• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പപ്പയ്‌ക്കൊപ്പമുള്ള അവസാന കൂടിക്കാഴ്ച്ചയാവുമെന്ന് ഒരിക്കലും കരുതിയില്ല, വൈറലായി ഡിംപലിന്റെ വീഡിയോ

ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ ജേതാവാകുമെന്ന് കരുതുന്ന മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ബാല്‍. നേരത്തെ പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഡിംപല്‍ ഷോയില്‍ നിന്ന് മടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചുവരികയും ചെയ്തു. പപ്പയുടെ ആഗ്രഹപ്രകാരമാണ് മടങ്ങി വരുന്നതെന്നായിരുന്നു ഡിംപല്‍ പറഞ്ഞത്. ഇപ്പോഴിതാ പിതാവിനെ കുറിച്ച് ഡിംപല്‍ പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്. ഡിംപല്‍ പപ്പയ്‌ക്കൊപ്പം സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

അവസാന കൂടിക്കാഴ്ച്ചയാവുമെന്ന് കരുതിയില്ല

അവസാന കൂടിക്കാഴ്ച്ചയാവുമെന്ന് കരുതിയില്ല

ഡിംപലും സഹോദരി തിങ്കള്‍ ബേലും തങ്ങളുടെ യുട്യൂബ് ചാനിലൂടെയാണ് പപ്പയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാല്‍ സിസ്റ്റേഴ്‌സ് എന്നാണ് ഈ ചാനലിന്റെ പേര്. ഡിംപല്‍ പപ്പയ്‌ക്കൊപ്പം സംസാരിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇത് പപ്പയ്‌ക്കൊപ്പമുള്ള അവസാന കൂടിക്കാഴ്ച്ചയാവുമെന്ന് ഒരിക്കലും കരുതിയില്ലെന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷനില്‍ ഡിംപല്‍ പറഞ്ഞു. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പപ്പയുടെ സാന്നിധ്യം

പപ്പയുടെ സാന്നിധ്യം

പപ്പ പോയിട്ട് 40 ദിവസം കഴിഞ്ഞു. ആ സാന്നിധ്യം ഞങ്ങള്‍ ശരിക്കും മിസ് ചെയ്യുന്നുണ്ട്. പപ്പ പറഞ്ഞത് പോലെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ച് ഞങ്ങള്‍ കഴിയുമെന്നാണ് വീഡിയോക്ക് താഴെ ഡിംപല്‍ കുറിച്ചിരിക്കുന്നത്. ബിഗ് ബോസിലേക്ക് സെലക്ഷന്‍ കിട്ടിയത് ആദ്യം പറഞ്ഞത് അനിയത്തിയോടായിരുന്നു എന്നും ഡിംപല്‍ വ്യക്തമാക്കി. അനിയത്തിയാണ് അത് പപ്പയോട് പറഞ്ഞതെന്നും ഡിംപല്‍ പറഞ്ഞു.

എനിക്ക് പേടിയുണ്ടായിരുന്നു

എനിക്ക് പേടിയുണ്ടായിരുന്നു

അനിയത്തി അക്കാര്യം പപ്പയോട് പറയുമ്പോള്‍ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. വീട്ടിലെ അവസ്ഥ എന്തായിരിക്കും എന്നായിരുന്നു ആശങ്ക. എന്നെ വിടുമോ എന്നും പേടിയുണ്ടായിരുന്നു. അപ്പോ പപ്പ വളരെ കൂളായിട്ട് എന്നോട് പറഞ്ഞു പോയിട്ട് വാ എന്ന്. അവള് കുറച്ചുദിവസത്തേക്ക് പോയിട്ട് തിരിച്ചുവരും എന്ന് ചേച്ചി പറഞ്ഞപ്പോ, എന്തിനാ കുറച്ചുദിവസം, മുഴുവന്‍ ദിവസവും അവിടെ നിന്നിട്ട് തന്നെ വരണം എന്നാണ് പപ്പ പറഞ്ഞത്. ആ വാക്കുകളിലൂടെ എനിക്ക് ആത്മവിശ്വാസം ലഭിച്ചു. ഞാന്‍ ടാറ്റു ചെയ്തതൊന്നും പപ്പ കണ്ടിട്ടിലായിരുന്നു. ഇപ്പോഴാണ് കാണുന്നതെന്നും പപ്പയുടെ മുന്നില്‍ വെച്ച് ഡിംപല്‍ പറഞ്ഞു.

വിന്നറെ പ്രഖ്യാപിക്കുമോ?

വിന്നറെ പ്രഖ്യാപിക്കുമോ?

ബിഗ് ബോസില്‍ ജേതാവിനെ പ്രഖ്യാപിക്കുന്നതും ഇതിനിടെ വൈകുകയാണ്. മണിക്കുട്ടനോ സായി വിഷ്ണുവോ ആയിരിക്കും വിന്നറാവുകയെന്നാണ് പ്രവചനം. വോട്ടിംഗ് അവസാനിച്ചെങ്കിലും വിന്നറെ പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ പതിനഞ്ചിനായിരിക്കും വിന്നറെ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആരാധകര്‍ പ്രതിഷേധത്തിലാണ്. ആളുകള്‍ ബിഗ് ബോസിനെ മറന്ന് തുടങ്ങിയെന്നാണ് ആരാധകര്‍ പരാതിപ്പെടുന്നത്. ആളുകളെ മണ്ടന്മാരാക്കരുതെന്നും കമന്റുകളുണ്ട്.

പേളിയുടെ സര്‍വേ

പേളിയുടെ സര്‍വേ

പേളി മാണിയും സോഷ്യല്‍ മീഡിയയിലൂടെ ആരാകും വിജയി എന്ന സര്‍വേ നടത്തിയിരുന്നു. ഇത് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. മണിക്കുട്ടന്‍ ജേതാവാകുമെന്നാണ് സര്‍വേയിലുള്ളത്. 60 ശതമാനം പേരും മണിക്കുട്ടനെയാണ് പിന്തുണച്ചത്. രണ്ടാം സ്ഥാനത്തുള്ള സായ് വിഷ്ണുവിന് 17 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. മൂന്നാം സ്ഥാനം ഡിംപലിനും കിടിലം ഫിറോസ് നാലാം സ്ഥാനവും അഞ്ചാം സ്ഥാനത്ത് ഋതു മന്ത്രിയുമാണ് ത്തെിയത്. ബിഗ് ബോസ് ആരാധകര്‍ ഈ സര്‍വേ ഏറ്റെടുത്തിട്ടുണ്ട്.

നാലാം സീസണ്‍ ചര്‍ച്ചകള്‍

നാലാം സീസണ്‍ ചര്‍ച്ചകള്‍

നാലാം സീസണിലേക്കുള്ള ചര്‍ച്ചകളും ഇതിനിടെ സജീവമായിട്ടുണ്ട്. പിസി ജോര്‍ജ് നാലാം സീസണില്‍ വരണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്. വിവാദ പ്രസ്താവനകള്‍ രാഷ്ട്രീയത്തില്‍ മുഖമുദ്രയാക്കിയ ജോര്‍ജിന് ബിഗ് ബോസില്‍ വലിയ രീതിയില്‍ തിളങ്ങാനാവുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബാബുരാജ്, ബിനു അടിമാലി, അസീസ് നെടുമങ്ങാട്, നടിയായ അനു, കോമേഡിയന്‍ തങ്കച്ചന്‍ വിതുര എന്നിവരുടെ പേരുകളും നിര്‍ദേശിച്ചവരുണ്ട്.

മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam

  English summary
  bigg boss malayalam season 3: dimpal bhal releases video with father and her fans make it viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X