എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിക്കാനുള്ള കാരണം എന്ത്: ബിഗ് ബോസ് താരം അലസാന്‍ഡ്ര പറയുന്നു
കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമപ്രദേശമായ കൂരാച്ചുണ്ടില്‍ ജനിച്ച് കഠിനപ്രയ്തനത്തിലൂടെ ഉയരങ്ങള്‍ തേടിപ്പിടിക്കാന്‍ ശ്രമിക്കുന്ന കലാകാരിയാണ് അലസാന്‍ഡ്ര ജോണ്‍സണ്‍. എയര്‍ ഹോസ്റ്റസ് ജോലിയോട് വിടപറഞ്ഞ് ബിഗ് ബോസ് മലയാളം സീസണ്‍ 2 ലില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് അലസാന്‍ഡ്രയെ മലയാളികള്‍ കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയത്.
ഇപ്പോഴിതാ താന്‍ ഏറെ ആത്മാര്‍ത്ഥയോടെ പഠിച്ച് കരസ്ഥമാക്കിയ എയര്‍ ഹോസ്റ്റസ് ജോലിയോടും വിടപറയാനുണ്ടായ സാഹചര്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം. അതോടൊപ്പം തന്നെ തനിക്ക് അലസാന്‍ഡ്ര എന്ന വ്യത്യസ്തമായ പേര് വന്നതിനെ കുറിച്ചും താരം ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
തൂവെള്ളയില്‍ അതീവ സുന്ദരിയായി രഞ്ജിനി ജോസ്: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അച്ഛനാണ് എനിക്ക് വ്യത്യസ്തമായ പേര് നല്‍കിയത്. ആദ്യം സാന്‍ഡ്ര എന്ന് മാത്രമായിരുന്നു പേര്. അനിയത്തിയുടെ പേര് ആര്‍ദ്ര എന്നായിരുന്നു. അപ്പോഴാണ് എന്‍റെ പേര് 's' ല്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന കാര്യം അച്ചന്‍ ഓര്‍ത്തത്. സ്കൂളിലെ ഹാജര്‍പ്പട്ടികയിലൊക്കെ അവസാനം വരുന്നത് മോശമാണ് എന്നൊരു ചിന്ത അന്നത്തെ കാലത്ത് ഉണ്ടായിരുന്നു. "A" ആണെങ്കില്‍ ഇന്‍റര്‍വ്യൂ ഓക്കെ വരുമ്പോള്‍ ആദ്യം വിളിക്കുകയും ചെയ്യു. അങ്ങനെ ആലോചിച്ചപ്പോഴാണ് സാന്‍ഡ്ര എന്നത് അലസാന്‍ഡ്ര എന്ന് മാറ്റിയത്. അത്തരം ഒരു പേര് നല്‍കിയതില്‍ എനിക്ക് മാതാപിതാക്കളോട് വലിയ കടപ്പാട് ഉണ്ടെന്നും താരം പറയുന്നു.

എയര്‍ഹോസ്റ്റസ് ജോലിയില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് ആക്ടിങ്ങിലേക്കും മോഡലിങ്ങിലേക്കും വരുന്നത്. അതോടെ ഏതില്‍ തുടരണം എന്ന കാര്യത്തില്‍ കണ്‍ഫൂഷനായി. അതിന് മുന്‍പ് എയര്‍ ഹോസ്റ്റസ് എന്ന ജോലിയില്‍ മാത്രമായിരുന്നു ശ്രദ്ധ. പിന്നീട് രണ്ട് കാര്യങ്ങള്‍ പരിഗണനയില്‍ വന്നപ്പോള്‍ എയര്‍ഹോസ്റ്റസ് ജോലിയില്‍ താല്‍പര്യം കുറഞ്ഞ് വന്നു. സത്യപറഞ്ഞാല്‍ മടിപിടിച്ച് തുടങ്ങിയിരുന്നു.

വളരെ അധികം കഷ്ടപ്പെട്ടായിരുന്നു ആ ഒരു ജോലിയില്‍ എത്തിയത്. ആ ജോലികൊണ്ട് ഞാന്‍ എന്താണ് ഉദ്ദേശിച്ചത് അത് എനിക്ക് കിട്ടിയിട്ടുണ്ട്. അതില്‍ വളരെ അധികം സന്തോഷവതിയാണ്. അതില്‍ കൂടുതല്‍ ഒന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. മടിപിടിച്ച് തുടങ്ങിയപ്പോള്‍ ഞാന‍് ഒരു ബ്രേക്ക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമയില്‍ ഓക്കെ അന്ന് അവസരം തേടിയിരുന്നു. അതിനിടയ്ക്കാണ് ബിഗ് ബോസിലേക്ക് അവസരം ലഭിക്കുന്നതെന്നും താരം പറയുന്നു.

ബിഗ് ബോസില്‍ നിന്നും തിരികെ വന്നപ്പോള്‍ ഞാന‍് വീട്ടുകാരോട് അഭിപ്രായം തേടി. നിന്‍റെ ഇഷ്ടം എന്നായിരുന്നു അവരുടെ മറുപടി. തങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കൂടി അവര്‍ വ്യക്തമാക്കിയതോടെ എനിക്ക് ധൈര്യമായി. പിന്നീട് അധികം ആലോചിക്കാന്‍ ഒന്നും നിന്നില്ല. എന്നാലും വലിയ വിഷമം ആയിരുന്നു.

ഞാന് പറഞ്ഞ് കൊടുത്തത് പ്രകാരം എന്‍റെ കൂട്ടുകാരിയാണ് രാജിക്കത്ത് ടൈപ്പ് ചെയ്തത്. സബ്മിറ്റ് ചെയ്യാന്‍ പോകുന്നതിന് മുമ്പ് അവള്‍ വിളിച്ച നിമിഷമൊക്കെ ചെറിയ പ്രയാസം ഉണ്ടായിരുന്നു. എന്നാല്‍ അത് അതുഴിഞ്ഞതോടെ ഓക്കെയായി. നിലവില്‍ ഒരു റിലേഷന്‍ ഷിപ്പിന് തയ്യാറോണോ എന്ന് ചോദിച്ചാല്‍ അതി വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ല. ഞാന്‍ ഇപ്പോഴും സിംഗിള്‍ ആയിട്ട് തന്നെ നില്‍ക്കുകയാണെന്നും താരം പറയുന്നു.

അടുത്തിടെ ഒരു ഷോട്ട് ഫിലിമില്‍ അഭിനയിച്ചു. വളരെ ത്രില്ലിങ് ആയ സ്റ്റോറിയാണ്. എല്ലാവരും അത് കണ്ട് അഭിപ്രായം അറിയക്കണം. ജീവിതത്തില്‍ ഇതുവരെ അങ്ങനെ വലിയ പ്ലാനിങ്ങ് ഒന്നും ഉണ്ടായിരുന്നില്ല. വരുന്നത് അതുപോലെ പോവുന്നു. ചെറിയ ശ്രമങ്ങള്‍ മാത്രം. ഇനിയും അങ്ങനെ തന്നെ പോവണം. വരുന്ന നല്ല വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്. അതിനായി ശ്രമിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.


Click it and Unblock the Notifications