സജ്‌നയ്ക്ക് പകരം ഞാന്‍ ജയിലില്‍ പോകാം; ബിഗ് ബോസിനോട് പൊളി ഫിറോസ്, മൈന്‍ഡ് ചെയ്തില്ല!!

ബിഗ് ബോസ് മൂന്നാം സീസണില്‍ ജയിലില്‍ പോകുന്നതിന് തീരുമാനമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയിലെ പ്രകടനം കൂടി വിലയിരുത്തായിരുന്നു ഈ ശിക്ഷ. രമ്യയുടെ പൊട്ടിക്കരച്ചിലും ഭാഗ്യലക്ഷ്മിയും ഡിംപലും തമ്മില്‍ വഴക്കും കൊണ്ട് ബിഗ് ബോസ് ഹൗസിനെ ഞെട്ടിപ്പിച്ച ദിവസമായിരുന്നു കടന്നുപോയത്. പുതിയ ക്യാപ്റ്റനെ ബിഗ് ബോസ് ഹൗസിന് ലഭിക്കുകയും ചെയ്തു. സജ്‌ന-ഫിറോസ് ദമ്പതിമാരായിരുന്നു ജയിലിലേക്ക് പോയത്.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

ജയിലിലേക്ക് പൊളി ഫിറോസ്

ജയിലിലേക്ക് പൊളി ഫിറോസ്

ഈ ആഴ്ച്ച ജയിലിലേക്ക് പോകാനുള്ളവരെയാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ ആഴ്ച്ച നടന്ന വീക്ക്‌ലി ടാസ്‌കിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണ് ഇത്. ഏഴ് പോയിന്റുകള്‍ നേടിയ സൂര്യയെയും ഫിറോസിനെയും സജ്‌നയെയുമാണ് ജയിലില്‍ അടച്ചത്. ഫിറോസ്-സജ്‌ന ദമ്പതിമാരും സൂര്യും അവരവരുടെ ക്യാരക്ടറിനോട് ഒട്ടും നീതി പുലര്‍ത്തിയില്ല എന്നാണ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. ഫിറോസിനാണ് ഏറ്റവും നെഗറ്റീവായ കമന്റുകള്‍ കേള്‍ക്കേണ്ടി വന്നത്.

സജ്‌നയെ ഒഴിവാക്കണം

സജ്‌നയെ ഒഴിവാക്കണം

കമ്മത്ത് ആന്‍ഡ് കമ്മത്തിലെ ദോശ നല്ലൊരു ദോശ വേണോ എന്ന അലാം ഗാനം പാടിയാണ് എപ്പിസോഡ് ആരംഭിച്ചത്. പിന്നീടാണ് ജയിലിലേക്കുള്ള നോമിനേഷന്‍ നടന്നത്. താന്‍ ശിക്ഷ വാങ്ങാന്‍ തയ്യാറാണെന്നും, പക്ഷേ സജ്‌നയെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു പൊളി ഫിറോസ് ബിഗ് ബോസിനോട് അഭ്യര്‍ത്ഥിച്ചത്. പക്ഷേ ഇതൊന്നും ബിഗ് ബോസ് ശ്രദ്ധിച്ചില്ല. ഇവരെ ജയിലില്‍ അടയ്ക്കാന്‍ ക്യാപ്റ്റന് നിര്‍ദേശവും നല്‍കി. ജയില്‍ പുള്ളികള്‍ക്ക് ആട്ട കുഴച്ചുനല്‍കാനുള്ള ടാസ്‌ക് ആണ് ഇത്തവണ നല്‍കുന്നത്.

സായിയെ പറഞ്ഞാല്‍ പൊള്ളും

സായിയെ പറഞ്ഞാല്‍ പൊള്ളും

നോബിയും കിടിലന്‍ ഫിറോസും തമ്മിലുള്ള ചര്‍ച്ചയിലേക്ക് പിന്നീട് പോയത്. ഇതിലേക്ക് സായിയും ഭാഗ്യലക്ഷ്മിയും കടന്നുവരുന്നു. സായിയെ ആര് എന്ത് പറഞ്ഞാലും അത് ഭാഗ്യലക്ഷ്മി പൊള്ളുമെന്ന് എന്ന് ഇവര്‍ പറഞ്ഞു. ഈയൊരു സ്വഭാവം അവര്‍ക്ക് വലിയ വിനയാകുമെന്നും ഇരുവരും പറഞ്ഞു. എന്നാല്‍ ഈ രംഗം വല്യ പ്രശ്‌നങ്ങളില്ലാതെ തന്നെ മുന്നോട്ട് പോയി.

രമ്യയുടെ പൊട്ടിക്കരച്ചില്‍

രമ്യയുടെ പൊട്ടിക്കരച്ചില്‍

തന്റെ പെര്‍ഫോമന്‍സ് മോശമാണെന്ന് മറ്റുള്ളവര്‍ പറഞ്ഞതെന്ന് കാണിച്ചായിരുന്നു രമ്യയുടെ കരച്ചില്‍. നോബിയുടെ മുന്നിലായിരുന്നു കരച്ചില്‍. ഗുഡ് പെര്‍ഫോമറാണെന്നൊന്നും തന്നെ പറയേണ്ട കാര്യമില്ല. എന്നാല്‍ ആ ചെയ്തതിന്റെ ഒരംശം എങ്കിലും അവര്‍ക്ക് പറയാമായിരുന്നു എന്നും നോബിയോട് രമ്യ പറഞ്ഞു. ഈ ചര്‍ച്ചയിലേക്ക് കിടിലം ഫിറോസ് എത്തുകയും ചെയ്തു.

ക്യാപ്റ്റന്‍സി പോരാട്ടം

ക്യാപ്റ്റന്‍സി പോരാട്ടം

ക്യാപ്റ്റന്‍സി മത്സരത്തിലേക്ക് പിന്നീട് കടന്നത്. ഈ ആഴ്ച്ച ബിഗ് ബോസിനെ നയിക്കാനുള്ള ചുമതല കിടിലം ഫിറോസിനാണ് ലഭിച്ചത്. മണിക്കുട്ടനോ ഫിറോസോ ജയിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും, ഋതു തോറ്റുവരാനാണ് താന്‍ ആഗ്രഹിച്ചെന്നും ഫിറോസ് ഖാന്‍ പറഞ്ഞു. അങ്ങനൊരു ആശംസ തന്നെ വേണ്ടിയിരുന്നില്ലെന്ന് രമ്യ പറഞ്ഞു. രമ്യക്ക് പിന്‍ കിട്ടിയാല്‍ കുന്തമാകും, ചിലപ്പോള്‍ ഇങ്ങനെ നില്‍ക്കാനാവും ഇവിടെ പറഞ്ഞിരിക്കുന്നതെന്നായിരുന്നു റംസാന്റെ കമന്റ്. നോബി, കിടിലന്‍ ഫിറോസ് എന്നിവരോട് സംസാരിക്കുമ്പോള്‍ റംസാനെ കുറിച്ചായിരുന്നു രമ്യയുടെ സംസാരം.

ഭാഗ്യലക്ഷ്മിയുടെ തര്‍ക്കം

ഭാഗ്യലക്ഷ്മിയുടെ തര്‍ക്കം

ഭാഗ്യലക്ഷ്മിയും ഡിംപലും തമ്മിലുള്ള തര്‍ക്കവും ബിഗ് ബോസില്‍ പിന്നീട് നടന്നു. ജയിലിലേക്ക് പോയ ഫിറോസ് ഖാനെയും സജ്‌നയെയും എപ്പോഴും പിന്തുണയ്ക്കുന്ന ഡിംപലാണ്. ഇതാണ് ഭാഗ്യലക്ഷ്മി ചോദ്യം ചെയ്തത്. ഇതിനിടെ ഡിംപലും മജ്‌സിയയും തമ്മിലുള്ള രഹസ്യ സംഭാഷണവും ബിഗ് ബോസ് പുറത്തുവിട്ടു. ഇരുവരെയും ഒരുമിച്ച് ഉറങ്ങാന്‍ എത്തിയ സമയത്ത് പലരെയും കുറിച്ച് ചര്‍ച്ച നടത്തുന്നതാണ് ഇതില്‍ ഉള്ളത്. നോബിയും ഋതുവുമായിരുന്നു സംസാര വിഷയം.

നോബിയെ പേടിയാണോ?

നോബിയെ പേടിയാണോ?

എല്ലാവര്‍ക്കും നോബി ചേട്ടന്റെ പേരെടുക്കാന്‍ പേടിയാണെന്ന് ഡിംപല്‍ സംഭാഷണത്തില്‍ മജ്‌സിയയോട് പറയുന്നു. എന്തിന് പേടിയെന്ന് അവര്‍ തിരിച്ച് ചോദിച്ചു. അയാള്‍ ഫേമസായത് കൊണ്ടാണോ എന്ന് മറുചോദ്യവും. എന്ത് ഫേമസ് ആണ്. ഇവിടെ എല്ലാവരും ഫേമസാണെന്ന് ഡിംപലിന്റെ മറുപടി. ആ നോബി ചേട്ടന്‍ എന്നാണ് ഒറ്റയ്ക്ക് പണി എടുത്തിട്ടുള്ളത്. കുക്കിംഗില്‍ എന്നെങ്കിലും നീ കണ്ടിട്ടുണ്ടോ എനന് മജ്‌സിയ ചോദിക്കുന്നു. രണ്ട് ദിവസം വന്നെന്നും, കട്ട് ചെയ്തിട്ട് അവിടെയും ഇവിടെയും കറങ്ങി നടക്കുകയാണെന്നും ഡിംപല്‍. ഒരു പാത്രം പോലും കഴുകാന്‍ പോലും നോബി ചേട്ടന്‍ വരുന്നില്ലെന്ന് ലക്ഷ്മി പറഞ്ഞിട്ടുണ്ടെന്നും ഡിംപല്‍ പറഞ്ഞു.

ഋതു നെഗറ്റീവ് വൈബാണ്

ഋതു നെഗറ്റീവ് വൈബാണ്

ഇവിടെ ഫുള്‍ റിലേഷന്‍ഷിപ്പ് ആയി വെക്കുകയാണല്ലോ എന്ന് മജ്‌സിയ. മോളും മോനും അനുജത്തിയുമൊക്കെയാണ്. രണ്ട് ദിവസം കഴിഞ്ഞാല്‍ ആരെയെങ്കിലും പുകഴ്ത്തണമെങ്കില്‍ റിതു മകളാണ് അനിയത്തിയാണ് എന്നൊക്കെ പറയുമെന്നും മജ്‌സിയ പറഞ്ഞു. എനിക്കെന്തോ ഋതുവിന്റെ ഒരു നെഗറ്റീവ് വൈബ് കിട്ടുന്നു. അവര്‍ ഏറ്റെടുത്ത എല്ലാവരും പെട്ടെന്ന് എലിമിനേഷനിലേക്കാണ് പോകുന്നത്. അവരുടെ നോട്ടത്തിലും ആ ഫീല്‍ ഉണ്ടെന്ന് മജ്‌സിയ. ഇതിനിടയില്‍ അഡോണി വന്നതോടെ ചര്‍ച്ച ജയിലിനെ കുറിച്ചാവുന്നു.

ഹോട്ട് ലുക്കില്‍ വാണി കപൂര്‍-ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+