'കണ്ണരുട്ടിയാൽ അത് ഡാൻസാകില്ല, മോശം തള്ള'; സന്ധ്യയ്‌ക്കെതിരെ കമന്റുമായി ആരാധകൻ, താരത്തിന്റെ ചുട്ടമറുപടി

ബിഗ് ബോസിന്റെ ഇത്തവണത്തെ സീസണ്‍ കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് വലിയ ജനപിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ലഭിച്ചത്. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് മത്സരം അവസാനിപ്പിച്ചത് ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് വിജയിയെ വോട്ടെടുപ്പിലൂടെ കണ്ടെത്തുമെന്ന് അറിയിച്ചതോടെ തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള പ്രേയത്‌നത്തിലായിരുന്നു ആരാധകര്‍.

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

1

എന്നാല്‍ വോട്ടെടുപ്പ് അവാസാനിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മത്സരാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് ആരാധകരില്‍ അമര്‍ഷം ഉണ്ടാക്കിയിരുന്നു. മണിക്കുട്ടന്‍, ഡിംപല്‍, റിതു, അനൂപ്, കിടിലം ഫിറോസ്, നോബി, സായ് കൃഷ്ണ, റംസാന്‍ എന്നിവരാണ് ഇത്തവണ ഫൈനലില്‍ മത്സരിക്കുന്നത്. സൂര്യ, രമ്യ, സന്ധ്യ എന്നിവര്‍ ഷോ അവസാനിപ്പിക്കുന്ന തൊട്ടു മുമ്പത്തെ എവിക്ഷനില്‍ പുറത്തു പോയിരുന്നു.

2

എന്നാല്‍ ഇപ്പോഴിതാ സന്ധ്യ മനോജ് വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ മോശം സന്ദേശം അയച്ച ഒരാള്‍ക്ക് താരം ചുട്ടമറുപടി നല്‍കിയെന്ന വാര്‍ത്തയാണ്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇയാള്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

3

ഈ സീസണില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു സന്ധ്യ. ഫൈനിലില്‍ വരെ എത്തുമെന്ന് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷവച്ച മത്സരാര്‍ത്ഥി കൂടിയാണ് സന്ധ്യ. എപ്പിസോഡിന്റെ തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വച്ച് സന്ധ്യ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയായിരുന്നു.

4

എന്നാല്‍ ഹൗസിനകത്ത് കിടിലം ഫിറോസുമായും ഭാഗ്യ ലക്ഷ്മിയുമായും സന്ധ്യയ്ക്കുള്ള സൗഹൃദം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 70ാം ദിവസത്തെ എവിക്ഷന്‍ എപ്പിസോഡിലായിരുന്നു സന്ധ്യ പുറത്തേക്ക് പോയത്. എന്നാല്‍ പുറത്തെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം.

5

തന്റെ കുടുംബ വിശേഷങ്ങളും നൃത്ത വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ഒരു മോശം അനുഭവമുണ്ടായി. ഒരാള്‍ സന്ധ്യയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ മോശം സന്ദേശം അയയ്ക്കുകയായിരുന്നു. ഈ സന്ദേശത്തിന് താരം കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്.

6

താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയ്്ക്ക് ഒരാള്‍ മോശം തള്ള എന്ന് കമന്റ് ചെയ്യുകയായിരുന്നു. ഇതിന് മറുപടിയായി, വീട്ടില്‍ ഈ രീതിയിലാണോ എന്ന് സന്ധ്യ മറുപടിയായി ചോദിച്ചു. ഇയാളുടെ ഈ കമന്റിന്റെയും മറുപടിയുടെയും സ്‌ക്രീന്‍ഷോട്ട് താരം ഇന്‍സ്റ്റയില്‍ സ്‌റ്റോറിയായി പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

7

പിന്നാലെ ഇയാള്‍ സന്ധ്യയ്ക്ക് സന്ദേശം അയയ്ക്കുകയും ചെയ്തു. എന്ത് കോപ്രായം കാണിച്ചാലും ഞങ്ങള്‍ ലൈക്ക് ചെയ്യണോ, വെറുതെ കണ്ണ് ഉരുട്ടിയാല്‍ ഡാന്‍സ് ആകില്ലെന്നും ഇയാള്‍ സന്ദേശത്തില്‍ പറയുന്നു. ഇയാള്‍ അയച്ച സന്ദേശത്തില്‍ അധികവും അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു.

8

ചിലതിന് താരം മറുപടിയും നല്‍കിയിട്ടുണ്ട്. വൃത്തികേട് എഴുതിയാല്‍ പോസ്റ്റ് ചെയ്യും എന്ന് കുറിച്ച് കൊണ്ടാണ് ഇയാളുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോര്‍ട്ടുകള്‍ സന്ധ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്തായയലും സന്ധ്യയുടെ മറുപടിയും സ്റ്റോറിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    Vismaya Case: Vijith replies to Shiyas Kareem | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+