ഞാന്‍ വിളിച്ചാല്‍ ഭാഗ്യലക്ഷ്മി ചേച്ചി ഫോണ്‍ എടുക്കില്ല: സജ്നയോട് സംസാരിച്ചു: പൊളി ഫിറോസ്
ഡിഎഫ്കെ എന്ന യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസിലെ പലരേയും വിളിച്ച് പ്രാങ്ക് ചെയ്യുന്ന പൊളി ഫിറോസിന്‍റെയും സജ്നയുടേയും പരിപാടിക്ക് യൂട്യൂബില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരേയും അതിവിദഗ്ധമായി പറ്റിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ടെങ്കിലും ചിലര്‍ക്ക് മുന്നില്‍ വേഗം പിടിക്കപ്പെടുകയും ചെയ്തു.
ഏറ്റവും അവസാനമായി റംസാന്‍ മുഹമ്മദിനെ വിളിച്ചപ്പോഴും ഇരുവരും വേഗത്തില്‍ പിടിക്കപ്പെട്ടിരുന്നു. പ്രാങ്ക് പൊളിഞ്ഞതിന് ശേഷം ഇരുവരും ബിഗ് ബോസ് ഉള്‍പ്പടേയുള്ള വിശേഷങ്ങളായിരുന്നു കോളില്‍ പങ്കുവെച്ചത്. ബിഗ് ബോസില്‍ പൊളി ഫിറോസുമായി വളരെ അധികം തര്‍ക്കം നടന്ന ഭാഗ്യലക്ഷ്മിയെ കുറിച്ചടക്കം മൂവരും ഫോണിലൂടെ സംസാരിച്ചു.
"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ

ഭാഗ്യലക്ഷ്മിയെ വിളിച്ചാല്‍ ഫോണ്‍ എടുക്കത്തില്ലെന്നാണ് പൊളി ഫിറോസ് പറയുന്നു. സജ്ന രണ്ട് പ്രാവശ്യം വിളിച്ചിരുന്നു. എന്നാല്‍ പിന്നെ വിളിക്കാം മക്കളെ എന്നും പറഞ്ഞ് അവര്‍ ഒഴിവായെന്നും അദ്ദേഹം പറയുന്നു. അതേസമയം ഭാഗ്യലക്ഷ്മി തനിക്ക് മെസേജ് അയച്ചിരുന്നുവെന്ന് സജ്ന വ്യക്തമാക്കുന്നു. കുറച്ച് വിഷമങ്ങള്‍ ഉണ്ട്. അതില്‍ നിന്ന് റിക്കവര്‍ ചെയ്യാന്‍ കുറച്ച് പാടാണ് എന്നാണ് അപ്പോള്‍ പറഞ്ഞതെന്നും സജ്ന പറയുന്നു.

വളരെ സ്നേഹത്തോടെയാണ് ചേച്ചി സംസാരിച്ചത്. കുറേ നേരം ചാറ്റ് ചെയ്തു. രണ്ട് വട്ടം വിളിച്ചിരുന്നു. ആദ്യം വിളിച്ചപ്പോള്‍ ഭര്‍ത്താവിന്‍റെ അമ്മക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്ന് പറഞ്ഞു. ആദ്യ തവണ ഞാന്‍ അത് വിശ്വസിച്ചു. രണ്ടാം തവണ വിളിച്ചപ്പോഴും ചേച്ചി ആശുപത്രിയില്‍ തന്നെയായിരുന്നു. സംസാരിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും ചേച്ചി സംസാരിച്ചില്ല. മാനസികമായ ബുദ്ധിമുട്ടുകള്‍ കാരണമായിരിക്കാം അതെന്നും സജ്ന ഫിറോസ് റംസാനോടായി പറയുന്നു

അത് കഴിഞ്ഞിട്ടാണ് ഭാഗ്യലക്ഷ്മി തനിക്ക് മെസേജ് ചെയ്യുന്നത്. എന്തുകൊണ്ടോ അത് മനസ്സ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അത് ആവുമായിരിക്കും. ആ വിഷമങ്ങളില്‍ നിന്ന് തന്നെ റിക്കവര്‍ ആവുമായിരിക്കു എന്നും ചേച്ചി പറഞ്ഞു. ഇപ്പോഴും മെസേജ് അയക്കുന്നുണ്ട്. ഒരു ദിവസം നേരിട്ട് പോയി സംസാരിച്ച് എല്ലാം ക്ലിയര്‍ ചെയ്യണമെന്നും സജ്ന വ്യക്തമാക്കുന്നു.

