Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇമേജ് കോൺഷ്യസായിട്ട് ആർക്കും ബിഗ് ബോസിൽ നിൽക്കാൻ കഴിയില്ല': തുറന്നുപറഞ്ഞ് അനൂപ് കൃഷ്ണൻ

ബിഗ് ബോസ് മലയാളം സീസണ്‍ 3ൽ ശക്തമായ നിലപാടുകൊണ്ട് പ്രേക്ഷമനസ്സിൽ ഇടംനേടിയ മത്സരാര്‍ത്ഥിയായിരുന്നു അനൂപ് കൃഷ്ണന്‍. അവസാനത്തെ എട്ട് മത്സരാർത്ഥികളിൽ ഇടംപിടിച്ച താരം ഫൈനല്‍ ഫൈവ് വരെ എത്താനും അനൂപിന് സാധിച്ചു. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായിരുന്നുവെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ അനൂപ് കൂടുതല്‍ ജനപ്രിയനായി മാറുകയായിരുന്നു. ബിഗ് ബോസിൽ ടാസ്‌ക്കുകളിലും ഗെയിമുകളിലും പുലർത്തിയ മികവായിരുന്നു ഗ്രാൻഡ് ഫിനാലെയിൽ ഗെയിമർ ഓഫ് ദി സീസണായി തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചത്.

ബിഗ് ബോസിൽ നിന്ന് പുറത്തുവന്നയുടൻ നടന്ന അനൂപിന്റെ വിവാഹ നിശ്ചയവും പ്രേക്ഷർ ഏറെ പ്രിയത്തോടെ ഏറ്റെടുത്തിരുന്നു. ബിഗ് ബോസിൽ വെച്ച് പ്രതിശ്രുത വധു ഇഷയുടെ പിറന്നാൾ ആഘോഷിച്ചതും പ്രേക്ഷകർ കണ്ടതാണ്. ലാലേട്ടനടക്കം ഇഷയ്ക്ക് പിറന്നാളാംശസകൾ അറിയിക്കുകയും ചെയ്തിരുന്നു.

ഓണസാരിയില്‍ കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യ; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1


വിഷു എന്നുപറയുന്നത് മലയാളത്തിന്റെ നടൻ ലാലേട്ടന്റെ കൂടെ ബിഗ് ബോസ് വീട്ടിനുള്ളിൽ ചെലവഴിക്കാൻ പറ്റി. ബിഗ് ബോസിന്റെ ഫിനാലെ കഴിഞ്ഞിട്ടുള്ള ഒരു സമയത്ത് ഓണം എത്തുന്നു. നമ്മളെല്ലാവരും വീട്ടിലിരുന്നിട്ടുള്ള ഓണം. എനിക്കും സ്പെഷ്യലായിട്ട് ബിഗ് ബോസ് കഴിഞ്ഞിരിക്കുന്നത് കൊണ്ട് കുറേ കൂട്ടുകാരുടെ ഓണാശംസകളും ഒക്കെയിങ്ങനെ കിട്ടുന്നുണ്ട്. ഇതാണ് ബിഗ് ബോസ് കഴിഞ്ഞതിന് ശേഷമുള്ള വിശേഷങ്ങൾ.

2

സീരയലിൽ നിന്ന് ബ്രേക്ക് എടുത്തത് ബിഗ് ബോസ് എന്ന കാരണം കൊണ്ടല്ല. തന്റേതായ കുറച്ച് വ്യക്തിപരമായ കാര്യങ്ങൾ മൂലമാണ് സീരിയൽ രംഗത്ത് നിന്ന് ഇടവേള എടുത്തതെന്നും താരം പറയുന്നു. ബ്രേക്കല്ല ശരിക്കും അത് എന്റേതായ കുറച്ച് വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് ഞാൻ മാറിയതായിരുന്നു. വേറൊരു പ്രൊജക്ടും മറ്റുമായി മാറിയതായിരുന്നുവെന്നും അനൂപ് പറയുന്നു. എന്നാൽ കൊവിഡ് ലോക്ക് ഡൌൺ മൂലം ആ പ്രൊജക്ട് കുറച്ച് കൂടി നീണ്ടുപോയതോടെ ആ സമയത്ത് കൃത്യമായി ബിഗ് ബോസ് കയറി വരികയായിരുന്നു.

