എന്തുകൊണ്ട് മണിക്കുട്ടനുമായി ഇത്ര അടുത്ത ബന്ധം: തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയില്‍ അഞ്ചാമത് എത്തിയ താരമാണ് അനൂപ് കൃഷ്ണന്‍. സീസണിലെ ഏറ്റവും മികച്ച ഗെയിമറായി തിരഞ്ഞെടുക്കപ്പെട്ടതും അനൂപായിരുന്നു. ജനപ്രിയ പരമ്പരയായ സീതാകല്യാണത്തിലൂടെ നേരത്തെ തന്നെ എല്ലാവരുടെയും ഇഷ്ടതാരമായി മാറിയിരുന്ന അനൂപ് കൃഷ്ണന്‍ ഇപ്പോഴിതാ തന്‍റെ ബിഗ് ബോസ് അനുഭവങ്ങളും മറ്റ് വിശേഷങ്ങളും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്.

ആക്ടര്‍ എന്ന നിലയില്‍ മാത്രമല്ലാതെ കൂടുതല്‍ മേഖലകളിലേക്ക് കടക്കണമെന്നുണ്ടാണ് അനൂപ് വ്യക്തമാക്കുന്നത്. അതിന്‍റെ ഭാഗമായി സംവിധാന പരിപാടികള്‍ ഒക്കെയുണ്ട്. 45 ലേറെ കവര്‍ സോങ്ങുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദേജാവു, സിനിമ എന്നീ രണ്ട് ഷോട്ട് ഫിലിമും 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡോക്യുമെന്‍ററിയും സംവിധാനം ചെയ്തിട്ടുണ്ട്. ഡയാലിസിസ് രോഗികളെ സംബന്ധിച്ചുള്ളതായിരുന്നു അത്. അതുപോലെ കുറെ ലൈവ് പ്രോഗ്രാമുകളില്‍ അവതാരകനായി എത്തിയിട്ടുണ്ട്. ടിവി ഷോകള്‍ കുറവായിരുന്നു. വന്നാല്‍ വിടില്ലെന്നും അദ്ദേഹം പറയുന്നു.

അടിയും വഴക്കുമൊക്കെ ബിഗ് ബോസില്‍; ഡിംപലുമായുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സൂര്യ

അനൂപ് കൃഷ്ണന്‍

വിന്‍റേജ് വാഹനങ്ങളോട് വലിയ ഇഷ്ടമാണ്. ബില്‍ഡ് ക്വാളിറ്റിയും പെര്‍ഫോമന്‍സും ഭയങ്കരമാണ്. ആറടി ഉയരവും അഞ്ച് അടി വീതിയുമുള്ള ഒരു ഒര്‍ജിനല്‍ മ്യൂറല്‍ പെയിന്‍റിങ് വീട്ടിലുണ്ട്. അത്തരത്തിലുള്ള സാധനങ്ങളോടൊക്കെ വലിയ താല്‍പര്യമാണ്. ഫുഡ് നന്നായി എന്‍ജോയി ചെയ്യും. കുക്ക് ചെയ്യാന്‍ ശ്രമിക്കും. ഒരുപാട് സാധനങ്ങള്‍ പാളിപ്പോയിട്ടുണ്ടെങ്കിലും ചിലതെങ്കിലും വിജയിച്ചു. വീട്ടില്‍ ഒന്നും അധികം കുക്ക് ചെയ്യാറില്ല.

ബിഗ് ബോസ്

ബിഗ് ബോസിലാണ് ഏറ്റവും കൂടുതല്‍ കുക്ക് ചെയ്തത്. നോണ്‍ വെജ് ഐറ്റംസ് കുക്ക് ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. ബിഗ്ബോസില്‍ പോയപ്പോള്‍ ഭാഗ്യലക്ഷ്മി ചേച്ചി സാമ്പാര്‍ ഉണ്ടാക്കാന്‍ പഠിപ്പിച്ചു. ഇപ്പോള്‍ സാമ്പാര്‍ വെക്കും. അവിടെ ഉണ്ടായിരുന്ന പലരുമായുള്ള ബന്ധം തുടര്‍ന്ന് പോവും. അവിടെ ഉണ്ടായിരുന്ന പരിചയപ്പെടല്‍ ദീര്‍ഘകാലത്തേക്ക് നില്‍ക്കുന്നതായിരിക്കും. അത് നമുക്ക് ഗുണകരമാവുമോ ദോഷമാവുമോ എന്ന് ചിന്തിച്ചിട്ടില്ല നമ്മള്‍ പരിചയപ്പെടുന്നത്. അതിന്‍റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നും അനൂപ് പറയുന്നു.

ധാരാളം ആളുകള്‍

എന്നോട് ഒരാള്‍ എങ്ങനെ ബിഹേവ് ചെയ്യുന്നു എന്നത് അനുസരിച്ചായിരിക്കും അങ്ങോട്ടും ഉള്ള ബന്ധം. ഞാന്‍ മാത്രമല്ല, ഏതൊരാളും അങ്ങനെ ആയിരിക്കും. ബിഗ് ബോസ് എന്ന വീട്ടിലേക്ക് 18 പേര്‍ വന്നിട്ടുണ്ടെങ്കില്‍ അത് വളരെ വലിയ കാര്യമാണ്. അത്രയേറെ ആള്‍ക്കാരില്‍ നിന്നുമാണ് അവരെ തിരഞ്ഞെടുക്കുന്നത്. അതിലേക് വരിക എന്നുള്ളത് തന്നെ ഒരു തരത്തില്‍ വിജയമാണ്. പിന്നീട് ഓരോ ഘട്ടത്തില്‍ പലരായി പുറത്ത് പോവുന്നു.

മണിക്കുട്ടന്‍

അവിടെ അധികം ദിവസം നില്‍ക്കാന്‍ പറ്റിയത് കൊണ്ട് എനിക്ക് കൂടുതല്‍ കണക്ട് ചെയ്യാന്‍ കഴിയുന്നത് മണിക്കുട്ടനെയാണ്. എന്‍റെ സുഹൃത്തുകളുമായി എനിക്ക് റിലേറ്റഡ് ചെയ്യാന്‍ പറ്റുന്നത് മണിക്കുട്ടനെയാണ്. എന്‍റെ സുഹൃത്തുക്കള്‍ക്കുള്ള ഒരു വേവ്ലെങ്ത്ത് മണിക്കുട്ടന് ഉണ്ട്. അപ്പോള്‍ പല കാര്യങ്ങളും എനിക്കും മണിക്കുട്ടനും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്നത്.

ടൈറ്റില്‍ വിന്നര്‍

ടൈറ്റില്‍ വിന്നറിലേക്ക് മണിക്കുട്ടന്‍ തീര്‍ത്തും യോഗ്യനാണ്. മറ്റുള്ള സ്ഥാനങ്ങളും അങ്ങനെ തന്നെ. കൃത്യമായി ആരാധകരുടെ വോട്ടിങ് ഉള്ളതുകൊണ്ടാണ് എല്ലാവരും ആ സ്ഥാനങ്ങളിലേക്ക് വന്നത്. ബിഗ് ബോസ് ടീമിന് ഇതിനെ കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ടാവും. ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല. അതിനുള്ളില്‍ എന്താണോ നടന്നത്. അത് അങ്ങനെ തന്നെയാണ് പുറത്ത് കണ്ടത്. അത് അങ്ങനെയല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല.

സിനിമ

അതിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒതുക്കി കാണിക്കേണ്ടതുണ്ട്. 24 മണിക്കൂറിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ അവര്‍ ആ സയത്തിലേക്ക് ഒതുക്കുകയാണെന്നും അദ്ദേഹം പറയുന്നു. സിനിമ എന്ന ഷോട്ട് ഫിലിമില്‍ ഞാനും അനിയനും കസിനും ഒക്കെ അഭിനയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കഴിഞ്ഞിട്ടും ഷോട്ട് ഫിലിമിന്‍റെ ഫൈനല്‍ ഔട്ട് എനിക്ക് കിട്ടി. അത് കാറില്‍ വെച്ച് കണ്ട് കഴിഞ്ഞപ്പോള്‍ അവസാനം വോയിസ് ഓവറില്‍ ഒരു നരേഷന്‍ വന്നാല്‍ നന്നായിരിക്കും എന്നും തോന്നി. ആദ്യം ഞാന്‍ തന്നെ ചെയ്യാമെന്നാണ് കരുതിയത്. പിന്നീടാണ് ഷോബി തിലകന്‍ ചേട്ടന്‍റെ മുഖവും ശബ്ദവും മനസ്സിലേക്ക് വരുന്നത്.

ഷോബി തിലകന്‍

അദ്ദേഹത്തെ നേരത്തെ തന്നെ പരിചയമുണ്ട്. അപ്പോള്‍ തന്നെ ഫോണ്‍ വിളിച്ച് കാര്യം പറഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. നേരെ ഞാന്‍ പോവുന്നത് ഷോബി ചേട്ടന്‍ ഡബ്ബ് ചെയ്യുന്ന സ്ഥലത്തേക്കാണ്. അവിടെ എത്തിയപ്പോള്‍ മൂന്ന് മോഡുലേഷനില്‍ പുള്ളി സംഭവം ചെയ്തിട്ടുണ്ട്. അതില്‍ രണ്ടാമത്തേതാണ് എനിക്ക് ഇഷ്ടമായത്. പുള്ളിക്കും ഇഷ്ടമായത് അത് തന്നെയായിരുന്നു. ഞങ്ങളുടെ ഷോട്ട് ഫിലിം ഒക്കെ പുള്ളിക്ക് കാണിച്ച് കൊടുത്തപ്പോള്‍ അദ്ദേഹം മികച്ച അഭിപ്രായം പറയുകയും ചെയ്തെന്നും അനൂപ് പറയുന്നു.

കുടുംബ വിശേഷം

പിന്നീട് കുടുംബ വിശേഷങ്ങളിലേക്കാണ് താരം കടക്കുന്നത്. അനിയത്തിയുടെ കല്യാണം കഴിയാന്‍ പോവുകയാണ്. പട്ടാളക്കാരനാണ് വരന്‍. അനിയത്തിയും അനിയനും അധ്യാപകരാണ്. ഞാനും ഒരു അധ്യാപകനായിരുന്നു. പാര്‍ട് ടൈം ആയിരുന്നു. പ്ലസ് വണ്‍ മുതല്‍ താഴത്തെ ക്ലാസിലെ കൂട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നു. ഡിഗ്രി വരെ അത് തുടര്‍ന്നു. പലരും ഇപ്പോള്‍ മാഷേ.. മാഷേ എന്ന് വിളിക്കുന്നുണ്ടെന്നും അനൂപ് പറയുന്നു.

പൊന്മുട്ടയിടുന്ന താറാവിനെ 52 ചിത്രങ്ങളിലൊതുക്കി നടൻ ശ്രീജിത്ത് രവിയും ഭാര്യ സജിത ശ്രീജിത്തും

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+