Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചിലത് പറയാനുണ്ട്', ബിഗ് ബോസ് ഫിനാലെയ്ക്ക് ശേഷം ഷോയെ കുറിച്ച് ചിലത് പറഞ്ഞ് കിടിലം ഫിറോസ്

ബിഗ് ബോസ് ഫിനാലെ ആഗസ്റ്റ് ഒന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. പ്രതീക്ഷിച്ചത് പോലെ മണിക്കുട്ടൻ തന്നെയാണ് ടൈറ്റിൽ വിന്നറായിരിക്കുന്നത്. ഷോയിലെ ശക്തരായ മത്സരാർത്ഥികളി ഒരാളായ കിടിലം ഫിറോസ് ആദ്യ അഞ്ചിൽ എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ഫിനാലെ കഴിഞ്ഞ് നാട്ടിലെത്തിയ കിടിലം ഫിറോസ് ചില കാര്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ചിലത് പറയാനുണ്ട്' എന്നുളള തലക്കെട്ടോട് കൂടിയായിരുന്നു കിടിലം ഫിറോസിന്റെ ലൈവ്.

1

കിടിലം ഫിറോസിന്റെ വാക്കുകള്‍: ''എവിടെയാണ് എന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ട്. ഞാനിവിടെ തന്നെ ഉണ്ട്. വീണ്ടും ജോലിയില്‍ ജോയിന്‍ ചെയ്തു. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ ഒന്നാം തിയ്യതിയാണ്. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഗ്രാന്‍ഡ് ഫിനാലെ നിങ്ങള്‍ക്ക് കാണാം. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകും.

2

ഗംഭീര എന്റര്‍ടെയിന്‍മെന്റ് നൈറ്റ് ആയിരിക്കും. നല്ല ഷോ ആണത്. ഞങ്ങളത് നേരിട്ട് കണ്ടത് കൊണ്ട് പറയാം നിങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്ന ഷോ ആയിരിക്കും. ഞങ്ങള്‍ തിരിച്ച് എത്തിയപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ആര്‍മി വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും അടിയാണ്. നമ്മുടെ കൂടെ മത്സരിച്ചവര്‍ക്കും നമുക്കും അത് വിഷമം ആകുന്നുണ്ട്

3

അവിടെ മത്സരിച്ച ഞങ്ങള്‍ 19 പേരും സുഹൃത്തുക്കളാണ്. നിങ്ങള്‍ മനസ്സില്‍ കാണുന്ന ഒരു ഇമേജ് അല്ല ഞങ്ങള്‍ 19 പേരുടേയും മനസ്സില്‍. എതിരാളികള്‍ എന്ന് പറയുന്നത് ആ ഗെയിമിനകത്താണ്. അവിടെ എല്ലാവരും ശത്രുക്കളാണ്. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും കലിപ്പുണ്ടാകും. ഗെയിം കഴിയുന്നതോടെ അത് അവിടെ കഴിഞ്ഞു. എല്ലാവരും സ്‌നേഹത്തോടെ സന്തോഷത്തോടെ പിരിഞ്ഞ സീസണാണിത്

4

പരസ്പരം ആര്‍ക്കും പ്രശ്‌നങ്ങളില്ല. പ്രശ്‌നമുളളത് അന്ധമായ ആരാധന കാത്ത് സൂക്ഷിക്കുന്ന സോഷ്യല്‍ മീഡിയയിലെ കുറച്ച് പേര്‍ക്ക് മാത്രമാണ്. നിങ്ങള്‍ അടി കൂടുന്നത് ഞങ്ങള്‍ അറിയുകയോ ഞങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ല. നിങ്ങള്‍ ആരാധിക്കുന്ന ആളും ഞാനും തമ്മില്‍ പ്രശ്‌നമില്ല. ഏറ്റവും കൂടുതല്‍ അടി നടന്ന ഞാനും പൊളി ഫിറോസും കട്ട സുഹൃത്തുക്കളാണ്.

5

ആ ഷോ നടക്കുമ്പോള്‍ ജയിക്കാന്‍ വേണ്ടിയിട്ടാണ് പ്രശ്‌നങ്ങളൊക്കെ. അത് അവിടെ നിന്ന് ഇറങ്ങുമ്പോള്‍ കഴിയും. ഒരാളും തമ്മില്‍ വ്യക്തി വൈരാഗ്യമില്ല. ഫ്‌ളാറ്റ് കിട്ടിയ ഒന്നാം സ്ഥാനക്കാരന്‍ അത് അര്‍ഹിക്കുന്നതാണ്. അത് അയാളുടേതായ രീതിയിലാണ്. രണ്ടാം സ്ഥാനത്തും മൂന്നാമതും നാലാമതും എത്തിയവരും ഞാന്‍ ഫൈനല്‍ 5ല്‍ എത്തിയില്ലെങ്കില്‍ അതും പൊതുജനം തീരുമാനിക്കുന്നതാണ്.

6

ഞാന്‍ ആറാം സ്ഥാനത്താണ് എത്തിയത് എങ്കില്‍ അത് ജനം തീരുമാനിച്ചതാണ്. അതിന് പിന്നില്‍ കളിയുണ്ടോ ചതിയുണ്ടോ എന്നുളളതൊക്കെ ചിന്തിക്കാതിരുന്നാല്‍ പോരേ. ജനത്തിന് മുന്നില്‍ ഞാന്‍ ആറാം സ്ഥാനത്തിന് അര്‍ഹനായിട്ടുളള ആളാണ്. അത് അംഗീകരിക്കുന്നു. അതിലൊന്നും പരാതിയോ പരിഭവമോ ഇല്ല. എല്ലാം തമാശ ആയേ കണ്ടിട്ടുളളൂ.

7

6 ദിവസമോ 60 ദിവസമോ ആയിക്കോട്ടെ, ബിഗ് ബോസ് സീസണ്‍ 3ലുണ്ടായി എന്ന് പറയുമ്പോഴുളള മൈലേജ് എല്ലാവര്‍ക്കും ഒരുപോലെ ആണ്. അത് ഒന്നാം സ്ഥാനം ആയാലും ആറാം സ്ഥാനം ആയാലും 60ാം സ്ഥാനം ആയാലും ഒരുപോലെ ആണ്. ഞാനും പൊളി ഫിറോസും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ വന്നപ്പോള്‍ നിരവധി പേര്‍ കമന്റ് ചെയ്തു, നിങ്ങള്‍ ഇത് എങ്ങനെ പറ്റുന്നു എന്നും നിങ്ങള്‍ ഞങ്ങളെ പറ്റിച്ചു എന്നുമൊക്കെ

8

അത് നിങ്ങളെ പറ്റിക്കുന്നതൊന്നുമല്ല. ഒരാളുമായി സ്ഥിരമായി ശത്രുത ഉണ്ടാവുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് നല്ല കാര്യമായി തോന്നുന്നില്ല. ആ സമയത്ത് അയാളോട് ദേഷ്യമുണ്ടായിരുന്നു. അത് അവിടെ നിന്ന് ഔട്ട് ആയതോടെ തീര്‍ന്നു. പിന്നെയും അയാളോട് ദേഷ്യം സൂക്ഷിക്കുന്ന ആളല്ല ഞാന്‍. ഫിറോസ് അടുത്ത സുഹൃത്താണ്. ഇനിയും ആയിരിക്കും. മണിക്കുട്ടന്‍ അന്നും ഇന്നും സുഹൃത്താണ്.

9

ഗെയിമിലെ എതിരാളി എന്ന് പറഞ്ഞാല്‍ ജീവിതത്തിലെ എതിരാളി എന്നല്ല. എനിക്ക് മണിയോട് എന്തെങ്കിലും പ്രശ്‌നം ഉണ്ടങ്കെില്‍ മണി അത് പറയുമ്പോള്‍ മനസ്സിലാകും. അതല്ലാതെ മണിക്ക് വേണ്ടി ആരും സംസാരിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ ഒരുമിച്ചാണ് തിരികെ വന്നത്, ഒരുമിച്ചാണ് താമസിച്ചത്. പരമാവധി സൗഹൃദം സൂക്ഷിക്കുന്നവരാണ്. അവന് എന്നോടോ തിരിച്ചോ ഒരു പ്രശ്‌നവും ഇല്ല.

Recommended Video

cmsvideo
    എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ
    10

    ഗെയിം ടൈമില്‍ എതിരാളികള്‍ ആയിരുന്നു. അല്ലാതെ ജീവിതത്തില്‍ എതിരാളികള്‍ അല്ല. അത്രമാത്രം മൂല്യഛ്യുതി ചിന്തയ്ക്ക് സംഭവിച്ചിട്ടില്ലെന്നും കിടിലം ഫിറോസ് പറഞ്ഞു. ബിഗ് ബോസ് ഫിനാലെ ഷൂട്ട് കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ കഴിഞ്ഞത്. മണിക്കുട്ടന്‍ ആണ് ഇത്തവണത്തെ വിജയി. സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാമതും എത്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഒന്നാം തിയ്യതിയാണ് ഫിനാലെ സംപ്രേഷണം ചെയ്യുന്നത്.

    ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+