കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടിലം ഫിറോസ് ആർമി ഇനി ഇല്ല, പ്രഖ്യാപിച്ച് കിടിലം ഫിറോസ്, പകരം മറ്റൊരു വമ്പൻ ദൗത്യം

Google Oneindia Malayalam News

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തുന്നതിന് മുൻപ് തന്നെ ജീവകാരുണ്യ പ്രവർത്തകൻ എന്ന നിലയ്ക്കും റേഡിയോ ജോക്കി എന്ന നിലയ്ക്കും മലയാളികൾക്ക് പരിചിതനാണ് കിടിലം ഫിറോസ്. ബിഗ് ബോസിൽ മത്സരിക്കവേ കിടിലം ഫിറോസിന് ഒരു കൂട്ടം ഹേറ്റേഴ്സ് എന്ന പോലെ വലിയൊരു കൂട്ടം ആരാധകരുമുണ്ടായിരുന്നു.

ബിഗ് ബോസ് അവസാനിച്ചതിന് പിന്നാലെ കിടിലം ഫിറോസ് ആർമി അഥവാ കെഎഫ് ആർമി പിരിഞ്ഞ് പോയിരുന്നില്ല. എന്നാൽ കെഎഫ് ആർമി ഇനി വേണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കിടിലം ഫിറോസ്. അതിന് കാരണവും ഉണ്ട്.

ഒരുമിച്ച് മമ്മൂട്ടിയും പാര്‍വ്വതിയും, ചുള്ളനായി മമ്മൂക്ക, വൈറല്‍ ചിത്രങ്ങള്‍

1

കിടിലം ഫിറോസിന്റെ വാക്കുകൾ: '' എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരനായ മനുഷ്യനെ സംബന്ധിച്ച് ബിഗ് ബോസ് പോലൊരു പ്ലാറ്റ്‌ഫോം വളരെ വലുതാണ്. അവിടെ നമ്മള്‍ പോകുമ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത, നമ്മളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ ഒരുമിച്ച് ചേരുക എന്ന് പറയുന്നത് അതിനേക്കാള്‍ വലിയൊരു ഭാഗ്യമാണ്. അതില്‍ തന്നെ കെഎഫ് ആര്‍മി എന്ന് പേരിട്ട് ഒരുപാട് പേര്‍ തനിക്ക് വേണ്ടി വോട്ട് പിടിക്കാനും നമ്മുടെ നല്ലതിന് വേണ്ടി പ്രവര്‍ത്തിക്കാനുമൊക്കെ ഉണ്ടാകുന്നത് വലിയൊരു കാര്യമാണ്.

2

ഷോ കഴിഞ്ഞ് പുറത്ത് ഇറങ്ങി വന്നതിന് ശേഷം തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് നമ്മുടെ കൂടെയുളള നന്മ ഹൃദയത്തിലുളള ഒരു വലിയ ജനക്കൂട്ടമാണ്. ഒരു കൂട്ടായ്മ നമ്മുടെ കൂടെ ഉണ്ടാവുകയാണ്. ഇന്ന് മുതല്‍ കെഎഫ് ആര്‍മി എന്നുളളത് വേണ്ട എന്ന് വെയ്ക്കുകയാണ്. അങ്ങനെ ഒരു കൂട്ടായ്മ ഇനിയില്ല. കെഎഫ് ആര്‍മി വേണ്ട പകരം കെഎഫ് ആര്‍മി ആയിട്ടുണ്ടായിരുന്ന നമ്മുടെ ടീം ഒരു ചാരിറ്റി ഓര്‍ഗനൈസേഷനായി മാറുകയാണ്.

3

തന്നെ പിന്തുണച്ച് നിന്ന ഏറ്റവും പ്രിയപ്പെട്ട അനുജന്മാരും അനുജത്തിമാരും ജ്യേഷ്ഠന്മാരും അമ്മമാരും പെങ്ങമ്മാരും ഒക്കെ അതിലുണ്ട്. അവരൊക്കെ ചേര്‍ന്ന് ഒരു ചാരിറ്റി ഓര്‍ഗനൈസേഷനായി മാറി കേരളത്തിലെ ഒരുപാട് കാര്യങ്ങളില്‍ ഇടപെടുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ്. വോയിസ് ഓഫ് കിടിലം എന്ന പേരിലാണ് അവര്‍ തന്നെ ഇതിന് തീരുമാനിച്ചിരിക്കുന്നത്.

