'ആർജെ സൂരജ് എയറിൽ';രാഷ്ട്രീയക്കാരന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ ഇറച്ചിക്കടയിലെ പോത്തിന്റെ ഗതി..മറുപടി
കൊച്ചി; കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഇഷ്ട സീറ്റ് നൽകാത്തതിന് കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ വാക്കുതർക്കമുണ്ടായതിനെ കുറിച്ച് ആർ ജെ സൂരജ് തന്റെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് എംപി ആവശ്യപ്പെട്ടതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കമെന്നായിരുന്നു സൂരജ് ഫേസ്ബുക്കിൽ കുറിച്ചത്. വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് എയർഹോസ്റ്റസ് അറിയിച്ചതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും സൂരജ് കുറിപ്പിൽ പറഞ്ഞിരുന്നു.
അതേസമയം പോസ്റ്റ് പങ്കുവെച്ച പിന്നാലെ തനിക്കെതിരെ ഉയരുന്ന കടുത്ത വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് സൂരജ്. 'കൺ മുന്നിൽ ശെരിയല്ലെന്ന് തോന്നുന്നത് കണ്ടാൽ നേരിട്ട് പ്രതികരിക്കുന്ന 'ലക്ഷത്തിൽ ഒരാൾ' മനസിലാക്കേണ്ട പാഠങ്ങൾ' എന്ന തുടക്കത്തോടെയാണ് സൂരജിന്റെ കുറിപ്പ്. പൂർണരൂപം വായിക്കാം

കൺ മുന്നിൽ ശെരിയല്ലെന്ന് തോന്നുന്നത് കണ്ടാൽ നേരിട്ട് പ്രതികരിക്കുന്ന 'ലക്ഷത്തിൽ ഒരാൾ' മനസിലാക്കേണ്ട പാഠങ്ങൾ.. നേരിട്ട് ഫീൽ ചെയ്യുന്ന വിഷയങ്ങളിൽ പ്രതികരിച്ചു പോകുന്ന ശീലം കാരണം ഇതുവരെ ഞാൻ പഠിച്ച ചില പാഠങ്ങൾ ഇനി എന്നെങ്കിലും പ്രതികരിക്കാൻ ഇടയുള്ളവരുടെ അറിവിലേക്ക്...- നിങ്ങൾ പ്രതികരിക്കുന്നത് ആരോടാണെന്ന് നോക്കണം.. നിങ്ങളുടെ ലെവലിലോ നിങ്ങളെക്കാൾ താഴ്‌ന്നതെന്ന് തോന്നുന്നവരോടോ മാത്രം പ്രതികരിക്കുക.

- നിങ്ങൾ പ്രതികരിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിനോടാണെങ്കിൽ നിങ്ങൾ കാണിക്കുന്നത് മണ്ടത്തരമാകും.. കാരണം കേരളത്തിൽ രാഷ്ട്രീയക്കുപ്പായത്തിലുള്ളവർക്ക് എന്തും ചെയ്യാനുള്ള പ്രത്യേക അനുവാദമുണ്ട്.- ഒരു നാടിന്റെ MP എന്നാൽ ആ നാട്ടിലെ അയാളുടെ രാഷ്ട്രീയം ഉള്ളവരുടെ മാത്രം MP ആണ്.. അയാളോട് നിർദ്ദേശങ്ങൾ പറയാനും തിരുത്താൻ പറയാനും ആ രാഷ്ട്രീയ പാർട്ടിയിലുള്ളവർക്ക് മാത്രമേ അവകാശമുണ്ടാകുകയുള്ളൂ..

- നിങ്ങൾ നല്ല ഭാഷയിൽ കണ്ട ഒരു തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഇൻബോക്സിലും കമന്റിലും കോളുകളിലുമായി ഏറ്റവും മോശം ഭാഷയിൽ 1000 തെറ്റുകളുമായി ഒരു പട തന്നെ വരും.
- നേരിൽ കാണുന്ന ഒരു തെറ്റിനെതിരെ നിങ്ങൾ പറയാൻ പോകുകയാണെങ്കിൽ ആ വർഷം ആ സംസ്ഥാനത്ത് നടന്ന എല്ലാ തെറ്റുകളെയും പറ്റി അന്വേഷിച്ച് പഠിച്ച് സീനിയോരിറ്റി അടിസ്ഥാനത്തിൽ അതിനെ പറ്റിയൊക്കെ പറഞ്ഞ്.. ഏറ്റവും ഒടുവിൽ നിർബന്ധമെങ്കിൽ മാത്രം നിങ്ങൾ 'നേരിൽ' കണ്ട തെറ്റിനെ പറ്റി പറയുക.

