ഡിംപലിന്റെ തിരിച്ചുവരവ് ഉണ്ടാകും? ക്വാറന്റീനിലെന്ന് റിപ്പോര്‍ട്ട്, പപ്പയ്ക്ക് വേണ്ടിയെന്ന് ആരാധകര്‍

ബിഗ് ബോസ് അവസാന ദിവസങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതൊന്നുമല്ല ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. ഡിംപല്‍ തിരിച്ചുവരുന്നുവെന്ന് ആരാധകര്‍ തന്നെ പറയുന്നു. അത്തരത്തിലുള്ള സൂചനകളും ആരാധകര്‍ നല്‍കുന്നു. പിതാവിന്റെ വിയോഗത്തെ തുടര്‍ന്നായിരുന്നു ഡിംപല്‍ ഷോയില്‍ നിന്ന് പുറത്തുപോയത്. ഡിംപലിന് തിരിച്ചുവരുന്നതിന് ഒരു തടസ്സവുമില്ലെന്ന് ആരാധകര്‍ പറയുന്നു. ചിലര്‍ മോഹന്‍ലാലിന്റെ വാക്കുകളും ഓര്‍മിപ്പിക്കുന്നു.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

കുടുംബത്തിനൊപ്പം ആവശ്യം

കുടുംബത്തിനൊപ്പം ആവശ്യം

ഡിംപലിന്റെ പിതാവ് സത്യവീര്‍ സിംഗ് ബാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു വിടവാങ്ങിയത്. ഇതേ തുടര്‍ന്നാണ് ഡിംപല്‍ ബിഗ് ബോസില്‍ നിന്ന് പുറത്തുപോവുന്നത്. അതിന് ശേഷം താനിപ്പോള്‍ ചേച്ചിക്കും അനിയത്തിക്കുമൊപ്പമാണെന്ന് ഡിംപല്‍ പറഞ്ഞിരുന്നു. തന്റെ ആവശ്യം ഇപ്പോള്‍ ഇവിടെ ഉണ്ടെന്നും ഡിംപല്‍ പറഞ്ഞിരുന്നു. ഇതോടെ ഡിംപല്‍ തിരിച്ചുവരില്ലെന്നാണ് കരുതിയത്. ഡിംപലോ സഹോദരി തിങ്കളോ തിരിച്ചുവരവിനെ കുറിച്ചും സംസാരിച്ചില്ല.

മോഹന്‍ലാല്‍ പറഞ്ഞത്

മോഹന്‍ലാല്‍ പറഞ്ഞത്

ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. ഡിംപല്‍ നാട്ടിലേക്ക് പോയി. കുടുംബത്തിനൊപ്പമാണ് ഉള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. താന്‍ അവരെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും, ഇനി ഷോയിലേക്ക് വരാനുള്ള സാധ്യത കുറവാണെന്നും താരം പറഞ്ഞിരുന്നു. തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ക്വാറന്റീനും മറ്റ് കാര്യങ്ങള്‍ക്കുമൊന്നുമുള്ള സമയമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഫാന്‍സുകാരുടെ ചര്‍ച്ച

ഫാന്‍സുകാരുടെ ചര്‍ച്ച

ഫാന്‍സ് ഗ്രൂപ്പുകളില്‍ ഡിംപലിന്റെ തിരിച്ചുവരവിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇവരെല്ലാം ഡിംപലിന്റെ പപ്പയുടെ അവസാന വാക്കുകളാണ് കാരണമായി പറയുന്നത്. വീട്ടിലേക്ക് ബിഗ് ബോസില്‍ നിന്ന് അവസാനം വന്നാല്‍ മതിയെന്നായിരുന്നു പപ്പ പറഞ്ഞു. ഈ വീഡിയോ ഡിംപല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. പപ്പയുടെ ആഗ്രഹം സഫലമാക്കുന്നതിനായി ഡിംപല്‍ തിരികെ വരുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാല്‍ കുടുംബാംഗം പറയുന്നത് അക്കാര്യം തീരുമാനമായില്ലെന്നാണ്.

എന്തുകൊണ്ട് തിരിച്ചുവരും?

എന്തുകൊണ്ട് തിരിച്ചുവരും?

ഡിംപല്‍ പുറത്തുപോയത് എലിമിനേഷനിലൂടെയല്ല. വ്യക്തി ജീവിതത്തില്‍ വന്ന അപ്രതീക്ഷിത പ്രതിസന്ധിയെ തുടര്‍ന്നാണ് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തത്. പുറത്ത് വന്ന ശേഷം ഷോയെ കുറിച്ചോ സഹമത്സരാര്‍ത്ഥികളെ കുറിച്ചോ ഇതുവരെ ഡിംപല്‍ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് ഡിംപലിനെ ഷോയിലേക്ക് കൊണ്ട് വന്ന് കൂടേയെന്നാണ് ആരാധകരുടെ ചോദ്യം. ഡിംപല്‍ ഒന്നും പ്രതികരിക്കാതിരുന്നതും മടങ്ങിവരവ് ലക്ഷ്യമിട്ടാണെന്ന് സൂചനയുണ്ട്.

ഡിംപല്‍ ക്വാറന്റീനില്‍?

ഡിംപല്‍ ക്വാറന്റീനില്‍?

ഡിംപല്‍ ക്വാറന്റീനില്‍ കഴിഞ്ഞ് വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷോയിലേക്ക് തിരികെയെത്തുന്നതിന് വേണ്ടിയാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു ബിബി വീട്ടിലേക്ക് താരം തിരിച്ചെത്തിയാല്‍ സ്വപ്‌ന നിമിഷമായി മാറുമെന്ന് ആരാധകര്‍ പറയുന്നു. ഷോ ക്വിറ്റ് ചെയ്യേണഅടി വന്ന സാഹചര്യം പരിഗണിച്ച് താരത്തെ ഫിനാലെയില്‍ പങ്കെടുപ്പിക്കുന്നതില്‍ തടസ്സങ്ങളൊന്നുമില്ല. ഹിന്ദിയിലും തമിഴിലുമൊക്കെ പുറത്തേക്ക് പോയവര്‍ തിരിച്ചുവന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഡിംപല്‍ പറഞ്ഞിരുന്നത്

ഡിംപല്‍ പറഞ്ഞിരുന്നത്

എനിക്കും പപ്പയ്ക്കും കുടുംബത്തിനും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രചോദനത്തിനും ഞാന്‍ നന്ദി പറയുന്നു. നിങ്ങളെല്ലാവരും തന്നെ വിലമതിക്കാനാവാത്ത സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ഒരുപാട് നന്ദിയുണ്ടെന്നും ഡിംപല്‍ പറഞ്ഞു. അതേസമയം അച്ഛന്റെ മഖളായിരിക്കുന്നതില്‍ ഒരുപാട് അഭിമാനമുണ്ടെന്നും ഡിംപല്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. എനിക്കറിയാം പപ്പ ഞങ്ങളുടെ കൂടെ ഉണ്ടെന്ന്, ഞങ്ങളെ കാണുന്നുണ്ടെന്നും ഞങ്ങള്‍ക്കുമേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നുണ്ടെന്നും പപ്പയുടെ വീഡിയോ പങ്കുവെച്ച് ഡിംപല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ബിഗ് ബോസ് നിര്‍ത്തുമോ?

ബിഗ് ബോസ് നിര്‍ത്തുമോ?

ബിഗ് ബോസ് നിര്‍ത്തുമോ എന്ന ചോദ്യമാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ ഫിനാലെയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അതിനുള്ള സാധ്യത കുറവാണ്. ചെന്നൈയില്‍ ലോക്ഡൗണായതിനാല്‍ ബിഗ് ബോസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. എന്നാല്‍ ഇവിടേക്ക് ആരും വരാത്തതും അതേ പോലെ ആരും പുറത്തേക്ക് പോവാത്തതും കൊണ്ട് അത് സംഭവിക്കാന്‍ സാധ്യത കുറവാണ്. താരങ്ങളെല്ലാം പ്രോട്ടോക്കോള്‍ പാലിച്ചാണ് കഴിയുന്നത്. മോഹന്‍ലാല്‍ മറ്റൊരു സ്റ്റുഡിയോയില്‍ ഇരുന്നാണ് ഇവരോട് സംസാരിക്കുന്നത്.

നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+