'ദുബായിലൊക്കെ കഷ്ടപ്പെട്ടു, ആരെയും പിടിച്ച് വെച്ചിട്ടില്ല, വെറുതേ വിടൂ', ഹേറ്റേഴ്സിനോട് ബിഗ് ബോസ് താരം സൂര്യ
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാർത്ഥിയായ സൂര്യ ജെ മേനോൻ ഷോ അവസാനിച്ചതിന് ശേഷവും രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. തന്റെ പുതിയ സിനിമ മുടക്കാനുളള ശ്രമം അടക്കം നടക്കുന്നതായി സൂര്യ ആരോപിച്ചിരുന്നു.
ഷോയിലെ മറ്റ് ചില മത്സരാർത്ഥികളെ ഇഷ്ടപ്പെടുന്നവരാണ് തന്നെ വന്ന് തെറി വിളിക്കുന്നത് എന്നും ഏത് കണ്ടസ്റ്റന്‍ഡ്‌സ് തമ്മില്‍ അടിയുണ്ടാക്കിയാലും അവസാനം തന്റെ പേരിലാണ് വരുന്നത് എന്നും സൂര്യ ആരോപിക്കുന്നു..
രാജ്ഞിയാടോ മാഷേ.. ബിഗ് ബോസ് താരം സൂര്യയുടെ രാജകീയ ലുക്ക്, ചിത്രങ്ങൾ വൈറൽ

സൂര്യയുടെ വാക്കുകൾ ഇങ്ങനെ: ''സൈബര്‍ ആക്രമണത്തിനുളള കാരണം നിങ്ങള്‍ക്ക് എന്നെ ഇഷ്ടമല്ല, വേറെ കണ്ടസ്റ്റന്‍ഡിനെയാണ് ഇഷ്ടം എന്നത് മാത്രമാണ്. ഏത് കണ്ടസ്റ്റന്‍ഡ്‌സ് തമ്മില്‍ അടിയുണ്ടാക്കിയാലും അവസാനം തന്റെ പേരിലാണ് വരുന്നത്. ഉടനെ തനിക്കെതിരെ വീഡിയോകള്‍ വരും. ചോര ഊറ്റിക്കുടിക്കുന്ന കുറേ യൂട്യൂബ് ചാനലുകള്‍ ഉണ്ട്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറഞ്ഞ് കാശുണ്ടാക്കുകയാണ്. ഇതൊക്കെ നിങ്ങള്‍ക്ക് തിരിച്ച് വരുമ്പോഴുളള അവസ്ഥ ആലോചിക്കണം.

മറ്റൊരാളെ ആണിഷ്ടം, നിന്നെ ഇഷ്ടമല്ല അതുകൊണ്ട് നീ അനുഭവിച്ചോ എന്നാണ്. കുട്ടിക്കാലത്ത് സുഹൃത്തുക്കള്‍ കാപ്പി കുടിക്കാന്‍ വിളിക്കുമ്പോള്‍ പലപ്പോഴും പോകാന്‍ പറ്റിയിരുന്നില്ല. അച്ഛന്‍ അന്ന് കടം വാങ്ങിയത് ദിവസ പലിശയ്ക്ക് ആയിരുന്നു. കടം തീരുന്നത് വരെ ദിവസവും ഒരു തമിഴന്‍ വീട്ടിലേക്ക് പണം വാങ്ങാന്‍ വരും. സുഹൃത്തുക്കളുടെ കൂടെ കാപ്പി കുടിക്കാന്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കിലും പണം ഇല്ലാത്തതിനാല്‍ തലവേദനയാണ് എന്ന് പറഞ്ഞ് താന്‍ ഒഴിയുമായിരുന്നു.

ഇതൊന്നും ഫേക്ക് അല്ല, റിയലാണ്. ദുബായിലൊക്കെ എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അറിയാമോ. അതും നിങ്ങള്‍ക്ക് ഫേക്ക് ആണ്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരു മത്സരാര്‍ത്ഥിയെ കുറിച്ചും മോശം പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോഴും വന്ന് കുത്തി നോവിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും കുറേ പേര്‍ പ്രൈവറ്റ് മെസ്സേജ് അയച്ചിട്ട് ഇന്ന കണ്ടസ്റ്റന്‍ഡിനെ വെറുതേ വിടൂ എന്നൊക്കെ പറയുന്നു.

താന്‍ ആരെയും പിടിച്ച് വെച്ചിട്ടില്ല. അവരൊക്ക പക്വത ഉളള ആളുകളാണ്. അവര്‍ക്ക് അവരുടെ ലൈഫ് ഉണ്ട്. തന്റെ സിനിമയുടെ പ്രൊഡ്യൂസറായ ചേച്ചിയുടെ മകനെ വെച്ച് വരെ മോശം കമന്റ്‌സും ഭീഷണിപ്പെടുത്തുന്ന മെസ്സേജുകളും അയക്കുകയാണ്. പടം നടക്കാതിരിക്കാന്‍ വേണ്ടി. തന്നെ ചേച്ചി ചില മെസ്സേജുകള്‍ കാണിച്ച് തന്നു. അത്രയും മോശം മെസ്സേജുകള്‍. ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം കിട്ടും.
Recommended Video

വീട്ടുകാരെ അടക്കം തെറി വിളിച്ചിട്ടും ഇപ്പോഴും തന്റെ കൂടെ നില്‍ക്കുന്ന കുറേ പേരുണ്ട്. തന്റെ ജീവിതം തന്നെ അവര്‍ക്ക് കടപ്പെട്ടതാണ്. തന്റെ മുഖമൊന്ന് വാടിയാല്‍ അവര്‍ ഓടിയെത്തും. അത് മതി തനിക്ക്. ബിഗ് ബോസ് കഴിഞ്ഞു. അതില്‍ പങ്കെടുത്തു എന്ന കാരണം കൊണ്ട് എല്ലാവരും പറയുന്നതൊക്കെ കേള്‍ക്കണം എന്നില്ല. അതിന്റെ ആവശ്യമില്ല. ഒരു മത്സരാര്‍ത്ഥിയേയും പോയി ചീത്ത വിളിക്കാതിരിക്കുക. എല്ലാവര്‍ക്കും അവരുടെ ജീവിതവും കരിയറുമുണ്ട്''.












Click it and Unblock the Notifications