Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഫിനാലെ എങ്ങനെ ആയിരിക്കും? എപ്പോൾ? ലൈവിൽ ഉത്തരവുമായി മണിക്കുട്ടൻ

കൊച്ചി: ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ജനപ്രിയനായ മത്സരാര്‍ത്ഥി ആരെന്നുളള ചോദ്യത്തിന് ഒരു ഉത്തരമേ ഉളളൂ. അത് സിനിമാ താരം കൂടിയായ മണിക്കുട്ടനാണ്. സിനിമകളില്‍ നിന്നും ലഭിച്ചതിനേക്കാള്‍ പ്രേക്ഷക പ്രീതിയാണ് ബിഗ് ബോസ് എന്ന ഷോയിലുടെ മണിക്കുട്ടന് ലഭിച്ചത്.

ബിഗ് ബോസില്‍ ഇത്തവണ മണിക്കുട്ടനാണ് ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്നതും. ബിഗ് ബോസ് ഫിനാലെയെക്കുറിച്ച് പല റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ലൈവിലെത്തിയ മണിക്കുട്ടന്‍ ഫിനാലെ സംബന്ധിച്ചും ഫാന്‍സുമായി വിവരങ്ങള്‍ പങ്കുവെയ്ക്കുകയുണ്ടായി.. വിശദമായി അറിയാം

'കലഹിച്ച്'; നിരഞ്ജന അനൂപിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു

1

ബിഗ് ബോസ് ഷോ ചിത്രീകരണം നിര്‍ത്തിയതിന് പിന്നാലെ മണിക്കുട്ടന്‍ അടക്കമുളള മത്സരാര്‍ത്ഥികള്‍ കഴിഞ്ഞ മാസം നാട്ടിലേക്ക് തിരിച്ച് എത്തിയിരുന്നു. ഷോ അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരുമായി മണിക്കുട്ടന്‍ ബന്ധം സൂക്ഷിച്ചിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം മണിക്കുട്ടന്‍ ലൈവില്‍ വരികയും ബിഗ് ബോസിനെ കുറിച്ച് അടക്കം സംസാരിക്കുകയും ചെയ്തു.

2

തന്റെ പുതിയ സിനിമകളെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം ബിഗ് ബോസ് ഫിനാലെയെ കുറിച്ചുളള വിവരങ്ങളും മണിക്കുട്ടന്‍ ലൈവില്‍ പങ്കുവെച്ചു. ബിഗ് ബോസ് ഷോയുടെ ഫൈനല്‍ ഈ മാസം തന്നെ ഉണ്ടാകുമെന്ന് മണിക്കുട്ടന്‍ പറഞ്ഞാല്‍.. എന്നാല്‍ ഫിനാലെയുടെ തിയ്യതി സംബന്ധിച്ചോ മറ്റുളള വിവരങ്ങളോ ബിഗ് ബോസ് അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു.

3

പ്രേക്ഷകരെ പോലെ തന്നെ താനും ബിഗ് ബോസ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ബിഗ് ബോസില്‍ തനിക്കൊപ്പമുണ്ടായിരുന്ന മറ്റുളളവരെയൊക്കെ കണ്ടിട്ട് കുറേ ദിവസമായെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഫോണ്‍ വഴിയും മെസ്സേജ് വഴിയും അവരുമായി ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ഫിനാലെ വരുമ്പോള്‍ എല്ലാവരെയും നേരിട്ട് കാണാന്‍ സാധിക്കും.

4

അതുപോലെ തന്നെ ഫിനാലെ വരുമ്പോള്‍ ലാലേട്ടെനെയും നേരിട്ട് കാണാനാവും. ബിഗ് ബോസ് ഷോ പെട്ടെന്ന് അവസാനിപ്പിച്ചത് കൊണ്ട് ലാലേട്ടനെ നേരിട്ട് കാണാനും സംസാരിക്കാനുമുളള അവസരം ലഭിച്ചിരുന്നില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. മോഹന്‍ലാലിനെ നേരിട്ട് കാണാനും ആഗ്രഹിക്കുന്നുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഈ മാസം തന്നെ ഫൈനല്‍ ഉണ്ടാകാനാണ് സാധ്യത.

5

ബിഗ് ബോസ് മലയാളം മൂന്നാം സീസണിനെ പ്രേക്ഷകര്‍ എല്ലാവരും വളരെ സ്‌നേഹത്തോടെയാണ് വരവേറ്റത് എന്നും മണിക്കുട്ടന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ബിഗ് ബോസിന്റെ ഫിനാലെയും അത്തരത്തില്‍ തന്നെ ആയിരിക്കും പ്ലാന്‍ ചെയ്യുകയെന്നും മണിക്കുട്ടന്‍ പറഞ്ഞു. എന്തായാലും ഉടനെ തന്നെ ഷോയുടെ ഫിനാലെ ഉണ്ടാകുമെന്നും മണിക്കുട്ടന്‍ ലൈവില്‍ ആരാധകരോട് പറഞ്ഞു.

6

ബിഗ് ബോസ് ഷോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ചിത്രീകരണം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നത്. ഷോയുടെ രണ്ടാം സീസണും കൊവിഡ് കാരണം ഫിനാലെ ഇല്ലാതെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. എന്നാല്‍ മൂന്നാം സീസണില്‍ അതാവര്‍ത്തിക്കാതെ വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്താനാണ് ഷോയുടെ അധികൃതര്‍ തീരുമാനിച്ചത്.

7

ഷോയില്‍ അവസാന ഘട്ടത്തിലുളളത് മണിക്കുട്ടനടക്കം 8 മത്സരാര്‍ത്ഥികള്‍ ആണ്. ഇവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ വോട്ടിംഗ് നടത്തുകയുണ്ടായി. ഇതില്‍ മുന്നിലെത്തിയ ആളായിരിക്കും ഇക്കുറി ബിഗ് ബോസ് വിജയി ആവുക. ബിഗ് ബോസ് ഫിനാലെ ഈ മാസം 25ന് നടന്നേക്കും എന്നാണ് സൂചന. ചെന്നൈയില്‍ വെച്ചായിരിക്കും ചിത്രീകരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+