ആ സമയം മോഹന്‍ലാല്‍ സാറിന്റെ അടുത്ത് വിറച്ചുകൊണ്ടായിരുന്നു ഞാന്‍ നിന്നത്: ഡിംപല്‍ ഭാല്‍ പറയുന്നു
തന്നെ പറ്റി പലര്‍ക്കും മുന്‍വിധികള്‍ ഉണ്ടെന്ന് ബിഗ് ബോസ് മലയാളം സീസണ് 3 യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഡിംപല്‍ ഭാല്‍. അത് ബിഗ് ബോസിലൂടെ മാത്രം ഉണ്ടായ കാര്യം ഇല്ല. അതിന് മുന്‍പും പലരും എന്നെ തെറ്റായ രീതിയില്‍ വിലയിരുത്തിയിട്ടുണ്ട്. ഷോയില്‍ തന്നെ അതേ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
'ഒരു പെൺകുട്ടി ഒരു മോഡേൺ ഡ്രസ് ഇട്ടതുകൊണ്ടോ അവളുടെ സംസാരശൈലി വച്ചിട്ടോ അവൾ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ വിലയിരുത്തുന്ന ഒരു കൂട്ടർ നമുക്കിടയിൽ തന്നെയുണ്ട്'- ഡിംപല്‍ ഭാല്‍ പറയുന്നു. കേരള കൗമുദിക്ക് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ആളുകളെ എങ്ങനെ തിരുത്താന്‍ കഴിയുമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. അത്തരക്കാരെ തിരുത്തിയിട്ടും വലിയ കാര്യമില്ല. നമുക്ക് ചുറ്റും വലിയ തോതില്‍ മാറേണ്ടതായിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു പക്ഷെ ഞാന്‍ വളര്‍ന്നു വന്ന സാഹചര്യം കുറച്ച് വ്യത്യസ്തമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കാഴ്ചപ്പാടുകളിലും വ്യത്യസ്തകളുണ്ടെന്നും ഡിംപല്‍ ഭാല്‍ പറയുന്നു.
സാരിയില്‍ ക്യൂട്ട് ലുക്കില്‍ നടി രമ്യ പണിക്കര്‍: വൈറലായി പുതിയ ചിത്രങ്ങള്‍

ആൾക്കാരെ മനസിലാക്കുന്നതിലും ഇടപെഴകുന്നതിലുമൊക്കെ ഒരുപാട് ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ മുന്‍ വിധികളോടെയാണ് പലരും ഇങ്ങോട്ട് സംസാരിക്കുക. മറ്റുള്ളവർ നമ്മളെ വിലയിരുത്തുന്നത് നമുക്ക് ഇഷ്ടപെടാതിരിക്കുമ്പോൾ നമ്മൾ മറ്റുള്ളവരെ വിലയിരുത്താൻ പോകുന്നത് ശരിയായ ഒരു കാര്യമാണോ. എല്ലാം മുറിവുകളും പ്രത്യക്ഷമാകണമെന്നില്ല. എല്ലാം ശരീരത്തെ ബാധിക്കണമെന്നില്ല. മറ്റൊരാളെ കുറിച്ച് ആളുകള്‍ക്ക് എന്തും പറയാം. അത് വളരെ എളുപ്പമുള്ള കാര്യമാണ് . എന്നാല്‍ അവരെ ഒന്ന് മനസിലാക്കാൻ കഴിയണമെങ്കിൽ നമ്മുടെ മനസിൽ അനുകമ്പയുടെ ഒരു കണികയെങ്കിലും അവശേഷിക്കുന്നുണ്ടാകണം. അതോടൊപ്പം കുറച്ച് ക്ഷമയും വേണം.

ബിഗ് ബോസിന് അതിന്റേതായ ഒരു ഘടനയുണ്ട്. ഏത് സാഹചര്യത്തില്‍ നോക്കിയാലും ഒരു വ്യക്തി പൊതുവേ കടന്ന് പോവാത്ത സാഹചര്യമാണ് അവിടെയുള്ളത്. ഒറ്റപ്പെടലിന്റെ ഒരു ബുദ്ധിമുട്ട് എങ്ങനെ ഞാൻ ഉൾക്കൊള്ളും എന്നത് ആദ്യം എനിക്ക് ഒരു ആശങ്കയുണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗീക്കാതിരിക്കുക എന്നതൊന്നും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമായിരുന്നില്ല. എല്ലാവരില്‍ നിന്നും മാറി നില്ക്കുക എന്നുള്ളതായിരുന്ന ബുദ്ധിമുട്ട്.

എന്നാല്‍ ആ വെല്ലുവിളി ഞാന്‍ എറ്റെടുത്തു. ഷോയിൽ വന്നപ്പോഴും ഞാൻ സ്ട്രോംഗ് ആയിത്തന്നെ നിന്നു. ഷോയ്ക്ക് വേണ്ടി ഞാന്‍ എന്റെ രീതി മാറ്റിയെടുക്കാന്‍ തയ്യാറായിരുന്നില്ല. ദേഷ്യം വരുമ്പോഴുള്ള പ്രതികരണ ശൈലി ആകെ ഒന്ന് മാറി എന്നുള്ളതാണ് ബിഗ് ബോസില്‍ പോയതിന് ശേഷമുള്ള പ്രധാന കാര്യം. ഷോയിൽ വന്നപ്പോൾ ദേഷ്യപ്പെടാനുള്ള സാഹചര്യങ്ങൾ കൂടുതലായി ഉണ്ടായെങ്കിലും പലയിടത്തും ഞാൻ എന്നെ തന്നെ ഒന്ന് കൺട്രോൾ ചെയ്തെന്നും ഡിംപല്‍ പറയുന്നു.

വലിയൊരു മോഹന്‍ലാല്‍ ഫാനാണ് ഞാന്‍. ഷോയിലേക്ക് എന്നെ ആഗ്രഹിച്ചതില്‍ പ്രധാന ഘടകവും അദ്ദേഹം തന്നെയായിരുന്നു. ലോഞ്ച് എപ്പിസോഡിൽ ലാൽ സാറിന്റെ അടുത്ത് ഞാൻ വിറച്ചാണ് നിന്നത്. അത്രയും ബഹുമാനമാണ്. അദ്ദേഹം വരുന്നതിനായി കാത്തിരിക്കുമായിരുന്നു. വിടെ ഡിംപൽ എന്ന എന്റെ പേര് ശരിയായിട്ടു വിളിക്കുന്ന ഒരാൾ ലാൽ സാർ തന്നെയായിരുന്നു. ആ വിളി കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമായിരുന്നു. സിനിമയിൽ അഭിനയിക്കാനുള്ള താത്പര്യത്തെ കുറിച്ചൊക്കെ ചോദിക്കുമ്പോൾ ഞാൻ തമാശയ്ക്ക് പറയും, മോഹൻലാൽ സാറിന്റെ കൂടെ ഒരു പരസ്യത്തിലെങ്കിലും അഭിനയിക്കാൻ പറ്റിയാൽ മതി എനിക്കെന്നും താരം പറയുന്നു.
ഞാനൊരു രാജ്ഞിയാണെന്ന് എനിക്കറിയാം: മണവാട്ടി ലുക്കില്‍ പൊളിച്ചടുക്കി ബിഗ് ബോസ് താരം സൂര്യ












Click it and Unblock the Notifications