റിതുവുമായുള്ള ഫോട്ടോകള്‍ പുറത്ത് വിടാനുള്ള കാരണം അതാണ്: ഫോണ്‍ പോലും എടുത്തില്ലെന്നും ജിയ ഇറാനി

ബിഗ് ബോസില്‍ പോയി വന്നതിന് ശേഷമാണ് താനും റിതുവുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായതെന്ന് ജിയ ഇറാനി. ഞങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു. ഞങ്ങളുടെ ചിന്തകളും സംസാരവും ഓക്കെ ഒരേ വേവ്ലെങ്ത്തില്‍ ആയിരുന്നു. വീഡിയോ കോളിലൂടെയായിരുന്നു ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത്.

ഒരുപാട് സംസാരിക്കുമായിരുന്നു. കാണാത്ത ദിവസങ്ങള്‍ കുറവായിരുന്നു. ടെലിപ്പതിയൊക്കെ പോലെയുള്ള ഒരു ബന്ധമാണെന്ന് വേണമെങ്കില്‍ പറയാമെന്നും ജിയ ഇറാനി വ്യക്തമാക്കുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ബിഗ് ബോസ്

എന്നാല്‍ ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം അതെല്ലാം നിന്നു. എന്താണം സംഭവിച്ചത് എന്ന് സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ല. ഇപ്പോഴും അതൊരു ചുരുളഴിയാത്ത രഹസ്യം പോലെ നില്‍ക്കുകയാണ്. ബിഗ് ബോസ് എന്ന റിയാലിറ്റിഷോ എന്നെ സംബന്ധിച്ച് തീര്‍ത്തും റിയല്‍ ആയിട്ടുള്ള ഒരു ഷോ ആയി മാറി. എന്തിനാണ് റിതുവുമായിട്ടുള്ള ഫോട്ടോസ് ഞാന‍് പുറത്ത് വിട്ടതെന്നൊക്കെ പലരും ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

കിടിലന്‍ സ്റ്റൈലിഷ് ലുക്കില്‍ മണിക്കുട്ടന്‍: ഏത് സിനിമയിലെ ലുക്ക് ആണെന്ന് ആരാധകര്‍

ജിയ ഇറാനി

ഒരാളെ ഇഷ്ടമാണെങ്കില്‍, എന്തിനാണ് അവരുമായുള്ള ഇന്‍റിമേന്റ് ആയിട്ടുള്ള ചിത്രങ്ങല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതെന്നായിരുന്നു ആര്‍മിക്കാര് പിള്ളേരുടെ ചോദ്യം. റിതുവിനെ ഡീഗ്രേഡ് ചെയ്യാനല്ലേ എന്നതായിരുന്നു അവരുടെ സംശയം. എന്നാല്‍ അങ്ങനെ ഡീഗ്രേഡ് ചെയ്യാനാണെങ്കില്‍ എനിക്ക് ആ ചിത്രങ്ങല്‍ എന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിടേണ്ട ആവശ്യം ഇല്ലാല്ലോ. എന്റെ മേഖല എന്ന് പറയുന്നത് മീഡിയ ആണ്.

റിതു മന്ത്ര

അതുകൊണ്ട് തന്നെ എവിടെ, എങ്ങനെ പ്രവര്‍ത്തിച്ചാല്‍ ആളുകള്‍ക്ക് കൃത്യമായി കൊള്ളും എന്ന് എനിക്ക് അറിയാം. റിതുവിനെ അങ്ങനെ ഡീഗ്രേഡ് ചെയ്യാന്‍ അവള്‍ എന്റെ ശത്രുവല്ലാലോ. എന്റെ വീട്ടില്‍ നിന്നും ജനുവരി 21-ാം തിയതി രാത്രിയാണ് ഞാന്‍ റിതുവിനെ കൊണ്ടു വിടുന്നത്. അന്നത്തെ ദിവസം വൈകുന്നേരം പുറത്ത് പോയി വന്നതിന് ശേഷം ഫ്ലാറ്റില്‍ വന്ന് കുറേ സമയം ഇരുന്ന് സംസാരിച്ചിരുന്നു.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

