നീയില്ലാതെ പറ്റില്ലെന്ന കമിതാക്കളുടെ വാക്ക് കേട്ടിട്ടുണ്ട്,പുച്ഛമാണ് തോന്നുന്നത്;ബ്രേക്ക് അപ്പിനെ കുറിച്ച് ഋതു
കൊച്ചി; ബിഗ് ബോസ് സീസൺ 3 അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങൾ നിരവധി ഷോകളിലൂടെ ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരം കൂടിയായ ആര്യ നടത്തുന്ന വാൽക്കണ്ണാടി എന്ന ചാനൽ പരിപാടിയിൽ ബിഗ് ബോസ് താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള എപ്പിസോഡ് വൈറലാവുകയാണ്. അഡോണി, ഋതു മന്ത്ര, സൂര്യ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തിരിക്കുന്നത്.
'ഇത് തലൈവി ഡാ'..വെറുതേയാണോ ഭാവനയെ ആളുകൾക്ക് ഇത്ര ഇഷ്ടം.. ' ആ നോട്ടം ഒരു രക്ഷേം ഇല്ല'
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'
ടാസ്കിനിടയിൽ ആര്യ താരങ്ങളോട് ചോദിച്ച ചോദ്യങ്ങളും അതിനുള്ള മറുപടികളും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബ്രേക്കപ്പിനെ കുറിച്ച് ഋതു മന്ത്ര പറയുന്നതും സ്വപ്നങ്ങളെ കുറിച്ച് സൂര്യ പറയുന്ന വാക്കുകളുമാണ് ചർച്ചയായിരിക്കുന്നത്.

ബ്രേക്കപ്പിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് ഋതു നൽകിയ മറുപടി ഇങ്ങനെയായിരുന്നു-നമ്മക്ക് ആളെ പറ്റില്ലെന്ന് ഉണ്ടെങ്കിൽ ബ്രേക്കപ്പ് ആവണമെന്നാണ് ഞാൻ പറയുന്നത്. നമ്മൾക്ക് നമ്മളുടേതായിട്ടുള്ള ഒരു സെൽഫ് ലൗ എത്രത്തോളം ആണെന്നുള്ളത് മനസിലാക്കാനുള്ള ഏറ്റവും നല്ല ഇംപോർട്ടന്റ് ഫാക്ടറാണ് ബ്രേക്കപ്പ് ആവുക എന്നുള്ളതെന്നും ഋതു മന്ത്ര പറയുന്നു.

ചില കമിതാക്കൾ കാണില്ലേ പാർക്കിലൂടെ കൈയ്യും കൈയ്യുമൊക്കെ ചേർത്ത് പിടിച്ച് പാർക്കിലൂടെ നടക്കുമ്പോ പറയണത് എടാ നമ്മുക്ക് പിരിയാൻ പറ്റില്ലെന്നൊക്കെ. അപ്പോൾ നമ്മുക്ക് ഇതിനോടൊക്കെ വല്ലാത്ത പുച്ഛം തോന്നും. ഇതൊക്കെ എവിടം വരെ പോകും..വല്ലാത്ത പുച്ഛമാണ് എനിക്ക് തോന്നാറുള്ളത്. ഇതൊക്കെ തന്നെയാണ് സംഭവിക്കാൻ പോകുന്നത്, ഋതു പറഞ്ഞു.

തന്റെ മുൻ പ്രണയത്തകർച്ചയെ കുറിച്ചുള്ളതാണോ ഋതുവിന്റെ വാക്കുകൾ എന്നാണ് ആരാധകരുടെ ചോദ്യം. നേരത്തേ നടനും മോഡലുമായ ജിയ ഇറാനിയുമായി ഋതു പ്രണയത്തിലായിരുന്നുവെന്ന് ജിയ വെളിപ്പെടുത്തിയിരുന്നു. ഋതു ബിഗ് ബോസ് ഷോയിൽ തുടരവേയായിരുന്നു ജിയയുടെ വെളിപ്പെടുത്തൽ. പിന്നാലെ ഇരുവരുടേയും പല ചിത്രങ്ങളും ജിയ പങ്കുവെച്ചിരുന്നു.

തന്റെ മുൻ പ്രണയത്തകർച്ചയെ കുറിച്ചുള്ളതാണോ ഋതുവിന്റെ വാക്കുകൾ എന്നാണ് ആരാധകരുടെ ചോദ്യം. നേരത്തേ നടനും മോഡലുമായ ജിയ ഇറാനിയുമായി ഋതു പ്രണയത്തിലായിരുന്നുവെന്ന് ജിയ വെളിപ്പെടുത്തിയിരുന്നു. ഋതു ബിഗ് ബോസ് ഷോയിൽ തുടരവേയായിരുന്നു ജിയയുടെ വെളിപ്പെടുത്തൽ. പിന്നാലെ ഇരുവരുടേയും പല ചിത്രങ്ങളും ജിയ പങ്കുവെച്ചിരുന്നു.

അതേസമയം ഷോയിൽ സ്വപ്നങ്ങളെ കുറിച്ചായിരുന്നു സൂര്യ സംസാരിച്ചത്. സ്വപ്നങ്ങൾ എന്നത് മനോഹരമായിട്ടുള്ള കാര്യമാണ്. നമ്മൾ രാത്രി സ്വപ്നങ്ങൾ കാണാറുണ്ട്.അത് നമ്മുടെ കൺട്രോളിൽ അല്ല. എന്നാൽ ദിവാ സ്വപ്നങ്ങൾ എന്നൊരു വകുപ്പുണ്ട്.അതിൽ ഇഷ്ടമുള്ളതൊക്കെ കാണാം. ആ വകുപ്പാണ് തനിക്ക് ഇഷ്ടം. രാത്രി കാല സ്വപ്നങ്ങളിൽ പലപ്പോഴും നെഗറ്റീവ് ട്വിസ്റ്റുകളാണ് സംഭവിക്കാറുള്ളതെന്നും സൂര്യ പറഞ്ഞു.

അതിനിടെ സൂര്യയുടെ ഷോയിലെ വേഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ചിലർ വീഡിയോയ്ക്ക് താഴെ കമന്റ് പങ്കുവെച്ചിട്ടുണ്ട്. സൂര്യയുടെ വസ്ത്രധാരണം അമ്പേ പാളി പോയെന്നും പ്രേതതത്തെ പോലെ ഒക്കെ ഉണ്ടെന്നുമൊക്കെയാണ് കമന്റുകൾ. എന്നാൽ ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ ചിലർ തിരിച്ചടിച്ചു.

എന്ത് വസ്ത്രം ധരിക്കണം, ഏത് ഹെയർ സ്റ്റൈയിൽ വേണം എന്നതെല്ലാം ഒരാളുടെ വ്യക്തിപരമായ ഇഷ്ടം ആണ്. സൂര്യ അവരുടെ കോസ്റ്റ്യൂമിൽ കംഫേർട്ടബിൾ ആണ്. ഈ കൊറിയൻ മേയക്കോവർ അവർ ഇഷ്ടപ്പെട്ട് എടുത്തതാണ്. അവരുടെ സ്വാതന്ത്ര്യ റെസ്പെക്റ്റ് ചെയ്യൂ. ജഡ്ജ് ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂ. ബി ബി അവസാനിച്ചു. ഇനിയെങ്കിലും ഡീഗ്രേഡ് ചെയ്യുന്നത് അവസാനിപ്പിക്കൂ എന്നായിരുന്നു ഒരാൾ കുറിച്ചത്.


Click it and Unblock the Notifications