3


അഭിനയത്തോടുള്ള ഇഷ്ടമാണ് സീതാകല്യാണം എന്ന ജനപ്രിയ സീരിയലിലേക്ക് എത്തിച്ചത്. സിനിമയിലും ടിവിയിലും ഒക്കെ മുഖം കാണിക്കാൻ ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു അങ്ങനെ ശ്രമിച്ചുകൊണ്ടിരിക്കെയാണ് വന്നപ്പോൾ അഭിനയരംഗത്തേക്കുള്ള കടന്നുവരവ്. ഏറ്റവും ആദ്യം മമ്മൂട്ടി ചിത്രമായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലാണ് മുഖം കാണിക്കുന്നത്. അതിന് ശേഷം ചെറിയ ചെറിയ സിനിമകളിൽ അവസരം ലഭിച്ചു. ബാലചന്ദ്ര മേനോന്റെ അസിസന്റ്ായി പ്രവർത്തിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു. ഇഷ്ഖി എന്ന സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളിലൊന്നായും ബിഗ് സ്ക്രീനിലെത്തി.

4

സുനിൽ കാര്യാട്ടുകര എന്ന സംവിധായകൻ അദ്ദേഹം ചെയ്യാനിരിക്കുന്ന സീരിയലിലേക്ക് തന്നെ പരിചയപ്പെടുത്തിയതോടെയാണ് ഏഷ്യാനെറ്റിലേക്ക് എത്തുന്നത്. അവിടെ നിന്ന് സ്റ്റാർ സിംഗറിൽ കോസ്റ്റ്യൂം ചെയ്യാൻ തുടങ്ങി പിന്നീടാണ് ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസണിലേക്ക് എത്തുന്നത്.

5


ഇമേജ് കോൺഷ്യസായിട്ടൊന്നും ആർക്കും ബിഗ് ബോസ് ഹൌസിനുള്ളിൽ നിൽക്കാൻ കഴിയില്ല. എത്രമണിക്കൂർ നിൽക്കാൻ കഴിയും ഒരു പത്ത് മിനിറ്റൊക്കെയേ അഭിനയിക്കാൻ കഴിയൂ. അത് കഴിഞ്ഞാൽ റിയൽ ആളെപ്പോഴും പുറത്തുവരും. ക്യാമറയ്ക്ക് മുമ്പിൽ അഭിനയിച്ചതിൽ നിന്ന് വ്യത്യസ്തമായി ബിഗ് ബോസ് ഹൌസിൽ എവിടെയെല്ലാം ക്യാമറകൾ ഇരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കില്ലെന്നാണ് അനൂപ് ചൂണ്ടിക്കാണിക്കുന്നത്. കാണുന്ന സ്ഥലങ്ങളിലുള്ളതിന് പുറമേ ഹിഡൻ ക്യാമറകൾ കുറേ ഉണ്ടായിരിക്കും. അപ്പോ നമ്മളെങ്ങനെ വേറൊരു കഥാപാത്രമായിട്ട് നമുക്ക് എത്ര ദിവസം അങ്ങനെ നിൽക്കാൻ പറ്റുമെന്നും അനൂപ് ചോദിക്കുന്നു.

6

ഗ്രൂപ്പിസം എന്ന് പറയുന്നുണ്ട്... കംഫർട്ട് സോൺ എന്ന് പറയുന്നുണ്ട്.. സൌഹൃദവലയം എന്നുപറയുന്നുണ്ട് എല്ലാമുണ്ട്. അതൊരു ഗെയിമിന്റെ ഭാഗമായിട്ട് ഉണ്ടായിരുന്നത് തന്നെയാണവിടെ. ഗെയിമിന്റെ ഭാഗമായി കുറച്ച് പേരിരുന്ന് സംസാരിക്കുന്നു. അല്ലെങ്കിൽ ഗ്രൂപ്പായിട്ടുള്ള കുറച്ച് പേരുണ്ടായിരുന്നു. ഞാൻ ഗ്രൂപ്പിൽ ഭാഗമല്ല എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. എനിക്ക് ഗ്രൂപ്പായിട്ട് ഒന്നും നേടണമെന്ന് ആഗ്രഹമില്ലാത്ത ഒരാളാണ്. എന്നാലും എനിക്കും ഇതുപോലുള്ള കംഫർട്ട് സോണുകളൊക്കെ ഉണ്ടായിരുന്നു.

