ബിഗ് ബോസിലേക്ക് ഡിംപല്‍ തിരിച്ചുവരുന്നു? സെമി ഫിനാലെയ്ക്ക് മുമ്പ്, യൂട്യൂബറുടെ വൈറല്‍ വീഡിയോ

ബിഗ് ബോസിലെ ഏറ്റവും വലിയ നിരാശയായിരുന്നു ഡിംപല്‍ ഭാലിന്റെ മടങ്ങിപ്പോക്ക്. ഇത്തവണ ജേതാവാകുമെന്ന് വരെ പ്രവചിക്കപ്പെട്ടിരുന്ന മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍. പിതാവിന്റെ വിയോഗത്തെ തുടര്‍ന്നായിരുന്നു ഡിംപല്‍ ബിഗ് ബോസില്‍ നിന്ന് പുറത്തുപോയത്. എന്നാല്‍ ഇപ്പോള്‍ ഡിംപല്‍ തിരിച്ചുവരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഒരു യുട്യൂബറുടെ വീഡിയോ വൈറലായിരിക്കുകയാണ്.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

ഡിംപല്‍ തിരിച്ചുവരും

ഡിംപല്‍ തിരിച്ചുവരും

ഡിംപല്‍ തിരിച്ചുവരണമെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മടങ്ങിവരവിനുള്ള സാധ്യത കുറവാണെന്നാണ് അഭിപ്രായം. അതേസമയം ഡിംപല്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് യുട്യൂബ് ചാനലായ ബിഗ് ബോസ് മല്ലൂ ടോക്‌സ് പറയുന്നു. ഇവര്‍ പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോയിലാണ് ഡിംപലിന്റെ തിരിച്ചുവരവിനെ കുറിച്ച് പറയുന്നത്. ഇത് ആരാധകര്‍ അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്.

സെമി ഫൈനലിന് തൊട്ട് മുമ്പ്

സെമി ഫൈനലിന് തൊട്ട് മുമ്പ്

ഡിംപലിന്റെ തിരിച്ചുവരവ് ആരാധകര്‍ വെയിറ്റ് ചെയ്യുകയാണ്. എനിക്കും ശരിക്കുമുള്ള വിവരമൊന്നും കിട്ടിയിട്ടില്ല. എന്നാലും ഒരു ന്യൂസുണ്ട്. തിരിച്ചുവരവ് നടക്കുമെന്നുള്ളത്. അത് സെമി ഫിനാലെയ്ക്ക് തൊട്ടുമുമ്പോ അല്ലെങ്കില്‍ സെമി ഫിനാലെയിലോ വരും. ഡിംപല്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ് എന്നുമാണ് വിവരം. ഡിംപല്‍ സെമി ഫിനാലെയില്‍ വരാന്‍ ചാന്‍സുണ്ടെന്ന് കേള്‍ക്കുന്നുണ്ട്. ഒരുപക്ഷേ അതിന് മുമ്പേ തന്നെ ഡിംപല്‍ വീട്ടിനകത്ത് കയറും എന്നൊക്കെയുള്ള വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്.

ഡിംപല്‍ വന്നാല്‍ ഗെയിം മാറും

ഡിംപല്‍ വന്നാല്‍ ഗെയിം മാറും

ഡിംപലിന്റെ തിരിച്ചുവരവ് സംബന്ധിച്ച് എനിക്കൊരു കണ്‍ഫേമ്ഡ് ന്യൂസായിട്ട് ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ ഇതൊരു 80 ശതമാനം ഉറപ്പായിട്ട് ഞാന്‍ പറയുവാണ്. ഡിംപല്‍ വന്ന് കഴിഞ്ഞാല്‍ ഗെയിം അസാധ്യമായി മാറും. ട്വിസ്റ്റും സംഭവിക്കുമെന്നാണ് പ്രതീക്ഷ. ടോപ്പ് ഫൈവില്‍ ആണെങ്കിലും ബാക്കിയുള്ള എല്ലാ ഘടകങ്ങളിലും ഒരു മാറ്റം സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബിഗ് ബോസ് മല്ലൂ ടോക്‌സ് വീഡിയോയില്‍ പറയുന്നു.

ഡിംപലിന്റെ കുതിര മണിക്കുട്ടന്

ഡിംപലിന്റെ കുതിര മണിക്കുട്ടന്

ബിഗ് ബോസിന്റെ എഴുപത്തിയേഴാം ദിവസം ഹൗസില്‍ നടന്നത് വേറിട്ടൊരു ലേലം വിളിയായിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് വീട്ടിനുള്ളില്‍ ഏറെ പ്രിയപ്പെട്ട വസ്തുക്കള്‍ ലേലം വിളിച്ച് സ്വന്തമാക്കാനായിരുന്നു നിര്‍ദേശം. ഇരുന്നൂറ് പോയിന്റുകല്‍ വീതം അവതാരകന് നല്‍കിയ ശേഷമാണ് ലേലം വിളി നടത്തിയത്. ലേലവസ്തുക്കളെ തുടക്കത്തില്‍ തന്നെ കൈയ്യിലുള്ള തുക മുഴുവന്‍ വിനിയോഗിച്ച് മത്സരാര്‍ത്ഥികള്‍ വാങ്ങുകയായിരുന്നു. ഡിംപലിന് ഏറെ ഇഷ്ടമുണ്ടെന്ന് പറഞ്ഞിട്ടുള്ള കുതിരയെ ആണ് മണിക്കുട്ടന്‍ സ്വന്തമാക്കിയത്. ഇത് ഡിംപലിന് എത്തിക്കുമെന്നും മണിക്കുട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പപ്പയാണ് ജീവിതം പഠിപ്പിച്ചത്

പപ്പയാണ് ജീവിതം പഠിപ്പിച്ചത്

ദില്ലിയിലെത്തിയത് ഡിംപലിന്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ഞങ്ങളുടെ പപ്പ് ഞങ്ങള്‍ക്ക് എല്ലാമായിരുന്നു. വി ലവ് യൂ പപ്പ, ഞങ്ങള്‍ക്ക് ജീവിതം പഠിപ്പിച്ച് തന്നത് പപ്പയാണ്. ജോലിയാവശ്യമായി പപ്പ എപ്പോഴും പുറത്തായതിനാല്‍, മക്കളുമൊന്നിച്ചുള്ള നിമിഷങ്ങള്‍ വളരെ കുറവാണ്. അതുകൊണ്ട് പപ്പ ഉണ്ടാവാറുള്ള നിമിഷങ്ങള്‍ ആഘോഷമാക്കാറുമുണ്ട്. ഈ ആഘോഷ നിമിഷങ്ങളെല്ലാം ചേര്‍ത്തുവെച്ചുള്ള കൊളാഷ് ചിത്രമാണ് ഡിംപല്‍ പോസ്റ്റ് ചെയ്തത്. നിങ്ങളുടെ ഈ സ്‌നേഹത്തിന് മുന്നില്‍ ഞങ്ങളെല്ലാം കീഴടങ്ങുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനകളുമെല്ലാം ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും ഡിംപല്‍ കുറിച്ചു.

ഡിംപല്‍ ഫാന്‍സ് കലിപ്പില്‍

ഡിംപല്‍ ഫാന്‍സ് കലിപ്പില്‍

ഡിംപല്‍ ഫാന്‍സ് ഋതു മന്ത്രയ്‌ക്കെതിരെ കലിപ്പിലാണ്. ഡിംപലിനെ ഏറ്റവുമധികം കുറ്റം പറഞ്ഞത് ഋതുവാണെന്ന് ആരാധകര്‍ പറയുന്നു. ആരെങ്കിലും അവളെ കുറ്റം പറഞ്ഞാല്‍ അവരെ സപ്പോര്‍ട്ട് ചെയ്ത് ഡിംപലിനെ എനിക്ക് അറിയാം, അവള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് നടന്നവളാണ് ഋതുവെന്നും, ഡിംപല്‍ പോയതിന്റെ സന്തോഷം അവര്‍ക്കുണ്ടെന്നും ആരാധകര്‍ പറയുന്നു. ഡിംപലിനെ നോക്കി സ്‌കെലിട്ടന്‍ എന്നൊക്കെ പറഞ്ഞ് ബോഡി ഷേമിംഗ് നടത്തിയ ആളാണ് ഋതുവെന്ന് ഡിംപല്‍ ഫാന്‍സ് പറയുന്നു.

ഋതുവിനെ പുറത്താക്കണം

ഋതുവിനെ പുറത്താക്കണം

രമ്യക്ക് വോട്ടുകൊടുത്ത് ഋതുവിനെ ഔട്ടാക്കണമെന്നാണ് ഡിംപല്‍ ഫാന്‍സ് അഭ്യര്‍ത്ഥിക്കുന്നത്. ടോപ് ഫൈവില്‍ വരാനുള്ള ഒരു യോഗ്യതയും ഋതുവിനില്ല. അവളുടെ ജാതി പരാമര്‍ശം പോലും ബിഗ് ബോസ് ഒഴിവാക്കി, അവളെ എപ്പോഴും സേവ് ചെയ്യാനാണ് ശ്രമം. മണിക്കുട്ടന്‍ ഫാന്‍ ബേസ് നല്ലത് പോലെ ഉള്ളത് കൊണ്ട് വോട്ടും ഉണ്ട്. തല്‍ക്കാലം എല്ലാവരും അതുകൊണ്ട് രമ്യക്ക് വോട്ട് നല്‍കണം. എന്നിട്ട് ഋതുവിനെ പുറത്താക്കാന്‍ ശ്രമിക്കണെന്നും ആരാധകന്റെ കുറിപ്പില്‍ പറയുന്നു.

മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+