- രാഷ്ട്രീയക്കാരന്റെ തെറ്റിനെ പറ്റി പറയുമ്പോൾ നിങ്ങൾക്ക് ഒരു രാഷ്ട്രീയ അനുഭാവവും ഉണ്ടാകരുത്.. അഥവാ നിങ്ങൾക്ക് ഒരു രാഷ്ട്രീയ അനുഭാവം ഉണ്ടെങ്കിൽ കാര്യം പോയി.. നിങ്ങൾ പ്രതികരിച്ച തെറ്റ് ഒന്നുമല്ലാതായി..! നിങ്ങൾ വെറും രാഷ്ട്രീയ അടിമയായി..! രാഷ്ട്രീയം കൊണ്ട് ശമ്പളം പറ്റുന്നവനായി.- കേരളത്തിൽ രാഷ്ട്രീയക്കാരുടെ തെറ്റിനെ പറ്റി പറഞ്ഞാൽ കൊറച്ച് രാഷ്ട്രീയക്കാർ വരും തെറി പറയും കുറ്റം പറയും നിങ്ങളെ പറ്റി കഥകൾ മെനയും..

- രാഷ്ട്രീയത്തിലെ കുട്ടി നേതാക്കൾക്ക് വളരണമെങ്കിൽ തലപ്പത്തുള്ള നേതാവ് തെറ്റു ചെയ്താലും അതിനെ പുകഴ്തിയെഴുതിയേ മതിയാകൂ.. തെറ്റ് ചൂണ്ടിക്കാണിച്ചവനെ അപമാനിച്ചാലേ ശെരിയാകൂ..!- കേരളത്തിലെ പൊതു ജനങ്ങളുടെ പ്രതിനിധിയല്ല MP & MLA. അവരൊക്കെ ദൈവപുത്രന്മാരാണ്.. അവരെ പറ്റി മിണ്ടാൻ പാടില്ല.. അവർ നമുക്ക് അനുഗ്രഹങ്ങളെന്ന പോലെ അവകാശങ്ങൾ ചൊരിയും.. അത് വേണമെങ്കിൽ ഉപയോഗിച്ച് മിണ്ടാതിരിക്കുക.. പ്രതികരിച്ചാൽ നിങ്ങൾ പിശാചിന്റെ പാതയിലാണ്..

- കേരളത്തിൽ നിങ്ങൾ പറഞ്ഞതും ചെയ്തതും 110% ശെരിയായ കാര്യമാണെങ്കിലും നിങ്ങളുടെ കൂടെ ആത്മാർത്ഥമായി നിൽക്കാൻ വളരെ ചുരുക്കം വിരലിൽ എണ്ണാവുന്നത്ര പേർ മാത്രമേ കാണു.! - നിങ്ങൾ കേരളത്തിലെ ഒരു രാഷ്ട്രീയക്കാരനെ പറ്റിയോ അയാളുടെ കൂടെ ഉള്ളവരെ പറ്റിയോ സംസാരിച്ചാൽ പിന്നെ നിങ്ങളെ പറ്റി നിങ്ങൾ പോലുമറിയാത്ത നൂറുകണക്കിന് ആരോപണങ്ങളും വാർത്തകളും കേൾക്കേണ്ടി വരും.!

- ഒരു ജനപ്രതിനിധിയുടെ അനിഷ്ടം കാരണം ഒരാളുടെ ജോലി പോകുന്ന വിഷയത്തിൽ നിങ്ങളിടപെട്ടാൽ നിങ്ങളുടെ ജോലി കളയിക്കാൻ പൈനായിരം പേർ പാഞ്ഞു വരും.! - അവസാനമായി , രാഷ്ട്രീയക്കാരന്റെ തെറ്റിനെ പറ്റി മിണ്ടിയാൽ പിന്നെ നിങ്ങൾ ഒരു ഇറച്ചിക്കടയിൽ തൂങ്ങി നിൽക്കുന്ന പോത്തിന്റെ ഗണത്തിലേക്ക് മാറും.. നിങ്ങടെ ഓരോ അവയവത്തിനും ആളുകൾ അവകാശവുമായി ഇൻബോക്സിലും കോളിലും വരും..

നിന്റെ മുട്ടുകാല്.. നിന്റെ തല.. നിന്റെ കണ്ണ്.. നിന്റെ കാലിന്റെ ചിരട്ട.. നിന്റെ ചോര.. അങ്ങനെ അങ്ങനെ ഓരോ പാർട്ട്സിനും ആളുണ്ടാവും..! കൊല്ലാൻ തയാറുള്ള അറവുകാരുമുണ്ടാകും..!
ഇനി വല്ല പോയന്റും പുതുതായി പഠിച്ചാൽ കമന്റിൽ ഇടാം..!
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications
