Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഒന്നും ഇപ്പോള്‍ കാണാറില്ല.. വെറുത്ത് പോയി; ആര്യ പറഞ്ഞ കാരണം കേട്ടോ

ബിഗ് ബോസ് മലയാളം സീസണ്‍ 5 അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ദിനം തൊട്ട് മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോരും വാക്കേറ്റവും കണ്ട സീസണ്‍ ആയിരുന്നു ഇത്. അത് ഇപ്പോഴും ബിഗ് ബോസ് ഹൗസില്‍ തുടര്‍ന്ന് പോകുന്നുമുണ്ട്. ഇതിനിടെ രണ്ട് എവിക്ഷനും രണ്ട് വൈല്‍ഡ്‌സ കാര്‍ഡ് എന്‍ട്രിക്കും എല്ലാം ബിഗ് ബോസ് ഹൗസ് വേദിയാകുകയും ചെയ്തിട്ടുണ്ട്.

ഹനാനും ഒമര്‍ ലുലും ആണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്. ഏഞ്ചലീനും ഗോപികയും ബിഗ് ബോസ് ഹൗസില്‍ നിന്ന് എവിക്ട് ആവുകയും ചെയ്തു. അതിനിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാനും ഷോയില്‍ ആദ്യ ദിനം തൊട്ടുണ്ടായിരുന്ന ലച്ചുവും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്മാറുകയും ചെയ്തു. എങ്കിലും ബിഗ് ബോസ് ഹൗസിലെ വാശിയുടെ കാര്യത്തില്‍ ഒരു മത്സരാര്‍ത്ഥികളും പിന്നോട്ട് പോയിട്ടില്ല.

arya

പ്രേക്ഷകര്‍ എല്ലാവരും എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ട്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ബിഗ് ബോസിന്റെ പ്രേക്ഷകരാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായ ആര്യ ബഡായിയും ഷോ സ്ഥിരമായി കണ്ടിരുന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ കുറച്ച് കാലമായി ബിഗ് ബോസ് മലയാളം കാണാറില്ല എന്നാണ് ആര്യ പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിലാണ് ആര്യയുടെ പ്രതികരണം.

ഹിന്ദിയിലെ ബിഗ് ബോസിന്റെ വലിയ ആരാധക ആണ് താന്‍ എന്ന് ആര്യ പറയുന്നു. അതിനാല്‍ തന്നെ ബിഗ് ബോസ് എന്ന ഷോയെ ഞാന്‍ ഹൃദയത്തില്‍ സ്വീകരിച്ചയാളാണ്. എന്നാല്‍ ചില കാരണങ്ങളാല്‍, ബിഗ് ബോസ് മലയാളം വളരെ വ്യത്യസ്തമായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് ശേഷം ഇനിയും ഞാന്‍ ഇത് കണ്ടിരുന്നാല്‍ ഷോ താന്‍ വെറുക്കാന്‍ തുടങ്ങിയേക്കും എന്ന് തോന്നി.

Vastu Tips: തുളസിക്ക് സമീപം ഈ ചെടികളുണ്ടോ..? എന്നാല്‍ വേഗം പിഴുതെറിഞ്ഞോ, ഇല്ലെങ്കില്‍ ദോഷം

അതിനാല്‍ ഇനി മുതല്‍ ബിഗ് ബോസ് മലയാളം പിന്തുടരേണ്ടതില്ലെന്ന് താന്‍ തന്നെ ബോധപൂര്‍വം തീരുമാനമെടുക്കുകയായിരുന്നു എന്നും ഇതിന് കാരണം ബിഗ് ബോസ് എന്ന ഷോയ അണിയറ പ്രവര്‍ത്തകരോ അല്ല എന്നും ആര്യ വ്യക്തമാക്കി. ആളുകളുടെ കാഴ്ചപ്പാടാണ് തനിക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളത് എന്നും ആര്യ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

'ബഡായി ബംഗ്ലാവ്' എന്ന പരിപാടിയിലൂടെ ആണ് ആര്യ ശ്രദ്ധേയയാകുന്നത്. പിന്നീട് നിരവധി മലയാളം അവാര്‍ഡ് വേദികളില്‍ അവതാരകയായി തിളങ്ങി. ബിഗ് ബോസ് മലയാളം 2 ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്യ. അവസാന അഞ്ചില്‍ എത്തിയ ആര്യ നിലപാടുകളുടെ പേരില്‍ കുറെ ശത്രുക്കളെ ബിഗ് ബോസിലൂടെ സമ്പാദിച്ചിരുന്നു. നിലവില്‍ 'സ്റ്റാര്‍ട്ട് മ്യൂസിക്' എന്ന സെലിബ്രിറ്റി ഷോയുടെ അവതാരകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+