'തിരിച്ചുവന്നത് തന്നെ എംകെയ്ക്ക് പണികൊടുക്കാനാണെന്ന് മനസിലായി'; ചുട്ടമറുപടിയുമായി ഡിംപൽ

കൊച്ചി; ബിഗ് ബോസ് സീസൺ 3 യിലെ ശക്തയായ മത്സരാർത്ഥിയായിരുന്നു ഡിംപൽ ബാൽ. തന്റെ രോഗാവസ്ഥയെ മറികടന്ന് മികച്ച പ്രകടനങ്ങളായിരുന്നു താരം ഷോയിൽ കാഴ്ച വെച്ചത്. ഷോ പുരോഗമിക്കുന്നതിനിടെ ഡിംപിലിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ഇതോടെ താരത്തിന് ഷോയിൽ നിന്ന് പിൻമാറേണ്ടി വന്നെങ്കിലും പിന്നീട് അവർ തിരിച്ചെത്തുകയും ശക്തമായ പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തിരുന്നു. ഷോയിൽ മൂന്നാം സ്ഥാനമായിരുന്നു ഡിംപലിന് ലഭിച്ചത്.എന്നാൽ ഷോയിൽ നിന്ന് പുറത്ത് പോയ ആളെ വീണ്ടും പരിഗണിക്കാനുള്ള അണിയറ പ്രവർത്തകരുടെ തിരുമാനത്തിനെതിരെ അന്ന് ഒരുവിഭാഗം ആരാധകർ രംഗത്തെത്തിയിരുന്നു.ബിഗ് ബോസ് ഷോ അവസാനിച്ചെങ്കിലും ഇപ്പോഴും അത് സംബന്ധിച്ചുള്ള വിവാദങ്ങളൊന്നും കെട്ടടങ്ങിയിട്ടില്ല.

അത്തരത്തിൽ വിമർശിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റിട്ട ഒരാൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിംപൽ. കമന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് ഡിംപലിന്റെ മറുപടി.

1

'ഡിംപൽ തിരിച്ചുവന്നത് എംകെയ്ക്ക് പണികൊടുക്കാനാണെന്ന് അന്നേ മനസിലായി. അതിനുള്ള കർമ്മയാണ് ഷോ പോലും സ്റ്റോപ് ആയത്. ചേച്ചിയെ ഓർത്ത് സങ്കടം ഉണ്ട്, കപ്പ് കിട്ടിയില്ല, എംകെയും കിട്ടിയില്ല. ഉണ്ടായിരുന്ന കുറച്ച് ഫോളോവേഴ്സ് പോകുകയും ചെയ്തു. പിതാവ് മരിച്ചതിന്റേയും ട്യൂമർ പേഷ്യൻറ് ആണെന്നതിന്റേയെല്ലാം സിമ്പതിയും പോയി, സോ സാഡ്', എന്നായിരുന്നു കമന്റ്.

2


ഇതിന് ഡിംപൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു-
എനിക്ക് ലഭിക്കുന്ന മെസേജുകളുടെ സാമ്പിൾ മാത്രമാണിത്. നിന്റെ കുടുംബത്തിലെ സംസ്കാരം അല്ല ഇത് കാണിക്കുന്നത്. നിന്നെ പോലൊരും കുടുംബാംഗത്തെ ഓർത്ത് അവർക്ക് നാണക്കേട് തോന്നുന്നുണ്ടാകും.നിന്റെ കുടുംബത്തിന് ദീർഘായുസ് ഉണ്ടാകട്ടെ, ഡിംപൽ പറഞ്ഞു

3

തിരിച്ചുവരവിന് ശേഷം എന്റെ മാതാപിതാക്കളുടെ പേര് പറഞ്ഞ് ഞാനൊരിക്കലും കാമറയ്ക്ക് മുൻപിൽ കരഞ്ഞിട്ടില്ലെന്നും ഡിംപൽ പറഞ്ഞു. എന്റെ പപ്പയുടേയും ജൂലിയറ്റിന്റേയുമെല്ലാം അനുഗ്രഹത്തോടെയാണ് ഷോയിലെ എല്ലാ ടാസ്കുകളും മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചത്. എന്നെ സംബന്ധിച്ച് എന്റെ പേര് ഏറ്റവും ഉയരത്തിൽ കാണാൻ സാധിച്ചത് അത്ഭുതമാണ്, അതാണ് പെർഫോമെൻസ് എന്ന് പറയുന്നത്, ഡിംപൽ മറുപടി നൽകി.