താല്‍പര്യമില്ലായിരുന്നു

ബിഗ് ബോസില്‍ പോവാന്‍ തീരെ താല്‍പര്യം ഉള്ള ആളായിരുന്നില്ല റിതു. അവള്‍ ആരുടെ എടുത്തും തല്ല് പിടിക്കുന്ന ആളല്ല. വളരെ കൂളായി ക്ഷമയോടെ ഇരിക്കുന്ന ആളാണ്. ഒച്ചയെടുത്തെന്നും സംസാരിക്കില്ല. മറ്റുള്ളവര്‍ ഒച്ചയെടുത്താല്‍ റിതു ആ സ്ഥലത്ത് നിന്നും മാറിക്കളയും. അത് നിങ്ങള്‍ ബിഗ് ബോസ് ശ്രദ്ധിച്ചാലും മനസ്സിലാവും. മറ്റൊരാളെ മോശമാക്കി പറയുന്ന ഒരാളല്ല ഞാന്‍ മനസ്സിലാക്കിയ റിതുവെന്നും ജിയ ഇറാനി പറയുന്നു.

ബിഗ് ബോസ് രണ്ട് സീസണും

ബിഗ് ബോസ് രണ്ട് സീസണും കണ്ട ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇത് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് ഞാന്‍ അവളെ പറഞ്ഞ് മനസ്സിലാക്കി. ജനുവരി 28-ാം തിയതി ഉച്ചക്ക് പനമ്പിള്ളി നഗറില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷമാണ് അവള്‍ അമ്മയുടെ കുടെ വിമാനത്താവളത്തിലേക്ക് പോവുന്നത്. ഫെബ്രുവരി 13 വരെ ക്വാറന്റയ്നില്‍ ആയിരുന്നു. അപ്പോഴക്കെ നല്ല ബന്ധമായിരുന്നു.

കുറേ സാധനങ്ങള്‍

കുറേ സാധനങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത് പ്രകാരം. കൊറിയര്‍ ചെയ്തു കൊടുത്തു. അതല്ലാത്തെ വാലന്റെയ്ന്‍സ് ഡെ ഗിഫ്റ്റ് 12 ന് തന്നെ എത്തിച്ചു. 13 ന് രാത്രിയാണ് ബിഗ് ബോസിലേക്ക് പോവുന്നു എന്നും പറഞ്ഞ് അവസാന വീഡിയോ കോള്‍ ചെയ്തത്. അങ്ങനെ പോയ ഒരാളാണ്. വന്ന് കഴിഞ്ഞാല്‍ കുറച്ച് ട്രാവല്‍ വ്ലോഗ് ഒക്കെ ചെയ്ത് പൊളിക്കാം എന്ന മൂഡിലായിരുന്നു ഞങ്ങള്‍. ഈ റിതുവിനാണ് പുറത്തേക്ക് ഇറങ്ങിവന്നപ്പോള്‍ എന്നെ മനസ്സിലാവത്ത അവസ്ഥയിലായത്.

മെസേജ്

ഞാനാരാണെന്ന് അവള്‍ അറിയിരുന്നില്ല. അവള്‍ ബിഗ് ബോസില്‍ പോയതിന് ശേഷവും എല്ലാ ദിവസവും ഞാന്‍ മെസേജ് അയക്കുമായിരുന്നു. അവള്‍ കാണില്ലെങ്കിലും അന്നന്ന് നടക്കുന്ന എല്ലാ കാര്യങ്ങളും വെറുതെ മെസേജ് അയച്ചിടും. അങ്ങനെയിരിക്കുമ്പോഴാണ് കൊറോണ കാരണം ബിഗ് ബോസ് സ്റ്റോപ്പ് ചെയ്തു എന്ന വിവരം കിട്ടുന്നത്. അതോടെ ഇവളെ കൊണ്ടുവരാന്‍ വേണ്ടി എല്ലാ തയ്യാറെടുപ്പുകളും ഞാന്‍ നടത്തി.

