'എങ്ങനെയൊക്കെ മൂന്നരക്കോടി മലയാളികൾ പറ്റിക്കപെട്ടതെന്ന സത്യം പുറത്തുവരും';കിടിലം ഫിറോസ്

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 അവസാനിച്ചെങ്കിലും ഷോയെ കുറിച്ചുള്ള പലതരം സംശയങ്ങളും ഇപ്പോഴും ആരാധകർക്കുണ്ട്. ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണോ, മത്സരാർത്ഥികൾ തമ്മിലുള്ള തർക്കങ്ങൾ യഥാർത്ഥമാണോ, എത്രയാണ് മത്സരാർത്ഥികൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം ഇങ്ങനെ പോകുന്നു സംശയങ്ങൾ. മത്സരാർത്ഥികളിൽ ചിലർ ഷോ അവസാനിച്ചതിന് ശേഷം ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ഫൈനൽ 8 മത്സരാർത്ഥിയായിരുന്ന കിടിലം ഫിറോസും പല അഭിമുഖങ്ങളിലും ഇക്കാര്യങ്ങളിൽ പ്രതികരിച്ചിരുന്നു.

അച്ഛനും അനുജത്തിക്കുമൊപ്പം കസവ് സാരിയിൽ സുന്ദരിയായി മീനാക്ഷി, വൈറലായി ദിലീപിന്റെയും മക്കളുടെയും ഓണ ചിത്രങ്ങൾ

ഇപ്പോഴിതാ ഷോയിലേക്ക് എങ്ങനെയാണ് പോയതെന്നും ഷോയിലെ മത്സരാർത്ഥികളുടെ ഗെയിം സ്ട്രാറ്റജിയെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് താരം. ഇന്ത്യന് സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് ഫിറോസ് മനസ് തുറന്നത്.ഫിറോസിന്റെ വാക്കുകളിലേക്ക്

1

ഒരു സുപ്രഭാതത്തിൽ ബിഗ് ബോസിൽ നിന്നും ഒരു കോൾ വന്നു. ഇതിന് മുൻപത്തെ സീസണിലേക്കും വിളിച്ചിരുന്നു. എന്നാൽ ജോലി ചെയ്യുന്ന എഫ്എമ്മിൽ നിന്ന് നീണ്ട നാളത്തേക്ക് അവധി ലഭിക്കുമായിരുന്നില്ല. എന്നാൽ കാലം കാത്തുവെച്ച ചില സമയങ്ങൾ ഉണ്ട്. ഇത്തവണ വിളി വന്നപ്പോൾ ചാനലിന്റെ നാഷ്ണൽ പ്രോഗ്രാം ഹെഡിനോട് ചോദിച്ചു. അങ്ങനെ 20 ദിവസത്തെ ലീവെടുത്താണ് താൻ ബിഗ് ബോസിലേക്ക് പോയത്, ഫിറോസ് പറഞ്ഞു. പിന്നീട് കമ്പനി തന്നെ എക്സ്റ്റെന്റ് ചെയ്ത് തരികയായിരുന്നു.

2

ബിഗ് ബോസിലെ ഒരാളുടേയും ഗെയിം പൂർത്തിയായിട്ടില്ലെന്ന് പറയുകയാണ് ഫിറോസ്. മത്സരാർത്ഥികൾ കളിച്ച് അവസാനിപ്പിച്ചിട്ടില്ല, അപ്പോഴേക്കും ഷോ അവസാനിച്ചു പോയി എന്നതായിരുന്നു അവസ്ഥ. പലരും യഥാർത്ഥ മത്സരത്തിന്റെ ചൂടിലേക്ക് വരുമ്പോഴാണ് ഷോ അവസാനിക്കുന്നത്. പക്ഷേ ഒരു വിഭാഗം പ്രേക്ഷകർക്ക് ഗെയിം തീർന്നോ എന്നൊന്നും അറിയേണ്ടതില്ലല്ലോ. ഗെയിം പൂർത്തിയായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇപ്പോൾ കാണുന്നതെല്ലാം തിരിഞ്ഞും മറിഞ്ഞും കിടക്കുമായിരുന്നു, ഫിറോസ് പറഞ്ഞു.

3

മണിക്കുട്ടൻ ബിഗ് ബോസ് ടൈറ്റിൽ ലഭിക്കാൻ അർഹനായിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-നിങ്ങൾ കാണുന്ന രീതിയിൽ അല്ല ഞങ്ങൾ കാണുന്ന ബിഗ് ബോസ് ഷോ. മണിക്കുട്ടൻ ഷോയിൽ നിന്നും പുറത്തുപോയത് മാനസിക സംഘർഷത്തിന്റെ അങ്ങേ തലത്തിലെത്തിയാണ്.മെഷീൻ അല്ലാലോ, വികാരങ്ങൾ ഉള്ളൊരു മനുഷ്യനാണല്ലോ,മണിക്ക് തീരെ പറ്റാത്ത സാഹചര്യമായിരുന്നു. ജീവിത്തിൽ ഒരു പാട് പ്രതിസന്ധികൾ നേരിട്ടത് കൊണ്ട് എന്നെ പോലുള്ള ആളുകൾക്ക് എത്രകാലം വേണമെങ്കിലും അവിടെ തുടരാൻ സാധിക്കും. മണിക്കുട്ടൻ വളരെ പാവമാണ് .പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ അവൻ പോയി, അതുവരേയും തെറ്റല്ല.

4

സ്വാഭാവികമായും നന്നായി പോയിക്കൊണ്ടിരിക്കുന്ന ഷോയിൽ വലിയ ജനപ്രീതിയുള്ള താരം പെട്ടെന്ന് നിർത്തി പോകുമ്പോൾ അത് ഷോയുടെ റേറ്റിംഗിനെ ബാധിക്കും. അതോടെ അദ്ദേഹത്തിനെ തിരികെ കൊണ്ട് വരികയെന്നത് ഷോ നടത്തുന്നവരുടെ ഉത്തരവാദിത്തമാണ്.അദ്ദേഹം തിരികെ വന്നതല്ല,തിരിച്ച് കൊണ്ട് വന്നതാണ്, എന്നതാണ് ഞാൻ മനസിലാക്കിയത്. കാരണം ഞാനും മണിയും ഈ വിഷയത്തെ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല.

5

തിരികെ വന്നിട്ട് ആർക്ക് ഫ്ളാറ്റ് കൊടുക്കണം എന്നത് ഒക്കെ ജനം തിരുമാനിക്കുന്ന കാര്യമാണ്.ഒരാൾ പുറത്ത് പോയാലും ഇല്ലേങ്കിലും ജനത്തിന് ഇഷ്ടമുള്ളയാൾക്ക് വോട്ട് ചെയ്യും
ഈ ഷോ യഥാർത്ഥത്തിൽ സോഷ്യൽ മീഡിയയുടെ ഫ്ലോയ്ക്ക് അനുസരിച്ച് പ്ലാൻ ചെയ്യുന്നൊരു ഷോയാണ്.അതുകൊണ്ട് മണി പോയതോ വന്നതോ ഒന്നും വിവാദമാകേണ്ട കാര്യമില്ല, ഫിറോസ് വ്യക്തമാക്കി.

5

റോ ആന്റ് റിയൽ എന്നതുണ്ട്. ഞാൻ ബിഗ് ബോസിൽ നിന്നും പുറത്തുവന്നിട്ടും ഗെയിം തുടരുകയാണല്ലോയെന്ന് ചിലർ പറയുന്നുണ്ട്. അങ്ങനെയല്ല. ഞാൻ ഗെയിമിന് പോകുമ്പോഴും പുറത്തവന്നപ്പോഴും ഇപ്പോഴും ഇനിയും എല്ലാം ഇങ്ങനെ തന്നെ ആയിരിക്കും. കാരണം നമ്മുക്ക് ഇങ്ങനെ ആവാനല്ലേ സാധിക്കൂ.ഷോയ്ക്ക് വേണ്ടി നമ്മളെ പോളിഷ് ചെയ്ത് മാറ്റി വേറൊരു വ്യക്തിയാക്കി അതിനകത്തേക്ക് കൊണ്ടുപോയാല്‌ അത് കള്ളമാകും ഒരു കാലത്ത് അത് തിരിച്ചറിയപ്പെടും. എത്രയൊക്കെ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാലും നാളെ ഒരു കാലത്ത് ഏതാണ് കള്ളമെന്നും സത്യമെന്നും ശരിയെന്നുമെല്ലാം തിരിച്ചറിയും. എങ്ങനെയൊക്കെ മൂന്നരക്കോടി മലയാളികൾ എങ്ങനെ പറ്റിക്കപെട്ടതെന്ന സത്യം വരും കാലങ്ങളിൽ മനസിലാവും.

7

പൊളി ഫിറോസുമായുണ്ടായ തർക്കത്തെ കുറിച്ചും ഫിറോസ് പ്രതികരിച്ചു. പൊളി ഫിറോസ് വളരെ നല്ല ശാന്തമായി സംസാരിക്കുന്ന, മനോഹരമായി ആൾക്കാരുമായി ഇടപെടുന്ന നല്ലൊരു സുഹൃത്താണ്.ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ. ആ ഷോയിൽ നമ്മുക്ക് പല രീതിയിൽ കളിക്കാം. മണിക്കുട്ടൻ കളിച്ചത് ആൾക്കാരുടെ ഇഷ്ടത്തിനെ സ്വീകരിക്കാനാണ്. അതിൽ മണി വിജയിച്ചു.അതുകൊണ്ടാണല്ലോ അവൻ സ്വാഭാവികമായിട്ടും കപ്പ് ഉയർത്തുന്നത്. മറ്റൊരു കണ്ടസ്റ്റന്റ് കളിച്ചത് ദാരിദ്ര്യത്തിന്റെ സ്ട്രാറ്റജി വെച്ചിട്ടാണ്.

8

എനിക്ക് മനസിലായത് ഷോയിലെ 19 പേരിൽ ഭൂരിഭാഗം ശതമാനം പേർക്കും വീടില്ല. എനിക്ക് ഉൾപ്പെടെ.17 വർഷമായി ഞാൻ വാടക വീട്ടിലാണ് കഴിയുന്നത്.ഋതുവിന് വീടില്ല. നോബി ഉള്ള വീട് വിറ്റവനാണ്.അത് പക്ഷേ സ്ട്രാറ്റജിയാക്കണമെ്ന്ന് നിർബന്ധമില്ല. പക്ഷേ ചിലര് അത്തരം വിഷയങ്ങൾ സ്ട്രാറ്റജിയാക്കി.ചിലർ ശാരീരിക അവസ്ഥകളെ സ്ട്രാറ്റജിയാക്കി. അതായാത് എങ്ങനെ ബിഗ് ബോസിൽ കളിക്കണമെന്നത് ഓരോരുത്തരുടേയും രീതിയാണ്.

9

പുറത്തിറങ്ങിയിട്ടും നമ്മുക്ക് അറിയാവുന്നവരെ കാണണമല്ലോ. നമ്മളെ അറിയാത്തവർ നമ്മളെ കുറിച്ച് എന്ത് കരുതണമെന്ന് ചിന്തിക്കേണ്ട കാര്യമില്ല. ഇക്ക നിങ്ങൾ അവിടെ പോയിട്ട് സെന്റ്ി അടിച്ചില്ല എന്ന് പറയുന്നിടത്താണ് നമ്മുടെ അഭിമാനം.ഫിറോസ് നടത്തിയത് ഗെയിമിൽ കയറി കളിക്കുന്ന സ്ട്രാറ്റജിയാണ്. മറ്റൊരാളെ പ്രവോക്ക് ചെയ്ത് ആക്രമിച്ച് പോകുന്നതാണ് അവന്റെ രീതി അത് വർക്ക് ഔട്ട് ആകുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
    Mohanlal announced bigg boss malayalam s4 | Oneindia Malayalam
    10

    ഫിറോസിന്റെ ജെന്റർ ഈക്വാലിറ്റിയെ ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീകളിലേക്കൊക്കെ നീളുന്ന സംഗതി വന്നപ്പോഴാണ് സ്വാഭാവികമായും ആളുകൾ എതിർത്തത്. അല്ലാതെ പൊളി ഫിറോസ് ഗെയിമിനായിട്ട് അല്ലാതെ ആരേയും ഉപദ്രവിച്ചിട്ടില്ല. മാത്രമല്ല പുറത്തിറങ്ങിയ ശേഷവും എല്ലാവരുമായും നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നൊരു കണ്ടസ്റ്റന്റ് കൂടിയാണ് ഫിറോസ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+