നേരിട്ട് കാണുമ്പോഴും എന്തെങ്കിലും കുറ്റം കണ്ടാല്‍ ഞാന്‍ മുഖത്ത് ചോദിച്ചാല്‍ പിന്നെ അതുമതിയെന്ന് അപ്പോള്‍ തമാശ രൂപേണ ഫിറോസും റംസാനോട് പറയുന്നു. പിന്നീട് റംസാന്‍റെ കോള്‍ കട്ട് ചെയ്തതിന് ശേഷമുള്ള സംസാരം ഫിറോസും സജ്നയും തമ്മിലാണ്. ബിഗ് ബോസില്‍ റംസാനുമായും വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് രൂക്ഷമായിരുന്നില്ല.

അവിടുത്തെ വഴക്കുകള്‍ ഒന്നും അത്ര കാര്യമായിരുന്നില്ല. ആരും അതൊന്നും മനസ്സില്‍ വെക്കില്ലെന്നാണ് കരുതുന്നത്. എന്തായാലും ഞങ്ങള്‍ രണ്ടുപേരും അതൊന്നും മനസ്സില്‍ വെച്ചിട്ടില്ല. ഞങ്ങള്‍ മാറിയിരുന്ന് ഒന്നും ചെയ്യാറില്ല. ഉള്ളത് ആരുടേതായാലും മുഖത്ത് നോക്കി പറയും. ഇപ്പോഴും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് പലരും ഇപ്പോഴും ഇങ്ങനെ സംസാരിക്കുന്നതെന്നും ഫിറോസും സജ്നയും പറയുന്നു.

ഞങ്ങള്‍ എന്താണെന്ന യാഥാര്‍ത്ഥ്യം പുറത്ത് വന്ന ശേഷം പലര്‍ക്കും മനസ്സിലായി. അവിടെ ഉണ്ടായത് എല്ലാം അവിടെ കളഞ്ഞാണ് വന്നത്. എങ്കില്‍ കുറച്ച് പേര്‍ക്കെങ്കിലും മനസ്സില്‍ വൈരാഗ്യ ബുദ്ധിയോടെ നില്‍ക്കുന്നുണ്ട്. ആരുടേയും പേര് പറയുന്നില്ല. അത് മാറുമെന്നൊക്കെ പ്രതീക്ഷിക്കുന്നു. ചിലര്‍ക്ക് അതില്‍ നിന്നൊക്കെ റിക്കവറാവാന്‍ കുറച്ച് സമയം വേണ്ടി വരും. അതുണ്ടാവുമെന്നാണ് പ്രതീക്ഷ.

ഏറ്റവും കൂടുതല്‍ റിക്കവര്‍ ആവാന്‍ പറ്റാത്ത അവസ്ഥ ഞങ്ങള്‍ക്കായിരുന്നല്ലോ ഉണ്ടായിരുന്നത് എന്നതാണല്ലോ രസകരമായ കാര്യം. എന്നാല്‍ ഞങ്ങള്‍ക്ക് അതൊന്നും ഒരു വിഷയം അല്ല. അതൊക്കെ ആ ഗെയിം ഷോയുടെ ഭാഗം. എന്താണോ പറയേണ്ടത് അത് മുഖത്ത് നോക്കി പറയും എന്നത് നേരത്തെ പറഞ്ഞതാണ്. ആര്‍ക്കും ഒരു വൈരാഗ്യവും തോന്നേണ്ട കാര്യമില്ലെന്നും ഇരുവരും വ്യക്തമാക്കുന്നു.

ബിഗ് ബോസ് ഹൗസില്‍ ഭാഗ്യലക്ഷ്മിക്ക് അത്ര ഇഷ്ടമില്ലാത്ത മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു പൊളി ഫിറോസ്. അതേസമയം സജ്‌നയെ ഭാഗ്യലക്ഷ്മിക്ക് ഇഷ്ടമാണ്. പൊളി ഫിറോസിനോട് ഇവിടുന്ന് പോകുന്നത് വരെ സംസാരിക്കുന്ന പ്രശ്‌നമില്ലെന്നും ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞു. അത് ബിഗ് ബോസ് എന്നോട് ഫിറോസിനോട് സംസാരിക്കൂ എന്ന് പറഞ്ഞാലും ഞാന്‍ പറയുമെന്നും ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞിരുന്നു.
ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്


Click it and Unblock the Notifications
