എൻറെ മക്കൾക്ക് വേണ്ടിയാണ് ബിഗ് ബോസിൽ വന്നത് ഞാൻ പറഞ്ഞിരുന്നു..പക്ഷേ പിന്നീട്..കിടിലം ഫിറോസ് പറയുന്നു

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 യിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായിരുന്നു കിടിലം ഫിറോസ്. ചാരിറ്റി പ്രവർത്തകൻ കൂടിയായ കിടിലം ഫിറോസ് താൻ ഷോയിൽ എത്തിയത് അനാഥാലയം ഉണ്ടാക്കാനാണെന്ന് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് കിടിലത്തിന്റെ സ്ട്രാറ്റജിയായിട്ടായിരു്ന്നു വിലയിരുത്തപ്പെട്ടത്. ഇപ്പോഴിതാ അതിനെ കുറിച്ചുള്ള വിമർശനത്തെ കുറിച്ചും ബിഗ് ബോസ് ഷോയെ കുറിച്ചുമെല്ലാം ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മനസ് തുറക്കുകയാണ് ഫിറോസ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

1

തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവസരമായിരുന്നു ബിഗ് ബോസ് എന്ന് കിടിലം പറയുന്നു. ബിഗ് ബോസിന് നെഗറ്റീവ് പബ്ലിസിറ്റി കൂടുതലാണ്. ഒരിക്കലും ജീവിതത്തിൽ അത്തരമൊരു ഫെയ്സിലൂടെ പോയിട്ടില്ല. ഷോയിൽ നിന്ന് ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. അത് മാത്രമാണ് ഷോയ്ക്ക് ശേഷമുള്ള വലിയ മാറ്റമായി തോന്നുന്നത്, ഫിറോസ് പറ‍ഞ്ഞു.

2

ഒരു നൻമരം പ്രഭാവം കുറച്ച് കാലമായി നമ്മളിലേക്ക് വരുന്നതായുള്ളൊരു തോന്നൽ കുറച്ച് നാളുകളായിട്ടുണ്ട്. അർഹിക്കുന്നതും അർഹിക്കാത്തതുമായ പരിഗണന ലഭിക്കുന്നുണ്ട്. എല്ലായപ്പോഴും ഒരു പ്രഭാവ വലയത്തിൽ നിൽക്കുന്നത് എന്റെ പേഴ്സണൽ ലൈഫിനേയും ബാധിക്കുന്നതായി തോന്നി. അതിനാൽ ബിഗ് ബോസ് ഷോയിലേക്ക് പോകാൻ ഒരുപാട് ചിന്തിക്കേണ്ടതായൊന്നും വന്നില്ല. ഞാൻ ഇങ്ങനെയാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനകുറവില്ല. അതുകൊണ്ട് രണ്ടും കൽപ്പിച്ചാണ് പോയത്.

3

മുൻപത്തെ സീസണിൽ വിളിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ പേടിച്ചിരുന്നു. പോകുന്നില്ലെന്നൊക്കെ പറഞ്ഞിരുന്നു.വിമർശനങ്ങൾ നേരിടാനുള്ള കെമിസ്ട്രി എനിക്ക് അറിയില്ലായിരുന്നു.ബിഗ് ബോസ് കഴിഞ്ഞ് പുറത്തുവന്നപ്പോൾ വിമർശനങ്ങളെ എങ്ങനെ നേരിടണമെന്നും അതിലൂടെ എങ്ങനെ കടന്ന് പോകണമെന്നുമുള്ള കാര്യങ്ങൾ പഠിച്ചു.

4

ബിഗ് ബോസിൽ റിയൽ ലൈഫ് അല്ല ചിത്രീകരിക്കപ്പെടുന്നത്. അങ്ങനെയും ചിത്രീകരിക്കപ്പെടുമെങ്കിലും കാണിക്കുന്നത് 100 ശതമാനം റിയൽ ആണെന്ന് തനിക്ക് അവകാശപ്പെടാൻ സാധിക്കില്ല.ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല. എന്റമോളോ ഏഷ്യാനെറ്റോ അല്ല ഈ പരിപാടി തിരുമാനിക്കുന്നത്. സോഷ്യൽ മീഡിയ ആണ്. ജനത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് മാനിപ്പുലേഷൻ സംഭവിക്കുന്ന പരിപാടിയാണ് ഫിറോസ് പറഞ്ഞു.

5

ബിഗ് ബോസിൽ ഏറ്റവും നല്ല സൗഹൃദം ഉണ്ടായിരുന്ന രണ്ട് വ്യക്തികളായിരുന്ന നോബിയും റംസാനും. അവർ തമ്മിൽ ഒരു അച്ഛൻ മകൻ ബന്ധം പോലെയാണ്. ഷോയിൽ വെച്ചുള്ള റംസാന്റെ ചെരുപ്പ് എറിയൽ സംഭവത്തിന് പിന്നാലെ റംസാനെ ഞങ്ങൾ ശകാരിച്ചിരുന്നു. എന്നാൽ അതൊന്നും പുറത്തുവന്നില്ല. ശരിക്കും ബിഗ് ബോസിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ഞാൻ ചെയ്തത് ആദ്യം എന്നെ പറഞ്ഞ് മനസിലാക്കുകയാണ്.

6

ഇതിനകത്ത് പോകുമ്പോൾ നമ്മുടെ കൊച്ച് ശീലങ്ങൾ പോലും പുറത്ത് വലിയ വിവാദമായേക്കാം.നമ്മൾ ഉണ്ടാക്കിയെടുത്ത പേര് ഇടിഞ്ഞ് മണ്ണോട് ചേരാം,നമ്മൾ പ്രതീക്ഷിക്കാത്ത ആൾ നമ്മുക്ക് മുന്നിലൂടെ വളർന്ന് പോകുന്നത് കാണാം. ബിഗ് ബോസിൽ എത്തുന്ന എല്ലാവരും ഇതിനെ കുറിച്ചൊക്കെ ധാരണ ഉള്ളവരാകും. അതുകൊണ്ട് തന്നെ തങ്ങൾ കാണിച്ചത് മുഴുവൻ പുറത്തുവന്നില്ലെന്നതിനാൽ മത്സരാർത്ഥികൾക്ക് പരാതികൾ കാണില്ല. ഈ സീസണിലെ 19 പേർക്കും അതിൽ പരാതി ഉണ്ടായിട്ടുണ്ടാകില്ല,ഫിറോസ് പറഞ്ഞു.

7

ബിഗ് ബോസിലേക്ക് കയറും മുൻപ് തന്ന നമ്മളെ സൈക്കോളജിക്കലി അവർ പ്രാപ്തരാക്കും. ബിഗ് ബോസിന് എത്രയൊക്കെ പറഞ്ഞാലും ഒരു പാറ്റേൺ ഉണ്ട്. അതിൽ നിന്നും നമ്മുക്ക് പുറത്ത് ചാടാൻ പറ്റില്ല. ഒരിക്കൽ ഷോയിലേക്ക് പോയാൽ നമ്മുക്ക് തിരിച്ചിറങ്ങാൻ പറ്റില്ല. വോട്ടുണ്ടെങ്കിലും ഇല്ലേങ്കിലും അത് തിരുാമാനിക്കേണ്ടത് ഷോ നടത്തുന്നവരാണ്.ഈ ഷോയുടെ അഭിവാജ്യ ഘടകമാണ് ഒരു മത്സരാർത്ഥി എന്ന തോന്നൽ ഉണ്ടായാൽ അയാൾ അവിടെ ഉണ്ടാകും എന്നതാണ് എനിക്ക് മനസിലായത്.

8

ബിഗ് ബോസിൽ പോയ സമയത്ത് തുടക്കത്തിൽ ഒരു കാമറ ഇന്റർവ്യൂ ഉണ്ടായിരുന്നു. അതിൽ താൻ പറഞ്ഞിരുന്നു മക്കൾക്ക് ഒന്നും താൻ സമ്പാദിച്ചിട്ടില്ല. രണ്ട് പെൺമക്കളാണ്. അവർക്ക് എന്തെങ്കിലും ഉണ്ടാക്കണം എന്നാണ് ആഗ്രഹം എന്നായിരുന്നു പറഞ്ഞിരുന്നത്. ഈ ബൈറ്റ് പുറത്തേക്ക് പോയിരുന്നു. ഷോയിലേക്ക് പോകുന്നത് 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞാണ്. ഇതിനിടയിൽ നിരന്തരമായി നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ സമയത്താണ് നന്ദു മഹാദേവ ഉൾപ്പെടെയുള്ളവരോട് വീഡിയോ കോളിലൂടെ സംസാരിച്ചത്. അപ്പോഴാണ് മനസിലായത് അതായത് കുട്ടികൾക്ക് വേണ്ടിയല്ല. ഇവർക്കൊക്കെ വേണ്ടിയാണ് എന്തെങ്കിലുമൊക്കെ ചെയ്യേണ്ടത്. ഇത് താൻ ഷോയിൽ പറഞ്ഞു. പക്ഷേ എനിക്ക് തോന്നുന്നു ഷോയിൽ അത് വലിയ ടാർഗറ്റ് ആയി കൂടെ മത്സരിക്കുന്നവർക്ക് തോന്നി കാണും.

9

കാരണം ഒരാൾ വന്ന് പറയുന്നു ഞാൻ വന്നത് അനാഥാലയം ഉണ്ടാക്കാനാണെന്ന് , അപ്പോൾ സ്വാഭാവികമായും ജനം അയാളെ സപ്പോട്ട് ചെയ്താലോ എന്ന തോന്നൽ ഉണ്ടാകും. ആ സപ്പോർട്ട് കുറയ്ക്കേണ്ട കളി എന്താണോ അതാണ് കണ്ടസ്റ്റൻസ് എടുത്തത്. അതിനെ നേരിടുകയെന്നത് ഞാനെന്ന ഗെയിമറുടെ ഉത്തരവാദിത്തവുമാണ്. അതുകൊണ്ട് തന്നെ ചാരിറ്റി തട്ടിപ്പെന്ന വിമർശനങ്ങള് ഷോയിൽ ഉയർന്നപ്പോൾ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. അത് പക്ഷേ സോഷ്യൽ മീഡിയ വലിയ ആയുധമാക്കി മാറ്റി.പക്ഷേ ഈ ആയുധങ്ങളൊന്നും മൂർച്ച ഇല്ലാത്ത ആുധങ്ങൾ ആണല്ലോ. പ്രവൃത്തികളാണ് അതിനുള്ള ഉത്തരം, ഫിറോസ് വ്യക്തമാക്കി.

10

ബിഗ് ബോസിൽ ഫിറോസിനെ സ്വാധീനിച്ച വ്യക്തികൾ ആരെന്ന ചോദ്യത്തിന് തന്നെ ഒരു തരത്തിൽ അല്ലേങ്കിൽ മറ്റൊരു തരത്തിൽ 19 പേരും സ്വാധീനിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. അതേസമയം ഏറ്റവും കൂടുതൽ സ്വാധീനിച്ചത് നോബിയാണെന്നും കിടിലം പറഞ്ഞു. ഒരു പുഴപോലെ ഒഴുകുന്ന മനുഷ്യൻ എന്ന് പറയുന്നത് പോലെ ഒരു വ്യക്തിയാണ് നോബി. അദ്ദേഹം ഒരു സമാധാനപ്രിയനായ വ്യക്തിയായിരുന്നു.

11

മണിക്കുട്ടൻ ഷോയിലേക്ക് വന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പോപ്പുലാരിറ്റി അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് കരുതിയിരുനന്ു. ഒന്നുകിൽ മണിക്കുട്ടന് ഒപ്പം അല്ലേങ്കിൽ മണിക്കുട്ടന് എതിരായി നിൽക്കുക എന്നതായിരുന്നു വേണ്ടത്. നിലപാടുകൾ കൊണ്ട് എതിരായി നിൽക്കാനാണ് തനിക്ക് തോന്നിയത്. അത് ഗുണകരമായി. ഇല്ലേങ്കിൽ താൻ പെട്ടെന്ന് ഷോയിൽ നിന്നും പുറത്തായാനേ. നോബിക്കുള്ള പോപ്പുലാരിറ്റി അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് താന് കണക്ക് കൂട്ടിയിരുന്നു. എന്നാൽ അതിന് എതിരാണ് സംഭവിച്ചതെന്നും ഫിറോസ് വെളിപ്പെടുത്തി.

Recommended Video

cmsvideo
    Dimpal Bhal reveals why she did not go to meet Manikuttan

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+