കിടിലന്‍ ഫിറോസിനെ ജയിപ്പിക്കാന്‍ രംഗത്ത്? ലൈവിലെത്തി സത്യാവസ്ഥ പറഞ്ഞ് അഡോണി

ബിഗ് ബോസില്‍ ശക്തമായ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ടോപ് ഫൈവ് എങ്ങനെയായിരിക്കുമെന്ന് പോലും പ്രവചിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം സൂര്യയും ബിഗ് ബോസില്‍ നിന്ന് പുറത്തായിരുന്നു. ഇതിനിടെ കിടിലം ഫിറോസിന് വേണ്ടി മുന്‍ മത്സരാര്‍ത്ഥികളില്‍ ചിലര്‍ രംഗത്ത് വന്നത് ചര്‍ച്ചയായിരിക്കുകയാണ്. ഡിംപലിന്റെ അമ്മയും സഹോദരിയും പിതാവിന് വിഷമമുണ്ടാക്കുന്ന തരത്തില്‍ ഫിറോസ് സംസാരിച്ചുവെന്നും, അതാണ് വിയോഗത്തിന് കാരണമെന്നുമൊക്കെയുള്ള തരത്തില്‍ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. അതിന് ശേഷമാണ് ഫിറോസിനെ പിന്തുണച്ച് മുന്‍ താരങ്ങള്‍ രംഗത്ത് വന്നത്. ഇക്കൂട്ടത്തില്‍ അഡോണിയും ഉണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു.

1

സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ അഡോണി പ്രതികരണം അറിയിച്ചിരിക്കുകയാണ്. കിടിലം ഫിറോസിനെ വിജയിപ്പിക്കാനായി പുറത്തായ മത്സരാര്‍ത്ഥികള്‍ എല്ലാവരും ചേര്‍ന്ന് പ്രയത്‌നിക്കുന്നെന്ന വ്യാജ പ്രചാരണങ്ങള്‍ വരുന്നുണ്ട്. അതില്‍ തന്റെ പേരുണ്ടെന്നും, അക്കാര്യത്തെ പറ്റി വിശദീകരിക്കാനാണ് വന്നിരിക്കുന്നതെന്നും പറഞ്ഞതാണ് അഡോണി വീഡിയോയില്‍ സംസാരിക്കുന്നത്. താന്‍ 77 ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്നിരുന്നു. അതിന് ശേഷം ഒരു മത്സരാര്‍ത്ഥിയെയും പ്രത്യേകിച്ച് പ്രമോട്ട് ചെയ്തിട്ടില്ല. ആരെയും വിജയിപ്പിക്കാന്‍ വേണ്ടി പണിയെടുത്തിട്ടില്ലെന്നും അഡോണി പറഞ്ഞു.

ഇനിയും അത്തരമൊരു പ്രമോഷന്‍ ചെയ്യാന്‍ പോകുന്നില്ല. അവിടെ 77 ദിവസം മത്സരിച്ച് ജീവിച്ച വ്യക്തിയെന്ന നിലയിലാണ് താന്‍ അങ്ങനൊരു കാര്യത്തിനും പോകാത്തത്. തന്റെ വാക്കുകള്‍ക്ക് ഒരുപാട് പേരെ സ്വാധീനിക്കാനാവും. അതുകൊണ്ട് അത്തരത്തിലൊരു പ്രവര്‍ത്തി ആര്‍ക്ക് വേണ്ടിയും ചെയ്യില്ലെന്നും അഡോണി വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ എല്ലാവര്‍ക്കും കാണാം. ഒരുപാട് അത്തരമൊരു പോസ്റ്റിട്ടോ സപ്പോര്‍ട്ട് ചെയ്ത് വീഡിയോ ഇറക്കിയോ എന്നെല്ലാം ചോദിക്കുന്നുണ്ട്. മറ്റൊരാള്‍ പിന്തുണയ്ക്കുന്നതില്‍ തെറ്റുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അഡോണി പറഞ്ഞു.

യോഗയും ധ്യാനവുമായി കൊവിഡ് രോഗികള്‍- ദില്ലി സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിന്നുളള കാഴ്ചകള്‍

ആരെ പിന്തുണയ്ക്കണമെന്നൊക്കെ ഓരോരുത്തരുടെ കാഴ്ച്ചപ്പാടാണ്. അതിനെ താന്‍ മാനിക്കുന്നു. എന്നാല്‍ കിടിലം ഫിറോസിനെ വിജയിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ല. ഞാന്‍ കിടിലന് വേണ്ടി എന്നല്ല, മറ്റൊരാള്‍ക്ക് വേണ്ടിയും അത് ചെയ്യില്ലെന്നും അഡോണി വ്യക്തമാക്കി. ദയവ് ചെയ്ത് ഇ ത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. വ്യാജ സന്ദേശങ്ങള്‍ ഇറക്കിയാല്‍ അത് നിങ്ങളുടെ ഇഷ്ട മത്സരാര്‍ത്ഥിക്ക് തന്നെയാവും ദോഷം ചെയ്യുകയെന്നും അഡോണി പറഞ്ഞു. നേരത്തെ മജ്‌സിയ ഭാനു, മിഷേല്‍, എയ്ഞ്ചല്‍ തുടങ്ങിയവര്‍ കിടിലത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം

Recommended Video

cmsvideo
    Bigg boss malayalam season 3 is going to end?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+