അവളുടെ അസുഖം മനസിലായി, ആർത്തി മൂത്തു ഭ്രാന്തായതാ; സൂര്യയോട് നടി അശ്വതി; പൊളി ഫിറോസ് വാങ്ങിച്ചുകൂട്ടും
പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസ് വേദിയായത്. സൂര്യ മേനോന്‍ ഏറെ നാളായി മനസില്‍ കാത്തുസൂക്ഷിച്ച മണിക്കുട്ടനോടുള്ള പ്രണയം തുറന്നുപറഞ്ഞ എപ്പിസോഡായിരുന്നു അത്. എന്നാല്‍ തനിക്ക് ഇവിടെ നിന്ന് പ്രണയിക്കാനാവില്ലെന്ന മറുപടിയാണ് മണിക്കുട്ടന്‍ നല്‍കിയത്.
എനിക്ക് ഇവിടെ 100 ദിവസം മാത്രമേ ഉള്ളൂ. ഇവിടെ ഞാന്‍ ഒന്നു വീക്കായി കഴിഞ്ഞാല്‍ എല്ലാം തീര്‍ന്നു. അത് ഒരു ഗെയിം പ്ലാനായിരിക്കും. അത് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മണിക്കുട്ടന്‍ സൂര്യയോട് പറഞ്ഞത്. എന്നാല്‍ഡ ഇപ്പോഴിത കഴിഞ്ഞ എപ്പിസോഡിന്റെ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ താരം അശ്വതി. ഫേസ്ബുക്ക് പോസ്റ്റിലാണ് അശ്വതി വിലയിരുത്തല്‍ നടത്തിയത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ബിജെപി, ചിത്രങ്ങൾ കാണാം

ഫിറോസ് എടുത്തിട്ട് അലക്കി
ഇന്നലെ സായി ആവശ്യമില്ലാതെ ചൊറിഞ്ഞു പൊളി ഫിറോസ് എടുത്തിട്ട് അലക്കി ഒണക്കാനിട്ടു പക്ഷെ വാക്കുകള്‍ അല്‍പ്പം ക്രൂരമായിപോയോ എന്ന് ഒരു തോന്നല്‍... വെറുതെ ഒച്ച എടുക്കാന്‍ മാത്രം അറിയാം കാര്യം പറഞ്ഞു എതിര്‍ത്തു നില്‍ക്കാന്‍ സായിക്ക് അറിയില്ല..ഇപ്രാവശ്യവും ഒരു വാണിങ് വാങ്ങിച്ചു കൂട്ടും പൊളി ഫിറോസ് എന്ന് തോന്നണു .

അസുഖം എനിക്ക് മനസ്സിലായി
സൂര്യ.....ഒന്നും പറയാനില്ല്യ കുട്ട്യേ.. കുട്ട്യേ നീയല്ലേ മിഞ്ഞാന്ന് വന്നു അമ്മേ അമ്മേടെ മോള്‍ വേറൊന്നും കരുതീട്ടല്ല അങ്ങനൊന്നുമില്ല എന്നൊക്കെ പറഞ്ഞത് യവള്‍ടെ അസുഖം എനിക്ക് മനസ്സിലായി ആര്‍ത്തി മൂത്തു പ്രാന്തയതാ (നിശ്ചല്‍) പക്ഷെ മണിക്കുട്ടന്‍ താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്നു സൂര്യയോട് പറഞ്ഞു മനസിലാക്കികൊടുത്ത കാര്യങ്ങള്‍ കേട്ടപ്പോള്‍.

മലയാളം മാത്രല്ലേ
അല്ലാ ബിഗ്ഗ് ബോസ്സ് ഹൌസില്‍ മലയാളം മാത്രല്ലേ ഉപയോഗിക്കാന്‍ പറ്റൂ ആ റിതു ഇന്ന് റംസാന്റെ ചെവിയില്‍ പറഞ്ഞത് ആര്‍ക്കേലും മനസിലായോ?? മിന്നാരത്തില്‍ ഉണ്ണുണ്ണി തോക്കിലെ വെടി കൊള്ളാതിരുന്നപ്പോ പറഞ്ഞ ഡയലോഗ് ആണ് അന്നേരം ഓര്‍ത്തത് എനിക്ക് ഈ ടാസ്‌ക് കണ്ടപ്പോള്‍ ഓര്‍മ വന്നത് പണ്ട് നാട്ടിന്‍പുറത്തു ഓരോരോ ക്ലബ്ബുകള്‍ വെക്കുന്ന പ്രോഗ്രാംസ് ഉണ്ടാകും വാര്‍ഷികം, ന്യൂ ഇയര്‍നു ഒക്കെ ഞാനും കുഞ്ഞിലേ ഡാന്‍സ് ചെയ്തിട്ടുണ്ട്..

പഞ്ചാബി ഹൌസിലെ പാട്ട്
ഇതുപോലെ ഒറക്കം തൂങ്ങി നില്‍ക്കുന്ന ടൈമിലാരിക്കും നമ്മടെ പാട്ട് ബൈ ദ ബൈ ഞാന്‍ വിഷയത്തില്‍ നിന്നു പിന്മാറിയോ ഞാന്‍ ആലോചനയില്‍ നിന്നു ഉണര്‍ന്നപ്പോള്‍ ഒണ്ട് ബിന്‍ ലാദന്‍ വന്നു നിന്നു പഞ്ചാബി ഹൌസിലെ പാട്ടു കളിച്ചിട്ട് പോകുന്നു കൊള്ളാം.. നന്നാരുന്നു പ്ലസ് കണ്ടപ്പോള്‍ ആണ് അനൂപിന് പാട്ടു നിന്നത് എങ്ങനെന്നു മനസിലായത്

ഡിമ്പലും നന്നായി ചെയ്തു
ഈ ടാസ്‌കില്‍ സത്യം പറഞ്ഞാല്‍ ബിഗ്ബോസ് ചേരാത്തൊരു വേഷം കൊടുത്തു പണി കൊടുത്തത് ഭാഗ്യയേച്ചിക്കാണ് പാവം വാഷ്‌റൂമില്‍ നിന്നു ഓടി വന്നു സ്റ്റേജില്‍ കയറി അവരെ കൊണ്ട് കഴിയാവുന്ന പോലെ നന്നായി പെര്‍ഫോം ചെയ്തു ??ഡിമ്പലും നന്നായി ചെയ്തു, ഋതുവും രമ്യ പറഞ്ഞത് റംസാനു അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല...

നോബിചേട്ടന്റെ കൌണ്ടര്‍സ്
വീക്കന്‍ഡില്‍ ലാലേട്ടന്‍ വന്നു ചോയ്ച്ചാലെ കുട്ടിക്ക് ശെരിയാകൂ നോബിചേട്ടന്റെ കൌണ്ടര്‍സ് അങ്ങോട്ട് ശെരിക്കു ഏല്‍ക്കുന്നില്ല എന്നൊരു തോന്നലുപോലെ ഇനി നാളെ അനൂപിന്റെ മാസ്‌ക് അഴിക്കാന്‍ പൊളി ഫിറോസ് ഇറങ്ങീട്ടുണ്ട്..കണ്ടറിയാം എന്ത് വന്നാലും.
ബിഗ് ബോസിൽ നിന്ന് ഇനി പുറത്ത് പോകുന്നത് ആര്? പുറത്താകാൻ സാധ്യത ഇവർക്ക്, പുതിയ പട്ടിക
തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications