അമ്മ തനിച്ചാക്കി മടങ്ങി, അനാഥമന്ദിരമാണെന്ന് പിന്നീടാണ് അറിഞ്ഞത്, ഇമോഷണലായി ഭാഗ്യലക്ഷ്മി!!

ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോഴും പരാതിയും പരിഭവങ്ങളിലും വൈകാരിക നിമിഷങ്ങളിലും മാറ്റമില്ല. ഭാഗ്യലക്ഷ്മി തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ ഈറനണിഞ്ഞു. അതേസമയം ദൃശ്യം രണ്ടാം ഭാഗത്തിലെ സസ്‌പെന്‍സ് പോലെ ഓരോ ദിനവും സസ്‌പെന്‍സുകള്‍ നിറയ്ക്കാന്‍ കൂടിയാണ് മത്സരാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. പക്ഷേ എല്ലാ ദിവസവും ഭാഗ്യലക്ഷ്മിയുടെ കാര്യങ്ങള്‍ ഷോയില്‍ ട്രെന്‍ഡിംഗാവുന്നതെന്ന് വ്യക്തമാണ്.

ഭാഗ്യലക്ഷ്മിയുടെ ബാല്യം

ഭാഗ്യലക്ഷ്മിയുടെ ബാല്യം

ഭാഗ്യലക്ഷ്മി തന്റെ ബാല്യത്തെ കുറിച്ചാണ് പറഞ്ഞതാണ് എല്ലാവരെയും ഞെട്ടിച്ചത്. അച്ഛനെ കൃത്യമായി ഓര്‍ക്കുന്നില്ല. പ്രതാപമുള്ള വ്യക്തിയായിരുന്നു അച്ഛന്‍. അമ്മയാണെങ്കില്‍ ടിപ്പിക്കലായ സ്ത്രീ. അഞ്ച് മക്കളില്‍ ഇളയവളാണ് ഞാന്‍. അതില്‍ രണ്ടുപേരെയും ഞാന്‍ കണ്ടിട്ടില്ല. മുറിഞ്ഞ് പോയ ഫിലിം തുണ്ടുകള്‍ പോലെയായിരുന്നു ബാല്യം. അച്ഛന്‍ മരിച്ചതിന് ശേഷം ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പോയി. അമ്മയ്‌ക്കൊപ്പം ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കി രണ്ട് പേര്‍ എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു.

അനാഥമന്ദിരത്തിലേക്ക് പോക്ക്

അനാഥമന്ദിരത്തിലേക്ക് പോക്ക്

പ്രതിസന്ധികളൊക്കെയായി പോകുമ്പോള്‍ അമ്മ എന്നോട് ഒരു സ്ഥലം വരെ പോകാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അമ്മയ്‌ക്കൊപ്പം പോയി. അന്ന് ആദ്യമായി ബസ്സില്‍ കയറുകയും ചെയ്തു. അമ്മയും ഞാനും അങ്ങനെ മറ്റൊരിടത്തേക്ക് മാറി. അവിടെ നിന്ന് അമ്മ തനിച്ചാങ്ങി മടങ്ങി. അന്ന് ഒരുപാട് ഞാന്‍ കരഞ്ഞു. അമ്മ എന്നെ കൊണ്ടാക്കിയത് അനാഥമന്ദിരമാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഇന്നും അത് ആലോചിക്കുമ്പോള്‍ പേടിയാണ്. ഒറ്റപ്പെടല്‍ ആരംഭിച്ചത് അവിടെ വെച്ചാണ്. ഇതെല്ലാം പറയുമ്പോള്‍ ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു.

തിളച്ച കാപ്പി വീണ് പൊള്ളി

തിളച്ച കാപ്പി വീണ് പൊള്ളി

അങ്ങനെയിരിക്കെയാണ് എനിക്ക് പൊള്ളലേല്‍ക്കുന്നത്. അഞ്ചാം വയസ്സില്‍ മുഖത്ത് തിളച്ച കാപ്പി വീണായിരുന്നു ആ പൊള്ളല്‍. അമ്മ തന്നെ തേടിവരില്ലെന്ന് മനസ്സിലായതോടെ അവിടവുമായി പൊരുത്തപ്പെടുകയായിരുന്നു. നാല് വര്‍ഷത്തോളം നീണ്ട ഒറ്റപ്പെടല്‍ മാറാനായി പാട്ടും മറ്റുമൊക്കെ ഞാന്‍ പഠിക്കുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സായ് കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ തലയണക്കടിയില്‍ കത്തിവെച്ച് സംരക്ഷിക്കാന്‍ തനിക്ക് ആങ്ങളയില്ലാതെ പോയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അുതകൊണ്ടാണ് തനിക്ക് ആയുധം എടുക്കേണ്ടി വന്നതെന്നും അവര്‍ പറഞ്ഞു.