കോട്ടയത്ത് കോൺഗ്രസ് തലപ്പത്തേക്ക് ചാണ്ടി ഉമ്മൻ? അവസാന ലാപ്പിൽ ട്വിസ്റ്റോ? പ്രതികരിച്ച് ചാണ്ടി ഉമ്മൻകോട്ടയത്ത് കോൺഗ്രസ് തലപ്പത്തേക്ക് ചാണ്ടി ഉമ്മൻ? അവസാന ലാപ്പിൽ ട്വിസ്റ്റോ? പ്രതികരിച്ച് ചാണ്ടി ഉമ്മൻ

4

വിഒകെ- വോക്ക് എന്ന പേരിലായിരിക്കും അത് ഇനി അറിയപ്പെടുക. ഒരാളെ ഫോളോ ചെയ്യുകയും ആ ആളുടെ പ്രമോഷന്‍ ചെയ്യുക എന്നതല്ല നമ്മുടെ കൂടെ നില്‍ക്കുന്നവര്‍ വേണ്ടത്. തന്നെ പ്രമോട്ട് ചെയ്യുകയും തന്റെ കാര്യങ്ങളില്‍ കൂടുതല്‍ ഫോക്കസ് ചെയ്യുകയുമല്ല വേണ്ടത്. നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ആ കാര്യങ്ങളിലേക്ക് ഇടപെടാനുളള കെഎഫ് ആര്‍മി ഇന്ന് മുതല്‍ മാറട്ടെ. വോക്ക് എന്നുളള ആ പുതിയ സംരഭത്തിന് എല്ലാ വിധത്തിലുളള ആശംസയും നേരുന്നു.

5

വോക്കിന്റെ വാക്ക് എന്നാണ് സംഘടനയുടെ മുദ്രാവാക്യം. നമ്മുടെ നാടിന് ആവശ്യമായിട്ടുളള കാര്യങ്ങളില്‍ വോക്ക് ഇടപെടും. ആ വോക്കിന്റെ വാക്ക് പാലിക്കപ്പെടട്ടെ'' . വോക്കിനെ കുറിച്ച് കിടിലം ഫിറോസ് ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം: ''ബിഗ് ബോസ് കഴിഞ്ഞു. ആർമി ഗ്രൂപ്പുകൾ ഞങ്ങൾ ഓരോ മത്സരാർഥികൾക്കും ചെയ്തുതന്ന ആകാശത്തോളം വലിയ ഇഷ്ടത്തിന് ഒരുപാട് നന്ദി .എന്നാലിനി ആർമി ഗ്രൂപ്പുകളുടെ ഈ സീസണിലെ പ്രസക്തി നഷ്ടമായതായാണ് ഞാൻ കരുതുന്നത്.

6

പക്ഷെ നന്മയുള്ള ഒരു കൂട്ടായ്മ നിലനിൽക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നത് വലിയ കാര്യമാണ്. ഈ സീസണിൽ എന്നെ ഒരുപാട് സപ്പോർട് ചെയ്ത കൂടെപ്പിറപ്പുകൾ ആണ് KF army .എന്നാലിന്ന് മുതൽ അങ്ങനൊരു കൂട്ടായ്മ ഇല്ല .എന്നാൽ കുടുംബാംഗങ്ങളെപോലെ പ്രീയപ്പെട്ടവരായി മാറിയ താനേ സെർന്ത കൂട്ടത്തെ ജീവിതത്തിൽ ഉടനീളം കൈവിടാനും തീരുമാനമില്ല! അതുകൊണ്ടു തന്നെ ആ കൂട്ടായ്മ VOK (voice of kidilam) എന്ന പേരിൽ ഇനി അറിയപ്പെടുo. ഞാൻ എന്ന വ്യക്തിയെ സ്നേഹിക്കുന്നവർ എന്ന നിലയിൽ അല്ല സമൂഹത്തിലേക്ക് ഒരു കൈതാങ്ങായി മാറുക എന്നതാണ് അവരുടെ ലക്ഷ്യം. നല്ല ദിവസത്തെ നല്ല തീരുമാനം. പൂർണ പിന്തുണയോടെ നിങ്ങളിൽ ഒരുവനായി ഞാനും ഉണ്ടാകും. പ്രകാശം പരക്കട്ടെ''.

Recommended Video

cmsvideo
പ്രതീക്ഷകള്‍ തെറ്റിയില്ല, മണിക്കുട്ടന്‍ തന്നെ ബിഗ് ബോസ് വിജയി | Oneindia Malayalam

English summary
Bigg Boss malayalam season 3 contestant Kidilam Firos says that KF Army now will work as VoK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X