Get Updates
Get notified of breaking news, exclusive insights, and must-see stories!

സജ്നയ്ക്ക് കരയേണ്ടി വന്നു, തെറിവിളിച്ചു: ഒടുവില്‍ കോണ്‍ട്രാക്ടർക്ക് 'പണി കിട്ടി': ഫിറോസ് പറയുന്നു

ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാന്റെ വീടിന് നേരെ കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ട്രാക്ടറുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായത്. ക്രിസ്മസ് ദിവസം രാത്രി വീട്ടിലെത്തിയ അദ്ദേഹം ഗ്ലാസുകളും മറ്റും അടിച്ച് തകർക്കുകയായിരുന്നു. സംഭവത്തില്‍ ഫിറോസ് ഖാന്‍ ചാത്തന്നൂർ പൊലീസില്‍ പരാതി നല്‍കുയും ചെയ്തിരുന്നു.

ഇപ്പോഴിതാ പൊലീസ് സ്റ്റേഷനില്‍ നടന്ന മധ്യസ്ഥ ചർച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരത്തിന് ധാരണയായിരിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഫിറോസ് ഖാന്‍. ഭാര്യയും നടിയുമായ സജ്നയ്ക്ക് നേരേ കോണ്‍ട്രാക്ടറുടെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവവും താരം വണ്‍ ഇന്ത്യയോട് വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അടിക്കോ ഇടിക്കോ ഒന്നും നില്‍ക്കാതെ നിയമപരമായി

ക്രിസ്മസ് ദിവസം രാത്രിയാണ് വീടിന് നേരെ ആക്രമം ഉണ്ടാവുന്നത്. ഒരു അയല്‍വാസി ഞങ്ങളോട് വിവരം വിളിച്ച് പറയുകയായിരുന്നു. വന്ന് കണ്ട് നോക്കിയപ്പോള്‍ ഞങ്ങളുടെ മനസ്സ് തകർന്ന് പോയി. അടിക്കോ ഇടിക്കോ ഒന്നും നില്‍ക്കാതെ നിയമപരമായി നീങ്ങിയത്. പരാതി കൊടുത്തതിന് പിന്നാലെ തന്നെ ചാത്തന്നൂർ സ്റ്റേഷനിലെ പൊലീസ് വന്ന് വീഡിയോ സഹിതം തെളിവുകള്‍ ശേഖരിച്ചുകൊണ്ടുപോയി.

ശരിയായ വിവരം അവർ കൂടി അറിയണമല്ലോ

അക്രമ വിവരം മീഡിയയെ കൂടി അറിയിച്ചിരുന്നു. ശരിയായ വിവരം അവർ കൂടി അറിയണമല്ലോ. നമ്മുടെ ഭാഗത്ത് നൂറ് ശതമാനം ശരിയുള്ളത് കൊണ്ടാണല്ലോ നിയമപരമായി നീങ്ങിയത്. ചാത്തന്നൂർ എസ് ഐ ആശ ഞങ്ങള്‍ രണ്ടുപേരും ഇരിക്കുമ്പോള്‍ തന്നെ കോണ്‍ട്രാക്ടർ ഷഹീറിനെ വിളിപ്പിച്ചു. അതിന് അനുസരിച്ച് അദ്ദേഹം വൈകീട്ട് സ്റ്റേഷനിലേക്ക് വന്നു. എനിക്കൊപ്പം സജ്നയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ കൂടിക്കാഴ്ചയില്‍ ഒരു തീരുമാനത്തിലെത്താന്‍

ആ കൂടിക്കാഴ്ചയില്‍ ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചു. അദ്ദേഹം നശിപ്പിച്ച സാധാനങ്ങള്‍ എല്ലാം തന്നെ ഒരു മീഡിയേറ്ററെ വെപ്പിച്ച് ശരിയാക്കി തരും. അദ്ദേഹം ഇനി ഒന്നും ചെയ്യാനോ ആ വീട്ടിലേക്ക് അടുപ്പിക്കാനോ എനിക്ക് താല്‍പര്യമില്ല. തെറ്റ് ചെയ്തത് പുള്ളി തന്നെയാണെന്ന് അതിലൂടെ സമ്മതിച്ചു. വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍ സി സി ടിവി ഉണ്ട്, അതില്‍ അയാള്‍ വരുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങളുണ്ട്. അപ്പോള്‍ തെറ്റ് സമ്മതിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.