4

നേരത്തെ നെഗറ്റീവ് കമന്റുകൾക്കെതിരെ ഡിംപലും സഹോദരി നയനയും ഒരുമിച്ച് ലൈവിൽ എത്തിയിരുന്നു. പപ്പയുടെ മരണം തങ്ങളെ എത്രമാത്രം തളർത്തിയെന്ന് വിമർശിക്കുന്നവർക്ക് ഒരിക്കലും മനസിലാവില്ലെന്നായിരുന്നു ഇരുവരും തുറന്നടിച്ചത്.
പപ്പ മരിച്ച് കുറച്ച് നാൾ കഴിഞ്ഞ് ഞങ്ങൾ ലൈവിൽ വരികയും റീൽസ് ചെയ്യുകയുമൊക്കെ ചെയ്തപ്പോൾ പലരും തങ്ങളെ വിമർശിച്ചിരുന്നു. പപ്പ മരിച്ചിട്ട് വളരെ കുറച്ച് ആയേട്ടയുള്ളൂ, പപ്പയെ മറന്ന് അവർ അവരുടെ ജീവിതം തുടങ്ങി, പപ്പയെ മറന്നു എന്നൊക്കെയായിരുന്നു വിമർശനങ്ങൾ. എന്നാൽ അങ്ങനെയല്ല അത്.

5

പപ്പയുടെ വിയോഗത്തിൽ തീർത്ത വിഷമത്തിൽ നിന്നും പുറത്തുവരാൻ വേണ്ടിയാണ് ഞങ്ങൾ അങ്ങനെയൊക്കെ ചെയ്തത്. ആ റീൽസ് ചെയ്യുന്ന കുറച്ച് സമയം മാത്രമായിരിക്കും ഞങ്ങൾ ചിരിച്ച് കളിച്ച് നടന്നത്. മറ്റ് സമയങ്ങളിൽ ഞങ്ങൾ പൊട്ടിക്കരയുകയായിരുന്നു.
അദ്ദേഹം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല. അദ്ദേഹമായിരുന്നു ഞങ്ങളുടെ ജീവിതം, എന്നായിരുന്നു നയന പറഞ്ഞത്.

6

ഞങ്ങൾ മിണ്ടാതിരിക്കുന്നത് ഞങ്ങൾ മിണ്ടാതിരിക്കുന്നതിന് കാരണം ഞങ്ങൾക്ക് മറുപടി പറയാൻ അറിയാത്തത് കൊണ്ടല്ല. ഞങ്ങളെ പഠിപ്പിച്ചത് അങ്ങനെയായത് കൊണ്ടാണ്. അതുകൊണ്ട് ഞങ്ങൾ ചിരിക്കുന്നത് കണ്ട് ചിരിച്ചാൽ മതി. ഞങ്ങൾ ജീവിതത്തിൽ എന്താണ് ചെയ്യുന്നതെന്ന് അന്വേഷിക്കാൻ വരരുത്. ബുദ്ധിമുട്ടിൽ കഴിയുന്ന ഒരാൾക്ക് ശക്തി പകരാൻ കഴിയുന്നില്ലേങ്കിലും സാരമില്ല. ദയവ് ചെയ്ത് അവരെ പുച്ഛിക്കരുത്. ഞങ്ങൾ സ്ട്രോങ് ആണ്, എന്നും ബാൽ സഹോദരങ്ങൾ ലൈവിൽ തുറന്നടിച്ചിരുന്നു.

'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+