ഡിംപലിന്റെ ദയ കൊണ്ടാണ് നീ ബിഗ് ബോസ് ഹൗസില്‍ നില്‍ക്കുന്നത്, കിടിലത്തോട് മണിക്കുട്ടന്‍
ബിഗ് ബോസിലെ 87ാം ദിനത്തില്‍ കൊമ്പുകോര്‍ത്ത് കിടിലം ഫിറോസും മണിക്കുട്ടനും. മത്സരം ഫിറോസ് മണിക്കുട്ടന്‍ എന്ന തരത്തിലേക്ക് മാറുന്ന കാഴ്ച്ചയാണ് ബിഗ് ബോസില്‍ കാണുന്നത്. കഴിഞ്ഞ ദിവസം തന്റെ കുടുംബത്തെ വെച്ച് സംസാരിച്ചതിന് മണിക്കുട്ടനെതിരെ ഫിറോസ് രംഗത്ത് വന്നിരുന്നു. മണിക്കുട്ടന്‍ വീണ്ടും അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഫിറോസിനെതിരെ ഉന്നയിക്കുകയും ചെയ്തു. ഒരു പെണ്‍കുട്ടിയുടെ ദയ കൊണ്ട്മാത്രമാണ് നീ ഇവിടെ നില്‍ക്കുന്നതെന്നായിരുന്നു കിടിലത്തോട് മണിക്കുട്ടന്റെ ഡയലോഗ്.

സ്വഭാവം മാറാത്ത വ്യക്തി
ഡപ്പ് ഡപ്പ് ജാനകി ഗാനത്തോടെയാണ് 87ാം ദിനം ആരംഭിച്ചത്. മോണിംഗ് ആക്ടിവിറ്റിയില്‍ സ്വാഭാവത്തില്‍ മാറ്റം വരാത്തയാള്‍, മാറ്റം വന്ന വ്യക്തിയെ കുറിച്ച് പറയാനാണ് ബിഗ് ബോസ് അവസരം നല്‍കിയത്. മാറ്റം വരാത്ത വ്യക്തി ഫിറോസ് ആണെന്ന് മണിക്കുട്ടന്‍ തുറന്ന് പറഞ്ഞു. സഹതാപം പിടിച്ച് പറ്റിയാണ് വീട്ടില്‍ നില്‍ക്കുന്നതെന്നും ഫിറോസിനെ പറ്റി മണിക്കുട്ടന്‍ വ്യക്തമാക്കി. മാറ്റം വന്ന വ്യക്തി സായ് ആണെന്നും മണിക്കുട്ടന്‍ പറഞ്ഞു. വലിയ മാറ്റമാണ് സായിക്ക് സംഭവിച്ചിരിക്കുന്നതെന്നും മണിക്കുട്ടന്‍ പറഞ്ഞു.

പോരിലേക്ക് മണിക്കുട്ടന്‍
മാറ്റം ഇല്ലാത്തത് മണിക്കുട്ടനാണെന്ന് റംസാന്‍ തിരിച്ചടിച്ചു. മോണിംഗ് ടാസ്‌ക് കഴിഞ്ഞ ശേഷമായിരുന്നു വാക്‌പോര്. റംസാനും മണിക്കുട്ടനും തമ്മിലായിരുന്നു തര്‍ക്കം. ആ തര്‍ക്കത്തിലേക്ക് കിടിലവും വന്ന് പ്രശ്‌നം കടുപ്പമായി. ഡിംപലിന്റെ ദയ കൊണ്ടാണ് കിടിലം ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുന്നത് എന്നും മണിക്കുട്ടന്‍ കിടിലത്തിനോട് പറയുന്നു. പിന്നീട് ടാസ്‌കില്‍ നടന്ന തര്‍ക്കത്തെ കുറിച്ച് മണിക്കുട്ടന്‍ അനൂപിനോട് സംസാരിച്ചു. കിടിലത്തിന് വ്യക്തിത്വം ഉണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് റംസാനെ കൂട്ടി സംസാരിക്കുന്നത് എന്നും മണിക്കുട്ടന്‍ അനൂപിനോട് പറഞ്ഞു.

ഈ കാലും വെച്ചാണ്
മണിക്കുട്ടന്റെ സംസാരം പിന്നീട് സായിയോടായിരുന്നു. രണ്ടുമാസത്തെ റെസ്റ്റ് വേണ്ടിയിട്ടും ഈ കാല് വെച്ചാണ് ഞാന്‍ എല്ലാ ആക്ടിവിടിയിലും പങ്കെടുത്തത്. ടാസ്‌ക് പൂര്‍ത്തിയാക്കുകയും ചെയ്തു. മോര്‍ണിംഗ് ടാസ്‌കില്‍ നടന്ന സംസാരത്തെ കുറിച്ച് മണിക്കുട്ടന്‍ രാത്രിയിലെ മീറ്റിംഗിലും സംസാരിക്കുന്നുണ്ട്. ഫിസിക്കലി താന്‍ ഡൗണ്‍ ആയിട്ടാണ് ഈ വീട്ടിലേക്ക് എത്തിയത്. എങ്കിലും എല്ലാ ടാസ്‌കും കംപ്ലീറ്റാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു.

