ആരാണ് ബിഗ് ബോസിലെ ഫെയ്ക്ക്?തുറന്ന് പറഞ്ഞ് ഋതു മന്ത്ര..അയാൾ അകത്ത് വന്നപ്പോൾ മാറി..എനിക്ക് അറിയാമായിരുന്നു
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 യിലെ ജെനുവിൻ പ്ലയറായി വിലയിരുത്തപ്പെട്ട മത്സരാർത്ഥിയാണ് ഫൈനൽ 8 ൽ ഉൾപ്പെട്ട ഋതു മന്ത്ര. നേരത്തേ തന്നെ ചില സിനിമകളിലും മോഡലിംഗിലുമെല്ലാം താരം തിളങ്ങിയിരുന്നുവെങ്കിലും ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് ഋതു പ്രക്ഷേകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ബിഗ് ബോസ് ജീവിതം ജീവിതത്തിലും കരയറിലും കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചും ഷോയിലെ ഓരോ മത്സരാർത്ഥികളുടെ സ്വഭാവത്തെ കുറിച്ചും പ്രേക്ഷകരോട് മനസ് തുറക്കുകയാണ് താരം. ബിഹൈന്റ് ദി വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഋതു ബിഗ് ബോസ് വിശേഷങ്ങളെ കുറിച്ച് പങ്കുവെച്ചത്.
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്

ബിഗ് ബോസിൽ നിന്നും താൻ പഠിച്ച അഞ്ച് ജീവിത പാഠങ്ങളിൽ ഒന്ന് ക്ഷമാണെന്ന് ഋതു പറയുന്നു. ഒട്ടും ക്ഷമയില്ലാത്ത ഒരാളായിരുന്നു താൻ. അവിടെയെത്തിപ്പോൾ ക്ഷമ പഠിച്ചു. എല്ലാം സഹിക്കാൻ പഠിച്ചു. അവിടുത്തെ കാര്യങ്ങളൊക്കെ നമ്മളെ അങ്ങനെ പഠിപ്പിക്കും. പിന്നെ എല്ലാരുമായി അഡ്ജസ്റ്റ് ചെയ്യാൻ പഠിച്ചു. ഭക്ഷണം കാര്യങ്ങളിലൊക്കെയുളള അഡ്ജസ്റ്റ്മെന്റ് പഠിച്ചു. പിന്നെ എവിടെ കൊണ്ട് ഇട്ടാലും ജീവിക്കാമെന്ന് പഠിച്ചതാണ് ഏറ്റവും വലിയ കാര്യം.,ഋതു പറയുന്നു.

ഋതുമന്ത്ര ആർമിയോട് തനിക്ക് ഒരുപാട് നന്ദിയുണ്ട്. തനിക്ക് വേണ്ടി അവർ ഒരുപാട് കാര്യങ്ങൾ ചെയ്തു. ഞാൻ ഫൈറ്റ് ചെയ്തില്ലേങ്കിലും അവർ ഫൈറ്റ് ചെയ്യുമായിരുന്നു എനിക്ക് വേണ്ടി. അവർക്കെന്നോട് ആ സ്നേഹമുണ്ട്. ഓരോ മെസേജൊക്കെ ഇരുന്ന് എഴുതി വിടുന്നതൊക്കെ കാണുമ്പോ സന്തോഷം തോന്നും. കാരണം നമ്മുക്ക് വേണ്ടി മറ്റൊരാൾ ഒരുമിനിറ്റൊക്കെ ചെലവഴിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. എനിക്കൊരിക്കലും അവരെ പോലെ ആകാൻ സാധിക്കില്ല, ഋതു പറഞ്ഞു.

ഡിഗ്രി കണ്ണൂരിൽ ഡോൺബോസ്കോ കോളേജിലാണ് ഞാൻ പഠിച്ചത്, ജേണലിസം. അവിടെ വെച്ച് ഫ്രണ്ട്സിനോടൊപ്പമാണ് ഞാൻ ഫാഷൻ എന്ന ബോളിവിഡ് ചിത്രം കാണുന്നത്.ഇത് കാണുമ്പോ സുഹൃത്തുക്കൾ പറഞ്ഞു നിനക്ക് മോഡലിംഗിന് പോകാനുള്ള നീളമൊക്കെ ഉണ്ടല്ലോ ട്രൈ ചെയ്തൂടേന്ന്. എന്നാൽ നമ്മുടെ നാട്ടിൽ ആ സമയത്ത് അതൊന്നും ചിന്തിക്കാൻ പറ്റുന്ന കാര്യമേയല്ല. ഡിഗ്രി കഴിഞ്ഞപ്പോൾ ഞാൻ ബംഗളൂരുവിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യാനായി പോയി. അവിടെയെത്തി ആറ് മാസം കഴിഞ്ഞപ്പോൾ എന്റെ ഒരു സുഹൃത്ത് എന്നെ ഓരു ഫാഷൻ ഷോയ്ക്ക് കൊണ്ടുപോയി. അവന് ഒരു അവസരം ആ ഡിസൈനർ കൊടുത്തു.പരിപാടിക്ക് ശേഷം ഡിസൈനർമാരെ പരിചയപ്പെടാനുള്ള പാർട്ടിയിൽ അവന്റെയൊപ്പം ഞാനും പോയി. അപ്പോഴാണ് അദ്ദേഹം എനിക്ക് നീളം ഉണ്ടല്ലോ മോഡിലിംഗിന് ശ്രമിച്ചൂടെ എന്ന് ചോദിച്ചത്.