Hair Growth: ഇനി താരനൊരു പ്രശ്നമല്ല, മുടിയും വളരും: ഇതാ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന 5 ടിപ്സുകള്‍

ഒരു വീട്ടിലേക്ക് ഐശ്വര്യത്തോടെ വേണമല്ലോ

തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞു. ഒരാളുടെ കഴുത്ത് അറത്തിട്ട് തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ലാലോ. ഒരു വീടിന്റെ പരിപാടിയായത് കൊണ്ട് തന്നെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോവേണ്ടതില്ലെന്ന് കരുതി. ഒരു വീട്ടിലേക്ക് ഐശ്വര്യത്തോടെ വേണമല്ലോ കയറാന്‍. തകർത്തപ്പോള്‍ തന്നെ മനസ്സ് തകർന്നു. വീണ്ടും, വീണ്ടും പ്രശ്നങ്ങളിലേക്ക് പോവാന്‍ താല്‍പര്യമില്ലാത്തോണ്ട് ആശ മാഡത്തിന്റെ സാന്നിധ്യത്തില്‍ ചില കാര്യങ്ങള്‍ എഴുതി ഒപ്പിട്ട് തന്നെന്നും ഫിറോസ് വ്യക്തമാക്കുന്നു.

തകർത്ത എല്ലാ കാര്യങ്ങളും പുള്ളി തന്നെ മറ്റൊരാളെ

തകർത്ത എല്ലാ കാര്യങ്ങളും പുള്ളി തന്നെ മറ്റൊരാളെ വെച്ച് ശരിയാക്കി തരും. 30 ന് ഉള്ളില്‍ തന്നെ അത് പൂർത്തീകരിക്കണം. ശേഷിക്കുന്ന പണികള്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് കൊടുക്കാമെന്നുമാണ് രണ്ട് കൂട്ടരും അംഗീകരിച്ച വ്യവസ്ഥകള്‍. ഞാന്‍ നിയമത്തെ പേടിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളാണ്. അദ്ദേഹവും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ തീർച്ചയായും അദ്ദേഹം ശരിയാക്കി തരേണ്ടതാണ്.

30 നുള്ളില്‍ ശരിയാക്കി തന്നില്ലെങ്കില്‍ അടുത്ത

30 നുള്ളില്‍ ശരിയാക്കി തന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് പോവും. യഥാർത്ഥതില്‍ ഭാര്യ സജ്നയുടെ ഒരു അകന്ന ബന്ധു കൂടിയാണ് ഇദ്ദേഹം. പണിയിങ്ങനെ രണ്ട് വർഷത്തോളം നീണ്ടപ്പോള്‍ ഭാര്യ കരഞ്ഞ് വരെ പുള്ളിയോട് സംസാരിക്കുന്നതിന്റെ ഫോണ്‍ റെക്കോർഡുകള്‍ നമ്മുടെ കൈവശമുണ്ട്. പലകാരണങ്ങള്‍ പറഞ്ഞ് മനപ്പൂർവ്വം പണി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ആ സമയത്തെല്ലാം വാടക വീട്ടിലായിരുന്നു ഞങ്ങള്‍ താമസിക്കുന്നതെന്നും ഫിറോസ് ഖാന്‍ പറയുന്നു.

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങോട്ട്

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് ഭീഷണിപ്പെടുത്തുന്ന അവസ്ഥ വരേയെത്തി. തെറി വിളിക്കുന്നതിന്റെ റെക്കോർഡും കയ്യിലുണ്ട്. അത്തരം പ്രശ്നങ്ങള്‍ വേണ്ടെന്ന് വെച്ചതുകൊണ്ട് അത് സംബന്ധിച്ച തെളിവുകളൊന്നും പുറത്ത് വിടാത്തത്. അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനത്ത് നിള്‍ക്കുന്ന ആള്‍ കൂടിയാണ്. അതുകൊണ്ട് തന്നെ എനിക്ക് ഇന്ന പാർട്ടിയുടെ പിന്‍ബലമുണ്ട്, എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ഭീഷണിയും അദ്ദേഹം ഉയർത്തിയിരുന്നു. അതൊന്നും കാര്യമായി എടുത്തില്ല.

ആദ്യത്തെ ഒന്ന് രണ്ട് ഘട്ടം നല്ല രീതിയിലാണ്

ആദ്യത്തെ ഒന്ന് രണ്ട് ഘട്ടം നല്ല രീതിയിലാണ് പോയതെങ്കില്‍ പിന്നീട് അങ്ങനെ ആയിരുന്നില്ല. മാനസികമായ അകന്ന അവസ്ഥയായിന്നു. വീടിന്റെ ഒരു കാര്യമായത് കൊണ്ട് തന്നെ പ്രശ്നമില്ലാതെ എങ്ങനെയെങ്കിലും മുന്നോച്ച് പോവട്ടെ എന്ന് കരുതി. അപ്പോഴാണ് ഈ അടിച്ച് പൊട്ടിക്കല്‍. അത് വെറുതെ വിടാന്‍ സാധിക്കില്ലാലോ. അങ്ങനെയാണ് പരാതിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+