'അത് ഡിംപലുമായുളള ഡീലാണ്, കിടിലം ഫിറോസ് തോറ്റിട്ടൊന്നുമില്ല', തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം
ബിഗ് ബോസ് മലയാളം മൂന്നാം സീസൺ വിജയി ആരെന്നത് തീരുമാനിക്കപ്പെട്ടുവെങ്കിലും സോഷ്യൽ മീഡിയയിൽ ഫാൻ ഫൈറ്റ് തുടരുകയാണ്. ഒന്നാം സ്ഥാനത്ത് മണിക്കുട്ടൻ എത്തിയത് കിടിലം ഫിറോസ് ആദ്യ അഞ്ചിൽ ഉൾപ്പെടാത്തതും അടക്കമുളള വിഷയങ്ങളാണ് ഫാൻസ് ഗ്രൂപ്പുകളിലെ ചൂട് പിടിച്ച ചർച്ച.
ബിഗ് ബോസിലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളായ കിടിലം ഫിറോസിന് സോഷ്യൽ മീഡിയയിൽ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും ഏറെയുണ്ട്. ഷോയിൽ പൊളി ഫിറോസും ഡിംപൽ ഭാലും മണിക്കുട്ടനുമൊക്കെയായി കിടിലം ഫിറോസ് പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. ഡിംപൽ ശത്രുവാണോ എന്നതടക്കമുളള കാര്യങ്ങൾ ഫിനാലെയ്ക്ക് ശേഷം കിടിലം ഫിറോസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. വിശദമായി വായിക്കാം
കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

ഫേസ്ബുക്ക് ലൈവിലെ കിടിലം ഫിറോസിന്റെ വാക്കുകൾ: ' ഡിംപലിനോട് എനിക്ക് സൗഹൃദവും ഇല്ല ദേഷ്യവും ഇല്ല. ഡിംപലിനോട് ഭയങ്കര സൗഹൃദം ആയിരുന്നു. ഇപ്പോള്‍ സൗഹൃദവും ദേഷ്യവും ഇല്ല. ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കുറേ കാര്യങ്ങള്‍ സംഭവിച്ചു. അതിനകത്ത് കുറേ സത്യങ്ങളുണ്ട്. നിങ്ങള്‍ കണ്ടതും ഞങ്ങള്‍ അനുഭവിച്ചതും രണ്ടും രണ്ട് കാര്യങ്ങളാണ്. അത് ഞാന്‍ പറഞ്ഞാലും നിങ്ങള്‍ക്ക് മനസ്സിലാകണം എന്നില്ല.

കാരണം ഞങ്ങളാണ് അതിലൂടെ കടന്ന് പോയത്. എനിക്കും ഡിംപലിനും പരസ്പരം ശത്രുത ഇല്ല. പരസ്പരം സൗഹൃദവും ഇല്ല. അത് ഞങ്ങള്‍ തമ്മിലുളള ഒരു ഡീലാണ്. ഞങ്ങള്‍ രണ്ട് പേരുടേയും കുടുംബങ്ങള്‍ തമ്മില്‍ സങ്കടമുണ്ടായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായി. പരസ്പരം ഒരു തരത്തിലുളള ദേഷ്യമോ ശത്രുതയോ ഒന്നും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ ഓകെയാണ്.

മറ്റാരുമായിട്ടും ഒരു തരത്തിലുളള പ്രശ്‌നവും ഇല്ല. ഈ സീസണിലെ എല്ലാവരുമായിട്ടും നല്ല ബന്ധം സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അത് അങ്ങനെ തന്നെ ഉണ്ട് താനും. കിടിലം ഫിറോസ് ആര്‍മി പലതും ചെയ്യുന്നു എന്ന് പറയുന്നു. അവരൊന്നും ഒന്നും ചെയ്യുന്നില്ല. മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിലേ ഉളളൂ. അല്ലാതെ തനിക്കൊപ്പമുളളവരാരും ഒന്നും ചെയ്യുന്നില്ല.

ആ ഷോ തീര്‍ന്നു. ഇനി ഇതിന്റെയൊന്നും ആവശ്യമില്ല. അതൊരു ഷോ ആയിരുന്നു. അതിന് പോകുമ്പോള്‍ നമ്മള്‍ ഇന്നത് ചെയ്യാം എന്നും ഇന്നതൊക്കെ ചെയ്യില്ല എന്നും ചില കാര്യങ്ങള്‍ പറയില്ല എന്നുമൊക്കെ എഗ്രിമെന്റ് എഴുതി ഒപ്പിട്ട് കൊടുത്തിട്ടാണ് പോകുന്നത്. അതിനകത്ത് കയറിക്കഴിഞ്ഞാല്‍ ആ ഷോയുടെ ഭാഗമായി ഒഴുകണം.

പുറത്ത് ഇങ്ങനെയൊക്കെ ഇമേജ് വരും എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് പലതും ചെയ്യുന്നത്. അത് ഓരോരുത്തര്‍ക്കും അത് ചെയ്‌തേ പറ്റൂ. അതിന്റെ പേരില്‍ ഫാന്‍സ് തമ്മില്‍ അടിയുണ്ടാക്കേണ്ടതില്ല. അത് നമ്മളേയും സങ്കടപ്പെടുത്തുന്നു. ഇപ്പോള്‍ ഇത്രമാത്രം ചിന്തിച്ചാല്‍ മതി. ഒന്നാം തിയ്യതി ആകുമ്പോള്‍ നല്ല വെടിക്കെട്ട് പരിപാടി വരും. എന്റെ പെര്‍ഫോമന്‍സ് ഇല്ല.

ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏഷ്യാനെറ്റിലും ഹോട്ട്‌സ്റ്റാറിലുമൊക്കെ പറഞ്ഞിട്ടുണ്ട്. അല്ലാതെ സോഷ്യല്‍ മീഡിയ ഫൈറ്റിന്റെ ആവശ്യമില്ല. ഈ ഷോ ഇങ്ങനെ ആണ് പോകേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയാം. നമ്മള്‍ ഏത് വേഷത്തിലാണോ ഒരു ടിവി ഷോയില്‍ എത്തേണ്ടത് ആ വേഷത്തിനോട് നൂറ് ശതമാനം കൂറ് പുലര്‍ത്തേണ്ടതുണ്ട്. ഞാന്‍ 150 ശതമാനം കൂറ് പുലര്‍ത്തിയിട്ടുണ്ട് ആ വേഷത്തോട്.

അതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ അങ്ങ് പോകും. നമ്മളെ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട് എന്നത് തന്നെ വലിയ കാര്യമാണ്. പോസിറ്റീവ് ആയിട്ടായാലും നെഗറ്റീവ് ആയിട്ടായാലും എന്നെ പോലെ ഒരാള്‍ക്ക് ഇത്രയും ആള്‍ക്കാരിലേക്ക് എത്താനാവുക എന്ന് പറയുന്നത് വലിയ കാര്യമാണ്. എനിക്ക് എന്നില്‍ വിശ്വാസം ഉളളിടത്തോളം മറ്റൊന്നും ബാധിക്കില്ല. സോഷ്യല്‍ മീഡിയയില്‍ എന്റെ പേര് പറഞ്ഞ് ആരും വഴക്കുണ്ടാക്കാന്‍ പോകേണ്ടതില്ല.

അതൊരു ഷോ ആയിരുന്നു. അതില്‍ ഞാന്‍ ചെയ്യേണ്ടത് എന്തായിരുന്നോ അത് ഞാന്‍ ചെയ്തു. ഇങ്ങനെ ഒരു ഷോയുടെ ഭാഗമാകാനായതില്‍ സന്തോഷവും അഭിമാനവും മാത്രമേ ഉളളൂ. ഇത്തരത്തില്‍ കഴിവുളള കലാകാരന്മാര്‍ക്കൊപ്പം മത്സരിക്കാനായതിലും അതില്‍ ആറാം സ്ഥാനത്ത് എത്തിയത് പോലും അഭിമാനമാണ്. എന്ത് തന്നെ പറഞ്ഞാലും 19 പേരില്‍ ആറാം സ്ഥാനത്ത് ഞാനെത്തി.

ബിഗ് ബോസ് മികച്ച മനുഷ്യനെ തിരഞ്ഞെടുക്കുന്ന മത്സരം ഒന്നുമല്ല. അതില്‍ ആറാമത് എത്തിയതില്‍ അഭിമാനമേ ഉളളൂ. പരസ്പരം അടിയൊന്നും വേണ്ട. ഈ സീസണ്‍ കഴിഞ്ഞു. അടുത്ത സീസണിന് വേണ്ടി കാത്തിരിക്കാം. ഈ സീസണ്‍ ഗംഭീര സീസണ്‍ ആയിരുന്നു. ഒരു പ്രത്യേകത ഈ സീസണില്‍ ആരും ശത്രുക്കളായി പിരിഞ്ഞില്ല. ഷോ കഴിഞ്ഞു. ഇനി ഇവിടെ കിടന്ന് അടി കൂടിയിട്ട് ഒരു കാര്യവും ഇല്ല.

എനിക്കെതിരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് എന്റെ സഹമത്സരാര്‍ത്ഥികള്‍ അല്ല. ഞാന്‍ ഇങ്ങനെ ചിത്രീകരിക്കപ്പെടണം എന്നത് എന്റെ സഹമത്സരാര്‍ത്ഥികള്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. അവര്‍ പുറത്ത് ഇറങ്ങിയ ശേഷം എന്നെ കുറിച്ച് മോശം പറയുകയോ എനിക്കെതിരെ പടയൊരുക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഞാനും ചെയ്തിട്ടില്ല ഇനി ചെയ്യുകയും ഇല്ല. അതുകൊണ്ട് മത്സരാര്‍ത്ഥികളെ വിട്ടേക്കൂ

അവരെ ഒരിക്കലും ഡിഗ്രേഡ് ചെയ്യേണ്ടതില്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്, ഇനിയും കാണേണ്ടവരാണ്. പിന്നെ ഏഴര ലക്ഷം വോട്ട് കിട്ടി എന്ന് ഞാന്‍ പറഞ്ഞതില്‍ ചെറിയ സംശയമുണ്ട്. ഞാന്‍ അവിടെ അപ്പോള്‍ കണ്ട ഗ്രാഫിക് കാര്‍ഡിലെ എണ്ണമാണ് പറഞ്ഞത്. ആ കണക്ക് എന്താണെന്ന് ഒന്നാം തിയ്യതി മനസ്സിലാകും. വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി

നിങ്ങള്‍ കൂടെ ഉണ്ടായിരുന്നു. വോട്ട് ചെയ്യാനും വിമര്‍ശിക്കാനും പിന്തുണയ്ക്കാനും വോട്ട് ചെയ്യാനും പ്രാര്‍ത്ഥിക്കാനും നിങ്ങള്‍ ചെയ്തത് ശരിയായില്ല എന്ന് പറയാനും നിങ്ങളിങ്ങനെ ചെയ്യരുത് എന്ന് പറയാനും ഒക്കെ കൂടെ ഉണ്ടായിരുന്നു. അതിന് ഒരുപാട് നന്ദിയും ഇഷ്ടവും ഉണ്ട്. കുടുംബത്തിലെ ഒരാളെ പോലെ ശാസിച്ചവരും വിമര്‍ശിച്ചവരും വെറുത്തവരും ഉണ്ട്. അതിലേറെ സ്‌നേഹിച്ചവരുണ്ട്. ഒരുപാട് കുടുംബങ്ങള്‍ കൂടെ ഉണ്ട്.
Recommended Video

നമുക്ക് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കാം. ഉഗ്രന്‍ ഫിനാലെ ആണ് വരുന്നത്. ഒരുമിച്ചിരുന്ന കാണാം. അതില്‍ തനിക്ക് പറയാനുളളത് കൃത്യമായി പറയുന്നുണ്ട്. നിങ്ങള്‍ അവിടെ എത്തരുതായിരുന്നു, നിങ്ങള്‍ തോല്‍ക്കണമായിരുന്നു എന്നൊക്കെ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. അങ്ങനെ ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാണെങ്കില്‍ തനിക്കും സന്തോഷം. കിടിലം ഫിറോസ് ജയിച്ചിട്ടില്ല. പക്ഷേ കിടിലം ഫിറോസ് തോറ്റിട്ടൊന്നുമില്ല.19 പേരില്‍ ആറാം സ്ഥാനത്തുണ്ട്. അയാള്‍ തോറ്റിട്ടും ജയിച്ചിട്ടുമില്ല. അയാള്‍ അയാളായി തന്നെ നില്‍പ്പുണ്ട്''.












Click it and Unblock the Notifications