അതുവരെ എന്നും എന്റെ നീളത്തെ കുറിച്ച് എനിക്ക് പരാതിയായിരുന്നു. അമ്മയോട് ാഞാൻ എന്നും പരാതിപ്പെടും. കോളേജിലും സ്കൂളിലും ഒക്കെ പഠിക്കുമ്പോ നിരവധി പരിഹാസം കേട്ടിരുന്നു. ആ ബംഗളൂരുവിലെ പരിപാടിയിൽ വെച്ചാണ് ഞാൻ തിരിച്ചറിഞ്ഞത്, ദൈവം കൂടുതൽ നീളം എനിക്ക് തന്നത് ഇതിനായിരുന്നുവെന്ന്. അങ്ങനെ ഞാൻ റാംപിൽ വാക്ക് ചെയ്തു. ആഴ്ചകളിൽ പോക്കറ്റ് മണിക്കുള്ള വക കിട്ടി തുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോ അത് പാഷനായി. രണ്ട് വർഷം കഴിഞ്ഞപ്പോ കോഴ്സ് കഴിഞ്ഞു. പക്ഷേ ഞാൻ ബംഗളൂരുവിൽ തന്നെ തുടർന്നു മോഡലിംഗ് ചെയ്തു.അങ്ങനെ അങ്ങനെയാണ് ഞാൻ ഇവിടെ വരെ എത്തിയത്.

ആദ്യം അമ്മ സമ്മതിച്ചിരുന്നില്ല. ഞാൻ മോഡലിംഗ് ചെയ്യുന്നതൊന്നും അമ്മയ്ക്ക് അറിയുമായിരുന്നില്ല. ഓരോ ഘട്ടത്തിലും അമ്മ പറയും മോഡലിംഗ് നിർത്തി ജോലി ചെയ്യണമെന്ന്.എന്നും ഞങ്ങൾ തമ്മിൽ ഇതിന്റെ പേരിൽ ചർച്ചകളായിരുന്നു. അമ്മ എപ്പോഴും ഡെഡ് ലൈൻ തരും. എന്നാൽ താൻ ഓരോ തവണയും അമ്മയോട് കാലാവധി നീട്ടി നീട്ടി ചോദിച്ചു. ചെറുപ്പം മുതലേ പാട്ട് പാടുന്ന ആളായിരുന്നു ഞാൻ . അമ്മയ്ക്ക് ഞാൻ പാട്ട് പാടുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. അങ്ങനെ ഞാൻ പറയും അമ്മ മോഡലിംഗ് ചെയ്ത് പാട്ട് പാടി സിനിമയിലൊക്കെ ഞാൻ അഭിനയിക്കുമെന്ന്. അങ്ങനെ അമ്മയെ ചെറിയ തോതിൽ കൺവിൻസ് ചെയ്തു.

2021 ആയിരുന്നു ഒടുക്കം അമ്മയെനിക്ക് അവസാന ഡെഡ് ലൈൻ തന്നത്. അങ്ങനെ പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ദൈവം സഹായിച്ച് ബിഗ് ബോസ് പോലൊരു അവസരം ലഭിച്ചത്. അമ്മ ഇപ്പോൾ വളരെ സന്തോഷവതിയാണ്. എന്നെക്കാളും അമ്മയ്ക്കാണ് ഫാൻസ് കൂടുതൽ . കാരണം അമ്മയുടെ ജീവിതം വളരെ ഇൻസ്പയറിംഗ് ആണ്. തനിച്ചാണ് അമ്മ എന്നെ ഇവിടെ വരെ എത്തിച്ചത്. ഒറ്റക്കായ അമ്മമാരൊക്കെ എന്റെ അമ്മയെ കാണുമ്പോൾ പറയുണ്ട് ഞങ്ങൾക്ക് ഇതൊരു പാഠമാണെന്ന്. ആ അമ്മമാരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ മക്കൾക്കും ഒരു ചാൻസ് കൊടുക്കൂവെന്നാണ്. തോറ്റ് പോയാലും കുഴപ്പമില്ല. പക്ഷേ ശ്രമിച്ചെന്നൊരു സന്തോഷം ഉണ്ടാകുമല്ലോ. സ്വപ്നങ്ങൾ ഉള്ളവരൊക്കെ അതിന് വേണ്ടി പ്രയത്നിക്കട്ടെ.