വല്യമ്മ എത്തി കൊണ്ടുപോയി

വല്യമ്മ എത്തി കൊണ്ടുപോയി

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ ചേച്ചി ആ അനാഥ മന്ദിരത്തിലെത്തി തങ്ങളെ തമിഴ്‌നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പക്ഷേ വല്യമ്മ തന്നെ പഠിക്കാനൊന്നും വിട്ടില്ല. വീട്ടിലെ സകല ജോലികളും ചെയ്യിച്ചു. അന്ന് എനിക്ക് പത്ത് വയസ്സാണ്. അങ്ങനെ അമ്മ അവിടെയെത്തി. വല്യമ്മയുമായി എന്നെ കൂട്ടിക്കൊണ്ടുവന്ന വിഷയത്തില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് കുറേ കഴിഞ്ഞാണ് അമ്മയ്ക്ക് ക്യാന്‍സറാണെന്ന് അറിയുന്നത്. എനിക്ക് ആദ്യം കേട്ടപ്പോഴൊന്നും തോന്നിയില്ല. അമ്മയോട് തനിക്ക് വലിയ ദേഷ്യമുണ്ടായിരുന്നു.

അമ്മ സ്‌കൂളില്‍ ചേര്‍ത്തു

അമ്മ സ്‌കൂളില്‍ ചേര്‍ത്തു

അമ്മ പിന്നീട് ചികിത്സയൊക്കെ നടത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നു. തന്നെ അമ്മ നിര്‍ബന്ധിച്ച് സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ തുടങ്ങി. പിന്നീട് വ്‌ല്യമ്മയുമായി വലിയ അടിയും ബഹളവുമൊക്കെയുണ്ടാക്കി തന്നെ വിളിച്ച് കൊണ്ടിറങ്ങി. ഒരു ചെറിയ ഓലപ്പുരയൊക്കെ എടുത്ത് താമസിക്കാന്‍ തുടങ്ങി. അമ്മയോട് സ്‌നേഹമൊക്കെ തോന്നി തുടങ്ങിയത് അവിടെ വെച്ചാണ്. ഒരിക്കല്‍ അമ്മ എന്നെ ആര്‍ക്കോ കൊടുക്കാന്‍ തുടങ്ങിയതോടെ ഞാന്‍ അവിടെ നിന്ന് ഇറങ്ങിയോടി. വല്യമ്മയുടെ അടുത്തേക്കായിരുന്നു അന്നും പോയത്.

പിന്നീട് സിനിമയിലേക്ക്

പിന്നീട് സിനിമയിലേക്ക്

അമ്മ മരിച്ചത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഡോക്ടര്‍ പറഞ്ഞപ്പോള്‍ വിശ്വാസം തോന്നിയില്ല. ബോഡി കൊണ്ടുപോകാന്‍ ഡോക്ടര്‍ നൂറ് രൂപയും തന്നു. അതുമായി ഞാന്‍ ഓടിയത് വല്യമ്മയുടെ അടുത്തേക്കാണ്. ആ നൂറ് രൂപയാണ് കരിയറില്‍ ശക്തിയായി മാറിയത്. പിന്നീട് വല്യമ്മ തന്നെ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി സിനിമയില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി സിനിമയില്‍ ഡബ്ബ് ചെയ്യിക്കാന്‍ ആരംഭിച്ചിരുന്നു. പ്രേംനസീറില്‍ നിന്നായിരുന്നു ആദ്യ പ്രതിഫലം. 250 രൂപയായിരുന്നു കിട്ടിയത്. പിന്നീടാണ് അവസരങ്ങളൊക്കെ കിട്ടി തുടങ്ങിയത്. ഇന്ന് കാണുന്ന ഭാഗ്യലക്ഷ്മിയിലേക്ക് എത്തിയത് അങ്ങനെയാണെന്നും അവര്‍ പറഞ്ഞു.

ജനപ്രിയ താരങ്ങള്‍

ജനപ്രിയ താരങ്ങള്‍

മൂന്നാം സീസണിലെ മികച്ച താരങ്ങള്‍ നോബിയും ഡിംപലും മജ്‌സിയയും ഭാഗ്യലക്ഷ്മിയുമാണെന്ന് ആരാധകര്‍ പറയുന്നു. ഇവര്‍ക്കാണ് കൂടുതല്‍ വോട്ടുകല്‍ ലഭിച്ചത്. ഇവരുടെ തുറന്നുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഭാഗ്യലക്ഷ്മിയെ ഇങ്ങനെയല്ല പ്രതീക്ഷിച്ചതെന്നും,. ഇനി ആള് മാറുമോയെന്നുമാണ് സംശയമെന്നും ആരാധകര്‍ പറയുന്നു. എന്തായാലും കഴിഞ്ഞ തവണത്തെ മത്സരാര്‍ത്ഥികളുടെ അതേ രീതി തന്നെയാണ് പലര്‍ക്കുമുള്ളതെന്ന് സോഷ്യല്‍ മീഡിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+