കിടിലത്തിന്റെ മറുപടികള്‍
നോബി ഒപ്പമുള്ള സമയത്തും മണിക്കുട്ടനെതിരെ കിടിലം സംസാരിച്ചിരുന്നു. ഇവന്‍ വാ തുറന്നാല്‍ പറയുന്നത് മുഴുവന്‍ അവന്റെ വീട്ടുകാരെ കുറിച്ചാണെന്ന് കിടിലം പറഞ്ഞു. അവനെ വളര്‍ത്തി വലുതാക്കിയ വേറെ ഏതോ വളര്‍ത്തു വീട്ടുകാരില്ലെ, അവരെ കുറിച്ച് അവന്‍ ഈ പ്ലാറ്റ്‌ഫോമില്‍ വന്ന് നിന്ന് കുറ്റം പറയുന്നത് ആ വളര്‍ത്തിയവര്‍ക്കെതിരെ പറയുന്ന സംഗതിയല്ലെ. നന്ദിക്കേടല്ലേ അത്. അച്ഛന്‍ മദ്യപിച്ചാല്‍ മോശക്കാരനാണെന്ന് പറയുന്നത്. ഈ പ്ലാറ്റ്‌ഫോമില്‍ ഇതിന് തൊട്ടുമുമ്പ് അച്ഛന്റെ വീഡിയോ കാണിച്ചപ്പോ എന്ത് സ്‌നേഹത്തോടെയാണ് ആ മനുഷ്യന്‍ സംസാരിക്കുന്നത്.

ചേച്ചിയുമായിട്ട് വരെ പ്രശ്‌നങ്ങള്‍
സ്വന്തം അച്ഛനെ കുറിച്ചൊക്കെ മോശം പറയുന്നൊരാള് ഈ പ്ലാറ്റ്‌ഫോമില്‍ ഈ വീട്ടില്‍ തുടരുന്നത് ഭയങ്കര മോശമാണ്. സ്വന്തം ചേച്ചിയുമായിട്ട് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട് എന്ന് അവന്‍ പറഞ്ഞത് ഓര്‍മയുണ്ടോ? നമ്മളിതൊന്നും പറയാതിരിക്കുന്നത് എന്താണെന്നറിയോ, അവന്‍ എല്ലാ സമയത്തും പറയുന്നത് എനിക്ക് നോമിനേഷന്‍ പേടിയാണ് ഇക്ക. എനിക്ക് ഇവിടെ നില്‍ക്കണം ഇക്ക. എനിക്ക് കിട്ടുന്ന റെമ്യൂണറേഷന്‍ എന്നൊക്കെയാണ്.

ഡിംപല്‍ ഫാന്‍സിന്റെ സപ്പോര്‍ട്ടിന്
മണിക്കുട്ടന്റെ ഉദ്ദേശം ഇവിടെ നില്‍ക്കുക കാശ് ഉണ്ടാക്കുക എന്നത് മാത്രമാണ്. അതല്ലാണ്ട്, ഇവന്‍ ഈ പറഞ്ഞ പെണ്‍കുട്ടിയുടെ ഔദാര്യമൊക്കെ എന്ന് എന്നോട്ട് പറഞ്ഞിട്ട്, അവന്‍ ഡിംപലിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ലെ. ഇതേ മണിയാണ് ഡിംപല്‍ അസുഖം വന്നിട്ടുള്ള കുട്ടിയാണ് എന്നറിഞ്ഞ ദിവസം അയ്യോ എന്റെ ഫ്‌ളാറ്റ് പോയെന്ന് പറഞ്ഞുകൊണ്ട് ഇവിടെ ഉറക്കമില്ലാതെ കരഞ്ഞുകൊണ്ടുനടന്നത്. അവന്‍ നോക്കിയപ്പോള്‍ ഡിംപലിന് കുറച്ച് ഫോളോവേഴ്‌സ് ഉണ്ടെന്ന് തോന്നി. അവരെയങ്ങ് പിടിക്കണം. അതിനുള്ള ഉഡായിപ്പ് പരിപാടിയാണ് ഈ കണ്ടുകൊണ്ടിരിക്കുന്നതെന്നും നോബിയോട് കിടിലം പറഞ്ഞു.

ഡിംപലുമായുള്ള സൗഹൃദം
ഡിംപലുമായി വളരെ അടുത്ത സൗഹൃദം മണിക്കുട്ടനുണ്ടായിരുന്നു. ഡിംപല്‍ പോയതിന് പിന്നാലെ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ സങ്കടവും മണിക്കായിരുന്നു. ഡിംപല്‍ പോയതിന് പിന്നാലെ തന്റെ സുഹൃത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുതിര ലേലത്തിലൂടെ മണിക്കുട്ടന് സ്വന്തമാക്കിയിരുന്നു. ഡിംപലിന് ഏറ്റവും ഇഷ്ടമുള്ളതായത് കൊണ്ടാണ് ഇതെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. അതേസമയം ഇത്തവണ ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മണിക്കുട്ടനും കിടിലം ഫിറോസും തമ്മിലുള്ള പോര് ദിനം ദിനം വര്‍ധിച്ച് വരികയാണ്.
രേഖ വേദവ്യാസയുടെ പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications