പുതിയ റെക്കോർഡ് ഇട്ട് സൂര്യയും മണിക്കുട്ടനും, ബിഗ് ബോസ് കഴിഞ്ഞിട്ടും വൈറൽ, സന്തോഷം പങ്കിട്ട് സൂര്യ
കൊച്ചി: ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് മത്സരാര്‍ത്ഥികള്‍ ആയിരുന്നു മണിക്കുട്ടനും സൂര്യ ജെ മേനോനും. സൂര്യയ്ക്ക് മണിക്കുട്ടനോട് ഉണ്ടായിരുന്ന പ്രണയം സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചൂടന്‍ ചര്‍ച്ചാ വിഷയം ആയിരുന്നു.
ബിഗ് ബോസ് ഷോ അവസാനിച്ചു, മണിക്കുട്ടന്‍ ടൈറ്റില്‍ വിന്നറുമായി. പക്ഷേ ഇപ്പോഴും സൂര്യയും മണിക്കുട്ടനും വൈറലാണ്. സൂര്യ തന്നെയാണ് ആ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്.

ബിഗ് ബോസ് മലയാളം ഷോയില്‍ മത്സരാര്‍ത്ഥികള്‍ക്ക് മത്സര ടാസ്‌കുകള്‍ മാത്രമല്ല ഉണ്ടായിരുന്നത്. പാട്ടും നൃത്തവും അഭിനയവം അടക്കം അവരുടെ എല്ലാ കഴിവുകളും പുറത്തെടുക്കാനുളള അവസരം ഉണ്ടായിരുന്നു. ബിഗ് ബോസിന്റെ ഒരു എപിസോഡ് അവാര്‍ഡ് നൈറ്റ് ആയിരുന്നു. ഈ എപിസോഡില്‍ പൊളിച്ചടുക്കിയത് സൂര്യയും മണിക്കുട്ടനും തന്നെ ആയിരുന്നു.

ഉറുമി എന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രഭുദേവയും നൃത്തം ചെയ്ത ആരാന്നേ ആരാന്നേ ഒത്തു പിടിക്കുന്നതാരാന്നേ എന്ന ഗാനത്തിനൊപ്പമായിരുന്നു മണിക്കുട്ടനും സൂര്യയും ചുവട് വെച്ചത്. ഇരുവരുടേയും ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആയിരുന്നു. ഇരുവരും ചേര്‍ന്നായിരുന്നു ഈ നൃത്തം കൊറിയോഗ്രഫി ചെയ്ത് ബിഗ് ബോസ് വേദിയില്‍ അവതരിപ്പിച്ചത്.

ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ലക്ഷങ്ങളാണ്. ആരാന്നേ എന്ന് തുടങ്ങുന്ന ഒറിജിനല്‍ ഗാനത്തിന് ലഭിച്ചിരിക്കുന്ന കാഴ്ചക്കാരേക്കാള്‍ എത്രയോ അധികമാണ് മണിക്കുട്ടന്റെയും സൂര്യയുടേയും പെര്‍ഫോര്‍മന്‍സിന് ലഭിച്ചിരിക്കുന്നത്. 60 ലക്ഷത്തിന് മുകളിലാണ് യൂട്യൂബില്‍ ഈ വീഡിയോയ്ക്ക് വ്യൂ ലഭിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഇതുവരെ 6,143,839 കാഴ്ചക്കാര്‍.

15,991 പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവരും സൂര്യയുടേയും മണിക്കുട്ടന്റെ മനോഹരമായ നൃത്തത്തിന് കയ്യടിക്കുന്നു. 115 കെ ലൈക്ക്‌സ് ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ''ഈ വർഷത്തെ ബിഗ് ബോക്സിൽ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി ഡാൻസ് ഇതാണ്'' എന്നാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളിലൊന്ന്.. ''പറയാതിരിക്കാൻ വയ്യ... അടിപൊളി ഡാൻസ് സൂര്യ മണിക്കുട്ടൻ. നല്ല കെമിസ്ട്രി ഉണ്ട് രണ്ട് പേരും തമ്മിൽ'' എന്നും കമന്റുണ്ട്.

സൂര്യയുടെ പ്രകടനത്തെ പ്രത്യേകമായി പുകഴ്ത്തുന്നവരുമുണ്ട്. മണിക്കുട്ടൻ അതുല്യ പ്രതിഭയാണ്, അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും ആരാധനയും നൽകികൊണ്ട് പറയെട്ടെ, സൂര്യയുടെ നൃത്ത ചുവടുകളും ആർദ്രഭാവങ്ങളുമാണ് ഈ നൃത്തം ഇത്രക്കണ്ടു ജനപ്രിയമാക്കിയത് എന്നാണ് മറ്റൊരു കമന്റ്.
ജോബ് കുര്യനും റിതയും പാടി ദീപക് ദേവ് സംഗീതം നല്‍കിയ ഒറിജിനല്‍ ഗാനത്തിന് ലഭിച്ചിരിക്കുന്നത് 2 മില്യണ്‍ വ്യൂസ് ആണ്. 2,066,020 പേരാണ് ഗാനം കണ്ടിരിക്കുന്നത്. 25 ലൈക്കും ആരാന്നേ എന്നുളള ഗാനത്തിന് ലഭിച്ചിട്ടുണ്ട്.