ബിഗ് ബോസിന് ശേഷം എല്ലാവരും തിരിച്ചറിഞ്ഞ് തുടങ്ങി. കരിയറും മാറി. ബിഗ് ബോസിന് ശരിക്കും നന്ദി.എന്തൊക്കെ വിവാദങ്ങൾ ഉണ്ടായാലും അത് നെഗറ്റീവ് ആണെങ്കിലും പോസറ്റീവ് ആണെങ്കിലും എന്നെ സംബന്ധിച്ച് പബ്ലിസിറ്റി മാത്രമാണ്, ഋതു പറഞ്ഞു.

സീസൺ 3 കിരീടം ലഭിച്ചയാൾ ശരിക്കും അതിന് അർഹനാണോയെന്ന ചോദ്യത്തിന് ജനങ്ങളാണ് അക്കാര്യത്തിൽ തിരുമാനം എടുത്തതെന്ന് ഋതു മറുപടി നൽകി. നമ്മളാരും ഷോ കണ്ടിട്ടില്ല. ജനങ്ങളാണ് കണ്ടത്. അങ്ങനെയാണ് അവർ മണിക്കുട്ടനെ തിരഞ്ഞെടുത്തത്. അവർ തിരഞ്ഞെടുത്തൊരാൾ അങ്ങനെ മോശമാകുമെന്ന് ഞാൻ കരുതുന്നില്ല, ഋതു പറഞ്ഞു.

ഭാവി പരിപാടികളെ കുറിച്ചുള്ള മറുപടി ഇങ്ങനെ-ലഡാക്കിൽ ഒരു തെലുഗ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. ഇനി ഹൈദരാബാദിൽ ബാക്കി ചിത്രീകരണം നടക്കും. കുറേ സംഗീത സംവിധായകർ ബന്ധപ്പെട്ടിരന്നു. പ്രൊജക്ടുകൾ സംസാരിക്കുകയാണ്, ഋതു പറഞ്ഞു.

സഹമത്സരാർത്ഥികളെ കുറിച്ചുള്ള മറുപടി ഇങ്ങനെ- ആരാണ് ബിഗ് ബോസിലെ ഗെയിമർ എന്ന ചോദ്യത്തിന് കിടിലം ഫിറോസ് എന്നായിരുന്നു ഋതുവിന്റെ മറുപടി. മാനിപ്പുലേറ്റർ സായി വിഷണു ആണെന്ന് ഋതു പറഞ്ഞു. ആരാണ് ബിഗ് ബോസിലെ സത്യസന്ധനായ വ്യക്തിയെന്ന ചോദ്യത്തിന് മണിക്കുട്ടൻ എന്നായിരുന്നു ഉത്തരം. മണിക്കുട്ടൻ തന്നോട് സത്യസന്ധത പുലർത്തിയിരുന്നുവെന്ന് ഋതു പറയുന്നു.വെറുതേ ചൊറിഞ്ഞിരുന്നതാണെന്ന ചോദ്യത്തിന് പൊളി ഫിറോസ് എന്നായിരുന്നു മറുപടി.ഷോയിലെ ഫിലോസർ തന്നെ സംബന്ധിച്ച് താൻ തന്നെയായിരുന്നുവെന്നാണ് ഋതു പറഞ്ഞു.
Recommended Video

ഫെയ്ക്ക് ആരാണെന്നാണ ചോദ്യത്തിന് ഡിംപൽ ബാൽ എന്നായിരുന്നു മറുപടി. പുറത്ത് എനിക്ക് ഡിംപലിനെ അറിയാമായിരുന്നു. എന്നാൽ അകത്ത് അയാൾ അങ്ങനെ ആയിരുന്നില്ല. കംപ്ലീറ്റ്ലി ഗെയിമിന്റെ ഭാഗാമയി ഫെയ്ക്ക് ആണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. മറ്റൊന്നും തനിക്ക് അറിയില്ലെന്നും ഋതു പറഞ്ഞു. പഞ്ചാര അടിച്ചത് അഡോണിയാണെന്നാും ലൈഫ് ടൈം ഫ്രണ്ട് നോബി ചേട്ടൻ ആണെന്നും ഋതു പറഞ്ഞു.


Click it and Unblock the Notifications