ചങ്ക് തകര്‍ന്ന അവസ്ഥ: പിന്നീട് സംഭവിച്ചതെല്ലാം യാന്ത്രികമായിരുന്നു: ഡിംപല്‍ ഭാല്‍ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ് 3 യിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപല്‍ ഭാല്‍. വളരെ മികച്ച രീതിയില്‍ മത്സരിച്ചുകൊണ്ടായിരുന്നു തുടക്കത്തില്‍ അകന്ന് നിന്ന പ്രേക്ഷകരെ ഡിംപല്‍ തന്നിലേക്ക് കൊണ്ട് വന്നത്. ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാനും താരത്തിന് സാധിച്ചിരുന്നു.
ഇതോടൊപ്പം തന്നെ ഒട്ടനവധി വിവാദങ്ങളും താരത്തെ ചുറ്റിപ്പറ്റി ഉയര്‍ന്ന് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരം വിവാദങ്ങളും ബിഗ് ബോസ് ഉള്‍പ്പടേയുള്ള മറ്റ് വിശേഷങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. കേരള കൗമുദിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും തരുന്ന സന്തോഷത്തിന് അതിരുകളില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഡിംപല്‍ ഭാല്‍ അഭിമുഖത്തിലേക്ക് കടക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ നില്ക്കുമ്പോള് ഇത്രയും ആളുകള്‍ തന്നെ സ്നേഹിക്കുന്നുണ്ടുവെന്നും പിന്തുണയുണ്ടെന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാമത് വരെ എത്താന്‍ സാധിച്ചിരുന്നു. പ്രേക്ഷകരുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് അവിടെ വരെ എത്താന്‍ സാധിച്ചത്.
ഞാനൊരു രാജ്ഞിയാണെന്ന് എനിക്കറിയാം: മണവാട്ടി ലുക്കില്‍ പൊളിച്ചടുക്കി ബിഗ് ബോസ് താരം സൂര്യ

ഞാന്‍ എന്താണോ പറയാന്‍ ശ്രമിച്ചത്, അത് കൃത്യമായി മനസ്സിലാക്കിയാണ് അവര്‍ കൂടെ നിന്നത്. അവര്‍ ഒരോരുത്തരും എനിക്ക് കുടുംബാംഗങ്ങളെപ്പോലെയാണ്. അവരുടെ സ്നേഹമാണ് വരുന്നത്. അതിനപ്പുറത്തേക്ക് മറ്റൊന്നുമില്ല. പ്രേക്ഷകരുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവുന്ന ഒരു ഷോയാണ് ബിഗ് ബോസ്. ആ ഷോയിലേക്ക് വരുന്ന സമയത്ത് എന്നെ അധികം ആര്‍ക്കും അറിയുമായിരുന്നില്ല. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഇന്ന് ഒരുപാട് പേരുടെ സ്നേഹം എന്റെ കൂടെയുണ്ടെന്നും കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ ഡിംപല്‍ ഭാല്‍ പറയുന്നു.

ഇന്ന് നിരവധി ആളുകളുടെ പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ട്. അതൊരു വലിയ കാര്യം തന്നേയല്ലേ. അതിന് അപ്പുറത്തേക്ക് നമുക്ക് എന്താണ് വേണ്ടത്. വലിയൊരു കുടുംബത്തിന്റെ സ്നേഹം എനിക്ക് ഇന്ന് കിട്ടുന്നു. കുട്ടികൾ, യുവാക്കൾ, അച്ഛനമ്മമാർ, പ്രായമായവർ അങ്ങനെ എല്ലാവരും ഈ കൂടുംബത്തിലുണ്ട്. എന്നെ അംഗീകരിച്ചെന്ന് മാത്രമല്ല, എല്ലാ ഘട്ടത്തിലും എന്നെയും കുടുംബത്തേയും സ്നേഹിച്ചു ചേര്‍ത്ത് പിടിച്ചു. എനിക്ക് മാത്രമല്ല എന്റെ സഹോദരിമാരായ തിങ്കളിനും നയനയ്ക്കും പിന്നെ അഖിലിനുമൊക്കെ ഇപ്പോൾ ഫാൻ പേജസ് ഉണ്ട്.

ബിഗ് ബോസില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികളുടേയും ആഗ്രഹം ടോപ് ഫൈവില്‍ എത്തുക എന്നുള്ളതായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കടന്നുപോയ സാഹചര്യങ്ങളനുസരിച്ച് ഷോ തന്നെ എന്നിൽ നിന്നും അകന്നുപോയതാണ്. എന്നാല്‍ ഇത് ജീവിതമാണ്. നമ്മള് പ്ലാന്‍ ചെയ്യുന്നതിന് അനുസരിച്ചോ, ആഗ്രഹിക്കുന്നതിന് അനുസരിച്ചോ കാര്യങ്ങള്‍ നടക്കണമെന്നില്ല. പപ്പാ മനസ്സില്‍ കണ്ട ചില കാര്യങ്ങളുണ്ട്. വിധി നമ്മളെ എങ്ങോട്ടൊക്കെ കൂട്ടിക്കൊണ്ട് പോയാല്‍ എല്ലാത്തിനും ഒടുവില്‍ ആ ഗ്രാന്‍ഡ് ഫിനാലെ സ്റ്റേജിലേക്ക് പപ്പാ എന്നെ എത്തിച്ചു എന്നതാണ് സത്യം.

വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫിനിഷിങ് ലൈന്‍ തൊടണം എന്നതായിരുന്നു പപ്പയുടെ ആഗ്രഹം. റണ്ണറപ്പായതിലൂടെ അത് സാധിച്ചു കൊടുക്കാന്‍ എനിക്ക് സാധിച്ചു. തീര്‍ത്തും സന്തോഷമാണ്. എന്റെ പപ്പായ്ക്ക് വേണ്ടി ഞാന്‍ ഈ അംഗീകാരം മാറ്റിവയ്ക്കുന്നു. സെക്കന്‍ഡ് റണ്ണറപ്പിനുള്ള ട്രോഫി ഏറ്റു വാങ്ങുമ്പോള്‍ സന്തോഷത്തിന് അപ്പുറം ഏറെ വേദനിക്കുകയം ചെയ്തിരുന്നു. പപ്പായെ ഓര്‍ത്തായിരുന്നു എന്റെ സങ്കടം. പപ്പ എല്ലാം കാണുന്നുണ്ടായിരുന്നു.

ബിഗ് ബോസില്‍ വരുന്നതിന് മുമ്പാണ് അവസാനമായി പപ്പായെ കാണുന്നത്. അവസാന നാളുകളില്‍ പപ്പയ്ക്കൊപ്പം ഉണ്ടാവാന്‍ പറ്റാതിരുന്നതിന്റെ സങ്കടം ഒരുപാടുണ്ടായിരുന്നു. പപ്പയുടെ വിയോഗോ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആകെ തളര്‍ന്നു പോയി. ചങ്ക് തകരുന്ന അവസ്ഥ എന്നൊക്കെ പറയില്ലേ. അതായിരുന്നു സാഹചര്യം. പിന്നീട് സംഭവിച്ചതെല്ലാം യാന്ത്രികമായിരുന്നു. വിധി എന്നോട് ക്രൂരത കാണിച്ചു. ആ ഒഴുക്കില്‍ അങ്ങനെ മുന്നോട്ട് പോയി.

പപ്പയ്ക്ക് ഒപ്പം ഉണ്ടാവാന്‍ കഴിയാതിരുന്നതിന്റെ വിഷമം വലിയ തോതില്‍ ഉണ്ടായിരുന്നു. അത് എന്ന ശരിക്കും അലട്ടാന്‍ തുടങ്ങി. ഞാൻ ബിഗ്ബോസ് ഷോയിൽ പോയതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് ഒരുപക്ഷേ പപ്പാ തന്നെയായിരുന്നു. ടോപ്പ് ഫൈവില്‍ എന്നെ കാണണം എന്നായിരുന്നു പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. പോകുന്നതിനു ഒരാഴ്ച മുൻപും പപ്പാ അത് പലരോടും ആവർത്തിച്ച് പറഞ്ഞിരുന്നു. എന്തൊക്കെ സംഭവിച്ചാലും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ വിജയിയാവുക ഞാനായിരിക്കുമെന്നായിരുന്നു പപ്പ നയനയോടും മമ്മിയോടും പലപ്പോഴും പറഞ്ഞിരുന്നത്

ശരിക്കും പറഞ്ഞാല്‍ ഷോയിലേക്കുള്ള തന്റെ തിരിച്ച് വരവ് പപ്പയ്ക്ക് വേണ്ടി മാത്രമായിരുന്നു. ജീവിതത്തില്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരും. പക്ഷെ തളരരുത് ഓടുന്നവർ ഓടിക്കൊണ്ടേയിരിക്കണം. പപ്പ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച കാര്യവും അത് തന്നെയാണ്. ഞാന്‍ ഷോ ഉപേക്ഷിക്കുകയാണെങ്കില്‍ അത് പപ്പയെ എത്രത്തോളം വേദനിപ്പിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. നമ്മള് തളര്‍ന്ന് പോവുന്നത് സ്വാഭാവികമായ കാര്യമാണ്, എന്നാല്‍ പലപ്പോഴും വീണിടത്ത് നിന്നും എഴുന്നേല്‍ക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയാണ്.

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഒരു കൂസലുമില്ലാതെ തരണം ചെയ്ത എനിക്ക് പപ്പയുടെ വേർപാട് വലിയൊരു തിരിച്ചടി തന്നെയായിരുന്നു. ആ സമയത്ത് പലരും തന്ന മാനസിക പിന്തുണ വളരെ വലുതാണ്. എല്ലാ സങ്കടവും ഒതുക്കിവച്ച് ധൈര്യം സംഭരിച്ചു കൊണ്ട് ഞങ്ങളെയൊക്കെ മുന്നോട്ട് കൊണ്ടുപോയത് തിങ്കളാണ്. പപ്പയ്ക്ക് വേണ്ടി ഷോയുടെ കാര്യത്തിൽ പോസിറ്റീവായ ഒരു തീരുമാനത്തിലേക്ക് ഞാനെത്തിയപ്പോഴും തിങ്കളാണ് എന്നെ ആ തീരുമാനം എടുക്കുന്നതിലേക്ക് മുന്നോട്ട് നയിച്ചതെന്നും ഡിംപല്‍ ഭാല്‍ പറയുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications