്യത്തിനും ശ്വേത മറുപടി പറഞ്ഞു, രതിനിര്‍വ്വേദത്തിന് ഇനി അടുത്ത ഭാഗം സാധ്യമല്ല എന്നത് അറിയാമല്ലോ, എന്നാലും പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍കാല കഥയോ മറ്റോ പറയുന്ന ഒരു സിനിമയെടുത്താല്‍ അതില്‍ അഭിനയിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്ന് ശ്വേത പറയുന്നു. അങ്ങനെ ഒരു സിനിമയോട് എന്തിന് നോ പറയണമെന്ന് ശ്വേത ചോദിക്കുന്നു. വളരെ മികച്ച കഥാവശ്യത്തിാലുള്ള ചിത്രമാണ് രതിനിര്‍വ്വേദമെന്ന് ശ്വേത പറയുന്നു.

10

യാത്രകള്‍ എറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ശ്വേത. ജീവിച്ചിരിക്കുന്ന കാലം അത്രയും ആസ്വദിക്കുക എന്നതാണ് എന്റെ പക്ഷം. നല്ല സൗഹൃദങ്ങള്‍, കുടുംബ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ഇതൊക്കെ തന്നെയാണ് വലിയ കാര്യങ്ങള്‍ എന്ന് ശ്വേത പറയുന്നു. കൂടുതല്‍ യാത്ര ചെയ്യണമെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം പങ്കിടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശ്വേത വ്യക്തമാക്കുന്നു.

11

നാരായണ്‍കുട്ടിയുടെയും ശാരദാമ്മയുടെയും മകളായതുകൊണ്ട് വിജയിച്ചതാണ് ഞാനെന്ന് ശ്വേത പറയുന്നു. ജീവിത്തിലെ വലിയ വിജയ രഹസ്യം അതാണ്. അതിനപ്പുറത്തേക്ക് തനിക്ക് മറ്റൊന്നുമില്ല, 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അനശ്വരത്തില്‍ തുടങ്ങിയ തനിക്ക് ഇന്നും കൂട്ടായുള്ളത് പ്രേക്ഷകരാണ്. തനിക്ക് എല്ലാവിധ പിന്തുകളും നല്‍കിയത് പ്രേക്ഷകരുടെ നല്ല ഫീഡ്ബാക്ക് വാക്കുകളാണ്. അവരുടെ കയ്യടികളിലാണ് ഇന്നും സന്തോഷം. ഇനിയും തനിക്ക് പ്രേക്ഷകരുട് പിന്തുണയും സ്‌നേഹവുമാണ് വേണ്ടതെന്ന് ശ്വേത പറയുന്നു.

Recommended Video

cmsvideo
    Actor Tovino Thomas recieved Golden Visa from UAE | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+