ഫോണ്‍ എടുത്തില്ല

അയച്ച മെസേജുകള്‍ ഡെലിവേര്‍ഡ് ചെയ്തുവെന്ന് കാണിച്ചതോടെ റിതുവിന്റെ മൊബൈല്‍ ഓണായെന്ന് എനിക്ക് മനസ്സിലായി. അപ്പോള്‍ തന്നെ ഞാന്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഫോണ്‍ ചാര്‍ജിലായിരിക്കുമെന്ന് കരുതി. കുറച്ച് കഴിഞ്ഞ് വീണ്ടും വിളിച്ചു. എന്നാല്‍ അപ്പോഴും എടുത്തില്ല. അന്നത്തെ ദിവസം ഞാന്‍ വീണ്ടും, വീണ്ടും നിരന്തരം വിളിച്ചെങ്കിലും അവള്‍ ഫോണ്‍ എടുത്തില്ലെന്നും ജിയ ഇറാനി പറയുന്നു.

 ഇന്‍സ്റ്റഗ്രാമില്‍

മെസേജ് അയച്ചെങ്കിലും മറുപടിയില്ല. റിതു വരുമ്പോള്‍ റോള്‍സ് റോയ്സില്‍ ബാക്ക് സീറ്റില്‍ ഇരുത്തി കൊണ്ട് വരണം എന്നുള്ളതായിരുന്നു എന്റെ ആഗ്രഹം. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ പലവട്ടം വിളിച്ചെങ്കിലും റിതു ഫോണ്‍ എടുത്തില്ല. പുറത്തിറങ്ങി റിതു രണ്ടാമത്തെ ദിവസം എന്നെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. അതിന് ശേഷം വാട്സാപ്പിലും ബ്ലോക്ക് ചെയ്തു. കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നോട് ഒന്ന് സംസാരിക്കാമായിരുന്നു.

ഒരുപാട് പ്രാവശ്യം

ഞങ്ങള്‍ സ്ഥിരം കാണുന്ന ആളുകളായിരുന്നു. ഇടയ്ക്ക് ഒക്കെ വീട്ടില്‍ വന്ന് നില്‍ക്കുകയം ചെയ്യും. ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്. ഇങ്ങനെയായിരുന്നു ഞങ്ങളുടെ ഒരു ജീവിത രീതി. അതിനിടയില്‍ ആയിരക്കണക്കിന് ഫോട്ടോകള്‍ എടുത്തിരുന്നു. ഇങ്ങനെ എടുത്ത ഫോട്ടോകള്‍ ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഞാന്‍ ഇട്ടിരുന്നില്ല. അതിന്റെ പേരില്‍ ഒരുപാട് പ്രാവശ്യം തല്ല് പിടിച്ചിട്ടുണ്ട്. ഇത് ഞാന്‍ നുണ പറയുന്നതല്ല. അതിനുള്ള തെളിവുകള്‍ എന്‍റെ കയ്യിലുണ്ട്.

റംസാനേയും

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നപ്പോള്‍ റിതുവിനേയും റംസാനേയും ചേര്‍ത്ത് വെച്ച് പല തരത്തിലുള്ള ഗോസിപ്പുകള്‍ പുറത്ത് വരാന്‍ തുടങ്ങി. അപ്പോഴാണ് റിതുവിന് ഒരു ബോയ് ഫ്രണ്ട് ഉണ്ടെന്നും അത് ഞാനാണ് എന്നുള്ളതുമായ രീതിയില്‍ ഫോട്ടോകള്‍ എന്‍റെ ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്ത് വിട്ടത്. അത് കയറി അങ്ങ് കത്തുകയായിരുന്നു. ഞാന്‍ ഫോട്ടോകള്‍ പബ്ലിഷ് ചെയ്യാത്തതില്‍ തല്ല് പിടിച്ച് ആളായതിനാല്‍ തന്നെ അവള്‍ക്ക് കുഴപ്പം ഉണ്ടാവില്ലെന്നാണ് കരുതിയത്. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ പറഞ്ഞ് തീര്‍ക്കാമെന്നും വിചാരിച്ചു. റിതുവിന്‍റെ അമ്മയ്ക്ക് കാര്യങ്ങള്‍ എല്ലാം അറിയാമായിരുന്നുവെന്നും ജിയ ഇറാനി വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+