'ഇതാണോ റിതുവിന്റെ വരന്‍'; ഞെട്ടലില്‍ ആരാധകര്‍, ബിഗ് ബോസ് താരത്തിന്റെ വിവാഹം കഴിഞ്ഞോ
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസണ്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരമാണ് റിതു മന്ത്ര. മോഡലിംഗിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും റിതു മന്ത്രയെ പ്രേക്ഷകര്‍ക്ക് പരിചിതമാണെങ്കിലും ഒട്ടേറെ ആരാധകരെ സമ്മാനിച്ചതും റിതുവിന്റെ ബിഗ് ബോസ് ഷോയാണ്. ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായിരുന്നു റിതു എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്കും സംശയമില്ല.

റിതു ബിഗ് ബോസില്‍ എത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്നെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മോഡലായ ജിയ ഇറാനിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. ഇവര്‍ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ജിയ പങ്കുവയ്ക്കുകയും ചെയ്തു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം താരം ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റുതുവിന്റെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ആര്‍ക്കും ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെ ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് പ്രണയത്തെ കുറിച്ച് റിതു വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഒന്നും തന്നെ റിതു വ്യക്തമായി തുറന്നുപറഞ്ഞിട്ടില്ല. എനിക്കൊരാളോട് ഇഷ്ടമുണ്ട്. പക്ഷേ, അതിന്റെ ഭാവി എ്താകുമെന്ന് അറിയില്ല. അതുകൊണ്ച് കണ്‍ഫ്യൂഷനാണ്. അവര്‍ക്ക് എങ്ങനെയാണ് കൊണ്ടുപോകുക എന്ന് അറിയാത്തത് കൊണ്ട് അതിലേക്ക് കൂടുതല്‍ പോയിട്ടില്ലെന്നും ഇഷ്ടങ്ങളുണ്ട്. എന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ല- എന്നാണ് റിതു പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ജിയ ഇറാനി താനും റിതുവുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. എന്നാല്‍ പുറത്തെത്തിയ റിതു ഈ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ റിതുവിന്റെ പുതിയ ചിത്രങ്ങള്‍ പ്രചരിക്കുന്നതോടെ ആരാധകര്‍ ആശയക്കുഴപ്പത്തിലാണ്.

ഇളം റോസ് നിറത്തിലുള്ള സാരി ധരിച്ച് കല്യാണപ്പെണ്ണിന്റെ വേഷത്തിലാണ് റിതു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വരന്‍ എന്ന് തോനിപ്പിക്കുന്ന ആളും ഇതേ നിറത്തിലുള്ള സ്യൂട്ടാണ് ധരിച്ചിരിക്കുന്നത്. ആദ്യ നോട്ടത്തില്‍ ബ്ലെസ്ലിയാണെന്ന് തോന്നുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നുണ്ട്. കാരണം വരന് ബ്ലെസ്ലിയുമായി രൂപസാദൃശ്യമുണ്ട്.

ഒട്ടേറെ ആരാധകര്‍ ചിത്രത്തിന് താഴെ കമന്റുമായി രംഗത്തെത്തുന്നുണ്ട്. ഇത് കല്യാണമല്ലെന്നും ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടാണിതെന്നും കമന്റില്‍ ചിലര്‍ പറയുന്നുണ്ട്. ഇത് ഒറു പരസ്യ ചിത്രത്തിനുള്ള മേക്കപ്പാണെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. കാരണം, റിതുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒന്നിലും ഇതേ കുറിച്ച് പറയുന്നില്ല.

അതുകൊണ്ട് തന്നെ ഇത് വിവാഹ ചിത്രമല്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചിലര്‍ ചിത്രങ്ങള്‍ക്ക് താഴെ റിതുവിന്റെ പഴയ പ്രണയത്തെ കുറിച്ചും പറയുന്നുണ്ട്. വിവാഹം ഉണ്ടെങ്കില്‍ റിതു ആരാധകരോട് പറയുമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.
ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല












Click it and Unblock the Notifications