7

മണിക്കുട്ടൻ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞാൻ മണിക്കുട്ടനുമായിട്ട് ഞാൻ കുറേ സംസാരിക്കാറിക്കാറുണ്ടായിരുന്നു. ഞാൻ ഒരു വ്യക്തിഗതമായി കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ്. അങ്ങനെ നിൽക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ജീവിതത്തിലും അങ്ങനെ തന്നെയാണെന്നും അനൂപ് പറയുന്നു. വ്യക്തിഗതമായി നിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് നമുക്ക് നമ്മുടേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. മണിക്കുട്ടനുമായി ആദ്യം കാണുന്നത് ബിഗ് ബോസ് ഹൌസിൽ വെച്ചാണ് അവിടെ വെച്ച് ഉണ്ടായിട്ടുള്ള ആത്മബന്ധമാണ് തങ്ങൾക്കിടയിലെന്നും അനൂപ് പറയുന്നുണ്ട്. ആദ്യം ആരാധനയായിരുന്നു.. പിന്നീടത് സൌഹൃദമായി ഇപ്പോഴത് കുടുംബം പോലെയായി.

8

മോഹൻലാലിനെ കണ്ട നിമിഷത്തെ മാജിക്കൽ എക്സിപീരിയൻസ് എന്നാണ് അനൂപ് വിശേപ്പിക്കുന്നത്. നമുക്ക് അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാൻ പറ്റാത്തൊരു വീടാണ് ബിഗ് ബോസ്. ആ ദിവസത്തിൽ ശനിയും ഞായറും അദ്ദേഹം വരുമ്പോൾ നമുക്ക് പലതരത്തിലുള്ള സർപ്രൈസുകൾ ഉണ്ടായിരിക്കും. നമ്മളെ പലതരത്തിൽ ശാസിക്കുകയും ഗുണദോഷിക്കുകയും കാര്യങ്ങൾ പറഞ്ഞുതരും സന്തോഷിപ്പിക്കും സമ്മാനങ്ങൾ തരും. സ്വപ്നത്തിൽ വന്ന് സമ്മാനം തരുന്നപോലെയാണ് ഓരോ ദിവസവും അദ്ദേഹം വന്ന് ഓരോ കാര്യങ്ങൾ പറയുന്നതെന്നും അനൂപ് പറയുന്നു.

9


ഗെയിമർ ഓഫ് ദി സീസൺ എന്ന പേരിൽ ഒരു സമ്മാനം തന്നു. അതാണ് ഗെയിമുകൾ ഏറ്റവും നന്നായി കളിച്ചിരുന്നു എന്നതിനുള്ള അംഗീകാരമെന്നും അനൂപ് പറയുന്നു. ടൈറ്റിൽ വിന്നറെ തിരഞ്ഞെടുക്കുന്നത് അന്തിമമായി പ്രേക്ഷകരിൽ നിന്നുള്ള വോട്ടുകളുടെ അടിസ്ഥാനത്തിലാണ്. ഏറ്റവും അധികം വോട്ടുകൾ ലഭിക്കുന്ന വ്യക്തി വിന്നറാവും അതാണ് അതിന്റെ മാനദണ്ഡം. നമ്മൾ നിൽക്കുന്ന പ്ലാറ്റ്ഫോം ഏതാണോ അവിടെ മാക്സിമം എഫർട്ട് നൽകുക എന്നതാണ് എന്റെ ഐഡിയോളജി. ചെയ്യുന്ന പ്രവൃത്തി നന്നാക്കുക. കർമ്മം നന്നാക്കുക.. ബാക്കിയുള്ള റിസൽട്ട് എന്തുതന്നെയായാലും അത് ഭാവിയിലേക്ക് നമ്മളിലേക്ക് വന്നുചേരുമെന്നും അനൂപ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+