ആദ്യ ലക്ഷ്യം ഇന്ന് സംഭവിച്ചു... സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം സൂര്യ... പാറൂട്ടി പുറത്തിറങ്ങി
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സൂര്യ ജെ മേനോന്‍. മോഡലായും നടിയായും ഡിജെ ആയുമെല്ലാം കഴിവ് തെളിയിച്ച സൂര്യ ബിഗ്‌ബോസ് മലയാളം സീസണ്‍ 3യില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ആദ്യം ദുര്‍ബലയായ മല്‍സരാര്‍ഥിയായി വിശേഷിപ്പിച്ചിരുന്ന സൂര്യ പക്ഷേ, ബിഗ് ബോസിന്റെ അവസാന ഘട്ടത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരമായി മാറി.
ബിഗ് ബോസിന് ശേഷവും അവരുടെ ഓരോ പ്രതികരണങ്ങളും വീഡിയോയും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയാണ്. ബിഗ് ബോസിന് ശേഷം ചില ലക്ഷ്യങ്ങളുണ്ടെന്ന് സൂര്യ നേരത്തെ പറഞ്ഞിരുന്നു. അതില്‍ ആദ്യത്തേത് ഇപ്പോള്‍ സഫലീകരിച്ചിരിക്കുന്നു. ആ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സൂര്യ. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിഗ് ബോസ് മല്‍സരാര്‍ഥിയായ ശേഷം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സൂര്യ ഇന്ന് മലയാളികളുടെ പ്രിയങ്കരിയായ കലാകാരിയാണ്. നടി ഐശ്വര്യ റായിയെ അനുകരിച്ചുള്ള അവരുടെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന്റെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളായ സൂര്യ കൂടുതല്‍ മേഖലകളിലേക്ക് കാലെടുത്തുവയ്ക്കുകയാണ്.

സൂര്യ എഴുതിയ ഒരു കഥാസമാഹാരം പുറത്തിറങ്ങിയിരിക്കുകയാണ്. പാറൂട്ടി എന്നാണ് പുസ്തകത്തിന്റെ പേര്. നടന്‍ ജയസൂര്യ ആദ്യ പകര്‍പ്പ് സ്വീകരിച്ചു. കൃത്യമായ ലക്ഷ്യത്തോടെ നീങ്ങുന്ന സൂര്യ തന്റെ ഓരോ ലക്ഷ്യങ്ങളും കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. ആദ്യ ലക്ഷ്യം നേടിയതിന്റെ സന്തോഷമാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ജയസൂര്യ പുസ്തകത്തിന്റെ പകര്‍പ്പ് വാങ്ങുന്ന ചിത്രം അവര്‍ പങ്കുവച്ചു.

ബിഗ് ബോസിന് ശേഷം ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് ഇന്ന് സംഭവിച്ചിരിക്കുന്നു. ആദ്യ കഥാ സമാഹാരം ഇന്ന് ഇറങ്ങുകയാണ്. പുസ്തകത്തിന്റെ ആദ്യ കോപ്പി സിനിമാ താരം ജയസൂര്യ സ്വീകരിച്ചു. കൊവിഡ് കാലത്തും ഇതുമായി സഹകരിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ സൂര്യ, പാറുട്ടി എന്ന തന്റെ പുസ്തകം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറും പങ്കുവച്ചു.

സൂര്യ ഒരുക്കിയ കഥയില്‍ ഒരു സിനി വരുന്നുണ്ട് എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒന്നിലധികം ഭാഷകളില്‍ ചിത്രം ഇറങ്ങിയേക്കുമെന്നും കേള്‍ക്കുന്നു. പ്രധാന വേഷയത്തില്‍ സൂര്യ ജെ മേനോന്‍ ഉണ്ടാകുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തുടര്‍ കാര്യങ്ങള്‍ സൂര്യ വൈകാതെ പങ്കുവയ്ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ആരാധകര്‍ക്ക് പിടികൊടുക്കാതെ മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം... കാണാം ചിത്രങ്ങള്‍

മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട് സൂര്യ. ഐശ്വര്യ റായിയുമായുള്ള സാമ്യതതയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണവര്‍. ബിഗ് ബോസില്‍ നിന്ന് നേരത്തെ പുറത്തായെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മല്‍സരാര്‍ഥിയായിരുന്നു സൂര്യ. മണിക്കുട്ടനുമായുള്ള അവരുടെ സൗഹൃദവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മോഡലിങിലും ടെലിവിഷന്‍ ഷോകളിലെ അവതാരകയായും തിളങ്ങിയ സൂര്യ അടുത്തിടെ പുറത്തുവിട്ട വീഡിയോ വൈറലായിരുന്നു. ഐശ്വര്യ റായ് അഭിനയിച്ച സിനിമയിലെ ഒരു ഗാനത്തിനൊപ്പം നൃത്ത ചുവടുകളുമായുള്ള വീഡിയോ ആണ് സൂര്യ അടുത്തിടെ പുറത്തുവിട്ടത്. ജീന്‍സ് എന്ന ചിത്രത്തിലെ കണ്ണോട് കാണ്‍വതെല്ലാം... എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവച്ച സൂര്യയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിഗ് ബോസ് താരം സന്ധ്യ മനോജും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഐശ്വര്യ തനിക്ക് പ്രിയപ്പെട്ട നടിയാണ്. അതുകൊണ്ടാണ് അവരുടെ ലുക്ക് അനുകരിക്കുന്നത്. അതിനെ ആ രീതിയില്‍ എടുക്കണമെന്നും സൂര്യ ആരാധകരോട് പറഞ്ഞിരുന്നു. സൂര്യയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സൂര്യ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങുമെന്ന് സൂര്യ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂര്യ പങ്കുവച്ചിരുന്നു.


Click it and Unblock the Notifications
