രണ്ടാം വിവാഹം ചെയ്താൽ മകൾക്ക് ഇഷ്ടമാകുമോ?സ്റ്റാർട്ട് മ്യൂസികിൽ ഇല്ലാത്തത് എന്തേ? മറുപടിയുമായി ആര്യ
കൊച്ചി; പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് നടിയും അവതാരകയും മുൻ ബിഗ് ബോസ് താരവുമായി ആര്യ. താരത്തിന്റെ വിശേഷങ്ങൾ എല്ലാം ഇപ്പോഴും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇടയ്ക്ക് ആരാധകരുമായും ആര്യ സംവദിക്കാറുണ്ട്. ഇപ്പോഴിതാ ആര്യയോടുള്ള ആരാധകരുടെ ചില ചോദ്യങ്ങളും അതിന് അവർ നൽകിയ ഉത്തരങ്ങളുമാണ് ചർച്ചയാകുന്നത്
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

നടിയെന്നതിലുപരി മികച്ച അവതാരകയാണ് ആര്യ. ബഡായി ബംഗ്ലാവ്, സ്റ്റാർട്ട് മ്യൂസിക് എന്നീ പരിപാടികളിലെല്ലാം മികച്ച അവതരണത്തിലൂടെ താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ഇത്തവണ സ്റ്റാർട്ട് മ്യൂസിക് സീസണ്‍ 3 അനൗൺസ് ചെയ്തതോടെ ആര്യ തന്നെയായിരിക്കും അവതാരക എന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാൽ ഇത്തവണ അവർ ഷോയിൽ ഇല്ല. ബിഗ് ബോസ് ഫെയിം അനൂപും വാനമ്പാടി ഫെയിം സുചിത്രയുമാണ് പുതിയ അവതാരകർ. ഇതോടെ ഏറെ നിരാശയിലായിരുന്നു ആരാധകർ.

തുടർന്ന് ആര്യ തന്നെ അവതാരകയായി വേണമെന്നും അവരെ മടക്കി കൊണ്ടുവരണമെന്നുമുള്ള ആവശ്യം പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ഉയർത്തിയിരുന്നു.
ഇത്തരം ആവശ്യങ്ങൾക്കിടെ എന്തുകൊണ്ടാണ് ഷോയിൽ ഇക്കുറി എത്താതിരുന്നതെന്ന ചോദ്യത്തിന് ആര്യ തന്നെ മറുപടി നൽകുകയാണ്. ഇടയ്ക്ക് ബഡായി ബംഗ്ലാവില്‍ നിന്നും അപ്രത്യക്ഷയായി. ഇപ്പോള്‍ സ്റ്റാര്‍ട് മ്യൂസികിലും ഇല്ല. എവിടെയോ വെച്ച് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് ആര്യ ചേച്ചിയെ നഷ്ടമാവുന്ന പോലെയെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്-ഇതിന് 'ഷോയ്ക്ക് ചേച്ചി വരാത്തത് അല്ല' എന്നായിരുന്നു ആര്യയുടെ മറുപടി.

പരിപാടികൾ എല്ലാം തന്നെ ആ ചാനലിനെ സംബന്ധിച്ച് ഒരു കുഞ്ഞിനെ പോലെയാണ്. അവരുടെ കുഞ്ഞിന് എന്ത് വേണമെന്നത് അവർക്ക് നന്നായി അറിയാം. കാലം മാറുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾ പരിപാടിക്ക് വന്ന് കൊണ്ടേയിരിക്കും, ആര്യ വ്യക്തമാക്കി.സ്ഥിരമായി ഒരേ ഫോർമാറ്റ് തന്നെ വേണ്ടതില്ലല്ലോ. എന്തായാലും ഇത്തവണത്തെ സീസണും നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, ആര്യ പറഞ്ഞു. അടുത്ത സീസണിലേക്ക് വിളിച്ചാൽ താൻ പോകുക തന്നെ ചെയ്യുമെന്നും അവർ പറഞ്ഞു.

അതേസമയം താന്നെ വേണമെന്ന് തോന്നുന്നിടത്തെല്ലാം താനുണ്ടാകുമെന്നും ആര്യ പറഞ്ഞു. ചാനലിൽ ഇല്ലേങ്കിലും എല്ലാവരുമായും താൻ സോഷ്യൽ മീഡിയയിലൂടെ കണക്റ്റ് ചെയ്തോണ്ടിരിക്കുമെന്നും താരം വ്യക്തമാക്കി.
അതിനിടെ ബിഗ് ബോസ് താരം കൂടിയായ എലീന പടിക്കലിന്റെ വിവാഹത്തിന് എന്തുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന ചോദ്യത്തിനും ആര്യ മറുപടി നൽകി.

ബിഗ് ബോസ് സീസൺ 2 വിൽ ഏറ്റവും വലിയ സൗഹൃദം കാത്ത് സൂക്ഷിച്ച താരങ്ങളുമായിരുന്നു ആര്യയും എലീനയും വീണയും ഫുക്രുവും. എന്നാൽ വിവാഹത്തിന് ആര്യയും ഫുക്രുവും വീണയും ഒഴിച്ച് മറ്റെല്ലാ ബിഗ് ബോസ് താരങ്ങളും പങ്കെടുത്തിരുന്നു. ഇതോടെയാണ് ആര്യയോട് ആരാധകർ ചോദ്യം ഉയർത്തിയത്. എന്നാൽ സമയം പോകുന്നതിന് അനുസരിച്ച് ആളുകൾക്ക് പ്രാധാന്യം ഉള്ളവരും മാറുമെന്നായിരുന്നു ആര്യയുടെ മറുപടി.പിന്നെ വിളിക്കാത്ത വിവാഹത്തിന് പോയി തനിക്ക് ശീലം ഇല്ലെന്നും ആര്യ പറഞ്ഞു.

അതിനിടെ ബിഗ് ബോസ് ഷോയിൽ വെച്ച് വെളിപ്പെടുത്തിയ ജാനിനെ കുറിച്ചും ഒരു ആരാധകൻ തിരക്കി. ഇനി കാത്തിരിക്കേണ്ടെന്ന് ജാൻ തന്നോട് പറഞ്ഞെന്നും ആ ബന്ധം നേരത്തേ അവസാനിച്ചെന്നും ആര്യ മറുപടി നൽകി. നേരത്തേ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലും ഇത് സംബന്ധിച്ച് ആര്യ തുറന്ന് പറഞ്ഞിരുന്നു.

ബിഗ് ബോസിൽ പോകും മുൻപ് താൻ കണ്ട ആളായിരുന്നില്ല തിരിച്ച് വന്നപ്പോൾ താൻ കണ്ടത്. ആ ബന്ധത്തിൽ നൂറ് ശതമാനം ഞാൻ ജനുവിൻ ആയിരുന്നു.എന്നാൽ അദ്ദേഹത്തിന് ഈ ബന്ധത്തിൽ തുടരാൻ താത്പര്യം ഇല്ലായിരുന്നുവെന്നും ആര്യ വ്യക്തമാക്കിയിരുന്നു.

അതേസമയം രണ്ടാമതൊരു വിവാഹം ചെയ്യുന്നത് മകള്‍ക്ക് ഇഷ്ടമാവുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാൽ താൻ ഇതുവരെ അത് സംബന്ധിച്ച് മകളുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു ആര്യ മറുപടി നൽകിയത്. അവള്‍ക്ക് പ്രശ്‌നമുണ്ടാവുമെന്ന് തനിക്ക് തോന്നുന്നില്ല. മകൾക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ താൻ ചെയ്യാറില്ലെന്നും നടി വ്യക്തമാക്കി.

ഭർത്താവുമായി വേർ പിരിഞ്ഞതോടെ ആര്യയ്ക്ക് ഒപ്പമാണ് മകൾ. നേരത്തേ 'ജാൻ' എന്ന് വ്യക്തിയുമായി വേർ പിരിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് മകൾ ആയിരുന്നുവെന്ന് ആര്യ പറഞ്ഞിരുന്നു. മകൾ അദ്ദേഹവുമായി വളരെ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. ഇതോടെ തങ്ങൾ പിരിഞ്ഞപ്പോൾ മകൾ ഏറെ വിഷമത്തിലായി അവളെ സമാധാനിപ്പിക്കാൻ താൻ ഏറെ ബുദ്ധിമുട്ടി, എന്നായിരുന്നു നടി വ്യക്തമാക്കിയത്.എന്നാൽ അവളെ കാര്യം പറഞ്ഞ് ബോധിപ്പിക്കാൻ തനിക്ക് സാധിച്ചു. ഇപ്പോൾ മകളും ഞാനും വളരെ ഒക്കെയാണെന്നും ആര്യ പറഞ്ഞു.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications