ആര്യയുടെ ജാൻ ആണോ?വിവാദങ്ങൾക്ക് മറുപടിയുമായി ശ്രീകാന്ത് മുരളി
കൊച്ചി; ബിഗ് ബോസ് ഷോയിൽ വെച്ച് പല മത്സരാർത്ഥികളും തങ്ങളുടെ പ്രണയ കഥകൾ തുറന്ന് പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളായിരുന്നു ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥിയായിരുന്ന നടി ആര്യ. താൻ മറ്റൊരാളെ പ്രണയിക്കുകയാണെന്നും ഷോയിൽ നിന്നും പുറത്തുവന്നാൽ ഉടൻ അദ്ദേഹത്തെ കുറിച്ച് വെളിപ്പെടുത്തുമെന്നുമായിരുന്നു ആര്യ ഷോയ്ക്കിടെ വ്യക്തമാക്കിയത്. തന്റെ കാമുകനെ ജാൻ എന്നായിരുന്നു ആര്യ വിശേഷിപ്പിച്ചത്.
അന്ന് മുതൽ ആര്യയുട ജാൻ ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകർ. ഷോ കഴിഞ്ഞപ്പോൾ ആര്യ തന്റെ കാമുകനെ കുറിച്ച് വെളിപ്പെടുത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.ഇതിനിടയിലാണ് സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിയാണ് ആര്യയുടെ കാമുകൻ എന്ന തലത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച്ത ഇപ്പോഴിതാ അന്നത്തെ വിവാദങ്ങളോട് ശ്രീകാന്ത് മുരളി തന്നെ പ്രതികരിക്കുകയാണ്. ബിഹൈന്റ് ദി വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ശ്രീകാന്തിന്റെ മറുപടി.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

ബിഗ് ബോസ് ഷോയിലെ ആദ്യ എപ്പിസോഡിൽ വെച്ചായിരുന്നു ആര്യ തന്റെ പ്രിയപ്പെട്ട ജാനിനെ കുറിച്ച് തുറന്ന് പറഞ്ഞത്. ഷോ കഴിഞ്ഞാൽ ഉടൻ താൻ അതാരെന്ന് പറയുമെന്നും ആര്യ പറഞ്ഞതോടെ തങ്ങളുടെ പ്രിയ താരത്തിന്റെ കാമുകനെ അറിയാനുള്ള താത്പര്യത്തിലായിരുന്നു ആരാധകർ. എന്നാൽ ഷോ അവസാനിച്ചെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ ആര്യ തയ്യാറായിരുന്നില്ല. ഇതോടെ ആര്യയുടെ ജാനിനായുള്ള അന്വേഷണത്തിലായിരുന്നു താരത്തിന്റെ ആരാധകർ.

ഈ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നതിനിടെയായിരുന്നു ബിഗ് ബോസ് അണിയറയിലെ പ്രധാന പ്രവർത്തകനും കൂടിയായ ശ്രീകാന്ത് മുരളി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെയ്ക്കുന്നത്. ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാലിനൊപ്പം നിൽക്കുന്ന ഫോട്ടോയ്ക്ക് 'ഇന്ത്യൻ സിനിമയുടെ ജാനും, ഞാനും' എന്ന അടിക്കുറിപ്പോടെയായിരുന്നു ശ്രീകാന്ത് പങ്കുവെച്ചത്.

ഇതോടെ പലരും പോസ്റ്റിന് കീഴെ വന്ന് താങ്കളാണോ ആര്യയുടെ ജാൻ എന്ന ചോദ്യങ്ങളുമായി രംഗത്തെത്തി. ചിലരാകട്ടെ ശ്രീകാന്തിനെ അധിക്ഷേപിച്ചും രംഗത്തിയിരുന്നു. ഇപ്പോഴിതാ അന്നത്തെ വിവാദത്തിൽ പ്രതികരിക്കുകയാണ് ശ്രീകാന്ത്.താനും ആര്യയുമായി ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലെന്ന് ശ്രീകാന്ത് പറയുന്നു. അതേസമയം അന്നത്തെ വിവാദവും സൈബർ ആക്രമണവുമെല്ലാം തന്നേയും ഷോയേയും ഭയങ്കരമായി സഹായിച്ചുവെന്ന് ശ്രീകാന്ത് പറയുന്നു.

നെഗറ്റീവ് ആയിട്ടാണെങ്കിൽ പോലും തന്നെ കുറേ പേർ അറിഞ്ഞു. സിനിമാ ഇൻഡസ്ട്രിയിൽ താൻ വർഷങ്ങളായിട്ടുണ്ട്. അതിനിടയിൽ സംഭവിച്ച ഒരു രസകരമായ അനുഭവം എന്നേ താൻ അന്നെ വിവാദങ്ങളെ കണക്കാക്കുന്നുളളൂ. മുഖമില്ലാത്ത ധാരാളം ആളുകളുണ്ട്. അവരാണ് സോഷ്യൽമീഡിയയിലൂടെ ഇത്തരത്തിൽ പ്രതികരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയ്ക്ക് ചില പോസിറ്റീവ് വശങ്ങൾ കൂടിയുണ്ടെന്നും ശ്രീകാന്ത് പറയുന്നു. എല്ലാവർക്കും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ഇടംകൂടിയാണ് സോഷ്യൽ മീഡിയയെന്നും ശ്രീകാന്ത് പറഞ്ഞു.

അതേസമയം ബിഗ് ബോസ് ഷോ കഴിഞ്ഞതിന് പിന്നാലെ താൻ കാമുകനുമായി വേർ പിരിഞ്ഞതായി ആര്യ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിൽ പോകും മുൻപ് താൻ കണ്ട ആളായിരുന്നില്ല തിരിച്ച് വന്നപ്പോൾ താൻ കണ്ടത്. ആ ബന്ധത്തിൽ നൂറ് ശതമാനം ഞാൻ ജനുവിൻ ആയിരുന്നു. അതായിരുന്നു ബിഗ് ബോസ് പോലൊരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഞാൻ അത് വെളിപ്പെടുത്തിയത്.

എന്നാൽ തിരിച്ചെത്തിയപ്പോൾ അയാൾക്ക് മനംമാറ്റം സംഭവിച്ചു. കമ്മിറ്റ്മെന്റിന് താത്പര്യമില്ലെന്നും സിംഗിളായി തുടരാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഫോഴ്സ് ചെയ്യാൻ എനിക്ക് സാധിക്കില്ലല്ലോ. ബന്ധം പിരിഞ്ഞതിനാൽ ഒന്നര രണ്ട് വര്‍ഷമായി താൻ ഡിപ്രഷനില്‍ ആയിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു.

അടുത്ത് അറിയാവുന്ന എല്ലാവരും എന്നെ പുച്ഛിക്കാൻ തുടങ്ങി.പക്ഷേ എനിക്ക് പറ്റുമായിരുന്നില്ല. എന്നാൽ കുറേ കരഞ്ഞ് തീർത്തെങ്കിലും ഒരു സുപ്രഭാതത്തിൽ ഞാൻ ഒകെയായെന്നതാണ് സത്യമെന്നും ആര്യ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
Recommended Video

അടുത്ത് അറിയാവുന്ന എല്ലാവരും എന്നെ പുച്ഛിക്കാൻ തുടങ്ങി.പക്ഷേ എനിക്ക് പറ്റുമായിരുന്നില്ല. എന്നാൽ കുറേ കരഞ്ഞ് തീർത്തെങ്കിലും ഒരു സുപ്രഭാതത്തിൽ ഞാൻ ഒകെയായെന്നതാണ് സത്യമെന്നും ആര്യ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications