മണിക്കുട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഡിംപല്‍, ബിഗ് ബോസില്‍ ഫൈനല്‍ ഉറപ്പിച്ചെന്ന് പ്രവചനം

ബിഗ് ബോസ് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഡിംപലിന്റെ റീ എന്‍ട്രി. പിതാവ് സത്യവീര്‍ സിംഗിന്റെ വിയോഗത്തെ തുടര്‍ന്നായിരുന്നു ഡിംപല്‍ ഷോയില്‍ നിന്ന് പുറത്തേക്ക് പോവുന്നത്. വീട്ടിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഡിംപില്‍ തിരിച്ചുവരണമെന്ന് നേരത്തെ ആരാധകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവതാരകനായ മോഹന്‍ലാല്‍ അടക്കം തിരിച്ചുവരവ് ഉണ്ടാകില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഈദ് എപ്പിസോഡില്‍ ഡിംപല്‍ തിരിച്ചുവരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്.

തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പൊലീസ്-ചിത്രങ്ങള്‍ കാണാം

മണിക്കുട്ടന്‍ ഇമോഷണല്‍

മണിക്കുട്ടന്‍ ഇമോഷണല്‍

ഷോയില്‍ വൈല്‍ഡ് കാര്‍ഡ് ഉണ്ടാവാറുള്ളത് പോലെ പെട്ടെന്നൊരു പാട്ട് കേട്ടാണ് വീടിനുള്ളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ ഇറങ്ങി വന്നത്. മണിക്കുട്ടനാണ് എല്ലാവര്‍ക്കും മുമ്പ് വാതില്‍ തുറന്ന് എത്തിയത്. ഡിംപലാണ് കടന്ന് വരുന്നതെന്ന് ഉറപ്പായ സമയത്തൊക്കെ മണിക്കുട്ടന്‍ കരയുകയായിരുന്നു. പ്രധാന വാതില്‍ തുറന്ന് അകതേക്ക് കയറിയ ഉടനെ ഡിംപല്‍ മണിക്കുട്ടനെ കെട്ടിപ്പിടിച്ചു. ഇരുവരും പൊട്ടിക്കരയുകയും ചെയ്തു. സഹ മത്സരാര്‍ത്ഥികളും ഡിംപലുമായുള്ള സ്‌നേഹം പങ്കുവെച്ചിരുന്നു.

ചിരിച്ച മുഖത്തോടെ

ചിരിച്ച മുഖത്തോടെ

ഡിംപലിന്റെ വരവ് ചിരിച്ച മുഖത്തോടെ തന്നെയായിരുന്നു. മണിക്കുട്ടനും കിടിലനും രമ്യയും അനൂപും റംസാനും ഡിംപലിനെ പിന്നാലെ സ്വാഗതം ചെയ്തു. രമ്യ ഡിംപലിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഇത്തവണ ഡിംപല്‍ തന്നെ വിജയിക്കുമെന്ന് ആരാധകരും പ്രവചിച്ചു. തുടക്കം മുതലേ ഡിംപലിന്റെ പ്രകടനം വിന്നറുടേത് പോലെയായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ സ്വന്തമായി ഗെയിം കളിച്ചായിരുന്നു ഡിംപില്‍ മുന്നോട്ട് പോയത്.

പപ്പയെ കുറിച്ച് ഡിംപല്‍

പപ്പയെ കുറിച്ച് ഡിംപല്‍

പപ്പയെ കുറിച്ച് പലപ്പോഴായി ഡിംപല്‍ പറഞ്ഞിട്ടുണ്ട് ബിഗ് ബോസ് ഹൗസില്‍. പ്രതികൂല സാഹചര്യങ്ങളെ താന്‍ തരണം ചെയ്തത് കുടുംബത്തിന്റെ പിന്തുണ കൊണ്ടാണെന്ന് ഡിംപല്‍ പറഞ്ഞിരുന്നു. താന്‍ അവസാനമായി പങ്കെടുത്ത ടാസ്‌കിന് ശേഷം പപ്പ ഇതൊക്കെ കണ്ട് ചിരിക്കുന്നുണ്ടാവുമെന്നായിരുന്നു ഡിംപല്‍ പറഞ്ഞത്. അതിന് ശേഷമായിരുന്നു വിയോഗ കാര്യം ബിഗ് ബോസ് അറിയിച്ചത്. ഒടുവില്‍ ആ പ്രശ്‌നങ്ങളെ അതിജീവിച്ചാണ് ഡിംപല്‍ വന്നിരിക്കുന്നത്.

ഫൈനല്‍ ഉറപ്പിച്ചെന്ന് ആരാധകര്‍

ഫൈനല്‍ ഉറപ്പിച്ചെന്ന് ആരാധകര്‍

ഡിംപല്‍ തിരിച്ചെത്തണമെന്നും, അന്ന് മുതലേ ഇനി ബിഗ് ബോസ് കാണുകയുള്ളൂ എന്നൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇവരുടെ പിണക്കം ഡിംപലിന്റെ മാസ് റീഎന്‍ട്രിയോടെ അവസാനിച്ചിരിക്കുകയാണ്. ഫിനാലെയില്‍ മത്സരിക്കുന്ന താരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മത്സരാര്‍ത്ഥികളെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞ പേര് ഡിംപലിന്റേതായിരുന്നു. മലയാളി ഹൗസില്‍ ചേച്ചി തിങ്കളിന് സംഭവിച്ചത് പോലെ ബിഗ് ബോസില്‍ ഡിംപലിന് സംഭവിക്കില്ലെന്നും അതില്‍ നിന്ന് പാഠം പഠിച്ചാണ് വന്നതെന്നും ആരാധകര്‍ പറയുന്നു.

ഡിംപല്‍ പ്രതികരിച്ചില്ല

ഡിംപല്‍ പ്രതികരിച്ചില്ല

ബിഗ് ബോസില്‍ നിന്ന് പുറത്തുപോയ ശേഷം ഡിംപല്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഷോയെ കുറിച്ചോ മത്സരാര്‍ത്ഥികളെ കുറിച്ചോ യാതൊന്നും സംസാരിച്ചതുമില്ല. അതേസമയം തന്നെ ഡിംപലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് താനാണ് ഉപയോഗിക്കുന്നതെന്ന് സഹോദരി തിങ്കള്‍ ബാല്‍ വ്യക്തമാക്കിയിരുന്നു. സമയമെടുത്ത് മാത്രമേ അവള്‍ പ്രതികരിക്കുന്നുള്ളൂ എ്‌നായിരുന്നു തിങ്കള്‍ പറഞ്ഞത്. അത്രയും വലിയ ഷോക്കിലാണ് ഡിംപലെന്നും തിങ്കള്‍ വെളിപ്പെടുത്തിയിരുന്നു.

മണിക്കുട്ടന്‍ സ്‌ട്രോംഗാവും

മണിക്കുട്ടന്‍ സ്‌ട്രോംഗാവും

ഡിംപലിന്റെ വരവോടെ കാര്യങ്ങള്‍ മാറി മറിയുമെന്ന് ആരാധകര്‍ പറയുന്നു. നിലവിലെ ഗ്രൂപ്പിസത്തിലും പ്ലാനിങ്ങിലുമെല്ലാം ആ മാറ്റം പ്രകടമായി ഉണ്ടാവും. മണിക്കുട്ടന്‍ ഡബിള്‍ സ്‌ട്രോംഗായി മത്സരത്തിലേക്ക് തിരിച്ചെത്തും. ഡിംപലിന്റെ വാക്കുകളായിരുന്നു കിടിലം ഫിറോസിന്റെ ഭാവി തീരുമാനിക്കപ്പെട്ടത്. അതുകൊണ്ട് കിടിലം ഇനി അനാവശ്യ പ്രശ്‌നങ്ങളിലേക്ക് പോവാന്‍ ചാന്‍സില്ലെന്നും ആരാധകര്‍ പ്രവചിക്കുന്നു. ഡിംപലിന്റെ വരവ് കാണിക്കുന്ന എപ്പിസോഡ് കാണാനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ആരാധകര്‍ പറയുന്നു.

തിരിച്ചുവരവിന് വിമര്‍ശനം

തിരിച്ചുവരവിന് വിമര്‍ശനം

ഡിംപലിന്റെ തിരിച്ചുവരവിനെ വിമര്‍ശക്കുന്നവരും ഉണ്ട്. ഒരു വിഭാഗം ഇത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്ന മത്സരാര്‍ത്ഥികളോട് ചെയ്യുന്ന നീതികേടാണ് ആ തിരിച്ചുവരവെന്നാണ് ഒരു വിഭാഗം പറയുന്നു. പുറത്തുനിന്ന് ഷോയെ കുറിച്ച് മനസ്സിലാക്കിയുള്ള വരവ് പ്രോത്സാഹിപ്പിക്കാനാവില്ല. മണിക്കുട്ടന്റെ കാര്യത്തില്‍ സംഭവിച്ചതിനോടും യോജിപ്പില്ലെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇത് കിടിലം ഫാന്‍സാണെന്ന് ഡിംപല്‍ ആരാധകര്‍ തിരിച്ചടിക്കുന്നു.

സാരിയിൽ ബോൾഡ് ലുക്കിൽ നടി യാമിനി ഭരത്വാജ്, ചിത്രങ്ങൾ

Recommended Video

cmsvideo
    ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+