തന്റെയും മണിക്കുട്ടന്റെയും നൃത്ത വീഡിയോ വ്യൂ 6 മില്യണ്‍ കടന്ന വിവരം സൂര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആണ് ഈ റെക്കോര്‍ഡ് തകര്‍ത്ത വിവരം സ്‌ക്രീന്‍ഷോട്ടായി സൂര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ പിന്തുണച്ച ബിഗ് ബോസ് അംഗങ്ങള്‍ക്കും ബിഗ് ബോസ് പിന്നണി പ്രവര്‍ത്തകര്‍ക്കും ഏഷ്യാനെറ്റിനും പ്രേക്ഷകര്‍ക്കും സൂര്യ നന്ദി അറിയിച്ചു.
ഹോട്ട് ലുക്കില്‍ പുതിയ മേക്കോവറുമായി ദീപ്തി സതി; ഫോട്ടോഷൂട്ട് വൈറല്‍

അതേസമയം തനിക്കൊപ്പം നൃത്തം ചെയ്ത മണിക്കുട്ടനെ സ്റ്റോറിയില്‍ സൂര്യ മെന്‍ഷന്‍ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം തനിക്കൊപ്പം നൃത്തം ചെയ്ത മണിക്കുട്ടനെ സ്റ്റോറിയില്‍ സൂര്യ മെന്‍ഷന്‍ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മണിക്കുട്ടനുമൊത്ത് നൃത്തം ചെയ്യാന്‍ ലഭിച്ച അവസരത്തെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തില്‍ സൂര്യ തുറന്ന് പറഞ്ഞിരുന്നു. റിതുവിനും രമ്യയ്ക്കുമൊക്കെ മണിക്കുട്ടനൊപ്പം പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും ആദ്യമൊന്നും സൂര്യയ്ക്ക് ആ അവസരം ലഭിച്ചിരുന്നില്ല.

യാദൃശ്ചികമായിട്ടാണ് താനും മണിക്കുട്ടനും പെയറായി വരേണ്ട ഒരു സാഹചര്യം വന്നത് എന്ന് സൂര്യ പറഞ്ഞു. പ്രാക്ടീസ് സമയത്ത് താന്‍ അശ്രദ്ധ കാണിച്ചുവെന്നും മണിക്കുട്ടൻ പൊക്കിയപ്പോള്‍ വീണുവെന്നും സൂര്യ പറഞ്ഞു. ''താന്‍ ടൈമിംഗിന് പോയി നിന്ന് കൊടുത്തില്ല, അതോടെ വീണു''. അപ്പോള്‍ മണിക്കുട്ടന് ടെന്‍ഷനായി എന്നും സൂര്യ ഓർത്തെടുത്തു. ''ശ്രദ്ധിക്കണം എന്ന് തന്നോട് രണ്ട് മൂന്ന് വട്ടം മണിക്കുട്ടൻ വന്ന് പറഞ്ഞിരുന്നു''.

''അപ്പോഴേക്ക് തനിക്ക് ടെന്‍ഷനായി. ഇത്രയും നല്ലൊരു ഡാന്‍സറും ആക്ടറും ആയ ആള്‍ക്കൊപ്പം ചെയ്ത് കുളമാക്കിയിട്ടുണ്ടെങ്കില്‍ മണിക്കുട്ടനും കൂടി മോശമല്ലേ എന്ന് തോന്നി. തനിക്ക് വെപ്രാളമായി'' സൂര്യ അഭിമുഖത്തിൽ പറഞ്ഞു. താന്‍ കാരണം മണിക്കുട്ടന്റെ ഡാന്‍സ് മോശമാകരുത് എന്നായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. പരമാവധി കളിക്കാന്‍ ശ്രമിച്ചു. അങ്ങനെ ആണ് ആ ഡാന്‍സ് നന്നായത് എന്നും സൂര്യ കൂട്ടിച്ചേർത്തു.
Recommended Video

മണിക്കുട്ടനോട് സൂര്യ പ്രണയം പറഞ്ഞത് മുതൽ കടുത്ത സൈബർ ആക്രമണത്തിന് വിധേയയായിരുന്നു. സൂര്യ ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷവും സൈബർ ആക്രമണം തുടർന്നു. വീട്ടുകാരെ അടക്കം ആക്രമിക്കുന്ന ഘട്ടം എത്തിയപ്പോൾ സൂര്യ ലൈവിൽ എത്തി ശക്തമായി പ്രതികരിച്ചിരുന്നു. താൻ ഇനി മരിക്കുകയാണോ ഈ സൈബർ ആക്രമണം നടത്തുന്ന ആളുകൾക്ക് വേണ്ടത് എന്നാണ് സൂര്യ പൊട്ടിത്തെറിച്ചത്. മണിക്കുട്ടൻ അടക്കമുളള ബിഗ് ബോസ് താരങ്ങൾ സൂര്യയ്ക്ക് പിന്തുണ നൽകി രംഗത്ത് വന്നിരുന്നു.
വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications